ത്രിപുരയിലെ ആദ്യ ഫല സൂചനകൾ ബിജെപിക്ക് അനുകൂലം, 37 സീറ്റിൽ ലീഡ്

ത്രിപുരയിലെ ആദ്യ ഫല സൂചനകൾ ബിജെപിക്ക് അനുകൂലം, 37 സീറ്റിൽ ലീഡ്

ത്രിപുര: ത്രിപുരയിൽ ആദ്യ ഫലം പുറത്ത് വരുമ്പോൾ ആദ്യ ലീഡ് ബിജെപിക്ക്. ബിജെപി 37 സീറ്റിൽ ലീഡ് ചെയ്യുകയാണ്. തിപ്രമോദ പാർട്ടി 11 cpm 8 സീറ്റിലും ലീഡ് ചെയ്യുന്നുണ്ട്ത്രിപുരയിൽ നഗര പ്രദേശങ്ങളിൽ വോട്ടർമാരുടെ എണ്ണം കൂടുതലാണ്. ഗ്രാമ മേഖലകളിൽ വോട്ടർമാരുടെ എണ്ണം കുറവാണ്.

സംസ്ഥാനത്തെ മലയോര ജില്ലകളിൽ വേനൽ മഴയ്ക്ക് സാധ്യത

പൊള്ളുന്ന വേനലിൽ ആശ്വാസം. സംസ്ഥാനത്തെ മലയോര ജില്ലകളിൽ വേനൽ മഴയ്ക്ക് സാധ്യത. തെക്കൻ കേരളം മേഘാവൃതമാണ്. തെക്കൻ കേരളത്തിൽ ഒറ്റപ്പെട്ട ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മാർച്ച് – മെയ് 2023 പ്രവചനം പ്രകാരം കേരളത്തിൽ മാർച്ച് മാസത്തിൽ സാധാരണ ലഭിക്കുന്ന മഴയയോ അതിൽ കൂടുതൽ മഴയോ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ്. സാധാരണ മാർച്ച് മാസത്തിൽ അനുഭവപ്പെടുന്നതിനേക്കാൾ കുറഞ്ഞ ചൂടിനായിരിക്കും സാധ്യതയെന്നും
കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. മാർച്ച് മുതൽ മെയ് വരെയുള്ള മാസത്തിൽ പൊതുവെ കേരളത്തിൽ ചൂട് സാധാരണനിലയിൽ അനുഭവപ്പെടാനും സാധ്യതയുണ്ട്.

പിതാവ് വീടിനു തീയിട്ടു; നിരാലംബരായ കുടുംബത്തിന് സഹായഹസ്തവുമായി എംപവര്‍ ഫൗണ്ടേഷന്‍

പിതാവ് വീടിനു തീയിട്ടു; നിരാലംബരായ കുടുംബത്തിന് സഹായഹസ്തവുമായി എംപവര്‍ ഫൗണ്ടേഷന്‍

ന്യൂയോര്‍ക്ക്: പിതാവ് വീടിന് തീയിട്ടതിനെ തുടര്‍ന്ന് നിരാംലംബരരായ സഹായഹസ്തവുമായി എംപവര്‍ ഫൗണ്ടേഷന്‍. കോട്ടയം വൈക്കം കുലശേഖരമംഗലത്താണ് മദ്യാസക്തിയില്‍ രാജീവ് എന്നയാള്‍ സ്വന്തം വീടിന് തീയിട്ടത്. ഭാര്യയും മൂന്നു മക്കളും അതോടെ വഴിയാധാരമായി. ബി.എസ്‌സി രണ്ടാം വര്‍ഷവും പ്ലസ് വണ്ണും പഠിക്കുന്ന പെണ്‍കുട്ടികളുടേയും ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന ആണ്‍കുട്ടിയുടേയും പഠന സാമഗ്രഹികളോ വസ്ത്രമോ വീട്ടുപകരണങ്ങളോ യാതൊന്നും അവശേഷിച്ചിരുന്നില്ല. നല്ലവരായ നാട്ടുകാരുടെ പരിചരണത്തില്‍ അവര്‍ ആപത് ഘട്ടത്തില്‍ പിടിച്ചു നിന്നു.

സംഭവം ശ്രദ്ധയില്‍പെട്ട ഉടന്‍ അമേരിക്കയില്‍ താമസിക്കുന്ന മലയാളികളായ വനിതകളുടെ കൂട്ടായ്മയായ ദി എംപവര്‍ ഫൗണ്ടേഷന്‍ (ടെഫ്) ഇടപെടുകയും കുടുംബത്തെ ചേര്‍ത്തുപിടിക്കുകയുമായിരുന്നു. അംഗങ്ങളുടെ സഹകരണത്തോടെ ധനസമാഹരണം നടത്തി അമ്മയുടെയും പെണ്‍മക്കളുടേയും ബാങ്ക്അക്കൗണ്ടുകളിലേക്ക് നല്ലൊരു തുക അയച്ചുകൊടുത്തു. അമ്മയ്ക്കും മക്കള്‍ക്കും വസ്ത്രങ്ങള്‍, രേഖകള്‍, വീട്ടുപകരണങ്ങള്‍ മുതലായവ ലഭ്യമാക്കുന്നതിനുള്ള ചുമതല ഏറ്റെടുത്തു. ടെഫിലെ മെന്റര്‍മാരായ ദേവി, ഗീത, സന്ധ്യ എന്നിവര്‍ വൈക്കത്തുള്ള വീട്ടിലെത്തി കുട്ടികളേയും കുടുംബത്തേയും സന്ദര്‍ശിച്ച് അവര്‍ക്കായി ശേഖരിച്ച വസ്തുക്കള്‍ കൈമാറി. രണ്ടു പെണ്‍കുട്ടികള്‍ക്കും വ്യക്തിപരവും വൈകാരികവുമായ സ്‌നേഹവും പിന്‍തുണയും നല്‍കി ആശ്വസിപ്പിക്കുകയും ചെയ്തു.

തങ്ങളുടെ സമ്പാദ്യത്തിന്റെ വിഹിതം സ്‌പോണ്‍സര്‍ഷിപ്പിലൂടെ നല്‍കി കേരളത്തിലെ അശരണരായ സ്ത്രീകളെ ശക്തരാക്കുക എന്ന ലക്ഷ്യത്തില്‍, പെണ്‍കുട്ടികളുടെ പഠനാവശ്യത്തിന് മുന്‍തൂക്കം നല്‍കി അവരെ സഹായിക്കുന്നതിനായി ആരംഭിച്ച സംഘടനയാണ് ദി എംപവര്‍ ഫൗണ്ടേഷന്‍. ഗീതാ സേതുമാധവന്‍, ദീത്താ നായര്‍സ ഡോ രജ്ഞിനിപിള്ള എന്നിവര്‍ ഡയറക്ടര്‍മാരായ സംഘടനയുടെ ആശയം ‘ഒരുമിച്ച് ഞങ്ങള്‍ ചെയ്യും. നമ്മള്‍ ഒരുമിച്ചാല്‍ അതിന് കഴിയും’ എന്നതാണ്.

പോക്സോ കേസിൽ പ്രതിയെ കോടതി വെറുതെ വിട്ടു

പോക്സോ കേസിൽ പ്രതിയെ കോടതി വെറുതെ വിട്ടു

തിരുവനന്തപുരം വ്യക്തി വിരോധത്തെ തുടർന്ന് പോക്സോ കേസിൽ കുടുക്കിയ വ്യക്തിയെ തിരുവനന്തപുരം ചാറ്റർ പോക്സോ അതിവേഗ സെഷൻസ് കോടതി വെറുതെ വിട്ടു. സ്ത്രികൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ വിചാരണ ചെയ്യുന്ന തിരുവനന്തപുരം ചാറ്റൂർ പോക്സോ അതിവേഗ സെഷൻസ് കോടതി ജഡിജി ആജ് സുദർശൻ ആണ് കിളിമാനൂർ പുളിമാത്ത് വില്ലേജിൽ മഞ്ഞപ്പാറ കോളനിയിൽ സാബു
ഭവനിൽ മണിയനെ വെറുതെവിട്ടത്. വിദ്യാർത്ഥിനിയെ മണിയൻ ലൈംഗിക പീഢനത്തിന് വിധേയയാക്കി എന്ന കേസിലാണ് കിളിമാനൂർ പോലീസ് മണിയനെ അറസ്റ്റ് ചെയ്തത്. ഈ കേസിൽ ഏഴ് സാക്ഷികളെ വിസ്തരിക്കുകയും ചെയ്തു. മണിയനു വേണ്ടി അഡ്വക്കേറ്റ് നിസ്സാർ എ ഹാജരായി.

ആറ്റിങ്ങൽ മുനിസിപ്പൽ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു

ആറ്റിങ്ങൽ മുനിസിപ്പൽ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു

ആറ്റിങ്ങൽ: എഫ് എസ് ഇ ടി ഓ ആറ്റിങ്ങൽ മുനിസിപ്പൽ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ മുനിസിപ്പൽ അങ്കണത്തിൽ സംഘടിപ്പിച്ച സായാഹ്ന ധർണ്ണ എൻജിഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് റ്റി. പി.ഉഷ ഉദ്ഘാടനം ചെയ്തു. കെ എം സി എസ് യു സംസ്ഥാന കമ്മിറ്റി അംഗം കെ. രാജൻ അഭിവാദ്യം ചെയ്തു.

സ്വകാര്യ ബസുകളിൽ സിസിടിവി ക്യാമറ നിർബന്ധം

തിരുവനന്തപുരം: ബസുകളുടെ നിയമ ലംഘനത്തില്‍ കടുത്ത നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍. ഈ മാസം 28നകം സ്വകാര്യ ബസുകളുടെ മുമ്പിലും പിറകിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാന്‍ തീരുമാനം. ഓരോ ബസുകളുടേയും ചുമതല ഓരോ ഉദ്യോഗസ്ഥന് വീതിച്ച് നല്‍കാനും ബസുകള്‍ നിയമ ലംഘനം നടത്തിയാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ കൂടി ഉത്തരവാദിയാകും എന്ന് മന്ത്രി ആന്റണി രാജു വ്യക്തമാക്കി. ബസുകളിലെ പരിശോധന കര്‍ശനമാക്കാനും കൊച്ചിയില്‍ ചേര്‍ന്ന ഉന്നത തല യോഗത്തില്‍ തീരുമാനമായി.

സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലില്‍ മനുഷ്യജീവനുകള്‍ നഷ്ടപ്പെടുന്നത് നിത്യസംഭവമായതോടെയാണ് നിരത്തിലെ നിയമ ലംഘനങ്ങള്‍ അവസാനിപ്പിക്കാന്‍ കൊച്ചിയില്‍ ഗതാഗത വകുപ്പ് മന്ത്രി ഉന്നത തല യോഗം വിളിച്ചത്.
നിയമ ലംഘനങ്ങള്‍ കണ്ടെത്താനായി സ്വകാര്യ ബസുകളില്‍ മുമ്പിലും പിറകിലും ക്യാമറ സ്ഥാപിക്കാനാണ് തീരുമാനം. ഇതിന്റെ 50 ശതമാനം പണം റോഡ് സേഫ്റ്റി അതോറിറ്റി ബസുകള്‍ക്ക് നല്‍കും. മാര്‍ച്ച് ഒന്ന് മുതല്‍ ക്യാമറയില്ലാത്ത വാഹനങ്ങള്‍ നിരത്തിലിറങ്ങാന്‍ അനുവദിക്കില്ല. കെഎസ്ആര്‍ടിസി ബസുകളിലും റോഡ് സേഫ്റ്റി അതോറിറ്റിയുടെ സഹായത്തോടെ ക്യാമറകള്‍ സ്ഥാപിക്കാനാണ് തീരുമാനം.