കേരളത്തില്‍ ഇന്ന് 6996 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6996 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1058, തിരുവനന്തപുരം 1010, കോഴിക്കോട് 749, തൃശൂര്‍ 639, മലപ്പുറം 550, കോട്ടയം 466, കൊല്ലം 433, ഇടുക്കി 430, പാലക്കാട് 426, കണ്ണൂര്‍ 424, ആലപ്പുഴ 336, പത്തനംതിട്ട 179, കാസര്‍ഗോഡ് 166, വയനാട് 130 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 66,702 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 227 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 332 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,54,720 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,42,367 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 12,353 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 677 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നിലവില്‍ 1,01,419 കോവിഡ് കേസുകളില്‍, 10.8 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 84 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 26,342 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 40 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6588 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 333 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 35 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 16,576 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1403, കൊല്ലം 2376, പത്തനംതിട്ട 332, ആലപ്പുഴ 623, കോട്ടയം 990, ഇടുക്കി 651, എറണാകുളം 3825, തൃശൂര്‍ 1229, പാലക്കാട് 978, മലപ്പുറം 926, കോഴിക്കോട് 1918, വയനാട് 539, കണ്ണൂര്‍ 708, കാസര്‍ഗോഡ് 78 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,01,419 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 46,73,442 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

കോവിഡ് 19 വിശകലന റിപ്പോര്‍ട്ട്

· വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 93.4 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും (2,49,68,992), 44 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും (1,17,55,545) നല്‍കി.

· ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാക്‌സിനേഷന്‍/ ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ് (10,28,714)

· ഇന്നത്തെ റിപ്പോര്‍ട്ട് പ്രകാരം, 6996 പുതിയ രോഗികളില്‍ 5953 പേര്‍ വാക്‌സിനേഷന് അര്‍ഹരായിരുന്നു. ഇവരില്‍ 1758 പേര്‍ ഒരു ഡോസ് വാക്‌സിനും 2083 പേര്‍ രണ്ടു ഡോസ് വാക്‌സിനും എടുത്തിരുന്നു. എന്നാല്‍ 2112 പേര്‍ക്ക് വാക്‌സിന്‍ ലഭിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കോവിഡ് വാക്‌സിനുകള്‍ ആളുകളെ അണുബാധയില്‍ നിന്നും ഗുരുതരമായ അസുഖത്തില്‍ നിന്നും സംരക്ഷിക്കുകയും ആശുപത്രിവാസത്തിന്റെയും മരണത്തിന്റെയും സാധ്യത ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നു.

· ഒക്‌ടോബര്‍ 3 മുതല്‍ 9 വരെയുള്ള കാലയളവില്‍, ശരാശരി 1,26,274 കേസുകള്‍ ചികിത്സയിലുണ്ടായിരുന്നതില്‍ 2 ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്‌സിജന്‍ കിടക്കകളും ഒരു ശതമാനം പേര്‍ക്ക് മാത്രമാണ് ഐസിയുവും ആവശ്യമായി വന്നത്. ഈ കാലയളവില്‍, കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകളില്‍ ഏകദേശം 17,772 കുറവ് ഉണ്ടായി. പുതിയ കേസുകളുടെ വളര്‍ച്ചാ നിരക്കില്‍ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 19 ശതമാനവും കുറവ് ഉണ്ടായിട്ടുണ്ട്. നിലവില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള രോഗികള്‍, ആശുപത്രികള്‍, ഫീല്‍ഡ് ആശുപത്രികള്‍, ഐസിയു, വെന്റിലേറ്റര്‍, ഓക്‌സിജന്‍ കിടക്കകള്‍ എന്നിവിടങ്ങളിലെ രോഗികളുടെ എണ്ണം എന്നിവ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ ആഴ്ചയില്‍ യഥാക്രമം 15%, 13%, 32%, 8%, 7%, 14% കുറഞ്ഞു. ആശുപത്രിവാസത്തിന്റെ നിരക്കും ഗുരുതരമായ കേസുകളും കുറയുന്ന പ്രവണതയാണ് കാണിക്കുന്നത്.

· ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ കോവിഡ് ബാധിതരായ വ്യക്തികളില്‍ 6 ശതമാനം പേര്‍ കോവിഡ് വാക്‌സിന്റെ ഒരു ഡോസ് എടുക്കുകയും, 3.6 ശതമാനം കോവിഡ് വാക്‌സിന്റെ രണ്ട് ഡോസുകള്‍ എടുക്കുകയും ചെയ്തിരുന്നു. അണുബാധ തടയാന്‍ വാക്‌സിനേഷന് ശേഷമുള്ള രോഗപ്രതിരോധശേഷി ഫലപ്രദമാണെന്നും, എന്നാല്‍ വാക്‌സിനേഷന്‍ എടുത്ത ആളുകള്‍ക്ക് കുറഞ്ഞ അളവിലെങ്കിലും രോഗബാധ ഉണ്ടായേക്കാം എന്നുമാണ് ഇത് സൂചിപ്പിക്കുന്നത്. അതിനാല്‍ അനുബന്ധ രോഗങ്ങള്‍ ഉള്ളവര്‍ രോഗം വരാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതാണ്.

കോടതി ഉത്തരവ് നിലവിലിരിക്കെ മതിൽ ഇടിച്ചതായി പരാതി

ആറ്റിങ്ങൽ: കോടതി ഉത്തരവ് നിലവിലിരിക്കെ അയൽവാസികളും ഗുണ്ടകളും ചേർന്ന് മതിൽ ഇടിച്ചു നിരത്തിയതായി പരാതി. റിട്ടയെർഡ് കെഎസ്ആർടിസി ഡ്രൈവർ ആറ്റിങ്ങൽ വിളയിന്മൂല കൊടുമൺ ജി വി നിവാസിൽ ഉദയകുമാറിന്റെ 50 വർഷത്തോളം പഴക്കമുള്ള മതിലാണ് അയൽവാസികളും ഗുണ്ടകളും ചേർന്ന് ഇടിച്ചു നിരത്തിയത്. ഉദയകുമാറിന്റെ വസ്തുവിന്റെ തെക്കുവശത്തുള്ള മതിലിടിക്കരുതെന്ന്
ആറ്റിങ്ങൽ മുൻസിഫ് കോടതിയുടെ നിരോധന ഉത്തരവ് ഉണ്ടായിരിക്കെയാണ് അയൽവാസികളുടെ നേതൃത്വത്തിൽ അക്രമം നടന്നത്.

സിസിടിവി ക്യാമറ മറച്ചിട്ടായിരുന്നു മതിലിടിച്ചത്. 50 മീറ്ററോളം നീളത്തിലുള്ള മതിലാണ് നശിപ്പിച്ചത്. സംഭവത്തിൽ ആറ്റിങ്ങൽ പോലീസ് കേസെടുത്തു. ഏകദേശം രണ്ട് ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായിട്ടുള്ളതായി ഉദയകുമാർ പരാതിയിൽ പറയുന്നു.

ആറ്റിങ്ങൽ ഡയറ്റ് റോഡിലെ വെള്ളക്കെട്ട് സന്ദർശിച്ച് ചെയർപേഴ്സനും ഉദ്യോഗസ്ഥരും

ആറ്റിങ്ങൽ: കച്ചേരിനട ഡയറ്റ് റോഡിലെ വെള്ളക്കെട്ട് നഗരസഭാ ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി സന്ദർശിച്ചു. രണ്ടു ദിവസമായി ശക്തമായി പെയ്യുന്ന മഴയിൽ ഈ ഭാഗത്ത് വെള്ളം കെട്ടി കിടന്ന് ഗതാഗത കുരുക്കും കാൽനടയാത്രക്ക് ബുദ്ധിമുട്ടും ഉണ്ടാകുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പൊതുമരാമത്ത് വിഭാഗം ഉദ്യോഗസ്ഥരോടൊപ്പം സ്ഥലം സന്ദർശിച്ചത്.

വെള്ളക്കെട്ട് ഉണ്ടാക്കുന്ന ഭാഗത്ത് നിന്നും ഓടയിലേക്ക് മഴ വെളളത്തിന്റെ ഒഴുക്ക് സംഗമമാക്കുന്നതിനുള്ള അടിയന്തിര നടപടികൾ സ്വീകരിക്കാൻ എഞ്ചിനീയറിംഗ് വിഭാഗത്തിന് നിർദേശം നൽകി. കച്ചേരിനടയിൽ നിന്നും പാലസ് റോഡിലേക്ക് ബന്ധിപ്പിക്കുന്ന ഈ ഇട റോഡിൽ രണ്ട് പൊതു വിദ്യാലയങ്ങളും നിരവധി കച്ചവട സ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്നു. കാൽനട യാത്രക്കാർക്കും ഇരുചക്ര യാത്രികർക്കും വലിയ ഭീഷണി ഉയർത്തുകയാണ് ഈ പ്രദേശം. കൂടാതെ സ്കൂൾ തുറക്കുന്നതിന് മുമ്പ് തന്നെ ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുമെന്നും ചെയർപേഴ്സൺ അറിയിച്ചു. പോസ്‌റ്റോഫീസിന് സമീപത്ത് തറയോടു പാകിയ ഇടറോഡിലെ വെള്ളക്കെട്ടും സന്ദർശിച്ച ശേഷമാണ് സംഘം മടങ്ങിയത്.

കിണർ ഇടിഞ്ഞു താഴ്ന്നു

ആറ്റിങ്ങൽ: വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞു താഴ്ന്നു. ആറ്റിങ്ങൽ നഗരസഭാ അഞ്ചാം വാർഡായ കരിച്ചിയിൽ കുന്നുംപുറത്ത് വീട്ടിൽ അനിൽകുമാറിന്റെ വീട്ടുമുറ്റത്തെ കിണറാണ് ഇടിഞ്ഞു താഴ്ന്നത്. ഇന്ന് വെളുപ്പിനായിരുന്നു സംഭവം.

മെഡിക്കൽ വിദ്യാർത്ഥിയുടെ അപകടമരണം; കിളിമാനൂർ സ്വദേശിയായ കാർ ഡ്രൈവർ അറസ്റ്റിൽ

കഴക്കൂട്ടത്തു ബൈക്കിൽ കാറിടിച്ചുണ്ടായ അപകടത്തിൽ മെഡിക്കല്‍ വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍.കാറുടമ കൂടിയായ ഡ്രൈവര്‍ കിളിമാനൂര്‍ കുന്നുമ്മല്‍ സ്വദേശി പി എസ് പ്രതീഷിനെയാണ് പോത്തന്‍കോട് പോലിസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ മനപൂര്‍വ്വമായ നരഹത്യയ്ക്ക് പോലീസ് കേസെടുത്തു.

പ്രതീഷും കാറിലുണ്ടായിരുന്ന സുഹൃത്തുക്കളും മദ്യലഹരിയിലായിരുന്നു എന്ന് പോലീസ് പറഞ്ഞു. കാറിൽ നിന്നും മദ്യക്കുപ്പികൾ കണ്ടെടുത്തിരുന്നു. വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജിലെ എം ബി ബി എസ് വിദ്യാർത്ഥി നിധിൻ ഹരിയാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.