by admin | Oct 9, 2021 | Latest News, ജില്ലാ വാർത്ത
“There is a part-time job, you can use your mobile phone to operate at home, you can earn 2000-3000 rupees a day, 10-30 minutes a day, new users join to get you 50 rupees, waiting for you to join. Reply 1 and long click the link to join us asap.”
പ്രതിദിനം 30 മിനിറ്റ് മാത്രം നിങ്ങൾ വീട്ടിലിരുന്ന് ജോലി ചെയ്‌താൽ മതി, 3000 രൂപയാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന ശമ്പളം. വീട്ടിലിരുന്ന് പണം സമ്പാദിക്കാൻ ജോലി വാഗ്ദാനവുമായി വാട്ട്സ് ആപ് മുഖേന എത്തുന്ന ഓഫാറുകൾ ശ്രദ്ധിച്ചിട്ടുണ്ടാകും. Work From Home ജോലി അവസരങ്ങളാണ് ഓൺലൈൻ തട്ടിപ്പുകാരുടെ രീതി.
നിരവധിപേരാണ് ഈ തട്ടിപ്പിന് ഇരയായിട്ടുള്ളത്. മെസ്സേജിന് താഴെ ഒരു ലിങ്കും തന്നിട്ടുണ്ടാവും. ഈ ലിങ്ക് ക്ലിക്ക് ചെയ്ത് ആക്ടിവേറ്റ് അയാൽ നിങ്ങളുടെ വിലപ്പെട്ട ഡാറ്റയും കോണ്ടാക്ടുകളും പണവും നഷ്ടപ്പെട്ടേക്കാം. തട്ടിപ്പുകാർക്ക് നമ്മുടെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ ലഭിക്കുക മാത്രമല്ല, വാട്‍സ്പ് അക്കൗണ്ട് ലോഗൗട്ട് ചെയ്യപ്പെടാനും ഇടയുണ്ട്.

ഇത്തരം പാർട്ട് ടൈം ജോലി ഓഫർ ചെയ്യുന്ന മെസ്സേജുകൾ വാട്സാപ്പിലൂടെ ധാരാളം പ്രചരിക്കുന്നുണ്ട്. ഇത്തരം മെസ്സേജുകളിൽ ഉപയോഗിച്ചിരിക്കുന്ന ഭാഷയും വാക്യങ്ങളും നിയതമായ രീതിയിൽ ആയിരിക്കില്ല. അത് കാണുമ്പോൾ തന്നെ നമുക്ക് മനസ്സിലാക്കാൻ കഴിയണം, കൃത്യമായ ഉറവിടത്തിൽ നിന്നല്ല ഇത്തരം മെസ്സേജുകൾ വരുന്നതെന്ന്. പ്രശസ്തരായ പല കമ്പനികളുടെയും പേരിലായിരിക്കും മെസ്സേജ് വരുക. ഇത്തരം ലിങ്കുകൾ ക്ലിക്ക് ചെയ്യുന്നതിന് മുൻപ് ആധികാരികത ഉറപ്പുവരുത്തുക.
ഇത്തരം മെസ്സേജുകൾ ലഭിച്ചാൽ അവഗണിക്കുക. ഏത് കോണ്ടാക്ടിൽ നിന്നാണോ ലഭിച്ചത് ആ നമ്പറിനെ ബ്ലോക്ക് ചെയ്യുക. തട്ടിപ്പിനെതിരെ അടുത്തുള്ള സ്റ്റേഷനിലോ സൈബർ പോലീസ് സ്റ്റേഷനിലോ പരാതി നൽകാവുന്നതാണ്.





by admin | Oct 9, 2021 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: രാജ്യത്ത് ഇന്ധന വില വീണ്ടും കൂടി. സംസ്ഥാനത്ത് ഡീസൽ വില നൂറ് രൂപയ്ക്ക് തൊട്ടടുത്തെത്തി. ഇന്ന് ഡീസലിന് 37 പൈസയും പെട്രോളിന് 30 പൈസയും കൂട്ടിയതോടെ തിരുവനന്തപുരത്ത് ഡീസൽ വില 99 രൂപ 47 പൈസയായി. അതേസമയം, തിരുവനന്തപുരത്ത് പെട്രോൾ വില 106 രൂപ കടന്നു. 106.06 രൂപയാണ് തലസ്ഥാനത്ത് ഇന്നത്തെ പെട്രോൾ വില.

കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 104.10 രൂപയാണ് വില. ഇവിടെ ഡീസലിന് ഡീസൽ 97 രൂപ 57 പൈസയായി. കോഴിക്കോട് പെട്രോൾ വില 104.32 രൂപയും ഡീസൽ വില 97.91 രൂപയുമാണ്. വരും ദിവസങ്ങളിലും രാജ്യത്ത് ഇന്ധനവിലയിൽ വർധനയ്ക്ക് സാധ്യതയുണ്ടെന്ന് വിദഗ്ധർ
പറയുന്നു.





by admin | Oct 8, 2021 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 91 പേരാണ് കൊവിഡ് ബാധിതർ. ഇതിൽ 78 പേർ ഹോം ഐസൊലേഷേനിലും, 5 പേർ ആശുപത്രിയിലും, 8
പേർ സി.എഫ്.എൽ.റ്റി.സി യിലും കഴിയുന്നു. ഇന്ന് നഗരത്തിൽ 17 പേർ രോഗമുക്തരായി. കൂടാതെ ഇന്ന് പട്ടണത്തിൽ പുതിയതായി 15 പേർക്ക് രോഗം സ്ഥിരീകരിച്ചു. നഗരത്തിൽ ഇതുവരെ 64 കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. കൂടാതെ ഇന്ന് വലിയകുന്ന് താലൂക്കാശുപത്രിയിൽ നിന്നും ആകെ 162 പേർ കൊവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചു. ഇതിൽ 81 പേർ നഗരസഭാ പരിധിയിൽ നിന്നുള്ളവരും, 81 പേർ മറ്റ് പഞ്ചായത്തുകളിൽ നിന്നുള്ളവരാണെന്നും ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രമ്യസുധീർ അറിയിച്ചു.
*വാർഡിലെ കൊവിഡ് രോഗികളുടെ എണ്ണം*
വാർഡ് 1 ൽ 2 പേർ
വാർഡ് 2 ൽ 0 പേർ
വാർഡ് 3 ൽ 1 ആൾ
വാർഡ് 4 ൽ 4 പേർ
വാർഡ് 5 ൽ 3 പേർ
വാർഡ് 6 ൽ 1 ആൾ
വാർഡ് 7 ൽ 0 പേർ
വാർഡ് 8 ൽ ഫലം ലഭ്യമല്ല
വാർഡ് 9 ൽ 5 പേർ
വാർഡ് 10 ൽ 6 പേർ
വാർഡ് 11 ൽ 0 പേർ
വാർഡ് 12 ൽ 4 പേർ
വാർഡ് 13 ൽ 1 ആൾ
വാർഡ് 14 ൽ 7 പേർ
വാർഡ് 15 ൽ 6 പേർ
വാർഡ് 16 ൽ 2 പേർ
വാർഡ് 17 ൽ 5 പേർ
വാർഡ് 18 ൽ 3 പേർ
വാർഡ് 19 ൽ 2 പേർ
വാർഡ് 20 ൽ 1 ആൾ
വാർഡ് 21 ൽ 0 പേർ
വാർഡ് 22 ൽ 2 പേർ
വാർഡ് 23 ൽ 4 പേർ
വാർഡ് 24 ൽ 7 പേർ
വാർഡ് 25 ൽ 0 പേർ
വാർഡ് 26 ൽ 2 പേർ
വാർഡ് 27 ൽ 7 പേർ
വാർഡ് 28 ൽ 2 പേർ
വാർഡ് 29 ൽ 6 പേർ
വാർഡ് 30 ൽ 2 പേർ
വാർഡ് 31 ൽ 6 പേർ
*നഗരസഭ വാർഡ് 8 ലെ കൊവിഡ് പ്രതിദിന കണക്ക് വാർഡിലെ ആരോഗ്യ പ്രവർത്തക റിപ്പോർട്ട് ചെയ്തിട്ടില്ല. അതിനാൽ പ്രസ്തുത വാർഡിലെ ഇന്നത്തെ കൃത്യമായ കൊവിഡ് ഫലം പ്രസിദ്ധീകരിക്കാൻ സാധ്യമല്ല*
by admin | Oct 8, 2021 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 10,944 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
എറണാകുളം 1495, തിരുവനന്തപുരം 1482, തൃശൂര്‍ 1311, കോഴിക്കോട് 913, കോട്ടയം 906, മലപ്പുറം 764, കണ്ണൂര്‍ 688, കൊല്ലം 672, ആലപ്പുഴ 627, പത്തനംതിട്ട 557, പാലക്കാട് 548, ഇടുക്കി 432, വയനാട് 389, കാസര്‍ഗോഡ് 160 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 95,510 സാമ്പിളുകളാണ് പരിശോധിച്ചത്.
നിലവില്‍ 1,16,645 കോവിഡ് കേസുകളില്‍, 10.5 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 120 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 26,072 ആയി.
by admin | Oct 8, 2021 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ദേശീയപാതയുടെ ഇരുവശങ്ങളിലെയും നടപ്പാത കൈയ്യേറിയുള്ള അനധികൃത കച്ചവടവും സ്ഥാപനങ്ങളുടെ പരസ്യബോഡ് സ്ഥാപിക്കലും അടിന്തിരമായി നീക്കം ചെയ്യണമെന്ന് സ്ഥാപന ഉടമകളോട് നഗരസഭാ അധികൃതർ ആവശ്യപ്പെട്ടു. ദേശീയപാത വികസനത്തിന് ശേഷം റോഡ് വീതി കൂടുകയും അത്യാധുനിക രീതിയിലുള്ള നടപ്പാതയുമാണ് നിർമ്മിച്ചിരിക്കുന്നത്. എന്നാൽ ചിലർ നടപ്പാത കൈയ്യേറി കച്ചവടം നടത്തുന്നതായും സ്ഥാപനത്തിന്റെ പരസ്യ ബോഡുകൾ ഇവിടെ സ്ഥാപിച്ചിരിക്കുന്നതിലൂടെ കാൽനടയാത്രക്ക് തടസ്സം വരുത്തുന്നതായും നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്.
അതിനാൽ ഇത്തരം അനധികൃത കൈയ്യേറ്റം ഉടമകൾ തന്നെ അടിയന്തിരമായി സ്വയം നീക്കം ചെയ്യേണ്ടതാണ്. കൂടാതെ നിരോധിത പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങളുടെ ഉപയോഗം പട്ടണത്തിൽ വർദ്ധിച്ച് വരുന്നതായും ശ്രദ്ധയിൽപ്പെട്ടു. ഒക്ടോബർ 11 മുതൽ നഗരസഭയുടെ നേതൃത്വത്തിൽ ശക്തമായ പരിശോധനകൾ ആരംഭിക്കും. നീയമം ലംഘിക്കുന്ന ഇത്തരക്കാർക്ക് എതിരെ കടുത്ത ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും സെക്രട്ടറി എസ്.വിശ്വനാഥൻ അറിയിച്ചു.




Recent Comments