by admin | Oct 2, 2021 | Latest News, ജില്ലാ വാർത്ത
വർക്കല മുത്താനയിൽ 22കാരിയെ മാനഭംഗപ്പെടുത്താൻ ശ്രമം. ശനിയാഴ്ച രാവിലെ 9 നും 9.30നും ഇടയിൽ ആണ് സംഭവം. കുളിക്കാനും തുണി നനയ്ക്കാനും ആയി ബന്ധു വീട്ടിൽ വന്നത് ആയിരുന്നു പെൺകുട്ടി.
ബന്ധു ജോലിക്കായി പോകുന്നത് കൊണ്ട് ആ വീട്ടിൽ ആരും ഇല്ലായിരുന്നു. ബന്ധു വീടിന് അടുത്തുള്ള ചെറിയ കുളത്തിലേക്ക് വന്ന കുട്ടിയെ അപരിചിതൻ ആയ ഒരാൾ ഇസ്മായിൽ ന്റെ മകൾ അല്ലേ എന്നും അദ്ദേഹം എവിടെ പോയെന്നും ചോദിച്ചു തിരിച്ചു പോവുകയും ചെയ്തു. എന്നാൽ വീണ്ടും കുറച്ചു സമയം കഴിഞ്ഞപ്പോൾ ഇയാൾ വീണ്ടും വരികയും കുട്ടിയെ ഉപദ്രവിക്കുകയും വസ്ത്രങ്ങൾ വലിച്ചു കീറുകയും ചെയ്തു. കുട്ടിയുടെ കൈകൾ കൂട്ടി കെട്ടുകയും വായിൽ ഷ്വാൾ കുത്തി കയറ്റുകയും ചെയ്ത നിലയിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്.
ഉപദ്രവിക്കുന്നതിനിടയിൽ പെൺകുട്ടിയുടെ തല ശക്തമായി ഭിത്തിയിൽ ഇടിക്കുകയും തല പൊട്ടുകയും ചെയ്തിട്ടുണ്ട്. നേരം ഒരുപാട് ആയിട്ടും കുട്ടിയെ കാണാത്തത് കൊണ്ട് തിരക്കിയെത്തിയ മാതാവ് കുട്ടി ബോധരഹിതയായി കിടക്കുന്നത് ആണ് കണ്ടത്. കുട്ടിയെ പാരിപ്പള്ളി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. പ്രഥമ ശുശ്രൂഷ നൽകിയശേഷം തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി. സംഭവസമയത്ത് ആ പ്രദേശത്തു അസ്വാഭാവികമായി കണ്ട നാലു പേർ പോലീസ് കസ്റ്റഡിയിലാ ണെന്ന് പോലീസ് അറിയിച്ചു.
by admin | Oct 2, 2021 | Latest News, ജില്ലാ വാർത്ത
വർക്കല: രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ ജന്മദിനം ഒക്ടോബർ 2 ശനിയാഴ്ച വർക്കല ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആഘോഷിച്ചു. വർക്കല മൈതാനത്തു നിന്നും ആരംഭിച്ച ഗാന്ധിസ്മൃതി യാത്ര കെപിസിസി മെമ്പർ പി എം ബഷീർ ഉദ്ഘാടനം ചെയ്തു. സ്മൃതിയാത്ര ശിവഗിരിയിൽ എത്തിയതോടെ ഗാന്ധിസ്മൃതിസമ്മേളനം ആരംഭിച്ചു
മുൻ കെപിസിസി പ്രസിഡന്റ് കെ മുരളീധരൻ എം പി ഗാന്ധിസ്മൃതി സമ്മേളനം ഉദ്ഘാടനം ചെയ്തു. യോഗത്തിൽ മുബാറക്കിന് എം .പി കോൺഗ്രസ് പാർട്ടിയിൽ അംഗത്വകാർഡ് നൽകി സ്വീകരിച്ചു. ബി ഷാലി സ്വാഗതം പറഞ്ഞ സമ്മേളനത്തിൽ കെ രാഘുനാഥൻ അധ്യക്ഷത വഹിച്ചു. വർക്കല കഹാർ എക്സ് എംഎൽഎ ,പി വിജയൻ ,ബി ആർ എം ഷഫീർ , അഡ്വക്കേറ്റ് റിയാസ് , ധനപാലൻ ,എം താഹ എന്നിവരും , ശിവഗിരി മണ്ഡലം പ്രസിഡന്റ് ബിജോയ് സമ്മേളനത്തിന് നന്ദിയും പറഞ്ഞു.
by admin | Oct 2, 2021 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ഒക്ടോബർ 2 ഗാന്ധിജയന്തിയോട് അനുബന്ധിച്ച് നഗരസഭയിൽ നടന്ന ചടങ്ങിലാണ് മുൻ ചെയർമാൻ എം.പ്രദീപിനെ ശുചീകരണ വിഭാഗം ബ്രാൻഡ് അംബാസിഡറായി തിരഞ്ഞെടുത്തത്. ഇദ്ദേഹം നഗരസഭാ ഉപാധ്യക്ഷനായും അധ്യക്ഷനായും പ്രവർത്തിച്ചിരുന്ന കാലഘട്ടങ്ങളിൽ പട്ടണത്തിലെ ശുചീകരണ മേഖലയിൽ നടത്തിയ വിജയകരമായ പ്രവർത്തനങ്ങൾ മാനിച്ചാണ് എം.പ്രദീപിനെ മാതൃകാ പുരുഷനായി നീയമിച്ചത്. വരും ദിവസങ്ങളിൽ നഗരത്തിലെ മാലിന്യ പരിപാലന രംഗത്ത് ഇദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും ന്യൂതനമായ ആശയങ്ങൾ നടപ്പിലാക്കുന്നതിനായി വിദഗ്ധോപദേശം തേടാനും സാധിക്കും. സർക്കാർ നിർദ്ദേശത്തെ തുടർന്ന് കഴിഞ്ഞ ദിവസം ചേർന്ന അടിയന്തിര കൗൺസിൽ യോഗത്തിലാണ് മുൻ ചെയർമാനെ ബ്രാൻഡ് അംബാസിഡറായി നീയമിക്കാൻ തീരുമാനിച്ചത്.
by admin | Oct 2, 2021 | Latest News, ജില്ലാ വാർത്ത
മംഗലപുരം: ഗാന്ധി ജയന്തിയോടനുബന്ധിച്ച് ബിജെപി മംഗലപുരം പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ തിരംഗ യാത്ര നടത്തി. എ ജെ കോളേജ് ജംഗ്ഷനിൽ നിന്നും ആരംഭിച്ച യാത്ര മംഗലപുരം ജംഗ്ഷനിൽ സമാപിച്ചു. ബിജെപി മംഗലപുരം പഞ്ചായത്ത് സമിതി പ്രസിഡന്റ് ഷൈജു ശാസ്തവട്ടത്തിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിന് പഞ്ചായത്ത് സമിതി ജനറൽ സെക്രട്ടറി പ്രതീഷ് തോന്നയ്ക്കൽ സ്വാഗതം ആശംസിച്ചു.
യുവമോർച്ച മണ്ഡലം പ്രസിഡന്റ് വിജീഷ് കുടവൂർ , യുവമോർച്ച മംഗലപുരം പഞ്ചായത്ത് സമിതി പ്രസിഡന്റ് ജ്യോതിഷ് തോന്നയ്ക്കൽ, റിനിത തുടങ്ങിയവർ യോഗത്തിന് ആശംസ അറിയിച്ചു. മെമ്പർമാരായ അരുൺകുമാർ, മീന അനിൽകുമാർ, തോന്നയ്ക്കൽ രവി, മോനി മുരുക്കുംപുഴ , രമേശൻ മുല്ലശ്ശേരി, സുകു , തുടിയാവൂർ വിജയൻ, ലക്ഷ്മി ഷൈജു, വൃന്ദ. G. നായർ , വൽസല കുമാരി, രഞ്ജിത്ത് മുരുക്കുംപുഴ , സന്തോഷ് YMA തുടങ്ങി നേതാക്കളും , പ്രവർത്തകരും തിരംഗ യാത്രയിൽ പങ്കെടുത്തു.
by admin | Oct 2, 2021 | Latest News, ജില്ലാ വാർത്ത
കേരള സർക്കാരിന്റെ പൊതുജനങ്ങൾ ഭക്ഷ്യസുരക്ഷയിൽ എത്തിക്കുക എന്ന ലക്ഷ്യം നിറവേറ്റുന്നതിലേക്കായി ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ഹരിതഗ്രാമം ജനകീയ ഭക്ഷ്യസുരക്ഷാ പദ്ധതിയുടെയും, മത്സ്യകൃഷിയുടെ വിളവെടുപ്പിന്റെയും ഉദ്ഘാടനം ചിറയിൻകീഴ് എംഎൽഎ വി ശശി നിർവഹിച്ചു. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ പി സി അധ്യക്ഷയായ ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മാരായ മുരളി, ചന്ദ്രബാബു, ലൈജു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വക്കറ്റ് ഫിറോസ് ലാൽ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മണികണ്ഠൻ, ബ്ലോക്ക്പഞ്ചായത്ത് മെമ്പർമാരായ A S ശ്രീകണ്ഠൻ, ശ്രീകല, അജിത, ജയ ശ്രീരാമൻ, KBFPCL-CEO ഡോക്ടർ സജീവ്, BDO ലെനിൻ, ജോയിന്റ്BDO രാജീവ് അനുബന്ധ ഉദ്യോഗസ്ഥർ, കർഷകർ എന്നിവർ പങ്കെടുത്തു.
നിലവിലെ ഭരണസമിതിയുടെ ഭരണകാലയളവിൽ ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള കർഷകരെ സ്വയംപര്യാപ്തതയിൽ എത്തിക്കുക എന്നതാണ് ഈ പദ്ധതികൊണ്ട് ഭരണസമിതി ലക്ഷ്യമിടുന്നത്.
Recent Comments