by liji HP News | Jul 20, 2022 | Uncategorized
തിരുവനന്തപുരം: നെടുമങ്ങാട്, പനവൂർ മേഖലകളിലെ സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ചു കഞ്ചാവ് വില്പന നടത്തിയിരുന്ന രണ്ട് യുവാക്കളെ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് പിടികൂടി. പനവൂർ വെള്ളംകുടി റോഡരികത്തു വീട്ടിൽ ഫൈസൽ (24), പനവൂർ വെള്ളംകുടി കൊച്ചാനായികോണത് വീട്ടിൽ അൽ അമീൻ (21)എന്നിവരെയാണ് കഞ്ചാവ് ചെറു പൊതിയാക്കുന്ന സമയം ഫൈസലിന്റെ വീട്ടിൽ നിന്നും നെടുമങ്ങാട് ഇൻസ്‌പെക്ടർ സതീഷ്കുമാർ, സബ് ഇൻസ്‌പെക്ടർ സൂര്യ, തിരുവനന്തപുരം റൂറൽ ലഹരി വിരുദ്ധ സ്‌ക്വാഡ് സബ് ഇൻസ്‌പെക്ടർ ഷിബു, എ എസ് ഐ സജു, എസ് സി പി ഒ സതികുമാർ, ഉമേഷ്ബാബു എന്നിവർ ചേർന്നാണ് പിടികൂടിയത്.

തിരുവനന്തപുരം റൂറൽ നർകോട്ടിക് സെൽ ഡവൈഎസ്പി വി.ടി രാസിതിന് കിട്ടിയ രഹസ്യ വിവരത്തിനെ തുടർന്ന് ലഹരി വിരുദ്ധ സ്‌ക്വാഡ് ഒരു മാസത്തിലേറെ രഹസ്യ നിരീക്ഷണം നടത്തിയാണ് ഇവരെ പിടികൂടിയത്. സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് അവർ പറയുന്ന സ്ഥലത്തു കഞ്ചാവ് എത്തിച്ചു കൊടുക്കുന്നതാണ് ഇവരുടെ രീതി. ഇവരുടെ പക്കൽ നിന്നും 100 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ഇവരുടെ കയ്യിൽ നിന്നും സ്ഥിരമായി കഞ്ചാവ് വാങ്ങു്ന്നവരുടെ വിവരം പോലീസ് ശേഖരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം വിതുര മേഖലയിൽ സ്‌ക്വാഡ് നടത്തിയ റെയ്‌ഡിൽ രണ്ട് യുവാക്കളെ പിടികൂടി വിതുര പോലീസിന് കൈമാറിയിരുന്നു. വരും ദിവസങ്ങളിൽ കൂടുതൽ റെയ്‌ഡുകൾ നടത്തുമെന്നു ജില്ലാ പോലീസ് മേധാവി
ഡോ. ദിവ്യ. വി. ഗോപിനാഥ് അറിയിച്ചിട്ടുണ്ട്.
by liji HP News | Jul 20, 2022 | Uncategorized
തൃശൂർ: നടിയെ ആക്രമിച്ച കേസിലെ മുഖ്യ പ്രതി പള്‍സര്‍ സുനി മാനസികാരോഗ്യകേന്ദ്രത്തില്‍. ജാമ്യാപേക്ഷ സുപ്രീംകോടതിയും തള്ളിയതോടെ പള്‍സര്‍ സുനിയുടെ മാനസികാരോഗ്യം മോശമായതായി ജയില്‍ അധികൃതര്‍ അറിയിച്ചതായി പൊലീസ് പറയുന്നു.
ഇന്നലെ വൈകീട്ടാണ് പള്‍സര്‍ സുനിയെ തൃശൂരിലെ മാനസികാരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്. പടിഞ്ഞാറെ കോട്ടയിലെ മാനസികാരോഗ്യകേന്ദ്രത്തിലാണ് ചികിത്സയില്‍ കഴിയുന്നത്. എത്ര ദിവസം ഇവിടെ കഴിയേണ്ടി വരുമെന്ന് വ്യക്തമല്ല. വര്‍ഷങ്ങളായി ജയിലില്‍ കിടക്കുന്നത് കൊണ്ട് സുപ്രീംകോടതിയില്‍ നിന്ന് ജാമ്യം ലഭിക്കുമെന്ന് പള്‍സര്‍ സുനി പ്രതീക്ഷിച്ചിരുന്നതായി ജയില്‍ അധികൃതര്‍ പറയുന്നു. എന്നാല്‍ ജാമ്യാപേക്ഷ തള്ളിയതോടെ പള്‍സര്‍ സുനിയുടെ മാനസികാരോഗ്യം മോശമായതായി അധികൃതര്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞദിവസമാണ് പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയത്. ഈ ഘട്ടത്തില്‍ ജാമ്യം അനുവദിക്കാനാവില്ലെന്നും വിചാരണ നീണ്ടുപോവുകയാണെങ്കില്‍ വീണ്ടും കോടതിയെ സമീപിക്കാമെന്നും ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതിയുടെ ഉത്തരവ്.
കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിക്കു ജാമ്യം നല്‍കുന്നതിനെ സംസ്ഥാന സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തു. കുറ്റകൃത്യത്തില്‍ നേരിട്ടു പങ്കെടുത്ത വ്യക്തിയാണെന്നും ജാമ്യം നല്‍കുന്നതു തെറ്റായ സന്ദേശമാവുമെന്നും സര്‍ക്കാര്‍ വാദിച്ചു.
by liji HP News | Jul 19, 2022 | Uncategorized
മുടപുരം: ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൽ പദ്ധതി നിർവഹണവുമായി ബന്ധപ്പെട്ട് ബിഹേവിയർ തെറാപ്പി നൽകുന്നതിന് ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു. സൈക്കോളജിയിൽ പോസ്റ്റ് ഗ്രാജുവേഷൻ ഉള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും ഒറിജിനൽ രേഖകൾ സഹിതം 22 ന് പകൽ രണ്ടിന് ബ്ലോക്ക് പഞ്ചായത്തിൽ നടക്കുന്ന അഭിമുഖത്തിൽ നേരിട്ട് ഹാജരാകണം.

by Midhun HP News | Jul 18, 2022 | Latest News, Uncategorized, ജില്ലാ വാർത്ത
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രത്യേക പബ്ലിക്ക് പ്രോസിക്യൂട്ടറെ നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. നടിയുടെ ആവശ്യം പരിഗണിച്ച് മുഖ്യമന്ത്രി ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കുകയായിരുന്നു. വി.അജകുമാര്‍ പ്രത്യേക പ്രോസിക്യൂട്ടറും കെ.ബി. സുനില്‍ കുമാര്‍ അഡിഷണല്‍ പബ്ളിക്ക് പ്രോസിക്യൂട്ടറുമായി നിയമിതരാകും. നേരത്തെ രണ്ട് പബ്ളിക്ക് പ്രോസിക്യൂട്ടര്‍മാര്‍ വിചാരണ കോടതിയുടെ പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ച് രാജിവെച്ചിരുന്നു. കേസ് അവസാന ഘട്ടത്തിലായതുംകൂടി പരിഗണിച്ചാണ് സര്‍ക്കാര്‍ തീരുമാനം.

by liji HP News | Jul 18, 2022 | Uncategorized
അഞ്ചുതെങ്ങ്: എസ്എഫ്ഐ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച അവകാശ ദിനാചരണത്തിന്റെ ഭാഗമായി എസ്എഫ്ഐ അഞ്ചുതെങ്ങ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളുടെ വിവിധ അവകാശങ്ങൾ അടങ്ങുന്ന അവകാശപത്രിക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ലൈജുവിന് എസ്എഫ്ഐ ഏരിയ കമ്മിറ്റി പ്രസിഡന്റ് വിജയ് വിമലിന്റെ നേതൃത്വത്തിൽ സമർപ്പിച്ചു.
1.അഞ്ചുതെങ്ങിലെ സർക്കാർ സ്‌കൂളുകൾ നവീകരിക്കുക
2. സർക്കാർ സ്‌കൂളുകളിൽ സൗകര്യങ്ങളുള്ളവ യു പി സ്‌കൂളുകളായി അപ്പ് ഗ്രേഡ് ചെയ്യുക.
3. കായിക്കര ആശാൻ ഗവ എൽ പി എസിനു പുതിയ കെട്ടിടം നിർമ്മിക്കുക.
4. നെടുംങ്ങണ്ട ഗ്രൗണ്ടിൽ വിദ്യാർത്ഥികൾക്ക് സ്പോർട്സിന് ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തുക.
5. കൂടുതൽ വിദ്യാർത്ഥികളെ ആകർഷികുന്നതിനായി സർക്കാർ എൽ പി സ്‌കൂളുകളിൽ ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ആരംഭിക്കുക.
6. പഞ്ചായത്തിലെ വിദ്യാർത്ഥി കൾക്ക് പുറത്തു പോയി പഠിക്കുന്നതിനായി സ്റ്റുഡന്റസ് ഒൺലി ബസ് സൗകര്യം ഏർപ്പെടുത്തുക.
7. വിദ്യാർത്ഥികളിൽ വായന ശീലം വളർത്തുന്നതിനു സ്‌കൂളുകളിൽ ലൈബ്രറികൾ ആരംഭിക്കുക.
8. വർധിച്ചു വരുന്ന ലഹരി ഉപയോഗത്തിന് എതിരെ വിദ്യാർത്ഥികളെ അണിനിരത്താൻ എക്സ്സൈസ് വകുപ്പുമായി ചേർന്നു ലഹരി വിരുദ്ധ ക്യാമ്പയിനുകൾ സ്‌കൂളുകളിൽ സംഘടിപ്പിക്കുക.
9. വിദ്യാർത്ഥികൾക്ക് അഞ്ചുതെങ്ങിന്റെ ചരിത്രം പ്രത്യേകമായി പഠിപ്പിക്കുന്നതിനു ഹിസ്റ്ററി ക്ലബ്ബുകൾ രൂപികരിക്കുക
9. അഞ്ചുതെങ്ങ് കോട്ട, ലൈറ്റ് ഹൗസ്, ആശാൻ സ്മാരകം, ആശാൻ കവിത എഴുതിയ ചെമ്പക തറ,പൊന്നിൻ തുരുത്ത് തുടങ്ങിയവ ബന്ധിപ്പിച്ചുകൊണ്ട് പഠന യാത്ര കൾ മാസത്തിൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുക
10.പി എസ് സി പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ പരിശീലനം നൽകാൻ കോച്ചിംഗ് സെന്റർ കായിക്കരയിൽ ആരംഭിക്കുക..എന്നീ ആവശ്യങ്ങളാണ് വിദ്യാർത്ഥികൾ അവകാശ പത്രികയിൽ ആവശ്യപ്പെട്ടത്.
by liji HP News | Jul 18, 2022 | Uncategorized
ആറ്റിങ്ങൽ മൂന്നുമുക്കിൽ പ്രവർത്തിക്കുന്ന കേന്ദ്രസർക്കാർ സ്ഥാപനമായ എം എസ് എം ഇ ടെക്നോളജി ഡെവലപ്മെന്റ് സെന്റർ സൗജന്മയമായി ലോജിസ്റ്റിക് വെയർഹൗസ് അസോസിയേറ്റ് കോഴ്സ് പഠിക്കാം. ലോജിസ്റ്റിക് വെയർഹൗസ് അസോസിയേറ്റ് കോഴ്സിലേക്ക് രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി :29/07/2022
കൂടുതൽ വിവരങ്ങൾക്ക്: 9746870544, 7403388937

Recent Comments