കേരളാ പ്രദേശ് ഗാന്ധി ദർശൻ വേദി ചിറയിൻകീഴ് നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഹാത്മാഗാന്ധി അനുസ്മരണം നടത്തി

രാഷ്ട്ര പിതാവ് മഹാത്മാഗാന്ധിയുടെ ജന്മദിനമായ ഇന്ന് കേരളാ പ്രദേശ് ഗാന്ധി ദർശൻ വേദി ചിറയിൻകീഴ് നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുറക്കട പുകയിലതോപ്പ് ജംഗ്ഷനിൽ ഗാന്ധി അനുസ്മരണം നടത്തി. നിയോജക മണ്ഡലം ചെയർമാൻ കോരാണി വിജയന്റെ അധ്യക്ഷതയിൽ കൂടിയ അനുസ്മരണ സമ്മേളനം ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ ചിറയിൻകീഴ് ബ്ലോക്ക്‌ ജനറൽ സെക്രട്ടറി പനയത്തറ ഷരീഫ് ഉത്‌ഘാടനം ചെയ്തു.

ഗാന്ധി ദർശൻ വേദി തിരുവനന്തപുരം ജില്ലാ വൈസ് ചെയർമാൻ പി.ജി. പ്രദീപ്‌ മുഖ്യ പ്രഭാഷണം നടത്തി. മുൻ പഞ്ചായത്ത്‌ മെമ്പർ എസ്. സന്തോഷ്‌ കുമാർ ഗാന്ധി സന്ദേശം കൈമാറി. ഗാന്ധി ദർശൻ നിയോജകമണ്ഡലം വൈസ് ചെയർമാൻ രാഹുൽ രാജൻ ബാബു, മുൻ പഞ്ചായത്ത്‌ മെമ്പർ സരസ്വതി അമ്മ, ഗാന്ധി ദർശൻ ബാലജന വേദി ജില്ലാ കോ-ഓർഡിനേറ്റർ മാസ്റ്റർ നിരഞ്ജൻ എന്നിവർ ആശംസകൾ അർപ്പിച്ചു. ഗാന്ധി ദർശൻ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി എസ് ശ്രീജിത് സ്വാഗതം പറഞ്ഞു. ട്രഷറർ നിഖിൽ കോരാണി നന്ദി രേഖപ്പെടുത്തി.

മണമ്പൂർ ഗ്രാമപഞ്ചായത്തിൽ ഗാന്ധി ജയന്തി ദിനാചരണം

മണമ്പൂർ: മണമ്പൂർ ഗ്രാമപഞ്ചായത്തിൽ 179, 180 നമ്പർ ബൂത്തുകളിലെ ഗാന്ധി ജയന്തി ദിനാചരണം തെഞ്ചരിക്കോണം രാം നഗർ ജംഗ്ഷനിൽ മഹാത്മാ ഗാന്ധിജിയുടെ ഫോട്ടോയ്ക്ക് മുന്നിൽ പുഷ്പാർച്ചന നടത്തി ആചരിച്ചു. കർഷക കോൺഗ്രസ് മണമ്പൂർ മണ്ഡലം പ്രസിഡന്റ് സതീശൻ കെ അദ്ധ്യക്ഷത വഹിച്ചു കർഷക കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് അസീസ് കിനാലുവിള ഉത്ഘാടനം ചെയ്ത യോഗത്തിൽ ബി,റീന,മൂല വിള ശശി,ജയ്ഹിന്ദ് ചാരിററബിൾ സൊസൈറ്റി അഷറഫ്,മൃദുൽ കെ,അമൽ ആർഎന്നിവർ പങ്കെടുത്തു.

ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതി: ഒക്ടോബർ 10-വരെ അപേക്ഷിക്കാം

മുസ്ലീം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, പാഴ്സി, ജൈനർ എന്നീ ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെടുന്ന വിധവകളുടെയും, വിവാഹബന്ധം വേർപ്പെടുത്തിയവരുടെയും, ഉപേക്ഷിക്കപ്പെട്ടവരുടെയും ഭവന പുനരുദ്ധാരണത്തിന് ന്യൂനപക്ഷക്ഷേമ വകുപ്പ് നൽകുന്ന ധനസഹായത്തിന് അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബർ 10-വരെ നീട്ടിയതായി വകുപ്പ് ഡയറക്ടർ അറിയിച്ചു. ശരിയായ ജനലുകൾ/വാതിലുകൾ/മേൽക്കൂര/ഫ്ളോറിംങ്/ ഫിനിഷിംങ്/ പ്ലബിംങ്/ സാനിട്ടേഷൻ/ ഇലക്ട്രിഫിക്കേഷൻ എന്നിവയില്ലാത്ത വീടുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനാണ് ധനസഹായം നൽകുന്നത്.

ഒരു വീടിന്റെ അറ്റകുറ്റ പണിക്ക് 50,000 രൂപയാണ് ധനസഹായം. ഇത് തിരിച്ചടക്കേണ്ടതില്ല. അപേക്ഷകയുടെ /പങ്കാളിയുടെ പേരിലുള്ള വീടിന്റെ പരമാവധി വിസ്തീർണ്ണം 1200 സ്‌ക്വ.ഫീറ്റ് കവിയരുത്. അപേക്ഷക കുടുംബത്തിലെ ഏക വരുമാനദായകയായിരിക്കണം. ബി.പി.എൽ കുടുംബം. അപേക്ഷകയോ അവരുടെ മക്കളോ ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവരാകുക, പെൺകുട്ടികൾ മാത്രമുള്ള അപേക്ഷക തുടങ്ങിയവർക്ക് മുൻഗണന നൽകും.

സർക്കാർ/അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ സ്ഥിര വരുമാനം ലഭിക്കുന്ന മക്കളുള്ള വിധവകൾ, സർക്കാരിൽ നിന്നോ സമാന ഏജൻസികളിൽ നിന്നോ ഇതിന് മുമ്പ് ഭവന പുനരുദ്ധാരണത്തിന് സഹായം ലഭിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല.

വകുപ്പ് പ്രത്യേകം തയ്യാറാക്കിയ അപേക്ഷാ ഫാറം മുഖേനയാണ് അപേക്ഷിക്കേണ്ടത്. 2021-22 സാമ്പത്തിക വർഷത്തെ ഭൂമിയുടെ കരം ഒടുക്കിയ രസീതിന്റെ പകർപ്പ്, റേഷൻ കാർഡിന്റെ പകർപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ നിന്നും ലഭിക്കുന്ന സ്ഥിര താമസ സർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകൾ അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്.

പൂരിപ്പിച്ച അപേക്ഷ അനുബന്ധ രേഖകൾ സഹിതം അതാത് ജില്ലാ കളക്ടറേറ്റിലെ ന്യൂനപക്ഷ ക്ഷേമ സെക്ഷനിൽ നേരിട്ടോ, ഡെപ്യൂട്ടി കളക്ടർ (ജനറൽ), ജില്ലാ ന്യൂനപക്ഷക്ഷേമ സെക്ഷൻ, ജില്ലാ കളക്ടറേറ്റ് എന്ന വിലാസത്തിൽ അതാത് ജില്ലാ കളക്ടറേറ്റിലേക്ക് തപാൽ മുഖാന്തിരമോ അപേക്ഷിക്കാം.

അപേക്ഷാ ഫോറം www.minoritywelfare.kerala.gov.in എന്ന വെബ്സെറ്റിൽ നിന്നും ലഭിക്കും. അപേക്ഷകൾ അതാത് ജില്ലാ കളക്ടറേറ്റുകളിൽ ഒക്ടോബർ 10 വൈകിട്ട് 5 വരെ സ്വീകരിക്കും.

കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ എംബ്രോയ്‌ഡറി പരിശീലനം

ആറ്റിങ്ങൽ : മൂന്നുമുക്കിൽ പ്രവർത്തിക്കുന്ന കേന്ദ്ര സർക്കാർ സ്ഥാപനമായ എം. എസ്. എം. ഇ ടെക്നോളജി ഡെവലപ്പ്മെന്റ് സെന്ററിൽ ആരി (ഹാൻഡ്)എംബ്രോയ്‌ഡറിയിൽ ഒരു മാസം നീണ്ടു നിൽക്കുന്ന പ്രാക്ടിക്കൽ പരിശീലനം ഒക്ടോബർ 16ന് ആരംഭിക്കും. ക്ലാസുകൾ മൂന്നുമുക്കിലെ സെന്ററിൽ വെച്ച് നേരിട്ടായിരിക്കും നടക്കുക. ഫീസ് 1770 രൂപ. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും: 7829495751/ 9746870544

സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം 75-ാം വർഷത്തിൽ 75 സ്വാതന്ത്ര്യ സ്‌മൃതി വൃക്ഷവുമായി ബിആർസി കളിമാനൂർ

കിളിമാനൂർ: സ്വാതന്ത്ര്യലബ്ദ്ധിയുടെ 75ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി രാജ്യമൊട്ടാകെ സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം നടത്തുന്നു.ഗാന്ധി ജയന്തി ദിനത്തിൽ കിളിമാനൂർ ബി ആർ സി യുടെ നേതൃത്വത്തിൽ 75 വിദ്യാലയ അങ്കണങ്ങളിൽ പേരമരങ്ങൾ നട്ട് സ്വാതന്ത്ര്യ സ്മൃതി വൃക്ഷം എന്ന് നാമകരണം ചെയ്തു. കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി പി മുരളി ബി ആർ സി അങ്കണത്തിൽ പേരമരം നട്ട് പദ്ധതിയുടെ ഉപജില്ലാതല ഉദ്ഘാടനം നിർവ്വഹിച്ചു.ബ്ലോക്ക് പ്രോജക്ട് കോ ഓർഡിനേറ്റർ വി ആർ സാബു പദ്ധതി വിശദീകരണം നടത്തി.

75 ആഴ്ച്ച നീണ്ടു നിൽക്കുന്ന അമൃത മഹോത്സവത്തിന്റെ ഭാഗമായി നടന്ന പ്രാദേശിക ചരിത്ര രചന, ദേശഭക്തിഗാന മതസ്തരത്തിന്റെ വിജയികൾക്കും വിദ്യാലയങ്ങൾക്കും പുരസ്കാരങ്ങൾ വിതരണം ചെയ്തു. ഡോക്കുമെന്ററി,കലാ പരിപാടികൾ,തുടങ്ങി ഒട്ടനവധി പരിപാടികൾ വരും ആഴ്ച്ചകളിൽ നടക്കും. ഉദ്ഘാടന വേളയിൽ നടന്ന മജീഷ്യൻ ഷാജു കടക്കലിന്റെ സല്യൂട്ട് ഇന്ത്യ മാജിക്‌ ഷോ എല്ലാവർക്കും കൗതുകമായി മാറി.

ഗാന്ധി ജയന്തിയുടെ ഭാഗമായി സേവനദിന പ്രവർത്തനങ്ങൾ നടന്നു.കിളിമാനൂർ ഗ്രാമപ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ കൊട്ടറ മോഹൻ കുമാർ, സമഗ്ര ശിക്ഷാ കേരളം ജില്ലാ പ്രോജക്ട് കോ ഓർഡിനേറ്റർ എൻ രത്നകുമാർ, എ ഇ ഒ പ്രദീപ് വി എസ് ,ഡയറ്റ് പ്രിൻസിപ്പാൾ ഡോ.ടി ആർ ഷീജാ കുമാരി, സ്റ്റാഫ് സെക്രട്ടറി ഷീബ കെ എന്നിവർ സംസാരിച്ചു. കിളിമാനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി ആർ മനോജ് അദ്ധ്യക്ഷത വഹിച്ചു.ബി ആർ സി പരിശീലകൻ വിനോദ് ടി സ്വാഗതവും അമൃതമഹോത്സവം കോ ഓർഡിനേറ്റർ റസിയാ ബീഗം നന്ദിയും പറഞ്ഞു.

+