മിൽകോ ഡയറി യൂണിറ്റിനെ ആദ്യസമ്മേളനം ആരംഭിച്ചു

ആറ്റിങ്ങൽ: 2021 ഓഗസ്റ്റ് 25ന് രൂപീകരിച്ച മിൽകോ ഡയറി യൂണിറ്റിനെ ആദ്യസമ്മേളനം മിൽകോ ഡയറി അങ്കണത്തിൽ KCEC സംസ്ഥാന ജനറൽ സെക്രട്ടറി വി എം. അനിൽ പതാക ഉയർത്തിയതോടെ ആരംഭിച്ചു. പ്രതിനിധി സമ്മേളനം ജി എസ് ജയലാൽ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു.

പടനിലം സുജിത്ത് സ്വാഗതം പറയുകയും സിപിഐ സംസ്ഥാന കൗൺസിൽ അംഗം മനോജ് ബി. ഇടമന, സിപിഐ മണ്ഡലം സെക്രട്ടറി ഡി. ടൈറ്റസ്, KCEC ജില്ലാ സെക്രട്ടറി വി എസ് ജയകുമാർ സിപിഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി അഡ്വ. അജയകുമാർ എന്നിവർ സംസാരിച്ചു. യോഗത്തിൽ ജി. സുനിൽകുമാർ – പ്രസിഡൻറ് , പടനിലം സുജിത്ത് – സെക്രട്ടറി, വൈസ് പ്രസിഡണ്ട് മാരായി മുരളീധരൻ നായർ , അനു v ആനന്ദ് , ജോയിൻറ് സെക്രട്ടറിമാരായി ബിപിൻ , ബിനി ബിനു ട്രഷററായി അജിത് കുമാർ എന്നിവരെ തിരഞ്ഞെടുത്തു. മിൽകോ ഡയറിയിലെ താൽക്കാലിക ജീവനക്കാരെ മുഴുവൻ സ്ഥിരപ്പെടുത്തുക, 80 -)o വകുപ്പ് പ്രകാരമുള്ള നിരക്കിൽ ജീവനക്കാർക്ക് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നൽകണമെന്നും അധികാരികളോട് ആവശ്യപ്പെടുന്ന പ്രമേയവും സമ്മേളനം അംഗീകരിച്ചു.

ഗാന്ധി സ്‌മൃതി സംഗമം സംഘടിപ്പിച്ചു

കുടവൂർ മണ്ഡലം കമ്മിറ്റി മരുതിക്കുന്ന് ജംഗ്ഷനിൽ സംഘടിപ്പിച്ച ഗാന്ധി സ്മൃതി സംഗമം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ: എം എം താഹ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കുടവൂർ നിസാം അധ്യക്ഷത വഹിച്ചു.

അഡ്വ:എൻ സന്തോഷ്കുമാർ, മുല്ലനെല്ലൂർ രാമചന്ദ്രൻ, ഗോപിനാഥകുറുപ്പ്, ആസിഫ് കടയിൽ, സിദ്ധീഖ്, മുക്കട, സമീർ നാസർ, സബാഹ് മരുതിക്കുന്നു, ഷാജി, മുഹമ്മദ് കുഞ്ഞ്, അക്ബർഷാ, സിദ്ധീഖ് മമരുതിക്കുന്ന്, നിസാം, ഫസീലുദീൻ, ഷാജഹാൻ, ബഷീർ, ജമാൽ മുഹമ്മദ്, ഷറഫുദീൻ, സലാഹുദീൻ, ഫിറോസ് തുടങ്ങിയവർ പങ്കെടുത്തു.

ഗാന്ധിജയന്തി; കിഴുവിലം- കൂന്തള്ളൂർ കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ഉപവാസ യജ്ഞം സംഘടിപ്പിച്ചു

ചിറയിൻകീഴ്: രാഷ്ട്രപിതാവിന്റെ 152-ആം ജന്മദിനത്തോടനുബന്ധിച്ച് നടത്തിയ ഉപവാസ യജ്ഞം 12 വയസ്സുള്ള അമൽ മുഹമ്മദ് ഗാന്ധിജിയുടെ വേഷപകർച്ച അണിഞ്ഞു ഉദ്ഘാടനം നടത്തി. ഗാന്ധിജിയുടെ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തിയും അദ്ദേഹത്തിന്റെ സന്ദേശം വായിച്ചുകേൾപ്പിച്ചു കൊണ്ടും ആയിരുന്നു ഉദ്ഘാടനം ചെയ്തത്.

ഉപവാസ യജ്ഞത്തിന്റെ നയ വിശദീകരണം ചിറയിൻകീഴ് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എൻ വിശ്വനാഥൻ നായർ നടത്തി. യോഗത്തിൽ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട്മാരായ രാധാകൃഷ്ണൻ, ബിജു, G S T O മുൻ സംസ്ഥാന പ്രസിഡന്റ്J ശശി, ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ A S ശ്രീകണ്ഠൻ, ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളായ അനന്ത കൃഷ്ണൻ നായർ, ജയചന്ദ്രൻ, ജയന്തി കൃഷ്ണ, വത്സല, സംഘടനാ ഭാരവാഹികളായ ഹാഷിം, രാജു, പി ജി പ്രദീപ്, ഷമീർ, അമൽ, മറ്റു ഭാരവാഹികൾ എന്നിവർപങ്കെടുത്തു. ബ്ലോക്ക് ജംഗ്ഷനിൽ രാവിലെ 10 മണിക്ക് തുടങ്ങിയ ഉപവാസ യജ്ഞം വൈകുന്നേരം 5 മണിക്ക് അവസാനിക്കും.

പോക്സോ കേസിൽ പ്രതിയെ വെറുതെ വിട്ടു

ആറ്റിങ്ങൽ: വീട്ടിൽ ട്യൂഷൻ പഠിക്കാനായി ചെന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക ഉപദ്രവം നടത്തിയ കേസിൽ പ്രതിയെ തെളിവുകളുടെ അഭാവത്തിൽ കുറ്റക്കാരനെല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു. കഠിനംകുളം ചാന്നാങ്കര ചിന്ത ജംഗ്ഷന് സമീപം പഴഞ്ചിറ ശ്രീ നിലയം വീട്ടിൽ ഗോപി വീട്ടിൽ സുരേഷിനെയാണ് ആറ്റിങ്ങൽ പോക്‌സോ കോടതി അതിവേഗ കോടതി ജഡ്ജി പ്രഭാഷ് ലാൽ കുറ്റക്കാരനെല്ലെന്ന് കണ്ടെത്തി വെറുതെ വിട്ടത്. പ്രതിയ്ക്ക് വേണ്ടി അഡ്വ.ചിറയിൻകീഴ് വി ഷാജി ഹാജരായി. ആറ്റിങ്ങൽ എഎസ്പി ആയിരുന്ന ആദിത്യ ഐപിഎസിന് ആയിരുന്നു അന്വേഷണ ചുമതല.

വലിയകുന്ന് കോൺഗ്രസ്‌ കമ്മിറ്റി ഗാന്ധി ജയന്തി ആഘോഷിച്ചു

ആറ്റിങ്ങൽ: വലിയകുന്ന് കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ താലൂക് ആശുപത്രി ജംഗ്ഷനിൽ ഗാന്ധിജിയുടെ ചിത്രത്തിൽ പുഷ്പാർച്ചനയും നിലവിളക്ക് തെളിയിക്കുകയും ചെയ്തു. പഴയകാല കോൺഗ്രസ്‌ പ്രവർത്തകൻ അലിക്കണ്ണിനെ ആദരിക്കുകയും ചെയ്തു. ഡിസിസി മെമ്പർ ആറ്റിങ്ങൽ സതീഷ്, ബ്ലോക്ക്‌ ട്രെഷർ ഇല്യാസ്, മനു, ആറ്റിങ്ങൽ അനിൽ, പൊടിയൻവിള ബാബു, വിജയകുമാർ, ഗോപി, അജയൻ, സുകുമാരൻ, ധർമ്മൻ തുടങ്ങിയവർ പങ്കെടുത്തു.