by liji HP News | Jun 18, 2024 | Latest News, കേരളം
കൊല്ലം. പാരിപ്പള്ളിയിൽ 24 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ. പാരിപ്പള്ളി സ്വദേശികളായ വിഷ്ണു, അനീഷ് എന്നിവരാണ് പിടിയിലായത്. വിഷ്ണു 100 കിലോയോളം കഞ്ചാവ് കടത്തിയതിന് ആന്ധ്രപ്രദേശിൽ വെച്ച് നേരത്തെ അറസ്റ്റിലായിട്ടുണ്ട്.
ഹരിയാന രജിസ്ട്രേഷനിലുള്ള ആഡംബര കാറിൽ ഇന്ന് രാവിലെ കഞ്ചാവ് കടത്തുന്നതിനിടെയാണ് പ്രതികൾ പിടിയിലാകുന്നത്.
വിഷ്ണുവും അനീഷും കഞ്ചാവ് കടത്തുന്നുവെന്ന് എക്സൈസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. ദിവസങ്ങളായി ഇരുവരും സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്‍റ് സ്ക്വാഡിന്‍റെ നിരീക്ഷണത്തിലായിരുന്നു.
പാരിപ്പള്ളിയിൽ വെച്ച് വാഹനം തടഞ്ഞ് നിർത്തി എക്സൈസ് സംഘം പരിശോധിച്ചു.
കാറിനുള്ളിൽ രണ്ട് കിലോയുടെ പാക്കറ്റുകളാക്കി സൂക്ഷിച്ചിരുന്ന കഞ്ചാവ് പരിശോധനയിൽ കണ്ടെത്തി.
ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് വെച്ച് 100 കിലോ കഞ്ചാവുമായി വിഷ്ണുവിനെ നേരത്തെ പിടികൂടിയിരുന്നു. ഈ കേസിൽ ഏഴ് മാസത്തോളം വിശാഖപട്ടണത്ത് ജയിലിലായിരുന്നു വിഷ്ണു. രണ്ടാം പ്രതിയായ അനീഷ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. കാപ്പ നിയമപ്രകാരം ഇയാളെ നാട് കടത്തിയിരുന്നു. എക്സൈസ് ഇൻസ്പെക്ടർമാരായ കെ.വി വിനോദ്, ടി.ആർ മുകേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതികളെ പിടികൂടിയത്.പാരിപ്പള്ളി മേഖലയിലെ കഞ്ചാവ് മൊത്ത വിതരണക്കാരാണിവരെന്ന് എക്സൈസ് അറിയിച്ചു.
by liji HP News | Jun 17, 2024 | Latest News, ജില്ലാ വാർത്ത
കേന്ദ്ര സർക്കാർ പദ്ധതിയായ പ്രധാനമന്ത്രി മത്സ്യ സമ്പാദന യോജനയിലൂടെ (പി.എം.എം.എസ്.വൈ) ബയോ ഫ്ലോക്ക് പോണ്ട് മത്സ്യകൃഷിയിൽ നൂറുമേനി
വിജയവുമായ് അഞ്ചുതെങ്ങ് സ്വദേശിയും കുടുംബവും.
അഞ്ചുതെങ്ങ് കറിച്ചട്ടിമൂല പെരേരാസ് ഹൗസിൽ ജോയ് പേരെരയും ഭാര്യ ബിന്ദു ജോയിയുമാണ് കേന്ദ്ര പദ്ധതിയുടെ സഹായത്തോടെ മത്സ്യകൃഷിയിൽ നൂറുമേനി വിജയം കൈവരിച്ചത്. കഴിഞ്ഞ ദിവസം മാമ്പള്ളി വരമ്പിൽ, ഗ്രീൻവാലി അക്ക്വഫാമിൽ നടന്ന വിളവെടുപ്പിൽ മികച്ച നേട്ടം കൈവരിക്കാൻ സാധിച്ചതിന്റെ ആത്മ വിശ്വാസത്തിലാണ് ജോയിയും കുടുംബവും.
by liji HP News | Jun 17, 2024 | Latest News, മരണം
കീഴുവിലം: മുടപുരം കുഴിച്ചിറ വീട്ടിൽ പി ശിവദാസ് (74) നിര്യാതനായി.
ഭാര്യ: ബേബി.
മക്കൾ: ആശ,ശീഭ, മഞ്ജു.
മരുമക്കൾ: ശുശുകുമാർ,സാബു, ഷിബു.
by liji HP News | Jun 17, 2024 | Latest News, ദേശീയ വാർത്ത
ജപ്പാനിൽ ഭീതി പടർത്തി ‘സ്ട്രെപ്റ്റോകോക്കൽ ടോക്സിക് ഷോക്ക് സിൻഡ്രോം’ (എസ്‌ടിഎസ്എസ്) അണുബാധ വ്യാപിക്കുന്നു. എസ്‌ടിഎസ്എസ്യ്ക്ക് കാരണമാകുന്ന അപൂർവ മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ മനുഷ്യശരീരത്തിൽ പ്രവേശിച്ച് 48 മണിക്കൂറിനുള്ളിൽ മാരകമായ പ്രത്യാഘാതങ്ങൾ സൃക്ഷിക്കും. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫെക്ഷ്യസ് ഡിസീസസ് റിപ്പോർട്ട് പ്രകാരം കഴിഞ്ഞ ഒരാഴ്ചക്കിടെ രോഗബാധിതരുടെ എണ്ണം ക്രമാധീതമായി ഉയർന്നു. ഇതുവരെ 977 കേസുകളാണ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്.
ഗ്രൂപ്പ് എ സ്ട്രെപ്റ്റോകോക്കസ് (GAS) ബാക്ടീരിയ ആണ് സ്ട്രെപ്റ്റോകോക്കൽ ടോക്സിക് ഷോക്ക് സിൻഡ്രോം എന്ന ഗുരുതര ആരോഗ്യാവസ്ഥയിലേക്ക് നയിക്കുന്നത്. ഇത് അതിവേഗം ശരീരത്തിൽ വ്യാപിച്ച് കോശങ്ങളെ നശിപ്പിക്കുകയും അവയവങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുകയും ചെയ്യുന്നു. അണുബാധയുണ്ടാല്‍ രണ്ട് ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ വഷളാവുകയും മരണത്തിലേക്ക് നയിക്കുകയും ചെയ്യും. പനി, കഠിനമായ വേദന, കുറഞ്ഞ രക്തസമ്മർദ്ദം എന്നിവയാണ് ലക്ഷണങ്ങൾ.
by liji HP News | Jun 17, 2024 | Latest News, കേരളം
കൊച്ചി: എത്ര തിരക്കാണെങ്കിലും പ്രാർഥനാ കാര്യങ്ങളിൽ അതീവ ശ്രദ്ധ പുലർത്തുന്നയാളാണ് നടൻ മമ്മൂട്ടി. പതിവ് തെറ്റിക്കാതെ ഇത്തവണയും മമ്മൂട്ടി ഈദ് നമസ്കാരത്തിനെത്തി. കടവന്ത്ര സലഫി ജുമാ മസ്ജിദിലാണ് മമ്മൂട്ടി നമസ്‌കാരത്തിനെത്തിയത്. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മമ്മൂട്ടിയ്ക്കൊപ്പമെത്തിയിരുന്നു.
പ്രാർഥനയ്ക്കെത്തിയ മമ്മൂട്ടിയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ത്യാഗ സ്മരണയിൽ ലോകമെമ്പാടുമുള്ള ഇസ്ലാം വിശ്വാസികൾ ഇന്ന് ബലി പെരുന്നാൾ ആഘോഷിക്കുകയാണ്. കേരളത്തിലെ വിവിധയിടങ്ങളിൽ പള്ളികളിൽ പെരുന്നാൾ നമസ്കാരം നടന്നു.
മഴ മുന്നറിയിപ്പുള്ളതിനാൽ പല ജില്ലകളിലും ഇത്തവണ ഈദ് ഗാഹുകൾക്ക് നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. ത്യാഗം, സഹനം, സാഹോദര്യം എന്നീ മൂല്യങ്ങളുടെ സ്മരണയിലാണ് വിശ്വാസികൾ ഇന്ന് ബലി പെരുന്നാൾ ആഘോഷിക്കുന്നത്.
Recent Comments