സംസ്ഥാനത്ത് കനത്തമഴ തുടരുന്നു; 2 കുട്ടികളടക്കം 3 മരണം

സംസ്ഥാനത്ത് കനത്തമഴ തുടരുന്നു. മൂന്നു പേർ മരിച്ചു. മലപ്പുറം ജില്ലയിൽ രണ്ടു കുട്ടികളും കൊല്ലത്ത് ഒരു വയോധികനുമാണ് മരിച്ചത്. മലപ്പുറം കരിപ്പൂരില്‍ വീട് തകര്‍ന്നാണ് രണ്ടു കുട്ടികള്‍ മരിച്ചത്. മതാകുളത്തെ അബൂബക്കര്‍ സിദ്ദിഖിന്റെ മക്കളായ ലിയാന ഫാത്തിമ, ലുബാന ഫാത്തിമ എന്നിവരാണ് മരിച്ചത്. വീടിന് പിന്‍ഭാഗത്ത് ഉയര്‍ന്ന് നിന്നിരുന്ന ചെങ്കല്ലിന്റെ മതിലടക്കം കുട്ടികള്‍ കിടന്ന മുറിയിലേക്ക് ഇടിഞ്ഞു താഴുകയായിരുന്നു. മാതാവ് സുമയ്യയും വീട്ടിലുണ്ടായിരുന്നു.

വെള്ളപ്പൊക്ക ഭീഷണിയെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പ് സജ്ജീകരിച്ച് ആറ്റിങ്ങൽ നഗരസഭ

ആറ്റിങ്ങൽ: കനത്ത മഴയെ തുടർന്ന് പട്ടണത്തിന്റെ വിവിധ പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. പനവേലിപറമ്പ്, കരിച്ചയിൽ, മീമ്പാട്ട്, കൊട്ടിയോട് എന്നിവിടങ്ങളിലാണ് ഇന്നലെ അർധരാത്രിയോടു കൂടി വെള്ളം കയറിയത്. ചില സ്ഥലങ്ങളിലെ വയൽ കൃഷിക്ക് നാശനഷ്ട്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. എന്നാൽ പ്രദേശവാസികൾ സുരക്ഷിതരാണ്. നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി, വൈസ് ചെയർമാൻ ജി. തുളസീധരൻ പിള്ള എന്നിവർ ഇവിടം സന്ദർശിച്ച് പ്രദേശവാസികളെ മാറ്റി പാർപ്പിക്കാനുള്ള നടപടികൾ സ്വീകരിച്ചു. വാമനപുരം നദീ തീരത്തോട് ചേർന്ന് കിടക്കുന്ന താഴ്ന്ന ഭാഗങ്ങളിലാണ് വെള്ളം ഇരച്ച് കയറിയത്.

ജനങ്ങളെ മാറ്റി പാർപ്പിക്കുന്നതിന് വേണ്ടി കുന്നുവാരം യു പി സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പും സജ്ജീകരിച്ചു. എം.എൽ.എ ഒ.എസ് അംബിക ക്യാമ്പ് സന്ദർശിച്ച് ഭൗതിക സാഹചര്യങ്ങൾ വിലയിരുത്തി. നഗര ഭരണകൂടവും, താലൂക്ക് ഭരണകൂടവും വെള്ളപൊക്ക ഭീഷണി നിലനിൽക്കുന്ന സ്ഥലത്തെ താമസക്കാർക്ക് ജാഗ്രത നിർദ്ദേശങ്ങൾ നൽകി. കൂടാതെ രക്ഷാപ്രവർത്തനങ്ങൾക്ക് വേണ്ടി നഗരസഭ വോളന്റിയർമാരെ അതാത് പ്രദേശങ്ങളിൽ ചുമതലപ്പെടുത്തിയതായും വൈസ് ചെയർമാൻ ജി.തുളസീധരൻ പിള്ള അറിയിച്ചു.

ആറ്റിങ്ങൽ ഡയറ്റ് റോഡിലെ വെള്ളക്കെട്ടിന് താൽകാലിക പരിഹാരമായി

ആറ്റിങ്ങൽ: ഡയറ്റ് റോഡിലും പോസ്റ്റോഫീസിന് സമീപത്തെ റോഡിലും കാൽനടയാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ ഉണ്ടായിരുന്ന വെള്ളക്കെട്ടാണ് താൽകാലികമായി പരിഹരിച്ചത്. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കഴിനാജ് ദിവസം വൈകുന്നേരം ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി സ്ഥലം സന്ദർശിച്ചിരുന്നു. തുടർന്ന് അടിയന്തിരമായി പ്രശ്നം പരിഹരിക്കാനും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരോട് നിർദേശിച്ചു.

രാത്രി 7 മണിയോടെ ചെയർപേഴ്സന്റെ നേതൃത്വത്തിൽ ജീവനക്കാരെത്തി മഴവെള്ളം ഒഴുകി പോകാനുള്ള താൽക്കാലിക സംവിധാനം ഇരു സ്ഥലങ്ങളിലും നടപ്പിലാക്കി. മഴ പൂർണമായും മാറിയതിന് ശേഷം റോഡിലെ താഴ്ന്ന ഭാഗം ഉയർത്തിക്കൊണ്ട് മഴവെള്ളം സുഗമമായി ഒലിച്ച് പോകാനുള്ള നിർമ്മാണ പ്രവർത്തനങ്ങളും നടത്തും. കൂടാതെ അശാസ്ത്രീയമായ നിർമ്മാണങ്ങൾ പുനപരിശോധിച്ച് അടിയന്തിരമായ ഇടപെടൽ നടത്താനും ഉദ്യോഗസ്ഥരോട് നിർദ്ദേശിക്കുമെന്നും ചെയർപേഴ്സൺ അറിയിച്ചു.

ആളൊഴിഞ്ഞ പറമ്പിൽ തീപിടിത്തം; തീ അണയ്ക്കാൻ ഓടിക്കൂടിയ നാട്ടുകാർ കണ്ടത് ഞെട്ടിപ്പിക്കുന്ന കാഴ്ച

വർക്കല: ആളൊഴിഞ്ഞ പറമ്പിലുണ്ടായ തീപിടിത്തം അണയ്ക്കാനെത്തിയ നാട്ടുകാർ കണ്ടത് കത്തിക്കരിഞ്ഞ മൃതദേഹം. വർക്കല ഹെലിപാടിന് സമീപത്തെ സ്വകാര്യ റിസോർട്ടിന് പുറകുവശത്തെ ആളൊഴിഞ്ഞ പറമ്പിൽ രാവിലെ 5.30ഓടെ തീപിടിത്തം ഉണ്ടായി. ഇത് അണയ്ക്കാൻ നാട്ടുകാർ ശ്രമിക്കുന്നതിനിടെയാണ് കത്തിക്കരിഞ്ഞ മൃതദേഹവും കണ്ടെത്തിയത്. ഫയർ ഫോഴ്സും പോലീസും സ്ഥലത്തെത്തി. മൃതദേഹം വർക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. വർക്കല ഡി വൈ എസ് പി അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.

ആറ്റിങ്ങൽ നഗരത്തിൽ 99 പേർ കൊവിഡ് ബാധിതർ

ആറ്റിങ്ങൽ: നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 99 പേരാണ് കൊവിഡ് ബാധിതർ. ഇതിൽ 91 പേർ ഹോം ഐസൊലേഷേനിലും, 4 പേർ ആശുപത്രിയിലും, 4
പേർ സി.എഫ്.എൽ.റ്റി.സി യിലും കഴിയുന്നു. ഇന്ന് നഗരത്തിൽ 14 പേർ രോഗമുക്തരായി. കൂടാതെ ഇന്ന് പട്ടണത്തിൽ പുതിയതായി 25 പേർക്ക് രോഗം സ്ഥിരീകരിച്ചു. നഗരത്തിൽ ഇതുവരെ 65 കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. കൂടാതെ ഇന്ന് വലിയകുന്ന് താലൂക്കാശുപത്രിയിൽ നിന്നും ആകെ 169 പേർ കൊവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചു. ഇതിൽ 81 പേർ നഗരസഭാ പരിധിയിൽ നിന്നുള്ളവരും, 88 പേർ മറ്റ് പഞ്ചായത്തുകളിൽ നിന്നുള്ളവരാണെന്നും ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രമ്യസുധീർ അറിയിച്ചു.

*വാർഡിലെ കൊവിഡ് രോഗികളുടെ എണ്ണം*

വാർഡ് 1 ൽ 2 പേർ
വാർഡ് 2 ൽ 0 പേർ
വാർഡ് 3 ൽ 1 ആൾ
വാർഡ് 4 ൽ 4 പേർ
വാർഡ് 5 ൽ 3 പേർ
വാർഡ് 6 ൽ 0 പേർ
വാർഡ്‌ 7 ൽ 7 പേർ
വാർഡ് 8 ൽ 6 പേർ
വാർഡ് 9 ൽ 8 പേർ
വാർഡ് 10 ൽ 4 പേർ
വാർഡ് 11 ൽ 3 പേർ
വാർഡ് 12 ൽ 3 പേർ
വാർഡ് 13 ൽ 0 പേർ
വാർഡ് 14 ൽ 5 പേർ
വാർഡ് 15 ൽ 6 പേർ
വാർഡ് 16 ൽ 0 പേർ
വാർഡ് 17 ൽ 2 പേർ
വാർഡ് 18 ൽ 2 പേർ
വാർഡ് 19 ൽ 2 പേർ
വാർഡ് 20 ൽ 2 പേർ
വാർഡ് 21 ൽ 0 പേർ
വാർഡ് 22 ൽ 11 പേർ
വാർഡ് 23 ൽ 5 പേർ
വാർഡ് 24 ൽ 7 പേർ
വാർഡ് 25 ൽ 0 പേർ
വാർഡ് 26 ൽ 1 ആൾ
വാർഡ് 27 ൽ 7 പേർ
വാർഡ് 28 ൽ 2 പേർ
വാർഡ് 29 ൽ 4 പേർ
വാർഡ് 30 ൽ 2 പേർ
വാർഡ് 31 ൽ 0 പേർ