ആറ്റിങ്ങൽ ഗവ.ബോയ്സ് ഹയർ സെക്കന്ററി സ്കൂളിൽ അധ്യാപക ഒഴിവ്

ആറ്റിങ്ങൽ ഗവ.ബോയ്സ് ഹയർ സെക്കന്ററി സ്കൂളിലെ എച്ച്.എസ്.എ (മലയാളം), എച്ച്.എസ്.എ (ഇംഗ്ലീഷ്,
എച്ച്.എസ്.എ (ഹിന്ദി )വിഷയങ്ങളിലെ നിലവിലുള്ള ഒഴിവുകളിലേയ്ക്ക് താത്കാലിക അധ്യാപകരെ തിരഞ്ഞെടുക്കുന്നു. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി 02-11-2021 ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് മുൻപായി സ്കൂളിൽ എത്തിച്ചേരണമെന്ന് ഹെഡ്മാസ്റ്റർ അറിയിക്കുന്നു.

മണമ്പൂർ പഞ്ചായത്ത്‌ അധ്യാപക ബാങ്ക് രൂപീകരിക്കുന്നു

മണമ്പൂർ പഞ്ചായത്തിന് കീഴിലുള്ള ഗവണ്മെന്റ് സ്കൂളുകളിൽ (മണമ്പൂർ യൂപിഎസ്. കുളമുട്ടം എൽപിഎസ്.)ഒഴിവ് വരുന്ന അധ്യാപക തസ്തികളിലേക്ക് താത്കാലിക അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി അധ്യാപക ബാങ്ക് രൂപീകരിക്കും. നിലവിൽ രണ്ട് ഒഴിവുകളുണ്ട്. പിറകെ ഒഴിവ് വരുമ്പോൾ ഇതിൽ നിന്നുമായിരിക്കും നിയമനം. താല്പര്യം ഉള്ള ഉദ്യോഗാർഥികൾ നവംബർ 3ന് പഞ്ചായത്ത്‌ കോൺഫറൻസ് ഹാളിൽ രാവിലെ 10.30ന് നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂ വിൽ പങ്കെടുക്കുക.

ആലംകോട് ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ അറ്റകുറ്റ പണികൾ എത്രയും വേഗം പൂർത്തീകരിക്കുമെന്ന് എംഎൽഎ

ആലംകോട് ഗവ: ഹയർ സെക്കന്ററി സ്കൂളിലെ പഴക്കം ചെന്ന കെട്ടിടത്തിന്റെ മൂന്നാം നിലയിലെ മുകളിലത്തെ സൺ ഷെയിഡ് പൊട്ടിയതുമായി ബന്ധപ്പെട്ട അറ്റകുറ്റ പണികൾ യുദ്ധകാല അടിസ്ഥാനത്തിൽ ആരംഭിക്കുവാൻ ഒ എസ് അംബിക എം എൽ എ നിർദ്ദേശം നൽകി.

കഴിഞ്ഞ ദിവസം ഫയർ ഫോഴ്സ് സംഘവുമായി എത്തിയ എം എൽ എ കേടുപാടുകൾ നേരിട്ടുകണ്ട് മനസിലാക്കുകയും ഉദ്ദ്യോഗസ്ഥരുമായി ചർച്ച നടത്തുകയും ഉണ്ടായി. അതിന്റെ അടിസ്ഥാനത്തിൽ കരാറുകാരനെ ചുമതലപ്പെടുത്തി ഒരാഴ്ചക്കകം കേടുപാടുകൾ പരിഹരിക്കുവാനും തീരുമാനമായി.

തൽക്കാലം മറ്റു കെട്ടിടങ്ങളിൽ കുട്ടികളെ പ്രവേശിപ്പിച്ച് അദ്ധ്യായനം നടത്തുവാൻ എംഎൽഎ നിർദ്ദേശം നൽകി.

പഴയ കെട്ടിടം അറ്റകുറ്റപണികൾ പൂർത്തീകരിച്ച് ഫിറ്റ്നസ് ലഭിച്ച ശേഷം ഉപയോഗിച്ചാൽ മതിയെന്നും രക്ഷിതാക്കൾക്ക് യാതൊരു ആശങ്ക വേണ്ടന്നും സർക്കാർ ഒപ്പം ഉണ്ടെന്നും എംഎൽഎ ഉറപ്പു നൽകി.

കെ എസ് ടി എ ബ്രാഞ്ച് സമ്മേളനങ്ങൾ പൂർത്തിയായി

കിളിമാനൂർ : കേരളത്തിലെ ഏറ്റവും വലിയ സ്കൂൾ അധ്യാപക സംഘടനയായ കെ എസ് ടി എ യുടെ 31-ാം വാർഷിക സമ്മേളത്തിനു മുന്നോടിയായി കിളിമാനൂർ ഉപജില്ലയിലെ ബ്രാഞ്ച് സമ്മേളനങ്ങൾ പൂർത്തിയായി.എട്ട് ബ്രാഞ്ചുകളിലായി അഞ്ഞൂറിലധികം പ്രതിനിധികളാണ് സമ്മേളനങ്ങളിൽ പങ്കെടുത്തത്.കോവിഡ് കാലത്തെ പ്രവർത്തന ങ്ങളിൽ മുൻപന്തിയിൽ നിന്ന അധ്യാപകരെ ആദരിച്ചു.എസ് എസ് എൽ സി , +2 പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടിയ വിദ്യാലയങ്ങൾക്ക് അനുമോദനം നൽകി. സേവന കാലം പൂർത്തിയാക്കി വിരമിക്കുന്ന ഉപജില്ലാ പ്രസിഡന്റ് എൻ ജി സാജനെ പൊന്നാട അണിയിച്ച് ആദരിച്ചു.സംസ്ഥാന ഫിലിം അവാർഡ് ജേതാവായ ബാലതാരം നിരഞ്ജന് കെ എസ് ടി എ ഉപജില്ലാ കലാവേദിയുടെ ഉപഹാരം നൽകി അനുമോദിച്ചു. വിദ്യാഭ്യാസ മേഖലയിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന സംസ്ഥാനമായ സാക്ഷര കേരളത്തിൽ ദേശീയ വിദ്യാഭ്യാസ നയം 2020 നടപ്പിലാക്കിയാൽ ഉണ്ടാകുന്ന ദോഷങ്ങളക്കം കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നടപടികൾ സമ്മേളനം ചർച്ച ചെയ്തു. കെ എസ് ടി എ ജില്ലാ ജോയിന്റ് സെക്രട്ടറി എസ് ജവാദ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ വി ആർ സാബു, കെ വി വേണുഗോപാൽ,എം എസ് ശശികല, കമ്മിറ്റി അംഗം ആർ കെ ദിലീപ് കുമാർ, ഉപജില്ലാ സെക്രട്ടറി എസ് സുരേഷ്കുമാർ, പ്രസിഡന്റ് എൻജി സാജൻ എന്നിവർ ബ്രാഞ്ച് സമ്മേളനങ്ങൾ ഉദ്ഘാടനം ചെയ്തു.സംസ്ഥാന സർക്കാർ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം നടപ്പിലാക്കിയതിലൂടെ വിദ്യാഭ്യാസ മേഖലയിലാകെ ഉണ്ടായ നേട്ടങ്ങൾ സമൂഹം ഏറ്റെടുത്തതിന്റെ ഭാഗമായി 8 ലക്ഷത്തോളം വിദ്യാർത്ഥികൾ പൊതു വിദ്യാലയത്തിലെത്തിയതായും സമ്മേളനം വിലയിരുത്തി.

എട്ട് ബ്രാഞ്ച് സമ്മേളനങ്ങൾ തിരഞ്ഞെടുത്ത സെക്രട്ടറി,പ്രസിഡന്റ് ക്രമത്തിൽ
കിളിമാനൂർ : ബി ഉണ്ണികൃഷ്ണൻ (ഗവ എച്ച് എസ് എസ് കിളിമാനൂർ) , രാഖി രാധാകൃഷണൻ (ആർ ആർ വി ജി എച്ച് എസ് എസ് കിളിമാനൂർ)
പഴയകുന്നുമ്മൽ : അജേഷ് എ (ഗവ. ഠൗൺ യു പി എസ് കിളിമാനൂർ ), യഹിയ ഖാൻ ബി(എസ് എൻ വി യു പി എസ് പുളിമാത്ത്)
കൊടുവഴന്നൂർ : കെ.വിജയകുമാർ (എസ് കെ വി യു പി എസ് പുല്ലയിൽ) അനുപ് ശശി (ഗവ എച്ച് എസ് എസ് കൊടുവഴന്നൂർ )
കരവാരം: നൂതൻ വി എസ് (ഗവ എൽ പി എസ് മേവർക്കൽ),മുഹമ്മദ് ജലീൽ (എം ജി യു പി എസ് തോട്ടക്കാട്)
പള്ളിക്കൽ : ജിനു ജെ ജോൺ (ഗവ എൽ പി എസ് പകൽ ക്കുറി) ജി.വിപിൻ(ഗവ വി എച്ച് എസ് എസ് പകൽക്കുറി.
മടവൂർ :ലതാ കുമാരി ആർ, സതീഷ് കുമാർ എസ്(എൻ എസ് എസ് എച്ച് എസ് മാവൂർ)
നാവായിക്കുളം :ഹരിശങ്കർ (എസ് കെ വി എച്ച് എസ് എസ് കടമ്പാട്ടു കോണം),അരുൺ വി നായർ (എം ജി എം എൽ പി എസ് പറകുന്ന് )
പോങ്ങനാട് :താഹിർ എ എസ് (പി വി യു പി എസ് പുതുമംഗലം) ജോഷി ജെ എസ് (ഗവ എച്ച് എസ് എസ് പോങ്ങനാട്)