by Midhun HP News | Oct 18, 2022 | Uncategorized
മുടപുരത്ത് സ്വകാര്യ വ്യക്തിയുടെ വീട്ടുവളപ്പിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ചിറയിൻകീഴ് മുടപുരം ആയുർവേദ ജംഗ്ഷന് സമീപം സേവിനി നിവാസിൽ വിജയകുമാറിന്റെ വീട്ടിലെ മതിൽ കെട്ടിനുള്ളിലാണ് അജ്ഞാതന്റെ മൃതദേഹം കണ്ടെത്തിയത്.
ഇന്ന് രാവിലെയോടെയാണ് വീട്ടുകാർ മൃതദേഹം കാണപ്പെട്ടത്. റോഡ് വശത്ത് സ്ഥിതിചെയ്‌യുന്ന വീടിന്റെ മതിൽ കെട്ടിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത് വീട്ടുകാരെ പരിഭ്രാന്തിയിലാക്കി. ആളെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.
ചിറയിൻകീഴ് പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.

by Midhun HP News | Oct 14, 2022 | Uncategorized
കോട്ടയം: ഭര്‍ത്താവിന്റെ വെട്ടേറ്റ് ഭാര്യയുടെ കൈവിരലുകള്‍ അറ്റു. കോട്ടയം ജില്ലയിലെ കാണക്കാരിയിലാണ് സംഭവം. കാണക്കാരി റെയില്‍വേ ക്രോസിനു സമീപം വാടകയ്ക്ക് താമസിക്കുന്ന മഞ്ജുവിനെയാണ് ഭര്‍ത്താവ് പ്രദീപ് വെട്ടിയത്.
ഒരു കൈയിലെ വിരലുകള്‍ അറ്റു പോയ മഞ്ജുവിനെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. കുടുംബ വഴക്കിനെ തുടര്‍ന്നാണ് അക്രമമെന്നാണ് പ്രാഥമിക വിവരം. മഞ്ജുവിന അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. മഞ്ജുവിന്റെ ഒരു കൈക്കും വെട്ടേറ്റ് പരിക്കുണ്ട്.
by Midhun HP News | Oct 11, 2022 | Uncategorized
ആറ്റിങ്ങലിലെ ഒരു സ്വകാര്യ സ്ഥാപനത്തിലേക്ക് മലയാളം, ഇംഗ്ലീഷ് ഡിറ്റിപി അനായാസം കൈകാര്യം ചെയ്യാൻ പ്രാപ്തിയുള്ള പരിചയ സമ്പന്നരയ വനിതകളെ ആവശ്യമുണ്ട്.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ ചുവടെ ചേർത്തിരിക്കുന്ന ഈമെയിൽ വിലാസത്തിൽ അയയ്ക്കുവാൻ താല്പര്യപ്പെടുന്നു. ഈമെയിൽ; advnizar@gmail.com
കൂടുതൽ വിവരങ്ങൾക്ക്
Mob;9895704736
by Midhun HP News | Oct 10, 2022 | Uncategorized
സിനിമ സീരിയല്‍ നടന്‍ കാര്യവട്ടം ശശികുമാര്‍ അന്തരിച്ചു. അസുഖ ബാധിതനായതിനെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. കെ എസ് ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത് 1989 ല്‍ പുറത്തിറങ്ങിയ ‘ക്രൈം ബ്രാഞ്ച്’ ആണ് കാര്യവട്ടം ശശികുമാറിന്റെ ആദ്യ ചിത്രം ചിത്രം. ക്രൂരന്‍, ജഡ്ജ്‌മെന്റ്, മിമിക്‌സ് പരേഡ്, അഭയം, ദേവാസുരം, ചെങ്കോല്‍, ആദ്യത്തെ കണ്‍മണി തുടങ്ങി നിരവധി ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. വിജയകൃഷ്ണന്‍ സംവിധാനം ചെയ്ത മയൂരനൃത്തം എന്ന ചിത്രത്തില്‍ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ പ്രൊഡ്യൂസറായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേരാണ് നടന് അനുശോചനം അറിയിച്ചു കൊണ്ട് രംഗത്തെത്തുന്നത്.
by Midhun HP News | Oct 7, 2022 | Latest News, Uncategorized, കേരളം, ജില്ലാ വാർത്ത
മുദാക്കൽ ഗ്രാമപഞ്ചായത്തിലെ വഴിവിളക്കുകൾ കത്താത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് ഇടയ്ക്കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു. ഉപരോധസമരത്തെ തുടർന്ന് സെക്രട്ടറി പത്തു ദിവസത്തിനകം തെരിവ് വിളക്കുകൾ കത്തിച്ചു നൽകാം എന്ന് ഉറപ്പ് നൽകിയതിന്റെ അടിസ്ഥാനത്തിൽ ഉപരോധസമരം അവസാനിപ്പിച്ചു. സമരത്തിന് മണ്ഡലം പ്രസിഡന്റ് ശരുൺകുമാർ നേതൃത്വം നൽകി. മണ്ഡലം കമ്മിറ്റി ഭാരവാഹികളായ കെ. ആർ അഭയൻ, വി ടി സുഷമ്മ ദേവി, വിജയൻ കോരാണി, ലാൽകോരാണി, നിഖിൽ കോരാണി, ഷിബു പാണൻചേരി, കൃഷ്ണപിള്ള, ലിഷു, സുജീവ്, അശോകൻ, പ്രദീപ് കൊച്ചുപരുത്തി, അനൂപ്ഊരുപ്പൊയ്ക, സുലൈമാൻ, ദിലീപ്, നിതിൻ പാലോട്, സുധാകരൻ, പുഷ്ക്കരൻ, തുടങ്ങിയവർ സമരത്തിൽ പങ്കെടുത്തു.

by Midhun HP News | Oct 4, 2022 | Uncategorized
കേരള പോലീസിലെ 873 ഉദ്യോഗസ്ഥര്‍ക്ക് നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുണ്ടെന്ന് സംസ്ഥാന പോലീസ് മേധാവിക്ക് എന്‍ ഐ എ റിപ്പോര്‍ട്ട് കൈമാറി എന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണ്.
Recent Comments