by Midhun HP News | Jan 7, 2022 | Uncategorized
ആറ്റിങ്ങൽ / കിളിമാനൂർ : കെ പി എസ് ടി എ അക്കാദമിക് കൗൺസിൽ കേരളത്തിലെ സർക്കാർ എയ്ഡഡ് സ്കൂളുകളിലെ വിദ്യാർഥികൾക്കായി ഭാരതത്തിലെ ദേശീയ പ്രസ്ഥാനങ്ങൾ, സ്വാതന്ത്ര്യ സമരചരിത്രത്തിലെ ഉജ്ജ്വലമായ ഏടുകൾ, സാമൂഹ്യ പരിഷ്കർത്താക്കൾ എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട് നടത്തുന്ന സ്വദേശ് മെഗാ ക്വിസ് -21 ഉപജില്ലാതല മത്സരം ജനുവരി 8 ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് നടക്കും.
കിളിമാനൂർ: കിളിമാനൂർ ഉപജില്ലാതല മത്സരം കിളിമാനൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടക്കുന്നു. എൽപി, യുപി,എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങളിൽ ആയിട്ടാണ് മത്സരങ്ങൾ നടക്കുന്നത്. ഒരു സ്കൂളിൽ നിന്നും ഓരോ വിഭാഗത്തിലും ഒരു കുട്ടിയെ വീതം പങ്കെടുപ്പിക്കാവുന്നതാണ്. പങ്കെടുക്കുന്ന വിദ്യാർഥികൾ ഉച്ചക്ക് 1: 30 ന് സ്കൂളിൽ ഹാജരാകേണ്ടതാണ്.
വിശദവിവരങ്ങൾക്ക് 6282931575, 9747476775,8129252570 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.
ആറ്റിങ്ങൽ : ആറ്റിങ്ങൽ ഉപജില്ലാതല മത്സരം ആറ്റിങ്ങൽ ബോയ്സ് ഹയർ സെക്കൻ്ററി സ്കൂളിൽ വച്ച് ഉച്ചയ്ക്ക് രണ്ട് മണിക്ക് നടക്കും. എൽ.പി./ യു.പി./ ഹൈസ്കൂൾ/ ഹയർ സെക്കൻ്ററി വിഭാഗങ്ങളിൽ സ്കൂൾതല മത്സരത്തിലെ ഒന്നും രണ്ടും സ്ഥാനക്കാർക്ക് പങ്കെടുക്കാം.
വിശദവിവരങ്ങൾക്ക് 9495521825, 9847261576 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
by Midhun HP News | Jan 6, 2022 | Latest News, Uncategorized, ജില്ലാ വാർത്ത
ആറ്റിങ്ങല്‍: കോടിക്കണക്കിനു രൂപ മുതല്‍ മുടക്കി ആറ്റിങ്ങല്‍ മൂന്ന്മുക്ക് മുതല്‍ പൂവന്‍പാറവരെയുളള നാഷണല്‍ ഹൈവേ നാലുവരിയാക്കിയതിലെ നിര്‍മ്മാണ പിഴവുകള്‍ ചൂണ്ടിക്കാണിച്ചു കോണ്‍ഗ്രസ്സ് കൗണ്‍സിലര്‍മാര്‍ കൗണ്‍സില്‍ യോഗം ബഹിഷ്ക്കരിച്ചു. യാതൊരു പഠനവും നടത്താതെ പണിപൂര്‍ത്തിയാക്കിയ നാലുവരി പാതയില്‍ ചെറിയൊരു മഴ പെയ്താല്‍ പോലും പല സ്ഥലത്തും വെളളക്കെട്ടാണ്. വെളളം ഒഴുകിപോകാനുളള സംവിധാനം ഇല്ലാത്തതും, റോഡില്‍ അടിക്കടി ഉണ്ടാകുന്ന പൈപ്പ് ലൈന്‍ പൊട്ടലും പുതിയതായി പണിത റോഡിനെ തകര്‍ത്തിരിക്കുകയാണ്. പ്രശ്നം അടിയന്തിരമായി പരിഹരിച്ചില്ലെങ്കില്‍ വാഹനങ്ങള്‍ക്കോ, കാല്‍നടക്കാര്‍ക്കോ റോഡിലൂടെ സഞ്ചരിക്കാന്‍ കഴിയാത്ത അവസ്ഥ ഉണ്ടാകുമെന്നുളള കാഴ്ച കഴിഞ്ഞ മഴസമയത്ത് ആറ്റിങ്ങലിലെ ജനങ്ങള്‍ കണ്ടതാണെന്നും കോണ്‍ഗ്രസ്സ് പാര്‍ലമെന്‍ററി നേതാവ് പി.ഉണ്ണികൃഷ്ണന്‍ പറഞ്ഞു. തുടര്‍ന്ന് നഗരസഭാ ചെയര്‍പേഴ്സണിന്‍റെ മറുപടി തൃപ്തികരമല്ലാത്തതിനെ തുടര്‍ന്ന് പി.ഉണ്ണികൃഷ്ണനോടൊപ്പം കോണ്‍ഗ്രസ്സ് കൗണ്‍സിലര്‍മാരായ വി.മുരളീധരന്‍നായര്‍, ശങ്കര്‍.ജി, കെ.ജെ.രവികുമാര്‍, രമാദേവിഅമ്മ, സതി തുടങ്ങിയവര്‍ സഭ ബഹിഷ്കരിച്ചു പ്രതിഷേധിക്കുകയായിരുന്നു.

by Midhun HP News | Jan 6, 2022 | Latest News, Uncategorized, ജില്ലാ വാർത്ത
ആറ്റിങ്ങൽ : കേരളത്തിലെ പൊതു വിദ്യാഭ്യാസ രംഗത്തിൻ്റെ വളർച്ചയ്ക്ക് എന്നും മുന്നിൽ നിന്ന ഹലോ ഇംഗ്ലീഷ് എന്ന പ്രോഗ്രാമിൻ്റെ സ്കൂൾ തല ഉദ്ഘാടനം കുന്നുവാരം യു പി സകൂളിൽ നടന്നു. പ്രവർത്തനോത്ഘാടനം ആറ്റിങ്ങൽ നഗരസഭാ വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ എസ്.ഷീജ ഉദ്ഘാടനം ചെയ്തു. സ്കൂൾ പി.റ്റി എ പ്രസിഡൻ്റ് അദ്ധ്യക്ഷനായിരുന്നു. ഹെഡ്മാസ്റ്റർ മധു .ജി.ആർ സ്വാഗതവും കുമാരി അതുല്യ ഷിബു നന്ദിയും പറഞ്ഞു.തുടർന്ന് കുട്ടികൾ വിവിധ പരിപാടികളും അവതരിപ്പിച്ചു.
by Midhun HP News | Jan 6, 2022 | Latest News, Uncategorized, ജില്ലാ വാർത്ത
തിരുവനന്തപുരം∙ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം വീണ്ടും ഉയരുമെന്ന ആശങ്കയിൽ സംസ്ഥാനം. കഴിഞ്ഞ രണ്ടു ദിവസം പ്രതിദിന കേസുകൾ ഇരട്ടിയായിരുന്നു. ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ എണ്ണവും 230 ആയി. വരുന്ന ഒരാഴ്ചത്തെ സാഹചര്യം കൂടി വിലയിരുത്തിയ ശേഷം കൂടുതൽ നിയന്ത്രണങ്ങൾ വേണോയെന്ന് ആലോചിക്കാനാണ് സർക്കാർ തീരുമാനം
രണ്ടു മാസമായി സംസ്ഥാനത്ത് പ്രതിദിന കേസുകളും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും (ടിപിആർ) ക്രമമായി കുറയുകയായിരുന്നു. ശരാശരി 2,500 ആയിരുന്നു പ്രതിദിന രോഗബാധ. ടിപിആർ 3.75 ശതമാനം വരെ കുറഞ്ഞിരുന്നു. എന്നാൽ രണ്ടു ദിവസം കൊണ്ട് ഇവ കുത്തനെ ഉയർന്നു. ഇന്നലെ 4,801 പേർ രോഗികളായപ്പോൾ ടിപിആർ 6.75 ശതമാനം ആണ്.ഒമിക്രോൺ കേസുകളും സംസ്ഥാനത്ത് ഉയരുകയാണ്. ഇന്നലെ 49 പേർക്ക് കൂടി സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ ആകെ ഒമിക്രോൺ ബാധിതർ 230 ആയി. ഇതിൽ 30 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ

by Midhun HP News | Jan 3, 2022 | Uncategorized
ആറ്റിങ്ങൽ : പാർവതിപുരം ശ്രീവിഘ്നേശ്വര എൻഎസ്എസ് കരയോഗം (രജി : നമ്പർ 5637) മന്നം ജയന്തി ആഘോഷിച്ചു. പ്രസിഡന്റ് റ്റി ആർ ബാബുചന്ദ്രൻ ഭദ്രദീപം കൊളുത്തി ചടങ്ങ് ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് എം എസ് ജയകുമാർ ചടങ്ങിന് സ്വാഗതം ആശംസിച്ചു.

by Midhun HP News | Jan 1, 2022 | Uncategorized
ആറ്റിങ്ങൽ: വലിയകുന്ന് ഡി.വൈ.എഫ്.ഐ യൂണിറ്റിന്റെ നേതൃത്വത്തിലാണ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. ഇതിന്റെ ഭാഗമായി നടന്ന പൊതിച്ചോറു വിതരണം നഗരസഭ ചെയർപേഴ്സൺ അഡ്വ. എസ്.കുമാരി ഉദ്ഘാടനം ചെയ്തു. വലിയകുന്ന് ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന രോഗികളും കൂട്ടിരിപ്പുകാർക്കും ഉൾപ്പടെ 100 ൽ അധികം പൊതികൾ വിതരണം ചെയ്തു. സ്നേഹപൂർവ്വം പദ്ധതിയുടെ ഭാഗമായി പ്രദേശത്തെ വീടുകളിൽ നിന്ന് ശേഖരിച്ച പൊതികളായിരുന്നു വിതരണത്തിന് തയ്യാറാക്കിയത്. ഇനി മുതൽ എല്ലാ മാസവും ഒന്നാം തീയതി സൗജന്യ പൊതിച്ചോറ് വിതരണം ഉണ്ടായിരിക്കും. ഇതിന് പുറമെ രക്തദാനം, നിർധനർക്ക് സൗജന്യ ഭക്ഷ്യകിറ്റ്, വയോജനങ്ങൾക്ക് ആവശ്യമായ ജീവൻ രക്ഷാ മരുന്നുകൾ എത്തിക്കുന്നതടക്കമുള്ള വോളന്റിയർ പ്രവർത്തനം എന്നിവയും സ്നേഹപൂർവ്വം പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു. ആശുപത്രി അങ്കണത്തിൽ വച്ച് നടന്ന പരിപാടിയിൽ ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രമ്യസുധീർ, കൗൺസിലർ എം.താഹിർ, ഒ.പി ഷീജ, യൂണിറ്റ് ഭാരവാഹികളായ ബിനുമോദ്, സരിത്ത്, ശരത്ത്, ഷമീർ തുടങ്ങിയവർ പങ്കെടുത്തു.

Recent Comments