പോളിടെക്നിക് ഗ്രൗണ്ടും പരിസരവും ശുചീകരിച്ച് പേസ് ആർട്സ് &സ്പോർട്സ് ക്ലബ്

ആറ്റിങ്ങൽ: ഗാന്ധിജയന്തി ദിനത്തോട് അനുബന്ധിച്ച് പേസ് ആർട്സ് &സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആറ്റിങ്ങൽ പോളിടെക്നിക് ഗ്രൗണ്ടും പരിസരവും ശുചീകരിച്ചു. ശുചീകരണപരിപാടിയുടെ ഉൽഘാടനം ആറ്റിങ്ങൽ എംഎൽഎ ഒഎസ് അംബിക നിർവഹിച്ചു. വിദ്യാധരൻ, അജിൽമണിമുത്ത് തുടങ്ങി എല്ലാ ക്ലബ്‌ അംഗങ്ങളും സന്നിഹിതരായിരുന്നു.

+

ചരിത്ര വസ്തുതകളെ തമസ്കരിക്കുന്ന ഭരണകൂട ഭീകരതയ്ക്കെതിരെ പ്രതിരോധം തീർക്കണം: കെ.പി.എസ്.ടി.എ.

ആറ്റിങ്ങൽ : ചരിത്രസത്യങ്ങളെ വളച്ചൊടിച്ച് സ്വാതന്ത്ര്യ സമര നേതാക്കളെ മാറ്റിനിർത്തുന്ന കേന്ദ്ര സർക്കാറിൻ്റെ ഭരണകൂട ഭീകരതക്കെതിരെ പൊതു സമൂഹം പ്രതിരോധം തീർക്കണമെന്ന് കെ.പി.എസ്.ടി.എ. സംസ്ഥാന പ്രസിഡൻ്റ് എം.സലാഹുദ്ദീൻ ആവശ്യപ്പെട്ടു. സ്വാതന്ത്ര്യ സമര സേനാനികളെ ചരിത്രത്തിൽ നിന്ന് ഒഴിവാക്കുന്ന ആർ.എസ്.എസ്. അജണ്ട നടപ്പാക്കുന്നതിന് കേരളത്തിലെ ഇടതുപക്ഷ സർക്കാർ ഒത്താശ ചെയ്യുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

കെ.പി.എസ്.ടി.എ. ആറ്റിങ്ങൽ ഉപജില്ലാ കമ്മിറ്റി ആറ്റിങ്ങൽ കച്ചേരി ജംഗ്ഷനിൽ സംഘടിപ്പിച്ച സായാഹ്ന സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.പി.എസ്.ടി.എ. ഉപജില്ലാ പ്രസിഡൻറ് ടി.യു.സഞ്ജീവ് അധ്യക്ഷത വഹിച്ച യോഗത്തിൽ കെ.പി.സി.സി. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കോട്ടാത്തല മോഹൻ വിഷയം അവതരിപ്പിച്ച് സംസാരിച്ചു.

ഡി.സി.സി. ജനറൽ സെക്രട്ടറി പി.ഉണ്ണികൃഷ്ണൻ, കെ.പി.എസ്.ടി.എ. സംസ്ഥാന എക്സിക്യൂട്ടീവ് പ്രദീപ് നാരായണൻ, ജില്ലാ സെക്രട്ടറി അനിൽ വെഞ്ഞാറമൂട്, ആർ.ശ്രീകുമാർ, കെ. ഉണ്ണികൃഷ്ണൻ നായർ, എൻ.സാബു, വി.വിനോദ്, എം.ആർ.മധു, സി.എസ്.വിനോദ്, പി.രാജേഷ്, കെ.മണികണ്ഠൻ നായർ എന്നിവർ സംബന്ധിച്ചു.

ഗാന്ധി ജയന്തി ദിനാചരണം: റോഡ് ശുചീകരണ പരിപാടിയുമായി സൗഹൃദ റെസിഡൻ്റ്സ് അസോസിയേഷൻ

കല്ലമ്പലം: ഗാന്ധിജയന്തി ദിനാചരണത്തിൻ്റെ ഭാഗമായി കടുവയിൽ സൗഹൃദ റെസിഡൻറ് സ് അസോസിയേഷനിലെ ജീവിതത്തിലെ വിവിധ തുറകളിൽ ജോലി ചെയ്യുന്ന ഡോക്ടർമാർ മുതൽ സ്കൂൾ വിദ്യാർത്ഥികൾ വരെയുള്ള കുടുംബാംഗങ്ങൾ കടുവയിൽ മുതൽ പുത്തൻകോട് വരെയും അവിടുന്ന് തോട്ടയ്ക്കാട് പാലം വരെയുമുള്ള 3 കിലോമീറ്റർ റോഡിനിരുവശവുമുള്ള പാഴ്ചെടികൾ ഉൾപ്പടെ വെട്ടി വൃത്തിയാക്കി ശുചീകരണം നടത്തി. ഓരോ കുടംബവും അവരവരുടെ വീടിനു മുൻവശമുള്ള റോഡിൻ്റെ ശുചീകരണത്തിൽ ഒരുമിച്ച് ശ്രമദാനം നടത്തിയതിന് SRAയുടെ പ്രത്യേക സമ്മാനങ്ങളും നൽകി.

സൗഹൃദയുടെ പ്രസിഡൻ്റ് പി എൻ ശശിധരൻ, സെക്രട്ടറി ഖാലിദ് പനവിള, ട്രഷറർ അറഫ റാഫി, ഭാരവാഹികളായ ഷാജി പുന്നവിള, ശ്രീകുമാർ, മോഹനൻ, നാസർ, സോമശേഖരൻ നായർ , ഷാജഹാൻ
എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

ഗാന്ധിജയന്തി ദിനത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണവും നടത്തി അഴൂര്‍- പെരുങ്ങുഴി കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികൾ

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 152-ാം ജന്മദിനത്തില്‍ കോണ്‍ഗ്രസ് അഴൂര്‍, പെരുങ്ങുഴി മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഗാന്ധിജിയുടെ ഛായാച്ചിത്രത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണവും നടത്തി. പെരുങ്ങുഴി ജംഗ്ഷനിൽ നടന്ന അനുസ്മരണ പരിപാടിയില്‍ ഡി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ.എസ്.കൃഷ്ണകുമാര്‍ ദേശീയ ഐക്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

കോണ്‍ഗ്രസ് പെരുങ്ങുഴി മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സി.എച്ച്.സജീവ് അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് അഴൂര്‍ മണ്ഡലം പ്രസിഡന്റ് ബിജുശ്രീധര്‍,
ഭാരവാഹികളായ വി. കെ.ശശിധരന്‍, ജി. സുരേന്ദ്രന്‍, മാടന്‍വിള നൗഷാദ്,
എ.ആര്‍.നിസാര്‍, എസ്.ജി.അനില്‍കുമാര്‍, ജയാസജിത്ത്, ചന്ദ്രബാബു, സുജ.പി തുടങ്ങിയവര്‍ സംസാരിച്ചു.

കോൺഗ്രസ്‌ ആലംകോട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി അനുസ്മരണ സമ്മേളനം നടന്നു

ആറ്റിങ്ങൽ: ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 152ആം ജന്മദിനം പ്രമാണിച്ചു കോൺഗ്രസ്‌ ആലംകോട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ സമ്മേളനം നടന്നു. സമ്മേളനം കെ. പി. സി. സി എക്സിക്യൂട്ടീവ് അംഗവും ഐ. എൻ. ടി. യൂ. സി ദേശിയ വർക്കിംഗ്‌ കമ്മിറ്റി അംഗവും ആയ ആറ്റിങ്ങൽ അജിത് കുമാർ ഉദ്ഘാടണം ചെയ്തു. ആലംകോട് എസ്. ജോയി അധ്യക്ഷത വഹിച്ചു.

അഹിംസയും സഹനവും സമരയുധമാക്കി ഒരു രാഷ്ട്രത്തെ സാമ്രാജ്യത്വ ശക്തികളിൽ നിന്നും മോചിപ്പിച്ച വീര യോദ്ധാവാണ് മഹാത്മാഗാന്ധിയെന്ന് അജിത് കുമാർ പറഞ്ഞു. സമ്മേളനത്തിൽ അബ്ദുൽ റഷീദ്, എം. ഹാരിസ്, അയ്യംപള്ളി മണിയൻ, എ. പി. നിസാർ, ബി. മുരളീധരൻ നായർ, എ. എം. അഷറഫ് എന്നിവർ സംസാരിച്ചു.