അബ്ദുൾ റഷീദ് (88) നിര്യാതനായി

ചിലമ്പില്‍, ബ്ലോക്ക് 62 ല്‍ ചരുവിളവീട്ടില്‍
അബ്ദുൽ റഷീദ് (88) നിര്യാതനായി.

ഭാര്യ: മാരിയത്തു ബീവി
മക്കൾ: ലൈലാബീവി, ആബിദാബീവി, അഷ്റഫ്, സീനത്ത്, ഷാഫി, സജീന, നാസര്‍,
നാദിര്‍ഷ
.

ഹരിതകർമ്മസേനയുടെ സ്വാപ് ഷോപ്പ് പ്രവർത്തനം ആരംഭിച്ചു

ഹരിതകർമ്മസേനയുടെ സ്വാപ് ഷോപ്പ് പ്രവർത്തനം ആരംഭിച്ചു

ആറ്റിങ്ങൽ: നഗരസഭയിൽ ഹരിതകർമ്മസേനയുടെ സ്വാപ്ഷോപ്പിന്റെ പ്രവർത്തനം ആരംഭിച്ചു. പുനരുപയോഗ സാധ്യതയുള്ള വസ്തുക്കൾ ഹരിതകർമ്മ സേനാംഗങ്ങൾ ശേഖരിച്ച് കൈമാറ്റകടയിലൂടെ വിൽക്കുന്നു. ഒരു പ്രാവശ്യം ഉപയോഗിച്ച് ഉപേക്ഷിച്ച വസ്തുക്കളിൽ തുടർ ഉപയോഗ സാധ്യതയുള്ളവ ശേഖരിക്കുന്നതിലൂടെ പാഴ്‌വസ്തു മാലിന്യം വലിയൊരളവിൽ കുറക്കാനും കഴിയും.

ഉദ്ഘാടനം ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി നിർവഹിച്ചു. ഹെൽത്ത് സൂപ്പർവൈസർ ബി.അജയകുമാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ വൈസ് ചെയർമാൻ ജി.തുളസീധരൻ പിള്ള അധ്യക്ഷനായി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ രമ്യസുധീർ, ഗിരിജടീച്ചർ, കൗൺസിലർ ഒ.പി.ഷീജ, ലൈലാബീവി, വി.എസ്.നിതിൻ, ശുചിത്വമിഷൻ റിസോഴ്സ് പേഴ്സൺ ജയരാജ്, നവകേരളമിഷൻ റിസോഴ്സ് പേഴ്സൺ റസീന ഹരിതകർമ്മ സേനാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്.ഷീജ ചടങ്ങിന് നന്ദി പറഞ്ഞു.

റാങ്ക് ജേതാക്കളെ ബാലഗോകുലം ആദരിച്ചു

റാങ്ക് ജേതാക്കളെ ബാലഗോകുലം ആദരിച്ചു

വിനായക ചതുർത്ഥി ദിനത്തിൻ്റെ ഭാഗമായി ഇരുപത്തിയെട്ടാംമൈൽ ബാലഗോകുലം കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് ഡിഗ്രിയ്ക്ക് റാങ്ക് നേടിയ വിദ്യാർത്ഥിനികളെ ആദരിച്ചു.
കേരള യൂണിവേഴ്സിറ്റി ബി എ മലയാളത്തിന് (2019.2022 വർഷം) ഒന്നാം റാങ്ക് നേടിയ ആർഷ ആർ നാഥ്, കേരള യൂണിവേഴ്സിറ്റി ബി.എ. ഹിന്ദി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ( 2018-2021) യു.എസ്.ആരതി, കേരള യൂണിവേഴ്സിറ്റി ബി എസ് ഇ ജിയോളജിയ്ക്ക് മൂന്നാം റാങ്ക് നേടിയ 2019. 2022 എസ്.എം.അനഘ എന്നിവരെയാണ് ബാലഗോകുലം ആദരിച്ചത്.

ആർ.എസ്.എസ് ജില്ല പ്രചാർ പ്രമുഖ് വി.സി. അഖിലേഷ് പരിപാടി ഉദ്ഘാടനം ചെയ്തു.
ഇരുപത്തിയെട്ടാംമൈൽ വാർഡ് മെമ്പർ പൈവേലിക്കോണം ബിജു,
പൈവേലിക്കോണം വാർഡ് മെമ്പർ കുമാർ ജി, സേവാഭാരതി പഞ്ചായത്ത് പ്രസിഡന്റ് മുരുകൻ. ആർ, ബാലഗോകുലം ആഘോഷ പ്രമുഖ് ഗിരീഷ് കുമാർ എസ്, ബാലഗോകുലം പ്രവർത്തകരായ ജയകുമാർ ഇടമൺ നില, അനിൽകുമാർ, പത്മാസ് സന്തോഷ് എന്നിവർ പങ്കെടുത്തു.

ചിറയിൻകീഴ് സാംസ്ക്കാരികവേദി ഓണപ്പതിപ്പ് പുറത്തിറക്കി

ചിറയിൻകീഴ് സാംസ്ക്കാരികവേദി ഓണപ്പതിപ്പ് പുറത്തിറക്കി

ചിറയിൻകീഴ് സാംസ്ക്കാരിക വേദിയുടെ ഓണപ്പതിപ്പ് പുറത്തിറങ്ങി. ചിറയിൻകീഴ് സർക്കിൾ ഇൻസ്പെക്ടർ (എസ്.എച്ച്. ഒ) ജെ ബി മുകേഷ്, കവി രാധാകൃഷ്ണൻ കുന്നുംപുറത്തിനു നൽകി പ്രകാശനം നിർവ്വഹിച്ചു. വേദി ചെയർമാൻ അൻവർഷാ അദ്ധ്യക്ഷനായി. സജിതൻമുടപുരം, സിബിൻ സലിം, വിഷ്ണു, അമൽ സക്കീർ എന്നിവർ പങ്കെടുത്തു.

ഓണത്തിന്റെ സവിശേഷതകളും ഓണച്ചൊല്ലുകളും ഓണപ്പാട്ടുമുൾപ്പെടുന്നതാണ് ഈ പതിപ്പ്. പ്രമുഖ വ്യക്തികളുടെ രചനകളുൾപ്പെടുന്ന പതിപ്പിൽ ചിറയിൻകീഴിന്റെ സാംസ്ക്കാരിക വിശേഷങ്ങൾ ഉപ്പെടുത്തിയിട്ടുണ്ട്.

സോവിയറ്റ് യൂണിയൻ അവസാന പ്രസിഡന്റ് മിഖായേൽ ഗോർബച്ചേവിന് വിട

സോവിയറ്റ് യൂണിയൻ അവസാന പ്രസിഡന്റ് മിഖായേൽ ഗോർബച്ചേവിന് വിട

മോസ്‌കോ: സോവിയറ്റ് യൂണിയൻ അവസാന പ്രസിഡന്റ് മിഖായേൽ ഗോർബച്ചേവ് അന്തരിച്ചു. 91 വയസായിരുന്നു. മോസ്‌കോയിലെ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വാർദ്ധക്യസംബന്ധമായ അസുഖങ്ങൾ ബാധിച്ച് ഏറെ നാളായി കിടപ്പിലായിരുന്നു.

യുണൈറ്റഡ് യൂണിയൻ ഓഫ് സോവിയറ്റ് റിപ്പബ്ലിക്കിന്റെ (യുഎസ്എസ്ആർ) അവസാന പ്രസിഡന്റ് ആയിരുന്നു ഗോർബച്ചേവ്. അമേരിക്കയുമായുള്ള ശീതയുദ്ധത്തിൽ രക്തച്ചൊരിച്ചിൽ ഇല്ലാതാക്കാൻ അദ്ദേഹം ഏറെ പരിശ്രമിച്ചു. എന്നാൽ സോവിയറ്റ് യൂണിയന്റെ തകർച്ച തടയാൻ സാധിച്ചില്ല. സോവിയറ്റ് യൂണിയന്റെ തകർച്ചയുടെ കാരണക്കാരൻ എന്ന പേരിലാണ് ഗോർബച്ചേവ് വിമർശിക്കപ്പെട്ടത്.

സ്കൂൾ വികസന സമതിയോഗവും അക്കാദമിക മാസ്റ്റർ പ്ലാൻ പ്രകാശനവും നടന്നു

സ്കൂൾ വികസന സമതിയോഗവും അക്കാദമിക മാസ്റ്റർ പ്ലാൻ പ്രകാശനവും നടന്നു

ആലംകോട്: ആലംകോട് ഗവ. എൽ.പി.എസിൽ ഈ വർഷത്തെ വികസന സമിതിയോഗം ആറ്റിങ്ങൽ നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എസ്. ഗിരിജ ഉദ്ഘാടനം ചെയ്തു. എസ്. എം. സി. ചെയർമാൻ നാസിം അധ്യക്ഷനായ ചടങ്ങിൽ ഹെഡ്മിസ്ട്രസ്സ് റീജാ സത്യൻ സ്വാഗതം പറഞ്ഞു. സ്കൂളിലെ നിലവിലെ അവസ്ഥ, വികസന സമിതിക്ക് ഏറ്റെടുക്കൻ കഴിയുന്ന കര്യങ്ങൾ, ഇപ്പോൾ ലഭിക്കുന്ന സഹായങ്ങൾ, ഒക്കെ വളരെ വിശദമായി ഹെഡ്മിസ്ട്രസ്സ് പറഞ്ഞു.

സ്കൂൾ അക്കാദമിക്ക് മാസ്റ്റർപ്ലാൻ ആറ്റിങ്ങൽ ബി. പി. സി. സജിക്ക് നൽകിക്കൊണ്ട് വിദ്യാഭ്യാസ സ്റ്റാൻഡിംകമ്മിറ്റി ചെയർപേഴ്സൺ നിർവഹിച്ചു. സ്കൂളിൻ്റെ വികസന കാര്യങ്ങളിലെ കുറിച്ച് വളരെ സജീവമായ ചർച്ചയാണ് നടന്നത്. സ്കൂളിന് ആവശ്യമായ വാട്ടർ പ്യൂരിഫയർ, പോർട്ടബിൾ മൈക്ക് എന്നിവ സ്കൂളിന് അനുവദിക്കാൻ ശ്രമിക്കുമെന്നും വികസന സമിതി ഉറപ്പ് നൽകി. ഈ വർഷത്തെ ഓണാഘോഷം പൊതുജന പങ്കാളിത്തത്തോടെ വിപുലമായി നടത്താനും തീരുമാനിച്ചു.