by admin | Oct 31, 2021 | Latest News, ജില്ലാ വാർത്ത
എൻഎസ്എസ് പതാക ദിനത്തോട് അനുബന്ധിച്ച് ആറ്റിങ്ങൽ പർവതീ പുരം എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പതാക ദിനാചരണം സംഘടിപ്പിച്ചു. പ്രസിഡന്റ് T R ബാബു ചന്ദ്രൻ, സെക്രട്ടറി M S ദേവകുമാർ, അഡ്വ ബാലചന്ദ്രൻ, തങ്കമണി, ജയശ്രീ, എക്സിക്യൂട്ടീവ് അംഗങ്ങൾ തുടങ്ങിയർ പങ്കെടുത്തു.








by admin | Oct 31, 2021 | Latest News, ജില്ലാ വാർത്ത
അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് ആറാം വാർഡിലെ നിർധന കുടുംബങ്ങളിലെ മിടുക്കരായ വിദ്യാർത്ഥികളെ സഹായിക്കുന്നതിനായി ഗ്രാമ പഞ്ചായത്ത് മുൻ അംഗം എസ് പ്രവീൺ ചന്ദ്ര സുഹൃത്തുക്കളുടെ സഹായത്തോടെ വിദ്യാദീപം പദ്ധതി ആരംഭിച്ചു. വിദ്യാർത്ഥി കളുടെ തുടർ പഠനത്തിന് ആവശ്യമായ ഇടപെടലുകൾ നടത്താനാണ് വിദ്യാദീപം ആരംഭിച്ചത്.

പദ്ധതിയുടെ ഉദ്ഘാടനം വി.ശശി എം എൽ എ, എസ് എസ് എൽ സി ഫുൾ എ പ്ലസ് വാങ്ങിയ വിദ്യാർത്ഥിനിക്ക് സ്കോളർഷിപ്പ് നൽകികൊണ്ട് നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.ലൈജു, വൈസ് പ്രസിഡന്റ് ലിജാ ബോസ്, കേരള സർവ്വ കലാശാല സ്റ്റുഡന്റസ് കൗൺസിൽ അംഗം വിജയ് വിമൽ എന്നിവർ പങ്കെടുത്തു. എസ്.പ്രവീൺ ചന്ദ്ര സ്വാഗതം പറഞ്ഞു.







by admin | Oct 31, 2021 | Entertainment, സിനിമ
സഹസ്രാര സിനിമാസിന്റെ ബാനറിൽ സന്ദീപ് ആർ നിർമ്മിച്ച് അശോക് ആർ നാഥ് സംവിധാനം ചെയ്യുന്ന ‘ഹോളിവൂണ്ട്’ (HOLY WOUND) എന്ന സൈലന്റ് മൂവി ലെസ്ബിയൻ പ്രണയമാണ് വിഷയമാക്കിയിരിക്കുന്നത്.
അതിതീവ്രമായ പ്രണയത്തിന് ലിംഗവ്യത്യാസം ഒരു തടസ്സമാകുന്നില്ലായെന്ന് ചിത്രം നമ്മെ ബോധ്യപ്പെടുത്തുന്നു. പ്രണയം, രണ്ട് മനസ്സുകളുടെ പറഞ്ഞു തീർക്കാൻ കഴിയാത്ത ആവേശമാണ്.

ബാല്യം മുതൽ പരിശുദ്ധമായി പ്രണയിക്കുന്ന രണ്ട് പെൺകുട്ടികൾ വർഷങ്ങൾക്കു ശേഷം വീണ്ടും കൂട്ടിമുട്ടുമ്പോൾ ഉണ്ടാകുന്ന അതിതീവ്ര വൈകാരിക മുഹൂർത്തങ്ങളിലൂടെയാണ് ഹോളിവൂണ്ട് മുന്നേറുന്നത്. അത്തരം മുഹൂർത്തങ്ങളുടെ പച്ചയായ ആവിഷ്ക്കരണത്തിലൂടെ അതിന്റെ വൈകാരികത ഒട്ടും ചോർന്നുപോകാത്ത തരത്തിലാണ് ചിത്രത്തിലെ വിഷ്വലുകൾ ഒരുക്കിയിരിക്കുന്നത്. ലെസ്ബിയൻ പ്രണയത്തിന്റെ റിയലിസത്തിലൂന്നിയുള്ള മുഹൂർത്തങ്ങളൊരുക്കൽ പ്രേക്ഷകർക്ക് സമ്മാനിക്കുന്നത് വൈകാരിക കാഴ്ച്ചകളുടെ പുതു അനുഭവം തന്നെയായിരിക്കും.

ജാനകി സുധീർ, അമൃത, സാബു പ്രൗദീൻ എന്നിവർ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബാനർ – സഹസ്രാര സിനിമാസ് , സംവിധാനം – അശോക് ആർ നാഥ് , നിർമ്മാണം – സന്ദീപ് ആർ, രചന – പോൾ വൈക്ലിഫ്, ഛായാഗ്രഹണം – ഉണ്ണി മടവൂർ , എഡിറ്റിംഗ് – വിപിൻ മണ്ണൂർ പശ്ചാത്തലസംഗീതം – റോണി റാഫേൽ , പ്രൊഡക്ഷൻ കൺട്രോളർ – ജയശീലൻ സദാനന്ദൻ , ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – ജിനി സുധാകരൻ, കല – അഭിലാഷ് നെടുങ്കണ്ടം, ചമയം -ലാൽ കരമന, കോസ്റ്റ്യൂംസ് – അബ്ദുൾ വാഹിദ്, അസ്സോസിയേറ്റ് ഡയറക്ടർ – അരുൺ പ്രഭാകർ , എഫക്ട്സ് – ജുബിൻ മുംബെ, സൗണ്ട് ഡിസൈൻസ് – ശങ്കർദാസ് , സ്റ്റിൽസ് – വിജയ് ലിയോ , പി ആർ ഓ – അജയ് തുണ്ടത്തിൽ . കൊല്ലത്തും പരിസര പ്രദേശങ്ങളിലുമായി ഹോളിവൂണ്ട് ചിത്രീകരണം പൂർത്തിയാക്കി.






by admin | Oct 31, 2021 | മരണം
ആറ്റിങ്ങൽ മൂന്നുമുക്ക് MMVRA NO:91 ൽ (KIMS റോഡ്, ക്രിസ്ത്യൻ
പള്ളിക്കു സമീപം) റഫീഖ് നിര്യാതനായി. ഭാര്യ റീന റഫീഖ്. മകൻ റമീസ് (യു.എസ്.എ).
by admin | Oct 31, 2021 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: കേരള സർവകലാശാലയിൽ നിന്ന് ആർക്കിയോളജിയിൽ പിഎച്ച്ഡി നേടി ആറ്റിങ്ങൽ സ്വദേശി ബി.വിനു രാജ്. ആറ്റിങ്ങൽ റെസിഡന്റ്‌സ് അസോസിയേഷൻ (എആർഎ) 228 അംഗം ബാബുരാജ്- ഗീത ദമ്പതികളുടെ മകനാണ്.








Recent Comments