അന്താരാഷ്ട്ര യോഗാദിനം; അവനവന് വേണ്ടിയും സമൂഹത്തിന് വേണ്ടിയും യോ​ഗ ദിനചര്യയാക്കാം

അന്താരാഷ്ട്ര യോഗാദിനം; അവനവന് വേണ്ടിയും സമൂഹത്തിന് വേണ്ടിയും യോ​ഗ ദിനചര്യയാക്കാം

മാനസിക-ശാരീരിക ക്ഷേമത്തെ മെച്ചപ്പെടുത്തുന്ന യോ​ഗ പുരാതന ഇന്ത്യയുടെ സംഭാവനയാണ്. ‘യൂജ്’ എന്ന സംസ്കൃത വാക്കിൽ നിന്നാണ് യോ​ഗ എന്ന വാക്ക് ഉണ്ടായത്. മനുഷ്യ ശരീരത്തിന്റെയും മാനസിക ബോധത്തിന്റെയും ബന്ധത്തെ സൂചിപ്പിക്കുന്ന വാക്കാണ് യൂജ്. ദൈനംദിന ജീവിതത്തിൽ യോ​ഗ ചെയ്യുന്നതുകൊണ്ടുള്ള ​ഗുണങ്ങളെ കുറിച്ച് ലോകമെമ്പാടും അവബോധം സൃഷ്ടിക്കുന്നതിന് എല്ലാ വർഷവും ജൂൺ 21നാണ് അന്താരാഷ്ട്ര യോ​ഗാദിനം ആചരിക്കുന്നത്. ‘അവനവന് വേണ്ടിയും സമൂഹത്തിന് വേണ്ടിയും യോ​ഗ’ എന്നതാണ് ഇത്തവണത്തെ യോ​ഗാദിനത്തിന്റെ പ്രമേയം.

2014 സെപ്റ്റംബർ 27ന് 69-മത് ഐക്യരാഷ്ട്ര സഭയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ടു വെച്ച ആശയമാണ് അന്താരാഷ്ട്ര യോ​ഗാ​ദിനം. മനുഷ്യരാശിയുടെ ആരോഗ്യത്തിനും നല്ല ജീവിതത്തിനും പ്രയോജനകരമാകുന്ന സമഗ്രകര്‍മ്മ പദ്ധതിയായ യോഗ 193 ല്‍ 177 രാഷ്ട്രങ്ങളും സഭയില്‍ അംഗീകരിച്ചു.

അന്താരാഷ്ട്ര യോ​ഗ ദിനത്തിന്റെ പ്രാധാന്യം

ആഗോളതലത്തിൽ അവബോധം സൃഷ്ടിക്കുക: യോഗയുടെ ആരോഗ്യ നേട്ടങ്ങളെക്കുറിച്ച് ലോകമെമ്പാടുമുള്ള ആളുകളെ ബോധവൽക്കരിക്കുക എന്നതാണ് ഈ ദിനം ലക്ഷ്യമിടുന്നത്. ഇത് യോ​ഗ ഓരോരുത്തരുടെയും ദിനചര്യയിൽ ഉൾപ്പെടുത്താൻ പ്രോത്സാഹിപ്പിക്കും.

ശാരീരിക ആരോഗ്യം: വഴക്കം, കരുത്ത്, സഹിഷ്ണുത എന്നിവ വർധിപ്പിക്കുന്നതിന് യോഗ പരിശീലിക്കുന്നത് ​ഗുണകരമാണ്. നടുവേദന, ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ എന്നിവയുൾപ്പെടെയുള്ള വിവിധ ശാരീരിക രോഗങ്ങൾ തടയാനും നിയന്ത്രിക്കാനും യോ​ഗയ്‌ക്ക് സാധിക്കും.

മാനസിക ക്ഷേമം: ശാരീരിക ആരോഗ്യത്തിനപ്പുറം യോഗ മാനസിക ക്ഷേമത്തെയും മെച്ചപ്പെടുത്തുന്നു. ഇത് സമ്മർദ്ദം കുറയ്ക്കാനും ഏകാഗ്രത വർധിപ്പിക്കാനും മാനസിക വ്യക്തത പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു. ഉത്കണ്ഠയും വിഷാദവും നിയന്ത്രിക്കുന്നതിന് പ്രാണായാമം (ശ്വാസനിയന്ത്രണം), ധ്യാനം തുടങ്ങിയ പരിശീലനങ്ങൾ മികച്ചതാണ്.

ആത്മീയ വളർച്ച: ആത്മീയതയിൽ വേരൂന്നിയ യോഗ ആന്തരിക സമാധാനം നൽകുന്നു. വ്യക്തികളെ സ്വയം അവബോധത്തിലേക്കും സ്വയം തിരിച്ചറിവിലേക്കും നയിക്കുന്നു.

സമൂഹവും ഐക്യവും: ‘അവനവന് വേണ്ടിയും സമൂഹത്തിന് വേണ്ടിയും യോ​ഗ’ എന്ന പ്രമേയം യോജിപ്പുള്ള ഒരു സമൂഹം സൃഷ്ടിക്കുന്നതിൽ യോഗയുടെ പങ്ക് ചൂണ്ടിക്കാണിക്കുന്നു. ഇത് സാംസ്കാരികവും ഭൂമിശാസ്ത്രപരവുമായ തടസങ്ങളെ മറികടന്ന് ഐക്യത്തെ പ്രോത്സാഹിപ്പിക്കുന്നു.

അനസ് അന്തരിച്ചു

അനസ് അന്തരിച്ചു

മണനാക്ക്, പെരുംകുളത്ത് പരേതനായ അബ്ദുൽ റഷീദിന്റെ മകനും പെരുങ്കുളം ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവറുമായിരുന്ന അനസ് മരണപ്പെട്ടു. കരൾ സംന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു അനസ്.

അനിയന്‍ വീട്ടിലിരുന്ന് ചിക്കന്‍ ബിരിയാണി കഴിച്ചു; വെജിറ്റേറിയനായ സഹോദരന്‍ ജീവനൊടുക്കി

അനിയന്‍ വീട്ടിലിരുന്ന് ചിക്കന്‍ ബിരിയാണി കഴിച്ചു; വെജിറ്റേറിയനായ സഹോദരന്‍ ജീവനൊടുക്കി

ചെന്നൈ:സഹോദരന്‍ വീട്ടില്‍ കൊണ്ടുവന്ന് ചിക്കന്‍ ബിരിയാണി കഴിച്ചതിന്റെ പേരിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പ്ലസ് വണ്‍ വിദ്യാര്‍ഥി ജീവനൊടുക്കി. തമിഴ്‌നാട്ടിലെ താംബരത്താണ് സംഭവം. കുവൈത്തില്‍ ജോലി ചെയ്യുന്ന ബാബുവിന്റെ മകന്‍ പതിനാറുകാരനായ താരീസ് ആണ് വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചത്. ഇളയ സഹോദരന്‍ ഗോകുല്‍ വീട്ടിലിരുന്ന് ചിക്കന്‍ ബിരിയാണി കഴിച്ചതാണ് സസ്യാഹാരിയായ താരിസിനെ പ്രകോപിപ്പിച്ചത്.

താരീസ് സസ്യാഹാരിയായതിനാല്‍ വീട്ടില്‍ മാംസവിഭവങ്ങള്‍ പാകം ചെയ്യാറില്ലായിരുന്നു. ചൊവ്വാഴ്ച ഇളയ സഹോദരന്‍ ഗോകുല്‍ സുഹൃത്തിന്റെ വീട്ടില്‍ നിന്നും വീട്ടിലേക്ക് ബിരിയാണി കൊണ്ടുവന്നിരുന്നു. ഇത് കഴിക്കുന്നതിനെ ചൊല്ലി ഇരുവരും തമ്മില്‍ വഴക്കായി. എന്നാല്‍ ജ്യേഷ്ഠന്റെ എതിര്‍പ്പ് വകവയ്ക്കാതെ ഗോകുല്‍ ബിരിയാണി കഴിച്ചു.

ഇതില്‍ മനം നൊന്ത് താരീസ് കിടപ്പുമുറിയിയില്‍ കയറി ആത്മഹത്യ ചെയ്യുകയായിരുന്നു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ താംബരം പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തു. മൃതദേഹം പോസറ്റ്‌മോര്‍ട്ടത്തിനായി ക്രോംപേട്ട് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയതായും പൊലീസ് പറഞ്ഞു.

പവർ ബാങ്ക് പൊട്ടിത്തെറിച്ചു; അബുദാബി-കോഴിക്കോട് വിമാനത്തിൽ തീപിടിത്തം, ആളപായമില്ല

പവർ ബാങ്ക് പൊട്ടിത്തെറിച്ചു; അബുദാബി-കോഴിക്കോട് വിമാനത്തിൽ തീപിടിത്തം, ആളപായമില്ല

അബുദാബിയിൽ നിന്ന് കോഴിക്കോടേക്കുള്ള എയർ അറേബ്യ വിമാനത്തിൽ തീപിടിത്തം. യാത്രക്കാരന്റെ പവർ ബാങ്ക് പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമാക്കിയത്. പുലർച്ചെ വിമാനം കോഴിക്കോടേക്ക് പുറപ്പെടുമ്പോഴാണ് സംഭവം. ആളപായമില്ല

പവർ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിച്ചതോടെ എക്‌സിറ്റ് ഡോറുകൾ തുറന്ന് യാത്രക്കാരോട് പുറത്തിറങ്ങാൻ നിർദേശം നൽകി. സംഭവത്തിൽ നാല് പേരെ അധികൃതർ തടഞ്ഞു.
പവർ ബാങ്ക് കയ്യിലുണ്ടായിരുന്ന മലയാളിയെയും സഹോദരിയെയും കൂടാതെ രണ്ട് പേരെയുമാണ് തടഞ്ഞുവെച്ചത്. യാത്രക്കാരെ മറ്റൊരു വിമാനത്തിൽ കോഴിക്കോടേക്ക് എത്തിച്ചു.