by Midhun HP News | Jul 11, 2022 | Uncategorized
ആറ്റിങ്ങൽ : സമഗ്ര ശിക്ഷാ കേരളം ആറ്റിങ്ങൽ കിളിമാനൂർ ബിആർസി കൾ സംയുക്തമായി ഭിന്നശേഷി കുട്ടികൾക്കുള്ള മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ജൂലൈ 12നു രാവിലെ 9 മണിക്ക് വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ ആറ്റിങ്ങൽ മുനിസിപ്പാലിറ്റി ചെയർപേഴ്സൺ അഡ്വ എസ് കുമാരി ഉദ്ഘാടനം നിർവഹിക്കും. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എസ് ഗിരിജ അധ്യക്ഷത വഹിക്കും. വൈസ് ചെയർമാൻ ജി തുളസീധരൻ പിള്ള, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ സുധീർ, വലിയകുന്ന് താലൂക് ആശുപത്രി സൂപ്രണ്ട് ഡോ പ്രീത സോമൻ, എസ്. എസ്. കെ തിരുവനന്തപുരം ജില്ലാ പ്രോഗ്രാം ഓഫീസർ ബി ശ്രീകുമാരൻ, ആറ്റിങ്ങൽ ഡിഇഒ ബിന്ദു, വാർഡ് മെമ്പർ താഹിർ, ആറ്റിങ്ങൽ എ. ഇ. ഒ വിജയകുമാരൻ നമ്പൂതിരി, കിളിമാനൂർ ബിആർസി ബിപിസി സാബു വി. ആർ, എച്ച്ഡിസി മെമ്പർ രവീന്ദ്രൻ നായർ എന്നിവർ പങ്കെടുക്കും. ആറ്റിങ്ങൽ ബിആർസി ബിപിസി പി സജി സ്വാഗതവും ആറ്റിങ്ങൽ ബിആർസി സിആർസിസി സീന എസ് എം നന്ദി രേഖപ്പടുത്തും.
by Midhun HP News | Jul 10, 2022 | Uncategorized
ആറ്റിങ്ങൽ: വൃദ്ധമാതാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ മകനെ കടയ്ക്കാവൂർ പോലീസ് അറസ്റ്റ് ചെയ്തു. വക്കം പ്രബോധിനി സ്കൂളിനു സമീപം നായർകോട്ട് വീട്ടിൽ സന്തോഷ് (44) ആണ് അറസ്റ്റിലായത്. മദ്യപിക്കാൻ പണം നൽകാത്തതിലുള്ള വിരോധം നിമിത്തം ആണ് 70 വയസ്സുകാരിയായ ബേബിയെ മകൻ സന്തോഷ് അടിച്ചുപരിക്കേൽപിച്ചു വധിക്കാൻ ശ്രമിച്ചത്.

ജൂലൈ 6ന് രാത്രി ഒമ്പതുമണിയോടെയാണ് സംഭവം. പരിക്കുപറ്റിയ ബേബിയെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വക്കത്തുള്ള യുവതിയുടെ വീട്ടിൽ കയറി അസഭ്യം പറഞ്ഞതിനും ശല്യപ്പെടുത്തിയതിനും കടയ്ക്കാവൂർ പോലീസ് കേസെടുത്തു. അക്രമത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ കടയ്ക്കാവൂർ എസ്. എച്ച്. ഒ അജീഷ്വി, എസ്ഐ ദിപു, എ.എസ്.ഐമാരായ ജയപ്രസാദ്, ശ്രീകുമാർ, സിപിഒ സിയാദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ വർക്കല, ആറ്റിങ്ങൽ പോലീസ് സ്റ്റേഷനുകളിലും കേസുകൾ നിലവിലുണ്ടെന്നു പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
by Midhun HP News | Jul 10, 2022 | Latest News, Uncategorized, കേരളം, ജില്ലാ വാർത്ത
കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി അഥവാ പിഎം കിസാന്‍ പദ്ധതിയുടെ 11-ാം ഗഡുവായി 2000 രൂപ വീതം 10 കോടിയിലധികം ഗുണഭോക്താക്കള്‍ക്ക് കൈമാറിയിട്ടുണ്ട്. പദ്ധതിക്ക് കീഴില്‍, അര്‍ഹതയുള്ള കര്‍ഷക കുടുംബാംഗങ്ങള്‍ക്ക് പ്രതിവര്‍ഷം 6,000 രൂപയുടെ സാമ്പത്തിക ആനുകൂല്യങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നത്. പ്രധാനമന്ത്രി കിസാന്‍ സ്‌കീമിന് കീഴില്‍ കര്‍ഷകര്‍ക്ക് കേന്ദ്രം ഇതുവരെ 2 ലക്ഷം കോടി രൂപ ധനസഹായം നല്‍കിയിട്ടുണ്ട്. വര്‍ഷത്തില്‍ മൂന്ന് തുല്യ ഗഡുക്കളായാണ് പിഎം കിസാന്‍ തുക വിതരണം ചെയ്യുന്നത്. പിഎം കിസാന്റെ അടുത്ത ഗഡുവും മറ്റ് ഗഡുക്കളും ലഭിക്കുന്നതിന്, കര്‍ഷകര്‍ അവരുടെ പിഎം കിസാന്‍ ഇകെവൈസി പ്രക്രിയ പൂര്‍ത്തിയാക്കേണ്ടതുണ്ട്.പിഎം കിസാന്റെ ഗുണഭോക്താക്കളായ കര്‍ഷകര്‍ക്കായി ഇകെവൈസി പൂര്‍ത്തിയാക്കുന്നതിനുള്ള അവസാന തീയതി സര്‍ക്കാര്‍ നീട്ടി. മെയ് 31 ന് സമയപരിധി അവസാനിച്ചിരുന്നു. പിഎം കിസാന്‍ വെബ്സൈറ്റ് അനുസരിച്ച് എല്ലാ പിഎം കിസാന്‍ ഗുണഭോക്താക്കള്‍ക്കുമുള്ള ഇ.കെ.വൈ.സി സമയപരിധി 2022 ജൂലൈ 31 വരെ നീട്ടിയിട്ടുണ്ട്.പിഎം കിസാന്‍ ഇകെവൈസി പ്രക്രിയ ഓണ്‍ലൈനായി എങ്ങനെ പൂര്‍ത്തിയാക്കാം?ഘട്ടം 1: പിഎം കിസാന്റെ ഔദ്യോഗിക വെബ്പേജ് https://pmkisan.gov.in/ സന്ദര്‍ശിക്കുകഘട്ടം 2: ഹോം പേജിന്റെ വലതുവശത്തുള്ള eKYC ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുകഘട്ടം 3: eKYC പേജില്‍ നിങ്ങളുടെ ആധാര്‍ നമ്പര്‍, ക്യാപ്ച കോഡ് എന്നിവ നല്‍കി സെര്‍ച്ച് ക്ലിക്ക് ചെയ്യുകഘട്ടം 4: ഇതിനുശേഷം, ആധാര്‍ കാര്‍ഡുമായി ലിങ്ക് ചെയ്ത മൊബൈല്‍ നമ്പര്‍ നല്‍കുകഘട്ടം 5: ആവശ്യമായ എല്ലാ വിവരങ്ങളും നല്‍കിയ ശേഷം, ‘Get OTP” എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ മൊബൈല്‍ നമ്പറില്‍ ഒരു ഒടിപി ലഭിക്കും. നിര്‍ദ്ദിഷ്ട ബോക്‌സില്‍ ഈ ഒടിപി നല്‍കുക.ജൂലൈ 31-നകം ഇകെവൈസി പ്രക്രിയ പൂര്‍ത്തിയാക്കിയില്ലെങ്കില്‍, പിഎം കിസാന്റെ അടുത്ത ഗഡു നിങ്ങള്‍ക്ക് ലഭിക്കില്ല.പിഎം കിസാന്‍ ഇകെവൈസി ഓഫ്ലൈനായി എങ്ങനെ ചെയ്യാം?പ്രധാനമന്ത്രി കിസാന്‍ ഇകെവൈസി ബയോമെട്രിക് ഒഥന്റിക്കേഷന്‍ ഉപയോഗിച്ച് ഓഫ്ലൈനായും ചെയ്യാം. അടുത്തുള്ള കോമണ്‍ സര്‍വീസ് സെന്റര്‍ (സിഎസ്സി) സന്ദര്‍ശിച്ച് തങ്ങളുടെ ബയോമെട്രിക് വിശദാംശങ്ങള്‍ നല്‍കിയാല്‍ ഇത് ചെയ്യാവുന്നതാണ്. ഇകെവൈസി ഓഫ്ലൈനായി ചെയ്തതിന് ശേഷം 2,000 2,000 രൂപ അര്‍ഹരായ കര്‍ഷകരുടെ അക്കൗണ്ടുകളില്‍ നിക്ഷേപിക്കും. ഗുണഭോക്താവായ കര്‍ഷകന്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയാല്‍, കൈമാറ്റം ചെയ്യപ്പെട്ട ആനുകൂല്യത്തിന് അയാള്‍ മറുപടി നല്‍കേണ്ടി വരും. കൂടാതെ അതിനുള്ള പിഴയും അടയ്ക്കേണ്ടി വരും
by liji HP News | Jul 10, 2022 | Latest News, Uncategorized, കേരളം, ജില്ലാ വാർത്ത
വർക്കലയിലെ മൈക്രോ ഫിനാൻസ് സ്ഥാപനത്തിലെ ജീവനക്കാരിയായ അഞ്ചുതെങ്ങു സ്വദേശിനിയെ ഇക്കഴിഞ്ഞ എട്ടാം തിയതി വൈകുന്നേരം ആറര മണിയോടെ അകത്തുമുറി റെയിൽവേ സ്റ്റേഷന് സമീപത്തുവച്ചു ആക്രമിച്ചു എന്ന പരാതിയിന്മേലാണ് അറസ്റ്റ്. വെട്ടൂർ സ്വദേശികളായ വിജയൻ (36) , പൊടിയൻ എന്ന് വിളിക്കുന്ന ഷിബി (52) എന്നിവരാണ് പിടിയിലായത്. കേസിലെ ഒന്നാം പ്രതിയായ അജയൻ ഒളിവിലാണ്.
വർക്കലയിലെ സ്വകാര്യ മൈക്രോ ഫിനാൻസ് സ്ഥാപനത്തിലെ കളക്ഷൻ ഏജന്റ് കൂടിയായ യുവതി , ജോലി സംബന്ധമായ ആവശ്യത്തെ തുടർന്ന് ഇക്കഴിഞ്ഞ എട്ടാം തിയതി വൈകുന്നേരത്തോടെ അകത്തുമുറി ബസ്സ് സ്റ്റാൻഡിന് സമീപം എത്തുകയും തന്റെ ഇരുചക്ര വാഹനം പാർക്ക് ചെയ്തശേഷം ക്യാഷ് കളക്ഷന് വേണ്ടി സമീപത്തെ റെയിൽവേ ട്രാക്കിന് സമീപത്തെ വീട്ടിലേക്ക് പോവുകയുമായിരുന്നു. യുവതി ഒറ്റയ്ക്ക് ആണെന്ന് മനസിലാക്കിയ ഒന്നാം പ്രതി അജയൻ യുവതിയെ തടഞ്ഞു നിർത്തുകയും അസഭ്യം പറഞ്ഞുകൊണ്ട് ദേഹോപദ്രവം ചെയ്യാൻ ശ്രമിച്ചു എന്നാണ് യുവതിയുടെ പരാതി. ഈ സമയം പരിസരത്ത് ഉണ്ടായിരുന്ന അജയന്റെ സുഹൃത്തുക്കൾ കൂടിയായ ഷിബിയും വിജയനും അജയനൊപ്പം ചേർന്ന് യുവതിയെ ദേഹോപദ്രവം ചെയ്തതായും യുവതി മൊഴി നൽകിയിട്ടുണ്ട്. പ്രദേശത്ത് ഉണ്ടായിരുന്ന തന്റെ സഹപ്രവർത്തകനെ യുവതി ഫോണിൽ വിളിക്കുകയും മൂന്ന് പേർ ആക്രമിക്കുന്നു എന്ന് അറിയിക്കുകയും ചെയ്തു. ഈ സമയം അജയൻ യുവതിയുടെ മൊബൈൽ തട്ടിപ്പറിച്ചു വാങ്ങുകയും ചെയ്തതോടെ യുവതി പ്രാണരക്ഷാർത്ഥം ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. ഒന്നാം പ്രതി റെയിൽവേ ട്രാക്കിൽ നിന്നും കല്ലെടുത്ത് യുവതിയുടെ കാലിൽ എറിയുകയും യുവതിയുടെ വലത് കാൽ മുട്ടിനു പരിക്കേൽക്കുകയും ചെയ്തു . യുവതിയെ ആക്രമിക്കുന്നത് കണ്ട് നാട്ടുകാർ ഓടിയെത്തുമ്പോൾ ഒന്നാം പ്രതിയായ അജയൻ യുവതിയെ റെയിൽവേ ട്രാക്കിൽ തള്ളിയിടുകയും ചെയ്തു എന്ന് പരാതിയിൽ പറയുന്നുണ്ട്. ഈ സമയം അവിടെ എത്തിയ സഹപ്രവർത്തകനെയും സംഘം മർദിക്കുകയായിരുന്നു. സമീപത്തുള്ള കൂട്ടുകാരിയുടെ വീട്ടിൽ അഭയം പ്രാപിച്ച യുവതിയെ അക്രമി സംഘം ആ വീട്ടിലും എത്തി തടഞ്ഞു വയ്ക്കുകയും അസഭ്യം വിളിക്കുകയും ചെയ്തിരുന്നു. തുടർന്ന് സുഹൃത്ത് വിവരം പോലീസിൽ അറിയിക്കുകയായിരുന്നു. സംഭവത്തിന് ശേഷം ഒളിവിൽ കഴിഞ്ഞു വന്ന രണ്ടും മൂന്നും പ്രതികളായ വിജയനും ഷിബിയും ആണ് കഴിഞ്ഞ ദിവസം പോലീസിന്റെ പിടിയിലായത്. ആറ്റിങ്ങൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ഒന്നാം പ്രതിയായ അജയന് വേണ്ടിയുള്ള അന്വേഷണം ഉർജിതപ്പെടുത്തിയെന്നു വർക്കല പോലീസ് അറിയിച്ചു.
by liji HP News | Jul 9, 2022 | Uncategorized
ഇടുക്കി:കാടിനുള്ളില്‍ ആദിവാസി യുവാവിന്റെ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. ഇരുപതേക്കര്‍ കുടിയില്‍ മഹേന്ദ്രന്‍ എന്നയാളാണ് മരിച്ചത്.മൂന്നാര്‍ പോതമേട്ടിലാണ് സംഭവം.
നായാട്ടിനിടെ അബദ്ധത്തില്‍ വെടിയേറ്റാണ് മഹേന്ദ്രന്‍ മരിച്ചതെന്ന് പോലീസ് പറയുന്നു. സംഭവം പുറത്തറിയാതിരിക്കാന്‍ കൂടെയുണ്ടായിരുന്നവര്‍ പോതമേട് വനത്തില്‍ മൃതദേഹം കുഴിച്ചിടുകയായിരുന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.
സംഘം സ്ഥിരമായി നായാട്ടിന് പോകാറുണ്ടായിരുന്നു. അത്തരത്തില്‍ നായാട്ടിന് പോയപ്പോഴാണ് അപകടം സംഭവിച്ചത്. സംഘത്തിലുണ്ടായിരുന്ന മഹേന്ദ്രന് അബദ്ധത്തില്‍ വെടിയേറ്റു. നായാട്ട് നിയമവിരുദ്ധമായതിനാല്‍ പിടിക്കപ്പെടുമെന്ന് കരുതി സംഘത്തിലുണ്ടായിരുന്നവര്‍ ചേര്‍ന്ന് മഹേന്ദ്രന്റെ മൃതദേഹം കാടിനുള്ളില്‍ തന്നെ മറവ് ചെയ്യുകയായിരുന്നു.

കഴിഞ്ഞ ഒരാഴ്ചയായി മഹേന്ദ്രനെ കാണാനില്ലെന്ന പരാതി പോലീസിന് ലഭിച്ചിരുന്നു. തുടര്‍ന്ന് പോലീസും നാട്ടുകാരും ചേര്‍ന്ന് വിവിധയിടങ്ങളില്‍ തിരച്ചില്‍ നടത്തിയെങ്കിലും മഹേന്ദ്രന്റെ വിവരം ലഭിച്ചില്ല. ഈ സാഹചര്യത്തിലാണ് കുഞ്ചിത്തണ്ണി സ്വദേശികളായ പ്രതികള്‍ പോലീസില്‍ കീഴടങ്ങിയത്. ഇതോടെയാണ് നായാട്ടിനായി പോയ കാര്യവും തുടര്‍ന്ന് അബദ്ധത്തില്‍ വെടിയേറ്റതിനെക്കുറിച്ചും പോലീസിന് വിവരം ലഭിക്കുന്നത്.
by liji HP News | Jul 9, 2022 | Uncategorized
ആറ്റിങ്ങൽ: പെരുംകുളം എഎംഎൽപിഎസിലെ രക്ഷിതാക്കളുടെ സാഹിത്യ രചനയായ “അമ്മ മൊഴി” സംസ്ഥാന തലത്തിലും ശ്രദ്ധേയമാകുന്നു. കണ്ണൂർ തലശ്ശേരിയിൽ നടക്കുന്ന വായനച്ചങ്ങാത്തം സംസ്ഥാന തല ശിൽപ്പശാലയിൽ തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ ഉപജില്ല, പെരുങ്കുളം എഎംഎൽപിഎസിലെ രക്ഷാകർതൃ പരിശീലനത്തിന്റെ ഭാഗമായുണ്ടായ രചനകൾ ചേർത്ത് നിർമ്മിച്ച മാസിക സംസ്ഥാനതല വിദഗ്ദ്ധ സമിതി വിലയിരുത്തി. കോർ എസ്.ആർ.ജി അംഗവും ആറ്റിങ്ങൽ ബി.ആർ.സി.യിലെ ടെയിനറുമായ വി.സുഭാഷ് പുസ്തകം പരിചയപ്പെടുത്തി. പുസ്തകത്തിലെ കന്നട രചന മഞ്ചേശ്വരം BRC യിലെ കന്നട ഭാഷാധ്യാപിക വിദ്യാലക്ഷ്മി വായിച്ച് അവതരിപ്പിച്ചു. എസ്എസ് കെ സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ സുരേഷ് കുമാർ, എസ് സി ഇ ആർ ടി റിസർച്ച് ഓഫീസർ അജി ഡി.പി. സ്എസ് കെ സംസ്ഥാന കൺസൾട്ടന്റ് രാധാകൃഷ്ണൻ നായർ എന്നിവർ പങ്കെടുത്തു. വിദ്യാലയത്തിൽ നടന്ന് വരുന്ന വായനച്ചങ്ങാത്തം പ്രവർത്തനങ്ങളെ സംസ്ഥാന സമിതി അഭിനന്ദിച്ചു.

Recent Comments