by Midhun HP News | Mar 5, 2022 | Uncategorized
കൊച്ചി: കൊച്ചിയിൽ ടാറ്റൂ ചെയ്യുന്നതിനിടെ യുവതികളെ ലൈംഗീകമായി പീഡിപ്പിച്ച കേസിൽ പ്രതി ടാറ്റൂ ആർട്ടിസ്റ്റ് പി.എസ് സുജേഷിനെതിരെ ബലാത്സംഗത്തിന് കേസെടുത്ത് പൊലീസ്. സ്ത്രീത്വത്തെ അപമാനിക്കൽ അടക്കം അഞ്ചു വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയത്. ഇതുവരെ ആറ് പേരാണ് പരാതി നൽകിയത്. 2017 മുതൽ ലൈംഗിക പീഡനമുണ്ടായെന്നാണ് യുവതികളുടെ മൊഴി. കൂടുതൽ പേരെ സുജേഷ് ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്നതിലും പൊലീസിന് വ്യക്തത ലഭിച്ചിട്ടുണ്ട്. പരാതി ഉയർന്നതോടെ ഇയാൾ ഒളിവിൽ പോയി. പ്രതിക്കായി തിരച്ചിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. ഇതുവരെ ആറ് കേസുകളാണ് ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തത്. നാല് കേസുകൾ പാലാരിവട്ടത്തും രണ്ടെണ്ണം ചേരാനല്ലൂർ സ്റ്റേഷനിലുമാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ബംഗ്ലുരുവിൽ താമസിക്കുന്ന മലയാളി യുവതിയാണ് അവസാനമായി ഇയാൾക്കെതിരെ പരാതി നൽകിയത്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് ഇമെയിൽ വഴിയാണ് യുവതി പരാതി നൽകിയത്. ടാറ്റൂ ചെയ്യുന്നതിനിടെ സുജീഷ് തന്നോട് അപമര്യാദയായി പെരുമാറുകയും തന്നെ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്ന് കഴിഞ്ഞ ദിവസമാണ് ഒരു യുവതി തുറന്നുപറഞ്ഞത്. ഇതിന് പിന്നാലെ തങ്ങൾക്കും സമാനമായ ദുരനുഭവങ്ങളുണ്ടായെന്ന് വ്യക്തമാക്കി കൂടുതൽ യുവതികൾ രംഗത്തെത്തുകയായിരുന്നു.

by Midhun HP News | Mar 4, 2022 | Latest News, Uncategorized, ജില്ലാ വാർത്ത
സിഡ്‌നി: ഓസ്‌ട്രേലിയന്‍ സ്‌പിന്‍ ഇതിഹാസം ഷെയ്‌ന്‍ വോണ്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് 52-ാം വയസില്‍ ഇതിഹാസ താരത്തിന്‍റെ വേര്‍പാട് എന്നാണ് റിപ്പോര്‍ട്ട്. തായ്‌ലന്‍ഡില്‍ വച്ചാണ് വോണിന്‍റെ മരണമെന്ന് രാജ്യാന്തര മാധ്യമമായ ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്‌തു. വോണിന്‍റെ മരണം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതേയുള്ളൂ. ഓസ്‌ട്രേലിയക്കായി 1992-2007 കാലഘട്ടത്തില്‍ 145 ടെസ്റ്റും 194 ഏകദിനങ്ങളും ഷെയ്‌ന്‍ വോണ്‍ കളിച്ചിട്ടുണ്ട്

by Midhun HP News | Mar 4, 2022 | Latest News, Uncategorized, ജില്ലാ വാർത്ത
ചിറയിൻകീഴ്: ഇന്ന് ശാർക്കര കാളിയൂട്ട്. പ്രസിദ്ധമായ ശാർക്കര കാളിയൂട്ടിന്റെ തത്സമയ ദൃശ്യങ്ങൾ ഹൃദയപൂർവം ന്യൂസിൽ കാണാവുന്നതാണ്.

by Midhun HP News | Mar 2, 2022 | Latest News, Uncategorized, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങൽ : വീട്ടിൽ അതിക്രമിച്ചു കയറി പത്ത് വയസുകാരിയായ പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ പ്രതിക്ക് പതിനഞ്ചു വർഷം കഠിനതടവും അൻപത്തിഅയ്യായിരം രൂപ പിഴയും.
അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ ലൈംഗിക പീഡനത്തിനു ഇരയാക്കിയ കുറ്റത്തിന് വിചാരണ നേരിട്ട മുട്ടപ്പലം ദേശത്തു കുക്കുടു ജയൻ എന്ന ബാബു (30) എന്നയാളെയാണ് കുറ്റക്കാരനായി കണ്ടെത്തിയ പ്രകാരം ആറ്റിങ്ങൽ അതിവേഗകോടതി (പോക്സോ) ജഡ്ജ് ടി.പി. പ്രഭാഷ് ലാൽ ശിക്ഷ വിധിച്ചത്.
2016 മെയ് 16നാണു കേസിനാസ്‌പദമായ സംഭവം. വോട്ടെടുപ്പ് ദിവസം ഉച്ചകഴിഞ്ഞു മാതാവ് വോട്ടുചെയ്യുവാൻ പോയ സമയത്ത് വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി കുട്ടിയെ ലൈംഗിക പീഡനത്തിനു വിധേയയാക്കുവാൻ ശ്രമിച്ചു. പ്രതിയെ ചവിട്ടി മാറ്റിയശേഷം കുട്ടി ഓടി രക്ഷപെട്ടുവെന്നും, സംഭവശേഷം പ്രതി പോകുന്നത് അയൽക്കാരി കണ്ടിരുന്നുവെന്നതുമാണ് പ്രോസീക്യൂഷൻ കേസ്. വീട്ടിൽ അതിക്രമിച്ചു കയറിയ കുറ്റത്തിന് അഞ്ചു വർഷം കഠിനതടവും അയ്യായിരം രൂപ പിഴയും, പിഴ തുക കെട്ടിവെക്കാത്ത സാഹചര്യത്തിൽ ആറ് മാസം കഠിനതടവും , കുറ്റകരമായ ഭീഷണിപ്പെടുത്താൽ നടത്തിയതിന് അഞ്ചു മാസം കഠിനതടവും, പന്ത്രണ്ടു വയസ്സിൽ താഴെയുള്ള കുട്ടിയെ ലൈംഗികപീഡനത്തിന് വിധേയനാക്കിയെന്ന കുറ്റത്തിനു പത്തുവർഷം കഠിനതടവും അമ്പതിനായിരം രൂപ പിഴ തുകയും ആണ് കോടതി ശിക്ഷ വിധിച്ചത്. പിഴത്തുകയിൽ ഇരുപത്തി അയ്യായിരം രൂപ അതിക്രമത്തിന് ഇരയായ കുട്ടിക്ക് നൽകണണമെന്നും, തുക കെട്ടി വയ്ക്കാത്ത സാഹചര്യത്തിൽ ഒരു വർഷം കൂടി കഠിനതടവ് അനുഭവിക്കണമെന്നും ഉത്തരവുണ്ട്.
പ്രതിക്കെതിരെ ഇന്ത്യൻ ശിക്ഷ നിയമം അനുസരിച്ചു ബലാത്സംഗം നടത്തിയെന്ന കുറ്റം കൂടി തെളിയിക്കപ്പെട്ടുവെങ്കിലും പോക്സോ നിയമപ്രകാരം ശിക്ഷ വിധിച്ചത് കണക്കാക്കി ബലാത്സംഗം എന്നതിൽ പ്രത്യേക ശിക്ഷ വിധിച്ചിട്ടില്ല. ശിക്ഷ ഒന്നിച്ചു അനുഭവിച്ചാൽ മതിയെന്നും ജയിലിൽ കിടന്ന കാലം ശിക്ഷ ഇളവിന് അർഹതയുണ്ടെന്നും വിധിന്യായത്തിലുണ്ട്.
അയിരൂർ പോലീസ് രജിസ്റ്റർ ചെയ്തു പോലീസ് ഇൻസ്‌പെക്ടർ ആയിരുന്ന ബി. എസ്. സജിമോൻ അന്വേഷണം നടത്തി കുറ്റപത്രം ഹാജരാക്കിയ കേസിൽ പ്രോസിക്യൂഷൻ പതിനാല് സാക്ഷികളെ വിസ്തരിക്കുകയും പത്തൊൻപത് രേഖകൾ ആധാരമാക്കുകയും ചെയ്തു. പ്രോസീക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ അഡ്വക്കേറ്റ് എം. മുഹസിൻ ഹാജരായി.

by Midhun HP News | Mar 1, 2022 | Latest News, Uncategorized, ജില്ലാ വാർത്ത
ആറ്റിങ്ങൽ : ജന്തുക്ഷേമ ദ്വൈവാരാചരണത്തിന്റെ ഭാഗമായി മൃഗ സംരക്ഷണവകുപ്പ് സംഘടിപ്പിച്ച സംസ്ഥാനതല ഫോട്ടോഗ്രാഫി മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ആറ്റിങ്ങൽ ഗവ: മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥി ബി. എച്ച്. അഭിനവിന് ലീഡർ സാംസ്‌കാരിക വേദിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. എം.പി അടൂർ പ്രകാശ് പൊന്നാട അണിയിച്ചു ഉപഹാരം നൽകി.
ഡോ. വി. എസ് അജിത് കുമാർ, അംബിരാജ്, എസ്. ശ്രീരംഗൻ, എ. കൃഷ്ണ മൂർത്തി, പ്രിൻസിപ്പൽ അനിൽകുമാർ, കെ. സുരേന്ദ്രൻ, എച്ച്. ബഷീർ, ഗ്രാമത്തും മുക്ക് രതീഷ്, വിജയൻ, ശാസ്താവട്ടം രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു.
by Midhun HP News | Jan 3, 2022 | Uncategorized
ആറ്റിങ്ങൽ : പാർവതിപുരം ശ്രീവിഘ്നേശ്വര എൻഎസ്എസ് കരയോഗം (രജി : നമ്പർ 5637) മന്നം ജയന്തി ആഘോഷിച്ചു. പ്രസിഡന്റ് റ്റി ആർ ബാബുചന്ദ്രൻ ഭദ്രദീപം കൊളുത്തി ചടങ്ങ് ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് എം എസ് ജയകുമാർ ചടങ്ങിന് സ്വാഗതം ആശംസിച്ചു.

Recent Comments