by Midhun HP News | Dec 28, 2021 | Uncategorized
തീരപ്രദേശമായ അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിലെ ഒരേഒരു ATM തകരാറിലായി മാസങ്ങൾ കഴിഞ്ഞിട്ടും തകരാറ് പരിഹരിയ്ക്കുവാൻ നടപടിയില്ല. അഞ്ചുതെങ്ങ് ജംഗ്‌ഷനിൽ സ്ഥാപിച്ചിട്ടുള്ള കാനറാ ബാങ്കിന്റെ ATM ആണ് രണ്ട് മാസത്തിലേറെയായി പ്രവർത്തനരഹിതമായിരിക്കുന്നത്. കോവിഡ് വകഭേതമായ ഇമൈക്രോൺ വ്യാപന ഭീതിയിൽ കഴിയുന്ന തീരപ്രദേശത്തിന് ആവിശ്യഘട്ടങ്ങളിൽ ATM ൽ നിന്നും തുക പിൻവലിക്കാൻ കഴിയാത്തത് പ്രദേശവാസികളെ ദുരിതത്തിലാക്കിയിരിക്കുകയാണ്.
മാസങ്ങൾക്ക് മുൻപ് ATM ൽ പൈസ നിറയ്ക്കുവാനെത്തിയ സംഘം ATM ന്റെ പ്രവർത്തനം കാര്യക്ഷമമല്ലാത്തതിനെ തുടർന്ന് പണം നിറയ്ക്കാതെ തിരികെ പോയിരുന്നു. ആഴ്ചകൾക്ക് ശേഷം ഏതാനും ചിലർ വീണ്ടും ATM എത്തിയെങ്കിലും അവർ ഷട്ടർ പകുതി താഴ്ത്തിയിട്ട് മടങ്ങുകയായിരുന്നെന്നാണ് പ്രദേശവാസികൾ പറയുന്നത്.
തീരവാസികൾക്ക് വളരെയേറെ പ്രയോജനകരമായിരുന്ന
ATM പണിമുടക്കി മാസങ്ങൾ കഴിഞ്ഞിട്ടും നന്നാക്കുവാനുള്ള ശ്രമം ബാങ്ക് അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകാത്തത് പ്രതിഷേധാർഹമാണെന്ന് നാട്ടുകാർ പറയുന്നു.
by Midhun HP News | Dec 28, 2021 | Uncategorized
ആറ്റിങ്ങൽ: ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി ആറ്റിങ്ങൽ നിയോജക മണ്ഡലതല അവലോകന യോഗം എം.എൽ.എ ഒ.എസ്.അംബികയുടെ അധ്യക്ഷതയിൽ ചേർന്നു. മണ്ഡലത്തിലെ 1 നഗരസഭയും 9 പഞ്ചായത്തുകളിലെയും അധ്യക്ഷൻമാർ ചർച്ചയിൽ പങ്കെടുത്തു. നഗരസഭാ പരിധിയിൽ അവനവഞ്ചേരി, തച്ചൂർകുന്ന്, കൊടുമൺ എന്നീ മേഖലകളിൽ നേരിടുന്ന കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് ഈ ഭാഗത്തേക്ക് അധിക സമയം വെള്ളം പമ്പ് ചെയ്യാനും തീരുമാനിച്ചു. മണമ്പൂർ പഞ്ചായത്തിലെ ഭാസ്കർ കോളനിയിൽ സർക്കാർ കുടിവെള്ളം എത്താത്ത 15 കുടുംബങ്ങൾക്ക് അടിയന്തിരമായി വാട്ടർ കണക്ഷൻ നൽകി പ്രശ്നത്തിന് ശാശ്വത പരിഹാരം കാണും. നിലവിൽ ആധുനിക യന്ത്ര സംവിധാനം ഉപയോഗിച്ചാണ് റോഡുകൾ പുനർ നിർമ്മിക്കുന്നത്. അമിത പ്രഹരശേഷിയുള്ള ഇത്തരം യന്ത്രങ്ങളുടെ പ്രവർത്തനത്തെ അതിജീവിക്കാൻ പഴക്കമുള്ള പൈപ്പുകൾ സാധിക്കില്ല. എന്നാൽ കാലങ്ങളായി ഇവിടെ സ്ഥാപിച്ചിട്ടുള്ള ജല വിതരണ പൈപ്പുകൾ പുതിയ സാഹചര്യങ്ങൾക്ക് അനുസൃതമായി മാറ്റി സ്ഥാപിച്ച് റോഡിന്റെ നിർമ്മാണം സാധ്യമാക്കുന്നത് തുടർച്ചയായി പൈപ്പുകൾക്ക് സംഭവിക്കുന്ന കേടുപാടുകളും അതു മൂലമുണ്ടാകുന്ന ജല വിതരണ തടസ്സം ഒഴിവാക്കാനും സാധിക്കും. അതിനുള്ള നടപടി സ്വീകരിക്കുന്നതിന് വേണ്ട നിർദ്ദേശങ്ങൾ ബന്ധപ്പെട്ട വകുപ്പ് മേധാവികൾക്ക് കൈമാറും. കൂടാതെ മണ്ഡലത്തിൽ കൂടുതൽ വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റും എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളുടെ പരിധിയിലും വാട്ടർ ടാങ്കും നിർമ്മിക്കുന്നതിനുള്ള പദ്ധതി സർക്കാരിന്റെ പരിഗണനയിലാണ്. ഇത് സാധ്യമാവുമ്പോൾ മണ്ഡലത്തിന്റെ എല്ലാ ഭാഗത്തും കുടിവെള്ള വിതരണം നൂറു ശതമാനം സാധ്യമാവും. നിലവിലെ പ്രതിസന്ധികൾ ശാശ്വതമായി പരിഹരിച്ചു കൊണ്ട് ജലജീവൻ മിഷൻ പദ്ധതി 2024 ന് ഉള്ളിൽ പൂർത്തിയാക്കി മണ്ഡത്തിൽ ഉടനീളം കൂടിവെള്ളത്തിന്റെ പൂർണ ലഭ്യത ഉറപ്പു വരുത്തുമെന്നും ഒ.എസ് അംബിക അറിയിച്ചു. നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി, വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിത സുന്ദരേശൻ, ജില്ലാ പഞ്ചായത്ത് മെമ്പർ ഗിരി കൃഷ്ണൻ, സൂപ്രണ്ടിംഗ് എഞ്ചിനീയർ വി.സജി, തദ്ദേശഭരണ സ്ഥാപന മേധാവികളും പ്രതിനിധികളും, വകുപ്പ്തല ഉദ്യോഗസ്ഥർ തുടങ്ങിയവർ അവലോകന യോഗത്തിൽ പങ്കെടുത്തു.

by Midhun HP News | Dec 28, 2021 | Uncategorized
ആലംകോട് : ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപക ദിനത്തോട് അനുബന്ധിച്ചു ആലംകോട് ജംഗ്ഷനിൽ വച്ചു കോൺഗ്രസ്സ് പ്രവർത്തകർ പതാകയുയർത്തി. ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി എം എച് അഷ്‌റഫിന്റെ നേതൃത്വത്തിലാണ് പതാകയുയർത്തിയത്. മണ്ഡലം ഭാരവാഹിയായ എ എം നസീർ, ബൈജു കൃഷ്ണൻ, പ്രശോഭൻ, സെൻ്റർ ഹാഷിം, ജിത്തു, ബൂത്ത് പ്രസിഡന്റ് ഷാജി എന്നിവർ പങ്കെടുത്തു.

by Midhun HP News | Dec 27, 2021 | Uncategorized
തിരുവനന്തപുരം: തുണിത്തരങ്ങൾക്ക് ഇരട്ടിയിലധികം നികുതി വർദ്ധിപ്പിക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ചു സംസ്ഥാനത്തെ വസ്ത്ര വ്യാപാരകളുടെ സംഘടനയായ കെ.ടി.ജി. എ യുടെ നേതൃത്വത്തിൽ തിരുവനന്തപുരത്തെ ജിഎസ്ടി കമ്മീഷണർ ഓഫീസിലേക്ക് ഡിസംബർ 28ന് രാവിലെ 11 മണിക്ക് പ്രതിഷേധ മാർച്ചും,ധർണ്ണയും സംഘടിപ്പിക്കും.

2022 ജനുവരി 1 മുതൽ എല്ലാത്തരം തുണിത്തരങ്ങൾക്കും നിലവിലുള്ളതിന്റെ ഇരട്ടിയിലധികം നികുതിയാണ് സർക്കാർ വർദ്ധിപ്പിക്കുന്നത്. ഇത് വളരെ വലിയ തോതിലുള്ള വില വർദ്ധനവിന് കാരണമാകും. തുടർച്ചയായ പ്രകൃതി ദുരന്തങ്ങളും, കോവിഡും കാരണമായി കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വസ്ത്രവ്യാപാര മേഖലയുടെ തകർച്ച പൂർണ്ണമാക്കുന്ന ഈ അന്യായമായ നികുതി വർദ്ധനവ് പിൻവലിക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.
സ്‌പെൻസർ ജംഗ്ഷനിൽ നിന്നും ആരംഭിക്കുന്ന മാർച്ച് ജിഎസ്ടി ഭവന് മുന്നിൽ സമാപിക്കും. വിവിധ രാഷ്ട്രീയ വ്യാപാര സംഘടനാ നേതാക്കൾ പങ്കെടുക്കും. കെടിജിഎ ജില്ലാ പ്രസിഡന്റ് ഇഖ്ബാൽ പൂജ,ജനറൽ സെക്രട്ടറി ഷാക്കിർ ഫിസ,ട്രെഷറർ ഷാനി മനാഫ്, വൈസ് പ്രസിഡന്റ് അർഷാദ് കോക്‌ടെയിൽ,സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി യഹിയഖാൻ റോജ, മറ്റു KTGA ജില്ലാ-മേഖലാ നേതാക്കൾ നേതൃത്വം നൽകും.
by Midhun HP News | Dec 25, 2021 | Uncategorized
ആറ്റിങ്ങൽ: ആറ്റിങ്ങൽ ഗവൺമെൻറ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ നിർമാണം പൂർത്തിയായ ബഹുനില മന്ദിരത്തിന് മാസങ്ങളായിട്ടും അനുമതി വൈകുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഡിവൈഎഫ്ഐ പ്രവർത്തകർ മുൻസിപ്പാലിറ്റിയിലെ എക്സിക്യൂട്ടീവ് എഞ്ചിനീയറുമായി ചർച്ച ചെയ്തു. കെട്ടിടത്തിന് ഉടൻ അനുമതി നൽകുവാൻ വേണ്ട നടപടികൾ കൈകൊള്ളുമെന്ന് ഉറപ്പു നൽകിയിട്ടുണ്ട്. ഡി.വൈ.എഫ്.ഐ ജില്ലാ വൈസ് പ്രസിഡന്റും ആറ്റിങ്ങൽ മുനിസിപ്പാലിറ്റി കൗൺസിലറുമായ ആർ.എസ്.അനൂപ്, ആറ്റിങ്ങൽ ബ്ലോക്ക് സെക്രട്ടറി സി.ജി.വിഷ്ണു ചന്ദ്രൻ,ബ്ലോക്ക് എക്സിക്യൂട്ടീവ് അംഗം സംഗീത്,ആറ്റിങ്ങൽ വെസ്റ്റ് മേഖല സെക്രട്ടറിയും ആറ്റിങ്ങൽ മുനിസിപ്പാലിറ്റി കൗൺസിലറുമായ എസ്. സുഖിൽ, വെസ്റ്റ് മേഖല പ്രസിഡന്റ് പ്രശാന്ത് മങ്കാട്ടു, ഈസ്റ്റ് മേഖല പ്രസിഡന്റ് അഖിൽ, മുനിസിപ്പാലിറ്റി ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ നജാം, ജിബി തുടങ്ങിയവർ പങ്കെടുത്തു.
by Midhun HP News | Dec 24, 2021 | Accidents, Latest News, Uncategorized, ജില്ലാ വാർത്ത
വെഞ്ഞാറമൂട് : വെഞ്ഞാറമൂട് എം സി റോഡിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിന് തീ പിടിച്ചു . വാഹനത്തിലുണ്ടായിരുന്നവർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു . ഇന്നലെ (23 .12.2021 ) വൈകുന്നേരം 3 .45 ഓടുകൂടി വെമ്പായം വെഞ്ഞാറമൂട് എംസി റോഡിൽ വെമ്പായം പെട്രോൾപമ്പിന് സമീപം കല്ലമ്പലം റിയൽ ബോർമ്മ കമ്പനിയുടെ ബേക്കറി സാധനങ്ങൾ വിതരണം ചെയ്യുന്ന ഇക്കോ വാഹനത്തിലാണ് തീ പിടിച്ചത്. വാഹനത്തിന്റെ ഇലക്ട്രിക് ഷോർട്ട് സർക്യൂട്ട് ആണ് തീ പിടിക്കാൻ കാരണമായത് . ഡ്രൈവിംഗ് സീറ്റിൽ ഉണ്ടായിരുന്ന ഡ്രൈവർ ഫൈസലും സെയിൽസ്മാൻ സലീമും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. വാഹനം കത്താൻ തുടങ്ങിയപ്പോൾ തന്നെ ഇരുവരും വാഹനത്തിൽ നിന്നും രക്ഷപ്പെടുകയായിരുന്നു . വിവരം അറിഞ്ഞ ഉടൻ തന്നെ വെഞ്ഞാറമൂട് ഫയർഫോഴ്സ് സ്റ്റേഷനിൽനിന്നും അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എ റ്റി ജോർജിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ എത്തി തീ അണക്കാനുള്ള ശ്രമം തുടങ്ങി . തൊട്ടുപിന്നാലെ നെടുമങ്ങാട് ഫയർഫോഴ്സ് സ്റ്റേഷനിൽനിന്നും ഉദ്യോഗസ്ഥർ എത്തിയിരുന്നു. ഇരുകൂട്ടരും ചേർന്ന് വാഹനത്തിന്റെ തീ അണച്ചു. ഏറെ നേരം ഗതാഗതം തടസ്സപ്പെടും ജനങ്ങളൾ പരിഭ്രാന്തരാവുകയും ചെയ്തിരുന്നു.

Recent Comments