by liji HP News | Jun 22, 2022 | Latest News, Uncategorized, കേരളം, ജില്ലാ വാർത്ത
ആലപ്പുഴ: ആപ്പിളിന്റെ ക്ലൗഡ് സേവനമായ ഐ ക്ലൗഡ് സര്‍വറിലെ ഗുരുതര പിഴവുകണ്ടെത്തിയ കുട്ടനാട് സ്വദേശി ആപ്പിളിന്റെ ഹോള്‍ ഓഫ് ഫെയിമില്‍ ഇടംനേടി. മങ്കൊമ്പ് കൃഷ്ണവിഹാറില്‍ കൃഷ്ണകുമാറിന്റെ മകനും പത്തനംതിട്ട മൗണ്ട് സിയോണ്‍ എന്‍ജിനിയറിങ് കോളേജ് ബി.ടെക് കംപ്യൂട്ടര്‍ സയന്‍സ് അവസാനവര്‍ഷ വിദ്യാര്‍ഥിയുമായ കെ.എസ്. അനന്തകൃഷ്ണനാണ് നേട്ടം സ്വന്തമാക്കിയത്.
ഐ ക്ലൗഡ് മെയിലിലെ സുരക്ഷാവീഴ്ചയാണ് അനന്തകൃഷ്ണന്‍ കണ്ടെത്തിയത്. വിവരം ആപ്പിളിന്റെ എന്‍ജിനിയര്‍മാരെ അറിയിക്കുകയും അവരതു പരിഹരിക്കുകയും ചെയ്തു. എന്നാല്‍, അതിലൂടെ പുതിയ അക്കൗണ്ടുകള്‍ക്കു മാത്രമേ സുരക്ഷ ലഭിക്കൂവെന്നും പഴയ അക്കൗണ്ടുകളുടെ സുരക്ഷാഭീഷണി നിലനില്‍ക്കുകയാെണന്നുമുള്ള വിവരവും അനന്തകൃഷ്ണന്‍ ആപ്പിളിനു കൈമാറി. അതും പരിഹരിച്ചുവരുകയാണ്.

ഹോള്‍ ഓഫ് ഫെയിമില്‍ അംഗത്വം നല്‍കിയതിനൊപ്പം 2500 യു.എസ്. ഡോളറും ആപ്പിള്‍ സമ്മാനമായി നല്‍കി. മുന്‍പ് ഗിറ്റ് ഹബ്, ഫെയ്‌സ്ബുക്ക് തുടങ്ങിയ കമ്പനികളുടെ ഹോള്‍ ഓഫ് ഫെയിമിലും അനന്തകൃഷ്ണന്‍ ഇടംനേടിയിരുന്നു.
by liji HP News | Jun 21, 2022 | Latest News, Uncategorized, ജില്ലാ വാർത്ത
ആറ്റിങ്ങൽ: അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ചു ആറ്റിങ്ങൽ ഗവണ്മെന്റ് ബോയ്സ് ഹൈ സ്കൂളിൽ യോഗ ദിനാചാരണം നടത്തി. യോഗ ദിനാചാരണം ഉദ്ഘാടനം ചെയ്തു കൊണ്ടും യോഗഭ്യാസ മുറകൾ പരിശീലിപ്പിച്ചും hss പ്രിൻസിപ്പൽ അജിത എസ്സ് കുട്ടികളോടൊപ്പം പങ്കുചേർന്നു. കായികാ ധ്യാപകനായ സുനിൽകുമാർ. എം, സ്റ്റുഡന്റ് പോലീസ് പദ്ധതി യുടെ cpo സബീല ബീവി ncc ഓഫീസർ ആയ ഷീബ എ എ എന്നിവരും പരിശീലകരായുണ്ടാ യിരുന്നു.ncc, spc കുട്ടികൾ പ്രഥമാധ്യാപകൻ അനിൽകുമാർ കെ യോഗ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും പരിശീലിക്കണമെന്നും ഉത്ബോധിപ്പിച്ചു. മറ്റ് അധ്യാപകരും പങ്കാളികളായി.


by liji HP News | Jun 21, 2022 | Uncategorized
ആറ്റിങ്ങൽ: ആറ്റിങ്ങൽ സി എസ് ഐ ഇംഗ്ലീഷ് മീഡിയം ഹയർ സെക്കന്ററി സ്കൂളിന് 99% വിജയം. പരീക്ഷ എഴുതിയ 81 പേരിൽ 80 പേർ വിജയികളായി. 11 പേർക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചു.

by liji HP News | Jun 21, 2022 | Uncategorized
കഴക്കൂട്ടം: കണിയാപുരം ചാന്നാങ്കര ജന്മിമുക്ക് സ്വദേശി ഷമീർ (33) ബൈക്ക് അപകടത്തിൽ മരണപെട്ടു. ഇന്നലെ രാത്രിയോടെ ആയിരുന്നു അപകടം നടന്നത്. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ. വിദേശത്തായിരുന്ന ഷമീർ കഴിഞ്ഞ നാല് വർഷമായി നാട്ടിൽ ഓൺലൈൻ ഭക്ഷണ വിതരണ മേഖലയിൽ (സ്വിഗ്ഗി,സൊമാറ്റോ) ജോലി ചെയ്തു വരികയാണ്.
ഭാര്യയും ഒന്നര വയസ്സുള്ള ഒരു കുട്ടിയുമുണ്ട്.

by liji HP News | Jun 21, 2022 | Uncategorized
ആറ്റിങ്ങൽ: ആറ്റിങ്ങൽ ഗവ.ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ 90% വിജയം. 24 പേർ ഫുൾ എ പ്ലസ് നേടി.
by liji HP News | Jun 21, 2022 | Latest News, Uncategorized, ജില്ലാ വാർത്ത
ആറ്റിങ്ങൽ: പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു. ഗവഃ മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിൽ 97% വിജയം. പരീക്ഷയെഴുതിയ കുട്ടികളിൽ 53 പേർ ഫുൾ എ പ്ലസ് നേടി.

Recent Comments