by Midhun HP News | Feb 6, 2024 | Uncategorized
ആലപ്പുഴ: കഴിഞ്ഞ പ്രാവശ്യം നഷ്ടമായ ആലപ്പുഴ ലോക്‌സഭ സീറ്റ് തിരികെ പിടിക്കാന്‍ കോണ്‍ഗ്രസ്. സീറ്റ് തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെ സിനിമാതാരത്തെ അടക്കം ആലപ്പുഴയിലേക്ക് പാര്‍ട്ടി പരിഗണിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. സിനിമാനടന്‍ സിദ്ധിഖിന്റെ പേരാണ് ആലപ്പുഴയിലേക്ക് പരിഗണിക്കുന്നത്.
കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പരിഗണനയിലുള്ള പേരുകളില്‍ നടന്‍ സിദ്ധിഖിന്റെ പേരിനാണ് മുന്‍തൂക്കം എന്നാണ് സൂചന. താരപരിവേഷം വോട്ടാക്കി മണ്ഡലം തിരിച്ചുപിടിക്കാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. മതസാമുദായിക പരിഗണനകള്‍ കൂടി പരിഗണിച്ചാണ് സിദ്ധിഖിന്റെ പേര് ഉയര്‍ന്നു വന്നിട്ടുള്ളത്.
എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ആലപ്പുഴയില്‍ മത്സരിക്കണമെന്ന നിര്‍ദേശം ഉയര്‍ന്നു വന്നിരുന്നു. എന്നാല്‍ മത്സരരംഗത്തേക്കില്ലെന്നാണ് വേണുഗോപാല്‍ നിലപാടെടുത്തത്. ഇതോടെയാണ് മറ്റു പേരുകളിലേക്ക് കോണ്‍ഗ്രസ് നേതൃത്വം തിരിഞ്ഞത്.
by Midhun HP News | Feb 5, 2024 | Uncategorized
കോൺട്രാക്ടറെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിയെ വർക്കല പോലീസ് അറസ്റ്റ് ചെയ്തു. ഒറ്റൂർ തോപ്പിൽ വട്ടവിള വീട്ടിൽ ഉണ്ണി (60) ആണ് അറസ്റ്റിലായത്. ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ വടശ്ശേരിക്കോണം അംബേദ്കർ കോളനിക്ക് സമീപമുള്ള ചായക്കടയ്ക്ക് മുന്നിലാണ് സംഭവം. കോണ്ട്രാക്ടറായ വടശ്ശേരിക്കോണം ആർ.എസ്.നിവാസിൽ രാജു (55) നാണ് വെട്ടേറ്റത്.
ഇരുവരും ഒരുമിച്ച് മദ്യപിക്കുകയും തുടർന്നുണ്ടായ തർക്കത്തിൽ കൈയിൽ കരുതിയിരുന്ന വെട്ടുകത്തി കൊണ്ട് ഉണ്ണി രാജുവിന്റെ തലയിൽ വെട്ടി പരിക്കേൽപ്പിച്ചു എന്നാണ് കേസ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
by liji HP News | Feb 5, 2024 | Uncategorized
സർവമേഖലയിലും സ്വകാര്യനിക്ഷേപം, വിദേശ സര്‍വകലാശാലകള്‍ക്ക് സ്വാഗതം, റബര്‍ താങ്ങുവില കൂട്ടി. സ്വകാര്യമേഖലയുടെ സഹകരണത്തോടെ പ്രാദേശിക, ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ വികസിപ്പിക്കും
*ചന്ദനകൃഷിയില്‍ നയംമാറ്റം
ചന്ദനകൃഷി പ്രോത്സാഹിപ്പിക്കുന്നതിന് നിയമത്തില്‍ ഇളവ് കൊണ്ടുവരുമെന്ന് ധനമന്ത്രി
*റബര്‍ താങ്ങുവില കൂട്ടി
10 രൂപ കൂട്ടി റബര്‍ താങ്ങുവില 180 രൂപയാക്കിയതായി ധനമന്ത്രി. താങ്ങുവില കൂട്ടണമെന്നത് റബര്‍ കര്‍ഷകരുടെ ആവശ്യമായിരുന്നു. ഇത് പരിഗണിച്ചാണ് പ്രഖ്യാപനം
*സ്വകാര്യനിക്ഷേപകര്‍ക്ക് സ്വാഗതം
വിവിധ മേഖലകളില്‍ സ്വകാര്യനിക്ഷേപം ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ട് കേരള ബജറ്റ്. ടൂറിസം, വിദ്യാഭ്യാസം, പരിചരണം, ആരോഗ്യ മേഖലകളില്‍ സ്വകാര്യ നിക്ഷേപം ആകര്‍ഷിക്കുമെന്ന് ബജറ്റ് അവതരണ വേളയില്‍ ധനമന്ത്രി പറഞ്ഞു.
*സ്വകാര്യനിക്ഷേപകര്‍ക്ക് സ്വാഗതം
സ്വകാര്യമേഖലയുടെ സഹകരണത്തോടെ പ്രാദേശിക, ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ വികസിപ്പിക്കും.ഇതിനായി 5000 കോടിയുടെ സമാഹരണമാണ് ലക്ഷ്യമിടുന്നത്. വയോജന കെയര്‍ സെന്ററുകളിലും സ്വകാര്യ പങ്കാളിത്തം അനുവദിക്കും. പെരുവണ്ണാമൂഴിയില്‍ സ്വകാര്യ പങ്കാളിത്തോടെ ടൈഗര്‍ സഫാരി പാര്‍ക്ക് സ്ഥാപിക്കും.
*ടൂറിസം മേഖല
സ്വകാര്യമേഖലയുടെ സഹകരണത്തോടെ പ്രാദേശിക, ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ വികസിപ്പിക്കും.ഇതിനായി 5000 കോടിയുടെ സമാഹരണമാണ് ലക്ഷ്യമിടുന്നത്. വയോജന കെയര്‍ സെന്ററുകളിലും സ്വകാര്യ പങ്കാളിത്തം അനുവദിക്കും. പെരുവണ്ണാമൂഴിയില്‍ സ്വകാര്യ പങ്കാളിത്തോടെ ടൈഗര്‍ സഫാരി പാര്‍ക്ക് സ്ഥാപിക്കും.
*വിദ്യാഭ്യാസമേഖലയില്‍ സ്വകാര്യനിക്ഷേപം
കേരളത്തിലേക്ക് വിദേശ സര്‍വകലാശാല ക്യാംപസുകളെ സ്വാഗതം ചെയ്ത് ധനമന്ത്രി. വിദേശ സര്‍വകലാശാലകളുടെ സാധ്യത പരിശോധിക്കാനും വന്‍ ഇളവുകള്‍ നല്‍കാനും തീരുമാനിച്ചതായും ധനമന്ത്രി അറിയിച്ചു. സംസ്ഥാനത്ത് സ്വകാര്യ സര്‍വകലാശാലകള്‍ തുടങ്ങാന്‍ അനുവദിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.
*സ്വകാര്യ വ്യവസായപാര്‍ക്കുകള്‍
സംസ്ഥാനത്ത് 25 പുതിയ സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ സ്ഥാപിക്കും.
*ലൈഫ് പദ്ധതി
ഇതുവരെ ലൈഫ് പദ്ധതിക്കായി 17,104. 87 കോടി രൂപ ചെലവഴിച്ചതായി ധനമന്ത്രി. 2025 മാര്‍ച്ച് ഓടേ ലൈഫ് പദ്ധതി പ്രകാരം അഞ്ചുലക്ഷം വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യമെന്നും ധനമന്ത്രി പറഞ്ഞു.
*2025 നവംബര്‍ മാസത്തോടെ ദാരിദ്ര്യം തുടച്ചുനീക്കും
2025 നവംബര്‍ മാസത്തോടെ സംസ്ഥാനത്ത് അതിദാരിദ്ര്യമുള്ള മുഴുവന്‍ കുടുംബങ്ങളും ഈ അവസ്ഥയില്‍ നിന്ന് മോചിതമാകുമെന്ന് ധനമന്ത്രി. ഇന്ത്യയില്‍ ഇത് ഒരു റെക്കോര്‍ഡായിരിക്കുമെന്നും ധനമന്ത്രി പറഞ്ഞു.
*വിദ്യാഭ്യാസ മേഖലയില്‍ സ്വകാര്യ നിക്ഷേപം
കേരളത്തിലേക്ക് വിദേശ സര്‍വകലാശാല ക്യാംപസുകളെ സ്വാഗതം ചെയ്ത് ധനമന്ത്രി. വിദേശ സര്‍വകലാശാലകളുടെ സാധ്യത പരിശോധിക്കാനും വന്‍ ഇളവുകള്‍ നല്‍കാനും തീരുമാനിച്ചതായും ധനമന്ത്രി അറിയിച്ചു
*നികുതി വരുമാനം ഇരട്ടിയായി
നാലുവര്‍ഷം കൊണ്ട് നികുതി വരുമാനം ഇരട്ടിയായി. സ്വപ്‌ന തുല്യമായ നേട്ടമാണിത്. ഈ നേട്ടത്തിന് നികുതി ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്നു. ഇനിയും കാര്യക്ഷമമായി പ്രവര്‍ത്തിച്ചാല്‍ നികുതി വരുമാനം കൂട്ടാന്‍ കഴിയുമെന്നും ധനമന്ത്രി പറഞ്ഞു.
*കേന്ദ്ര അവഗണന തുടര്‍ന്നാല്‍ പ്ലാന്‍ ബി
കേന്ദ്ര അവഗണന തുടര്‍ന്നാണ് പ്ലാന്‍ ബിയുമായി മുന്നോട്ടുപോകുമെന്ന് ധനമന്ത്രി. വികസന, ക്ഷേമ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നും ധനമന്ത്രി അറിയിച്ചു.
*തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ
തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളില്‍ മെട്രോ പദ്ധതി നടപ്പാക്കുമെന്ന് ധനമന്ത്രി
*വിഴിഞ്ഞം മേയില്‍ തുറക്കും
വിഴിഞ്ഞത്ത് എല്ലാ അനുബന്ധ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായെന്ന് ധനമന്ത്രി. വികസന കവാടമാണ് വിഴിഞ്ഞമെന്നും ഔട്ടര്‍ റിങ് റോഡ് സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും ധനമന്ത്രി അറിയിച്ചു.
by Midhun HP News | Jan 28, 2024 | Latest News, Uncategorized, ജില്ലാ വാർത്ത
തിരുവനന്തപുരം: മതേതരത്വവും ഭരണഘടനാ മൂല്യങ്ങളും സംരക്ഷിക്കുന്നതിനും ധാർമികതയും മൂല്യങ്ങളും ഇല്ലാതാകാതിരിക്കാനും പൊതുവിദ്യാഭ്യാസം വളരണമെന്ന് കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ തിരുവനന്തപുരം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കേന്ദ്ര-കേരള സർക്കാരുകൾ വിദ്യാഭ്യാസത്തിനായി പ്രത്യേക അജണ്ടകൾ സൃഷ്ടിക്കുന്നുവെന്നും ചരിത്രം വളച്ചൊടിക്കുകയും തെറ്റായി വ്യാഖ്യാനിക്കുകയും ചെയ്യുകയാണെന്നും സമ്മേളനം വിലയിരുത്തി.
അസംതൃപ്തമായ അധ്യാപക സമൂഹവും വിദ്യാഭ്യാസ മേഖലയുമാണ് കഴിഞ്ഞ ഏഴ് വർഷത്തെ ഇടതുപക്ഷ ഭരണത്തിൽ കേരളത്തിൽ സൃഷ്ടിക്കപ്പെട്ടത്. ഉന്നത വിദ്യാഭ്യാസ പൊതു വിദ്യാഭ്യാസ മേഖലയിൽ നിന്ന് കുട്ടികളുടെ കൊഴിഞ്ഞുപോക്ക് വർധിച്ചു കൊണ്ടിരിക്കുന്നു. ഈയവസരത്തിൽ പൊതു വിദ്യാഭ്യാസ സംരക്ഷണത്തിന് പൊതുബോധം വളരേണ്ടത് വളരെ അത്യാവശ്യമാണ് എന്ന് സമ്മേളനം വിലയിരുത്തി.
വെഞ്ഞാറമൂട് ഗവ.യു.പി.സ്‌കൂളിൽ നടന്ന ജില്ലാ സമ്മേളനം കെ.എസ്.ടി.യു സംസ്ഥാന സെക്രട്ടറി കെ.ടി.അമാനുള്ള ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡൻറ് എം.എം.ജിജുമോൻ പ്രമേയ പ്രഭാഷണം നടത്തി. കെ.എസ്.ടി.യു തിരുവനന്തപുരം ജില്ലാ പ്രസിഡൻറ് ജമീൽ.ജെ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ ജനറൽ സെക്രട്ടറി പ്രകാശ് പോരേടം സ്വാഗതവും ജില്ലാ ട്രഷറർ ഹാഷിം മേലഴികം നന്ദിയും പറഞ്ഞു.
ഭാരവാഹികൾ:-
ജമീൽ ജെ (ജില്ലാ പ്രസിഡൻറ്), പ്രകാശ് പോരേടം (ജില്ലാ ജനറൽ സെക്രട്ടറി), ഹാഷിം മേലഴികം (ട്രഷറർ), ശുഹൈബ് കെ (ഓർഗനൈസിംഗ് സെക്രട്ടറി), ഹൻസീർ എ (അസോസിയേറ്റ് ജനറൽ സെക്രട്ടറി)
വൈസ് പ്രസിഡൻറ്മാർ : ശിഹാബുദ്ദീൻ എസ്, മുനീർ കൂരവിള, ബിന്ദു.വി
സെക്രട്ടറിമാർ : മുഹമ്മദ് റാസി, അക്ബർഷ, സീനാ മോൾ
by Midhun HP News | Jan 26, 2024 | Uncategorized
ലോകബാങ്ക് സംഘം ആറ്റിങ്ങൽ നഗരസഭ സന്ദർശിച്ചു. കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ പുരോഗതി വിലയിരുത്താൻ ലോകബാങ്ക് പരിസ്ഥിതി വിഭാഗം സംഘം ആറ്റിങ്ങൽ നഗരസഭയുടെ വിൻഡ്രോ കമ്പോസ്റ്റ് യൂണിറ്റ്, എംആർഎഫ് എന്നിവയിൽ സന്ദർശനം നടത്തി. സൗത്ത് ഏഷ്യ സീനിയർ ഒ എച്ച് എസ് കോഡിനേറ്റർ നാടാസ വോട്മ, ഇന്ത്യ സേഫ് ഗാർഡ് കോഡിനേറ്റർ നെഹാ വ്യാസ്, സീനിയർ പരിസ്ഥിതി കോൺസൾറ്റൻറ് ദീപാ ബാലകൃഷ്ണൻ എന്നിവരടങ്ങിയ സംഘമാണ് എത്തിയത്.
നഗരസഭ ചെയർപേഴ്സൺ അഡ്വക്കേറ്റ് എസ് കുമാരി, വൈസ് ചെയർമാൻ ജി തുളസീധരൻ പിള്ള, മുനിസിപ്പൽ സെക്രട്ടറി കെ എസ് അരുൺ, ക്ലീൻ സിറ്റി മാനേജർ എം ആർ റാം കുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ, ഹരിത കർമ്മ സേനാ അംഗങ്ങൾ തുടങ്ങിയവർ സംഘത്തെ സ്വീകരിച്ചു.


by Midhun HP News | Jan 11, 2024 | Uncategorized
ആറ്റിങ്ങൽ: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിന് അറസ്റ്റ് ചെയ്തതിനെതിരെ യൂത്ത് കോൺഗ്രസ് കടയ്ക്കാവൂർ മണ്ഡലം പ്രസിഡന്റ് ആകാശിന്റെ അധ്യക്ഷതയിൽ കടയ്ക്കാവൂർ പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ജബ്ബാർ ഐഎൻടിയുസി മണ്ഡലം പ്രസിഡന്റ് കൃഷ്ണകുമാർ, പ്രവാസി കോൺഗ്രസ് പ്രസിഡന്റ് സനു, വാർഡ് മെമ്പർമാരായ അൻസർ, സജി, ലല്ലു, ഷിറാസ്, അനു, സജീവ്, സുധീർ, സുജിത്ത്, അനിക്കുട്ടൻ കെഎസ്‌യു, അനൽ, അജേഷ് എന്നിവർ പങ്കെടുത്തു.
Recent Comments