by admin | Oct 9, 2021 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: സിപിഎം ഈസ്റ്റ് ലോക്കൽ കമ്മിറ്റിക്ക് കീഴിലെ സ്റ്റേഡിയം ബ്രാഞ്ച് സമ്മേളനം ആരംഭിച്ചു. വേലാംകോണം സി. പ്രദീപ് നഗറിൽ വച്ച് ബ്രാഞ്ച് സെക്രട്ടറിയും മുതിർന്ന നേതാവുമായ മണിയൻ പതാക ഉയർത്തി. ഈസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി സി.ചന്ദ്രബോസിന്റെ നേതൃത്വത്തി രക്തസാക്ഷി മണ്ഡപത്തിൽ പ്രവർത്തകർ രക്തപുഷ്പങ്ങൾ അർപ്പിച്ചു.
തുടർന്ന് പ്രവർത്തകർ വിപ്ലവ മുദ്രാവാക്യം മുഴക്കി ജാഥയായി സമ്മേളന ഹാളിലേക്ക് പ്രവേശിച്ചു. ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി നടക്കുന്ന സമ്മേളത്തിന്റെ ഉദ്ഘാടനം സിപിഎം ഏരിയ സെന്റെർ അംഗവും മുൻ നഗരസഭ അധ്യയനുമായ എം.പ്രദീപ് നിർവ്വഹിച്ചു. ബ്രാഞ്ച് പരിധിയിലെ വിശിഷ്ട വ്യക്തികളെയും സന്നദ്ധ പ്രവർത്തകരെയും യോഗം ആദരിച്ചു.




by admin | Oct 9, 2021 | Latest News, ജില്ലാ വാർത്ത
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോട്ടോ ഇല്ലാത്ത കൊവിഡ് 19 സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിൽ കേരള ഹൈക്കോടതി കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ചു. ഇപ്പോഴത്തെ വാക്‌സിൻ സർട്ടിഫിക്കറ്റ് പൗരന്മാരുടെ മൗലികാവകാശങ്ങൾ ലംഘിക്കുന്നതാണെന്നും പ്രധാനമന്ത്രിയുടെ ഫോട്ടോയില്ലാത്ത സർട്ടിഫിക്കറ്റ് വേണമെന്നും ആവശ്യപ്പെട്ട് കോട്ടയം സ്വദേശിയായ എം.പീറ്ററാണ് ഹര്‍ജി നൽകിയത്.
ഹര്‍ജിയിൽ രണ്ടാഴ്ചയ്ക്കുള്ളിൽ അഭിപ്രായം അറിയിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകളോട് ജസ്റ്റിസ് പി.ബി. സുരേഷ് കുമാർ നിർദ്ദേശിച്ചു.

യു.എസ്, ഇന്തോനേഷ്യ, ഇസ്രയേല്‍ ,ജർമ്മനി എന്നിവയുൾപ്പെടെയുള്ള വിവിധ രാജ്യങ്ങളുടെ വാക്‌സിനേഷൻ സർട്ടിഫിക്കറ്റുകളും ഹര്‍ജിക്കാരൻ ഹാജരാക്കി. ആ സർട്ടിഫിക്കറ്റുകളിൽ ആവശ്യമായ വിവരങ്ങളല്ലാതെ സർക്കാരിന്റെ തലവന്മാരുടെ ഫോട്ടോകളില്ലെന്നും ഹര്‍ജിക്കാരൻ പറഞ്ഞു.
നിരന്തര യാത്രക്കാരനായ തനിക്ക് സർട്ടിഫിക്കറ്റ് പല സ്ഥലങ്ങളിലേക്കും കൊണ്ടുപോകേണ്ടതുണ്ടെന്നും പ്രധാനമന്ത്രിയുടെ ഫോട്ടോയ്ക്ക് പ്രത്യേക പ്രയോജനമോ പ്രസക്തിയോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.അടിയുറച്ച സർക്കാരാണ് എങ്കിൽ ഫോട്ടോയൊന്നുമില്ലാതെ ജനങ്ങൾക്ക് സർട്ടിഫിക്കറ്റ് കൊണ്ടുപോകാനുള്ള സ്വാതന്ത്ര്യം നൽകണമെന്നും ഹര്‍ജിക്കാരൻ പറയുന്നു
വാക്‌സിൻ സർട്ടിഫിക്കറ്റിൽ മോദിയുടെ ചിത്രമുള്ളത് കാരണം വിവിധ രാജ്യങ്ങളിലെ എയർപ്പോർട്ടുകളിൽ ഇന്ത്യക്കാരെ തടഞ്ഞുവെച്ചിരുന്നു. കൊവിഡ് സർട്ടിഫിക്കറ്റ് വ്യാജമാണെന്ന സംശയം കൊണ്ടാണ് തടഞ്ഞുവെച്ചത്.



by admin | Oct 9, 2021 | Latest News, ജില്ലാ വാർത്ത
വർക്കല: വീട് വാടകയ്ക്കെടുത്തു കൊടുക്കാമെന്നു പറഞ്ഞു യുവതിയെ കാറിൽ നിർബന്ധിച്ചു കയറ്റി കൊണ്ടുപോയി പല സ്ഥലങ്ങളിൽ വെച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതിയെ അറസ്റ്റ് ചെയ്തു. വർക്കല രഘുനാഥപുരം സ്വദേശിയായ കടയിൽ വീട്ടിൽ ഫാരിഷാ മകൻ ഷാക്കർ (37) ആണ് അറസ്റ്റിലായത്.
വടശ്ശേരിക്കോണം ഭാഗത്ത് വാടക വീട് നോക്കാൻ എത്തിയ യുവതിയെ പ്രതി അടുത്തുകൂടി വീട് വാടകയ്ക്കെടുത്ത് നൽകാമെന്നു പറഞ്ഞു പ്രലോഭിപ്പിച്ചു വിവിധ സ്ഥലങ്ങളിൽ വാടക വീട് നോക്കാൻ എന്നപേരിൽ കൊണ്ടു പോയി കാറിൽ വെച്ചും മറ്റും പീഡിപ്പിക്കുകയായിരുന്നു. വീട് വാടകയ്ക്കെടുത്ത് നൽകിയശേഷം വാടക വീട്ടിൽ വെച്ചും പ്രതി യുവതിയെ ബലപൂർവ്വം പല ദിവസങ്ങളിലും പീഡിപ്പിച്ചു. യുവതിയെ വാടകവീട്ടിൽ വെച്ച് പീഡിപ്പിച്ച ശേഷം റൂമിൽ സൂക്ഷിച്ചിരുന്ന 40,000 രൂപയും യുവതിയുടെ ടൂവീലറുമായി പ്രതി കടന്നുകളയുകയായിരുന്നു.

പീഡനത്തിനിരയായ യുവതി വടശ്ശേരിക്കോണം ഭാഗത്ത് ഒരു വാടക വീട് അന്വേഷിച്ചു വന്ന ശേഷം യുവതിയുടെ എറണാകുളത്ത് ജോലി ചെയ്യുന്ന സഹോദരി വർക്കല റെയിൽവേ സ്റ്റേഷനിൽ വരുമ്പോൾ കൂട്ടിക്കൊണ്ടുവരാൻ ആയി റെയിൽവേസ്റ്റേഷനിൽ പോകാനായി വടശ്ശേരിക്കോണം ജംഗ്ഷനിൽ ബസ് കാത്തു നിന്നപ്പോഴാണ് ആണ് പ്രതി സൂത്രത്തിൽ യുവതിയെ പരിചയപ്പെട്ടു കാറിൽ കയറ്റിക്കൊണ്ടു പോയത്. പീഡനത്തിനിരയായ യുവതിയുടെ സഹോദരി സന്ധ്യയോടെ വർക്കല റെയിൽവേ സ്റ്റേഷൻ എത്തുമെന്ന് കരുതി കാറിൽ കാത്തിരുന്ന സമയം ട്രെയിൻ മിസ്സ് ആയി എന്നും ഇനി പുലർച്ചെ എത്താൻ കഴിയൂ എന്നും യുവതി ഫോണിൽ സംസാരിക്കുന്നത് കേട്ട പ്രതി രാത്രി തങ്ങാൻ ആയി ലോഡ്ജിൽ റൂം എടുത്ത് നൽകിയശേഷം ലോഡ്ജിൽ വെച്ച് തുടർന്നും പീഡിപ്പിക്കുകയായിരുന്നു.

തിരുവനന്തപുരം റൂറൽ എസ് പി പി കെ മധു വിൻറെ നിർദ്ദേശപ്രകാരം വർക്കല ഡിവൈഎസ്പി പി നിയാസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതി യുവതിയെ കടത്തിക്കൊണ്ടു പോയി പീഡിപ്പിച്ച പ്രതിയുടെ പേരിൽ തന്നെയുള്ള മഹീന്ദ്ര സൈലോ കാറും യുവതിയുടെ കയ്യിൽ നിന്നും തട്ടിയെടുത്ത ടൂവീലർ ഉം കണ്ടെടുത്തു. ഡാൻസാഫ് ടീമംഗങ്ങളായ എസ്ഐ ഫിറോസ്ഖാൻ എഎസ്ഐ ബിജു കുമാർ സുനിൽരാജ് ഡിവൈഎസ്പിയുടെ കുറ്റാന്വേഷണ സംഘത്തിലെ ടീമംഗങ്ങളായ എസ് ഐ ഗോപകുമാർ എ എസ്ഐ ബൈജു, ഹരീഷ്, ഷൈജു, കണ്ണൻ പിള്ള ,എ എസ്ഐ ബൈജു, SCPO വിനോദ് എന്നിവരും ഉണ്ടായിരുന്നു.
കൃത്യത്തിനു ശേഷം ചടയമംഗലത്തും മറ്റും ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി ദളവാപുരത്ത് താമസിക്കുന്ന സഹോദരിയെ കാണുന്നതിനായി എത്തും എന്നുള്ള രഹസ്യവിവരത്തെത്തുടർന്ന് പതിയിരുന്നു പിടിക്കുകയായിരുന്നു. പ്രതിയെ വിവിധ സ്ഥലങ്ങളിൽ എത്തിച്ചു തെളിവെടുപ്പ് നടത്തി.




by admin | Oct 9, 2021 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ആറ്റിങ്ങൽ കോൺഗ്രസ് ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ ആലംകോട് മുതൽ ആറ്റിങ്ങൽ വരെ ഗാന്ധി സന്ദേശ പദയാത്ര സംഘടിപ്പിച്ചു. കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡൻ്റ് റ്റി.പി അംബിരാജയുടെ നേതൃത്വത്തിൽ നടന്ന പദയത്രയുടെ സമാപന സമ്മേളനം എഐസിസി സെക്രെട്ടറി കെ.വിശ്വനാഥപെരുമാൾ നിർവഹിച്ചു. ഡിസിസി പ്രസിഡൻ്റ് പാലോട് രവി ഗാന്ധി അനുസ്മരണ പ്രഭാഷണം നടത്തി കെപിസിസി അംഗങ്ങളായ എൻ.സുദർശനൻ അഡ്വ.ജയകുമാർ, വി.എസ് അജിത്ത് കുമാർ ഡിസിസി ജനറൽ സെക്രട്ടറിമാരായ പി ഉണ്ണികൃഷ്ണൻ, ജോസഫ് പെരേര, വക്കം സുകുമാരൻ എന്നിവർ സംസാരിച്ചു. എന്നിവർ ചടങ്ങിൽ മുതിർന്ന കോൺഗ്രസ്സ് പ്രവർത്തകരെ ആദരിച്ചു മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ്മാരായ പ്രശാന്തൻ, ഉണ്ണികൃഷ്ണൻ തോട്ടവരം, മട്ടുപ്പാവിൽ നസീർ, ബിഷ്ണു വക്കം, ഓമനക്കുട്ടൻ എന്നിവർ പങ്കെടുത്തു.






by admin | Oct 9, 2021 | Latest News, ജില്ലാ വാർത്ത
പ്രശസ്ത കഥാപ്രസംഗകന്‍ പറവൂര്‍ ഗോപിനാഥിന്റെ അനുസ്മരണവും അതോടനുബന്ധിച്ചുള്ള കഥാപ്രസംഗമേളയും ഇന്ന് മുതല്‍ ഒക്ടോബര്‍ 15 വരെ വടക്കന്‍ പറവൂരില്‍ നടക്കും. കലാസാംസ്ക്കാരിക രംഗത്തെ പ്രമുഖരെല്ലാം ഈ ദിനങ്ങളില്‍ മണ്‍മറഞ്ഞ മഹാനായ കാഥികന്‍ പറവൂര്‍ഗോപിനാഥിനെ അനുസ്മരിച്ച് സംസാരിക്കും. പറവൂര്‍ ഗോപിനാഥിന്റെ പുത്രന്‍, സാമൂഹ്യമാദ്ധ്യമങ്ങളില്‍ താരമായി മാറിയ
കണ്ണന്‍ ജീ നാഥ് പിതാവിനെ അനുസ്മരിച്ച് നടത്തുന്ന പ്രത്യേക പരിപാടിയും ഇതിനോടനുബന്ധിച്ച് നടക്കും.

കേരളത്തിലെ പ്രശസ്തരായ കാഥികര്‍ പങ്കെടുക്കുന്ന കഥാപ്രസംഗമേള 9-ാംതീയതി മുതല്‍ ആരംഭിക്കും. പ്രഗത്ഭ കാഥികരായ ഇടക്കൊച്ചി സലിംകുമാര്‍ ,പുളിമാത്ത്ശ്രീകുമാര്‍, സൂരജ്സത്യന്‍, കണ്ണന്‍ ജീ നാഥ് എന്നിവര്‍ കഥകള്‍ അവതരിപ്പിക്കും. പറവൂര്‍ഗോപിനാഥ് അവതരിപ്പിച്ച കഥാപ്രസംഗം ,അദ്ദേഹത്തിന്റെ കൊച്ചുമകള്‍ അമൃതവര്‍ഷ കണ്ണന്‍ അവതരിപ്പിക്കും.
”കണ്ണന്‍ ജീ നാഥ് കലാകാരന്‍ ”എന്ന ഫേസ്ബുക്ക് പേജില്‍ എല്ലാദിവസവും വെെകിട്ട് 7മണിക്ക് പരിപാടികള്‍ തത്സമയം കാണാം.





Recent Comments