ബ്രാഞ്ച് സമ്മേളനം സംഘടിപ്പിച്ച്  കീഴ്പേരൂർ സി പി എം ബ്രാഞ്ച് കമ്മിറ്റി

ബ്രാഞ്ച് സമ്മേളനം സംഘടിപ്പിച്ച് കീഴ്പേരൂർ സി പി എം ബ്രാഞ്ച് കമ്മിറ്റി

ആറ്റിങ്ങൽ: 24 മത് പാർട്ടി കോൺഗ്രസിന്റെ ഭാഗമായി കീഴ്പേരൂർ സി പി എം ബ്രാഞ്ച് കമ്മിറ്റി, ബ്രാഞ്ച് സമ്മേളനം സംഘടിപ്പിച്ചു. സി പി എം ഏരിയ കമ്മിറ്റി അംഗവും ഡി വൈ എഫ് ഐ ഏരിയ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായ ജിനേഷ് ഉദ്ഘാടനം ചെയ്തു. സി പി എം വെള്ളല്ലൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ് കെ സുനി, ലോക്കൽ കമ്മിറ്റി അംഗം രഘു തുടങ്ങിയവർ പങ്കെടുത്തു. സമ്മേളനത്തിൽ പുതിയ ബ്രാഞ്ച് സെക്രട്ടറിയായി രാജേഷിനെ തെരഞ്ഞെടുത്തു. മണ്മറഞ്ഞു പോയ ഗോവിന്ദൻ പിള്ളയുടെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും നടത്തി.

“പ്രൈസ് ഓഫ് പോലീസ്” തിരുവനന്തപുരത്ത് ചിത്രീകരണം ആരംഭിച്ചു

“പ്രൈസ് ഓഫ് പോലീസ്” തിരുവനന്തപുരത്ത് ചിത്രീകരണം ആരംഭിച്ചു

എ ബി എസ് സിനിമാസിന്റെ ബാനറിൽ അനീഷ് ശ്രീധരൻ നിർമ്മാണവും രാഹുൽ കല്യാൺ രചനയും ഉണ്ണി മാധവ് സംവിധാനവും നിർവ്വഹിക്കുന്ന “പ്രൈസ് ഓഫ് പോലീസ് “തിരുവനന്തപുരത്ത് ചിത്രീകരണം ആരംഭിച്ചു.

തിരുവനന്തപുരത്തെ ചരിത്രപ്രസിദ്ധമായ വെട്ടുകാട് പള്ളിയിൽ നടന്ന ചടങ്ങിൽ, റവ.ഫാദർ ഡോ.ജോർജ് ഗോമസ് പ്രാർത്ഥനയും ആശംസയും അർപ്പിച്ച് സംസാരിച്ചു. ആദ്യ ക്ലാപ്പടിച്ചത് നടൻ കോട്ടയം രമേഷായിരുന്നു. വ്യത്യസ്ഥങ്ങളായ കൊലപാതക പരമ്പരകൾ തേടിയുള്ള ഡി വൈ എസ് പി മാണി ഡേവിസിന്റെ അന്വേഷണയാത്രയിലൂടെയാണ് ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ജോണറിലുള്ള പ്രൈസ് ഓഫ് പോലീസ് സഞ്ചരിക്കുന്നത്.

കലാഭവൻ ഷാജോണാണ് മാണി ഡേവിസാകുന്നത്. കലാഭവൻ ഷാജോണിനു പുറമെ മിയ, രാഹുൽ മാധവ് , റിയാസ് ഖാൻ , തലൈവാസൽ വിജയ്, സ്വാസിക, മറീന മൈക്കിൾ , കോട്ടയം രമേഷ് , മൃൺമയി, സൂരജ് സൺ, ജസീല പർവീൺ, വി കെ ബൈജു , അരിസ്റ്റോ സുരേഷ്, നാസർ ലത്തീഫ്, ഷഫീഖ് റഹ്മാൻ , ബിജു പപ്പൻ , പ്രിയാമേനോൻ , സാബു പ്രൗദീൻ, മുൻഷി മധു , റോജിൻ തോമസ് എന്നിവരും കഥാപാത്രങ്ങളാകുന്നു.

ബാനർ – എ ബി എസ് സിനിമാസ്
നിർമ്മാണം – അനീഷ് ശ്രീധരൻ
സംവിധാനം – ഉണ്ണി മാധവ്
രചന – രാഹുൽ കല്യാൺ
ഛായാഗ്രഹണം – ഷമിർ ജിബ്രാൻ
ലൈൻ പ്രൊഡ്യൂസർ – അരുൺ വിക്രമൻ
സംഗീതം, പശ്ചാത്തലസംഗീതം – റോണി റാഫേൽ
പ്രൊഡക്ഷൻ കൺട്രോളർ – ജയശീലൻ സദാനന്ദൻ
എഡിറ്റിംഗ് – അനന്തു എസ് വിജയ്
ഗാനരചന – ബി കെ ഹരി നാരായണൻ ,പ്രെറ്റി റോണി
ആലാപനം – കെ എസ് ഹരിശങ്കർ, നിത്യാമാമ്മൻ , അനാമിക
കൊറിയോഗ്രാഫി – കുമാർ ശാന്തി മാസ്റ്റർ, സ്പ്രിംഗ്
കല- അർക്കൻ എസ് കർമ്മ
കോസ്റ്റ്യും – ഇന്ദ്രൻസ് ജയൻ
ചമയം – പ്രദീപ് വിതുര
ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – ജിനി സുധാകരൻ
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – രാജേഷ് എം സുന്ദരം അസ്സോസിയേറ്റ് ഡയറക്ടർ – അരുൺ ഉടുമ്പൻചോല
ഫിനാൻസ് കൺട്രോളർ – സണ്ണി തഴുത്തല
അസിസ്റ്റന്റ് ഡയറക്ടേഴ്സ് – അനീഷ് കെ തങ്കപ്പൻ, മുകേഷ് മുരളി, ശ്രീജിത്ത്, ജോവിത, സുജിത്ത് സുദർശൻ
പ്രൊഡക്ഷൻ മാനേജർ – പ്രസാദ് മുണ്ടേല
ഡിസൈൻസ് – പ്രമേഷ് പ്രഭാകർ
സ്റ്റിൽസ് – അജി മസ്കറ്റ്
ആർ ഓ – അജയ് തുണ്ടത്തിൽ

ക്രിസ്മസിനെ വരവേല്ക്കാന്‍ പടുകൂറ്റന്‍ നക്ഷത്രവുമായി ആറ്റിങ്ങല്‍ എഞ്ചിനീയറിങ് കോളേജ്

ക്രിസ്മസിനെ വരവേല്ക്കാന്‍ പടുകൂറ്റന്‍ നക്ഷത്രവുമായി ആറ്റിങ്ങല്‍ എഞ്ചിനീയറിങ് കോളേജ്

ആറ്റിങ്ങല്‍: പടുകൂറ്റന്‍ നക്ഷത്രമൊരുക്കി ക്രിസ്മസിനെ വരവേല്ക്കുകയാണ് ആറ്റിങ്ങല്‍ ഐ.എച്ച്.ആര്‍.ഡി. എഞ്ചിനീയറിങ് കോളേജ്. കോളേജിലെ അവസാനവര്‍ഷ വിദ്യാര്‍ത്ഥികളായ നാല്പതോളം പേര്‍ ചേര്‍ന്നാണ് 30 അടി ഉയരമുള്ള നക്ഷത്രം ഒരുക്കിയത്.
തടി, തുണി, നൂല്, റിബണ്‍ എന്നിവ ഉപയോഗിച്ചാണ് നക്ഷത്രം നിര്‍മ്മിച്ചിട്ടുള്ളത്. കോളേജ് മന്ദിരത്തിന് മുന്നിൽ സ്ഥാപിച്ചിട്ടുള്ള നക്ഷത്രം ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റുകയാണ്

പി.കെ ബിജുവിന്റെ ‘കണ്ണാളൻ’ 17 ന് ആറു ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ പ്രേക്ഷകരിലെത്തുന്നു

പി.കെ ബിജുവിന്റെ ‘കണ്ണാളൻ’ 17 ന് ആറു ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ പ്രേക്ഷകരിലെത്തുന്നു

കലാമൂല്യവും സാമൂഹിക പ്രതിബദ്ധതയുമുള്ള ചിത്രങ്ങളൊരുക്കി ശ്രദ്ധേയനായ പി.കെ ബിജു രചനയും സംവിധാനവും നിർവഹിച്ച ‘കണ്ണാളൻ’ ഈ വരുന്ന 17 ന് ആറു ഒടിടി പ്ളാറ്റുഫോമിലൂടെ പ്രേക്ഷകരിലെത്തും. നീസ്ട്രീം, സൈന, ഫസ്റ്റ്ഷോസ്, ഹൈഹോപ്സ്, തീയേറ്റർ പ്ലേ, ലൈയിം ലൈറ്റ് എന്നീ പ്ലാറ്റ്ഫോമുകളിലാണ് റിലീസ് ചെയ്യുന്നത്.

സമൂഹത്തിൽ ഒറ്റപ്പെട്ടുപോകുന്ന മനുഷ്യരുടെ നിസ്സഹായതയും വെല്ലുവിളികളും ഒരു പത്ര പ്രവർത്തകന്റെ ജീവിതത്തിലൂടെ വെള്ളിത്തിരയിലെത്തിക്കുന്ന ചിത്രമാണ് കണ്ണാളൻ. വാർത്തമാനകാല യഥാർഥ്യങ്ങളോട് പടപൊരുതുന്ന ഒരു പത്രപ്രവർത്തകന്റെ സംഘർഷഭരിതമായ ജീവിതമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഇന്നത്തെ സോഷ്യൽ പൊളിറ്റിക്‌സും കൂടി ചിത്രം വരച്ചു കാട്ടുന്നുണ്ട്.

സ്വന്തം ജീവിതംകൊണ്ട് കലഹിക്കുന്ന ഒരു മനുഷ്യന്റെ അതിജീവനത്തിന്റെ കഥകൂടി ചിത്രം പറയുന്നുണ്ടെന്നു സംവിധായകൻ കൂട്ടി ചേർത്തു. വലിയ താരനിരയില്ലെങ്കിലും കരുത്തുറ്റ കഥയിലൂടയും കഥാപാത്രങ്ങളിലൂടെയും പ്രേഷകമനസ്സിൽ എന്നും നിൽക്കുന്ന ചിത്രമാണ് കണ്ണാളൻ. പാലക്കാട്, കുന്നത്തൂർ, ആലത്തൂർ എന്നീ പ്രദേശങ്ങളിലായിരുന്നു ചിത്രത്തിന്റെ ചിത്രീകരണം.

പ്രേംനസീർ സുഹൃത് സമിതിയുടെ പ്രഥമ നിർമ്മാണ സംരംഭമായ ‘സമാന്തരപക്ഷികൾ’ എന്ന ചിത്രമൊരുങ്ങുന്നു

പ്രേംനസീർ സുഹൃത് സമിതിയുടെ പ്രഥമ നിർമ്മാണ സംരംഭമായ ‘സമാന്തരപക്ഷികൾ’ എന്ന ചിത്രമൊരുങ്ങുന്നു

പ്രേംനസീർ സുഹൃത് സമിതിയുടെ പ്രഥമ നിർമ്മാണ സംരംഭമായ ‘സമാന്തരപക്ഷികൾ’ എന്ന ചിത്രം ജഹാംഗീർ ഉമ്മർ ആണ് സംവിധാനം ചെയ്യുന്നത്. സാമൂഹിക പ്രതിബദ്ധതയിലൂന്നിയ വിദ്യാഭ്യാസ ബോധവത്കരണ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് പ്രശസ്ത നടൻ കൊല്ലം തുളസിയാണ്. കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഒരു കളക്ടറുടെ വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

നമ്മുടെ വിദ്യാർത്ഥികൾക്ക് ഇന്ന് വേണ്ടതെല്ലാം ഏതു വിധേയനെയും ഒരുക്കി കൊടുക്കുന്ന മാതാപിതാക്കൾ, അവരുടെ സഞ്ചാരം എങ്ങോട്ടെന്ന് അന്വേഷിക്കാൻ വിട്ടു പോകുന്നിടത്ത് സംഭവിക്കുന്ന നിരവധി വിപത്തുകളിലേക്ക് വിരൽ ചൂണ്ടുകയാണ് ‘സമാന്തര പക്ഷികൾ’ . ചില തെറ്റായ പ്രവണതകളിലേക്ക് വഴുതി വീഴുന്ന കൗമാരമനസ്സുകളെ അതിൽ നിന്നും പിന്തിരിപ്പിച്ച് നേർവഴിക്ക് നടത്താൻ ഉതകുന്ന പരിഹാര മാർഗ്ഗങ്ങളും ചിത്രം ചർച്ച ചെയ്യുന്നു. ഈ കാലഘട്ടത്തിന് എന്തുകൊണ്ടും അനിവാര്യമായ ചിത്രമെന്ന സവിശേഷതയും സമാന്തര പക്ഷികൾ അവകാശപ്പെടുന്നുണ്ട്.

കൊല്ലം തുളസി, ചിറ്റയം ഗോപകുമാർ, എം ആർ ഗോപകുമാർ, വഞ്ചിയൂർ പ്രവീൺകുമാർ, റിയാസ് നെടുമങ്ങാട്, അഡ്വക്കേറ്റ് മോഹൻകുമാർ, രാജമൗലി, വെങ്കി, ആരോമൽ, ആദിൽ, ഫബീബ്, ജെറിൻ, ജിഫ്രി, അജയഘോഷ് പരവൂർ, ശ്രീപത്മ, കാലടി ഓമന, ശുഭ തലശ്ശേരി, സൂര്യ കിരൺ, മഞ്ജു, റുക്സാന എന്നിവർ അഭിനയിക്കുന്നു. നിർമ്മാണം – പ്രേംനസീർ സുഹൃത് സമിതി, സംവിധാനം – ജഹാംഗീർ ഉമ്മർ , കഥ, തിരക്കഥ, സംഭാഷണം – കൊല്ലം തുളസി, ഛായാഗ്രഹണം – ഹാരിസ് അബ്ദുള്ള, ഗാനരചന – പ്രഭാവർമ്മ, സംഗീതം – ഡോക്ടർ വാഴമുട്ടം ചന്ദ്രബാബു, ആലാപനം – കല്ലറ ഗോപൻ , ക്രിയേറ്റീവ് ഹെഡ് – തെക്കൻസ്റ്റാർ ബാദുഷ (പ്രേംനസീർ സുഹൃത് സമിതി ), പ്രൊഡക്ഷൻ കൺട്രോളർ – ഷാജി തിരുമല, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – ഷാക്കീർ വർക്കല, കല- കണ്ണൻ മുടവൻമുഗൾ , കോസ്റ്റ്യും – അബി കൃഷ്ണ, ചമയം – സുധീഷ് ഇരുവയി , പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – ഗോപൻ ശാസ്തമംഗലം, നിർമ്മാണ നിർവ്വഹണം – നാസർ കിഴക്കതിൽ, ഓഫീസ് നിർവ്വഹണം – പനച്ചമൂട് ഷാജഹാൻ, യൂണിറ്റ് – മാതാജി യൂണിറ്റ് തിരുവനന്തപുരം, സ്റ്റിൽസ് – കണ്ണൻ പള്ളിപ്പുറം, പി ആർ ഓ – അജയ് തുണ്ടത്തിൽ . തിരുവനന്തപുരവും പരിസര പ്രദേശങ്ങളുമാണ് ലൊക്കേഷൻ. .

‘രുദ്ര താണ്ഡവം’ ഷോർട്ട് ഫിലിം റിലീസ് നവംബർ ഏഴിന്

‘രുദ്ര താണ്ഡവം’ ഷോർട്ട് ഫിലിം റിലീസ് നവംബർ ഏഴിന്

ആദിത്യ ഫിലിംസ് നിർമ്മിക്കുന്ന ‘രുദ്ര താണ്ഡവം’ എന്ന ഷോർട്ട് ഫിലിം ഞായറാഴ്ച യൂടൂബിൽ റീലീസ് ചെയ്യും. ഇതിനോടനുബന്ധിച്ച് അന്നേ ദിവസം വൈകുന്നേരം തൊടുപുഴ ഉപാസനയിൽ ചേരുന്ന യോഗത്തിൽ പ്രമുഖർ പങ്കെടുക്കും. കുമ്മം കല്ല് ബിടിഎം സ്കൂൾ അദ്ധ്യാപിക അനിത, നടനും ഫോട്ടോഗ്രാഫറുമായ റസാക് കേച്ചേരി, റനീഷ് മട്ടാഞ്ചേരി എന്നിവരാണ് ഈ ഹ്രസ്വ സിനിമയിലെ മുഖ്യ അഭിനേതാക്കൾ. സംവിധാനം മുരുകൻ.