തിരുവല്ലം ടോള്‍ പ്ലാസയിൽ വർധിപ്പിച്ച നിരക്ക് ഇന്ന് മുതൽ

തിരുവല്ലം ടോള്‍ പ്ലാസയിൽ വർധിപ്പിച്ച നിരക്ക് ഇന്ന് മുതൽ

തിരുവനന്തപുരം: കഴക്കൂട്ടം- കാരോട് ബൈപാസിലെ തിരുവല്ലം ടോൾ പ്ലാസയിൽ കൂട്ടിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ. കാറുകൾക്ക് ഒരു വശത്തേക്ക് സഞ്ചരിക്കാൻ 150 രൂപയും ഇരുവശത്തേക്കും സഞ്ചരിക്കാൻ 225 രൂപ നൽകണം. നേരത്തെ അത് 120 രൂപയായിരുന്നു.

മിനിബസുകള്‍ക്ക് ഒരു വശത്തേക്ക് 245 രൂപയും ബസ്, ട്രക്ക് എന്നിവയ്ക്ക് 510 രൂപയും ഹെവി വെഹിക്കിള്‍സിന് 560 മുതൽ 970 രൂപ വരെയും ടോൾ നൽകണം. തിരുവല്ലത്ത് ടോള്‍ പിരിവ് തുടങ്ങി ഒരു വർഷത്തിനുള്ളിൽ ഇത് മൂന്നാം തവണയാണ് നിരക്ക് വർധിപ്പിക്കുന്നത്.

കഴിഞ്ഞ ഏപ്രിലിലും ജൂണിലും നിരക്ക് കൂട്ടിയിരുന്നു. ടോൾ നിരക്ക് വീണ്ടും വർധിപ്പിച്ചതിനെതിരെ വ്യാപക പ്രതിഷേധമുയർന്നിട്ടുണ്ട്.

പുളിമാത്ത് ഗ്രാമപഞ്ചായത്തിൽ കർഷകരെ ആദരിച്ചു

പുളിമാത്ത് ഗ്രാമപഞ്ചായത്തിൽ കർഷകരെ ആദരിച്ചു

പുളിമാത്ത് ഗ്രാമപഞ്ചായത്തിൽ കർഷകദിനത്തിന്റെ ഭാഗമായി കർഷകരെ ആദരിച്ചു. ചടങ്ങിന്റെ ഉദ്ഘാടനം ആറ്റിങ്ങൽ എം പി അടൂർ പ്രകാശ് നിർവഹിച്ചു. പുളിമാത്ത് പഞ്ചായത്ത് പ്രസിഡന്റ്, മെമ്പർമാർ തുടങ്ങിയവർ പങ്കെടുത്തു

എസ്എൻഡിപി യോഗം ആറ്റിങ്ങൽ യൂണിയൻ ആഭിമുഖ്യത്തിൽ വിശേഷാൽ സംയുക്ത യോഗം സംഘടിപ്പിച്ചു

എസ്എൻഡിപി യോഗം ആറ്റിങ്ങൽ യൂണിയൻ ആഭിമുഖ്യത്തിൽ വിശേഷാൽ സംയുക്ത യോഗം സംഘടിപ്പിച്ചു

എസ്എൻഡിപി യോഗം ആറ്റിങ്ങൽ യൂണിയൻ ആഭിമുഖ്യത്തിൽ യൂണിയൻ ഹാളിൽ നടന്ന വിശേഷാൽ സംയുക്ത യോഗം യൂണിയൻ പ്രസിഡന്റ് എസ്.ഗോകുൽദാസ് ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് വി.ഷാജി അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെകട്ടറി എം. അജയൻ സ്വാഗതം പറഞ്ഞു.

എസ്എൻഡിപി യോഗം നിർദ്ദേശാനുസരണം ചിങ്ങം ഒന്ന് ആറ്റിങ്ങൽ യൂണിയൻ കീഴിലുള്ള എല്ലാ ശാഖ കേന്ദ്രങ്ങളിലും പതാക ദിനമായി ആചരിയ്കുവാനും, 169 മത് ചതയ ദിനത്തിന് ശാഖകൾ കേന്ദ്രീകരിച്ച് വിപുലമായ രീതിയിൽ ആഘോഷ ചടങ്ങുകൾ സംഘടിപ്പിയ്ക്കുവാനും പ്രസ്തുത യോഗം തീരുമാനിച്ചു. 96-മത് മഹാസമാധിദിനം സമുചിതമായ രീതിയിൽ ആചരിയ്ക്കുന്നതിന് വേണ്ടിയുള്ള നടപടികൾ കൈ കൊള്ളുവാനും തീരുമാനിച്ചു. എല്ലാ ശാഖകളിലും യൂത്ത് മൂവ്മെന്റ്റ്‌ പുനസംഘടിപ്പിച്ച് യുവ ശാക്തീകരണത്തിന് ശക്തി പകരുവാൻ പ്രസ്തുത യോഗം തീരുമാനിച്ചു.

പ്രസ്തുത യോഗത്തിൽ യൂണിയൻ പ്രസിഡന്റ് എസ്. ഗോകുൽദാസ്, യൂണിയൻ സെക്രട്ടറി എം. അജയൻ, വൈസ് പ്രസിഡന്റ് വി.ഷാജി, യൂണിയൻ കൗൺസിലർമാരായ സുജാതൻ, സുരേഷ് ബാബു, അജു കൊച്ചാലുംമൂട് , സുധീർ , ദഞ്ചുദാസ് .ഡി എൽ വനിതാ സംഘം പ്രസിഡന്റ് സുശീലാ രാജൻ, വൈസ് പ്രസിഡന്റ് പ്രശോഭാ ഷാജി, ഉഷ, ഷെർളി സുദർശനൻ, ഷീജാ അജികുമാർ, ബിന്ദുവിനു, ലതിക ടി ഒ, യൂണിയൻ യൂത്ത്മൂവ്മെന്റ് പ്രസിഡന്റ് ദീപു പാണശ്ശേരി, സെക്രട്ടറി അയ്യപ്പ ദാസ്, വൈസ് പ്രസിഡന്റ് ശ്രീജിത്ത്, ജോ: സെക്രട്ടറി ജയപ്രസാദ്, എക്സി: കമ്മിറ്റി അംഗങ്ങളായ സുമേഷ്.എസ്.എൽ, സന്ദീപ്. ആർ, അരുൺ ചന്ദ്രൻ, ശ്യാംജിത്ത്, ദഞ്ചുദാസ് സൈബർ സേന എന്നിവർ യൂണിയൻ തലഭാരവാഹികളും, യൂണിയൻ കീഴിലുളള ശാഖകളിലെ പ്രസിഡന്റ്മാർ, സെകട്ടറിമാർ, വൈസ് പ്രസിഡന്റ്മാർ, യൂണിയൻ മെമ്പർമാർ, ശാഖാ ഭാരവാഹികൾ, വനിതാ സംഘം, മൈക്രോ ഫിനാൻസ് കൺവീനർമാർ, ജോ:കൺവീനർ മാർ തുടങ്ങി ഇതര പോഷക സംഘടനാ ഭാരവാഹികളും പ്രസ്തുത വിശേക്ഷാൽ സംയുക്ത യോഗത്തിൽ പങ്കെടുത്തു.

നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ട മൈക്രോ ഫിനാൻസ് യൂണിറ്റ് അംഗങ്ങൾക്ക് യൂണിയൻ വക ഓണപ്പുടവ യൂണിയൻ പ്രസിഡന്റ് വിതരണം ചെയ്തു. യൂണിയൻ വനിതാ സംഘം പ്രസിഡന്റ് സുശീലാ രാജൻ കൃതജ്ഞത പറഞ്ഞു.

ബംഗാള്‍ ഉള്‍ക്കടലില്‍ വെള്ളിയാഴ്ചയോടെ ന്യൂനമര്‍ദ്ദം; കേരളത്തില്‍ അഞ്ചുദിവസം മഴയ്ക്ക് സാധ്യത

ബംഗാള്‍ ഉള്‍ക്കടലില്‍ വെള്ളിയാഴ്ചയോടെ ന്യൂനമര്‍ദ്ദം; കേരളത്തില്‍ അഞ്ചുദിവസം മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യത. വെള്ളിയാഴ്ചയോടെ വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത അഞ്ചുദിവസം നേരിയ തോതില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണ്‍സൂണ്‍ പാത്തി നിലവില്‍ ഹിമാലയന്‍ താഴ്വരയില്‍ സ്ഥിതി ചെയ്യുകയാണ്. വെള്ളിയാഴ്ചയോടെ തെക്ക് ഭാഗത്തേക്ക് മാറി സ്ഥാനത്ത് എത്താന്‍ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

നിലവില്‍ സംസ്ഥാനത്ത് കാലവര്‍ഷത്തില്‍ 40 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ചയായി സംസ്ഥാനത്ത് തെളിഞ്ഞ അന്തരീക്ഷമാണ്. പതിവായി ഓഗസ്റ്റ് മാസത്തില്‍ ശക്തമായ മഴയാണ് കേരളത്തിന് ലഭിക്കാറ്.

ഇത്തവണ മഴ കുറഞ്ഞതിനാല്‍ വരുംമാസങ്ങളില്‍ കുടിവെള്ള ക്ഷാമം നേരിടുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.

പരീക്ഷയിൽ വിജയിച്ചതിന് സമ്മാനം കിട്ടിയ ആറാംക്ലാസുകാരന്റെ സൈക്കിൾ കള്ളൻ കൊണ്ടുപോയി,ഒടുവിൽ വിലയറിഞ്ഞ്’ തിരികെ നൽകി കള്ളൻ

പരീക്ഷയിൽ വിജയിച്ചതിന് സമ്മാനം കിട്ടിയ ആറാംക്ലാസുകാരന്റെ സൈക്കിൾ കള്ളൻ കൊണ്ടുപോയി,ഒടുവിൽ വിലയറിഞ്ഞ്’ തിരികെ നൽകി കള്ളൻ

പരീക്ഷയിൽ വിജയിച്ചതിന് സമ്മാനം കിട്ടിയ ആറാംക്ലാസുകാരന്റെ സൈക്കിൾ കള്ളൻ കൊണ്ടുപോയി ഒടുവിൽ വിലയറിഞ്ഞ്’ തിരികെ നൽകി കള്ളൻ നഷ്ടപ്പെട്ടെന്ന് കരുതിയ സൈക്കിൽ തിരികെ ലഭിച്ച സന്തോഷത്തിലാണ് നന്തി ശ്രീശൈലം സ്‌കൂളിലെ ആറാംക്ലാസുകാരൻ പരീക്ഷ ജയിച്ച സന്തോഷത്തിന് വീട്ടുകാർ സമ്മാനിച്ച സൈക്കിൾ മോഷണം പോവുകയായിരുന്നു ഇതോടെ സങ്കടത്തിലായ കുട്ടിയുടെ വേദന മാധ്യമങ്ങളിലൂടെ വാർത്തയായിരുന്നു ഇതിനുപിന്നാലെയാണ് സൈക്കിൾ തിരികെ ലഭിച്ചത്

കൊയിലാണ്ടി റെയിൽവേ സ്റ്റേഷനു സമീപത്തെ സൗപർണികയിലെ ആറാം ക്ലാസ് വിദ്യാർഥിയായ ആദിദേവിന്റെ സൈക്കിളാണ് കഴിഞ്ഞ ചൊവ്വാഴ്ച വീട്ടുമുറ്റത്തുനിന്നു മോഷണം പോയത് പിന്നാലെ വലിയ സങ്കടത്തിലായിരുന്നു ആദിദേവ് താൻ മോഷ്ടിച്ച വസ്തുവിന്റെ വിലമതിക്കാനാകാത്ത മൂല്യം തിരിച്ചറിഞ്ഞ് മോഷ്ടാവ് തന്നെ സൈക്കിൾ തിരികെ നൽകുകയായിരുന്നു എന്നാണ് വിദ്യാർഥി വിശ്വസിക്കുന്നത് ആറാം ക്ലാസുകാരന് പരീക്ഷ വിജയിച്ചതിനു സമ്മാനമായി കിട്ടിയതാണു മോഷ്ടിച്ച സൈക്കിൾ എന്നറിഞ്ഞ കള്ളൻ, ആരുമറിയാതെ അതു പന്തലായനി ഗവ.ഹൈസ്‌കൂളിന് സമീപം ഉപേക്ഷിക്കുകയായിരുന്നു

സൈക്കിൾ മോഷ്ടിക്കപ്പെട്ടത് വാർത്തകളിലൂടെ അറിഞ്ഞ ഒരു നാട്ടുകാരനാണ് സൈക്കിൾ സ്‌കൂളിനടുത്ത് അനാഥമായി കിടക്കുന്നത് കണ്ടപ്പോൾ പോലീസ് സ്റ്റേഷനിൽ വിവരമറിയിച്ചത് തുടർന്ന് സ്റ്റേഷൻ ഇൻസ്‌പെക്ടർ എംവി ബിജുവിന്റെ നിർദേശപ്രകാരം എഎസ്‌ഐ കെഎം ഷജിൽ കുമാർ സൈക്കിൾ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിക്കുകയായിരുന്നു.

നേരത്തെ സൈക്കിൾ മോഷണം പോയപ്പോൾ ആദിദേവ് അമ്മ രംഷയെയും കൂട്ടി കൊയിലാണ്ടി സ്റ്റേഷനിൽ പരാതിയുമായി എത്തിയിരുന്നു ആദിദേവിന് ഒരു വർഷം മുൻപ് പരീക്ഷയിൽ മികച്ച വിജയം നേടിയപ്പോൾ അച്ഛനും അമ്മയും സമ്മാനമായി നൽകിയതായിരുന്നു ഈ സൈക്കിൾ നന്തി ശ്രീശൈലം സ്‌കൂളിലെ വിദ്യാർഥിയാണ് ആദിദേവ്. ഇത് അച്ഛന്റെയും അമ്മയുടെയും സമ്മാനമാണ്, ആ സൈക്കിൾ കണ്ടെത്തി തരണം കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ വെച്ച് ഉദ്യോഗസ്ഥരോട് തൊണ്ട ഇടറി ആദിദേവ് പറഞ്ഞിരുന്നു ഇപ്പോൾ കൊയിലാണ്ടി പൊലീസ് ഇൻസ്‌പെക്ടർ എംവി ബിജു അദിദേവിന് സൈക്കിൾ തിരികെ നൽകിയപ്പോൾ ആറാം ക്ലാസുകാരന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു.

ചലചിത്ര സംവിധായകന്‍ സിദ്ദിഖ് ഗുരുതരാവസ്ഥയിൽ തുടരുന്നു

ചലചിത്ര സംവിധായകന്‍ സിദ്ദിഖ് ഗുരുതരാവസ്ഥയിൽ തുടരുന്നു

കൊച്ചി: ചലചിത്ര സംവിധായകന്‍ സിദ്ദിഖ് ഗുരുതരാവസ്ഥയിൽ. ന്യുമോണിയയും കരൾ രോഗബാധയെയും തുടർന്നു കൊച്ചിയിലെ അമൃത ആശുപത്രിയിൽ ചികിത്സയിലാണ് സിദ്ദിഖ്. ചികിത്സയിലിരിക്കെ ഇന്നലെ വൈകുന്നേരം മൂന്നോടെ അദ്ദേഹത്തിനു ഹൃദയാഘാതവും ഉണ്ടായി. നിലിവിൽ എക്മോ സപ്പോർട്ടിലാണ് അദ്ദേഹം ഉള്ളതെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ഇന്ന് രാവിലെ മെഡിക്കൽ ബോർഡ് യോഗം ചേർന്ന് സിദ്ദിഖിന്‍റെ ആരോഗ്യസ്ഥിതി വിലയിരുത്തും.