by liji HP News | Jun 17, 2024 | Latest News, ജില്ലാ വാർത്ത
സംസ്ഥാന വ്യാപകമായി പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് തദ്ദേശസ്വയംഭരണ വകുപ്പിലെ എഞ്ചിനിയറിംഗ് വിഭാഗം ജീവനക്കാരുടെ സംഘടനയായ ‘ഫീല’ സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത ‘കേരളത്തിനൊരു തണൽ’ എന്ന പദ്ധതി പ്രകാരം കേരളത്തിലങ്ങോളമിങ്ങോളം 5000 LSGD എഞ്ചിനിയറിംഗ് സ്റ്റാഫുകളെ പ്രതിനിധീകരിച്ച് 5000 വൃക്ഷതൈകൾ വച്ച് പിടിക്കുന്നതിൻ്റെ സംസ്ഥാനതല ഉദ്ഘാടനത്തിനായി പോത്തൻകോട് ഗ്രാമ പഞ്ചായത്തും ഫീലയും കൈകോർത്തു.
150 വൃക്ഷത്തെ നടീൽ തിരുവനന്തപുരം ജില്ല അതിഗംഭീരമായ പരിപാടി പോത്തൻകോട് ബസ് സ്റ്റാൻഡിൽ നിന്നും 300 മീറ്റർ അകലെ Trends shop- ന് എതിർവശം ആയി സ്ഥിതി ചെയ്യുന്ന റോഡിൽ പോത്തൻകോട് പഞ്ചായത്ത് പ്രസിഡൻ്റ് ടി ആർ അനിൽ കുമാർ ഉദ്ഘാടനം ചെയ്യ്തു. വൈസ്.പ്രസിഡൻ്റ് അനിത ടീച്ചർ, വികസനകാര്യകമ്മിറ്റി ചെയർമാൻ അഭിൻ ദാസ്, ഫീല സംസ്ഥാന പ്രസിഡൻ്റ് ശുഭാ സുനിൽ, ജില്ലാ പ്രസിഡൻ്റ് നിസാം, ജില്ലാ സെക്രട്ടറി മഹേഷ്, സംസ്ഥാന ഭാരവാഹികളായ ഷഫീക്ക്, ബിജു.കെ ആർ, സതീഷ്, രമ്യ രമേഷ്, ഷീന, രേഷ്മ തുടങ്ങിയർ പങ്കെടുത്തു.
by liji HP News | Jun 17, 2024 | Latest News, കേരളം
കൊച്ചി: പനമ്പള്ളി നഗറില്‍ വീട് കുത്തിത്തുറന്ന് കവര്‍ച്ച. ഇന്നലെ പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു മാരകായുധങ്ങളുമായി എത്തിയ സംഘം കവര്‍ച്ച നടത്തിയത്. വീട്ടുടമ മുംബൈയില്‍ പോയ തക്കത്തിലായിരുന്നു മോഷണം.
രണ്ടംഗസംഘമാണ് മോഷണം നടത്തിയത്. ഇവര്‍ മുഖം മറച്ച നിലയില്‍ വീടികത്തുകയറുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഏറെ സമയം പുറത്തുനിന്നശേഷമാണ് രണ്ടുപേരും മതില്‍ ചാടി വീടികനത്ത് കയറിയത്. അതിനുശേഷം വീടിന്റെ മുന്‍വശത്തെ വാതില്‍ തകര്‍ത്ത് അകത്ത് കയറുകയായിരുന്നു.
മുംബൈയിലുള്ള മകന്റെ അടുത്തേക്ക് കഴിഞ്ഞ ദിവസം വീട്ടുകാര്‍ പോയിരുന്നു. അവര്‍ ചൊവ്വാഴ്ചയേ മടങ്ങിയെത്തുകയുള്ളു, ഇക്കാര്യം അറിയുന്നവരാണ് കവര്‍ച്ച നടത്തിയതെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. വീട്ടിലെ എല്ലാ മുറികളിലും കള്ളന്‍മാര്‍ കയറുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. 13 സിസി ടിവി ക്യാമറയില്‍ ഇവരുടെ ദൃശ്യങ്ങള്‍ കാണാമെന്ന് പൊലീസ് പറഞ്ഞു.
by liji HP News | Jun 17, 2024 | Latest News, കേരളം
പത്തനംതിട്ട: ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ചിന്റെ പുതിയ അധ്യക്ഷനെ തെരഞ്ഞെടുത്തു. ഡോ. സാമുവല്‍ മോര്‍ തിയോഫിലസ് മെത്രാപൊലീത്തയാണ് പുതിയ അധ്യക്ഷന്‍. തിരുവല്ല സഭ ആസ്ഥാനത്തു ചേര്‍ന്ന സിനഡിലാണ് പുതിയ അധ്യക്ഷനെ തെരഞ്ഞെടുത്തത്. പുതിയ അധ്യക്ഷന്റെ സ്ഥാനാരോഹണം ജൂൺ 22 ന് നടക്കും.
ചെന്നൈ ഭദ്രാസനാധിപനായിരുന്നു ഡോ. സാമുവല്‍ മോര്‍ തിയോഫിലസ് മെത്രാപൊലീത്ത. വിവിധ ഭദ്രാസനങ്ങളിലെ ബിഷപ്പുമാര്‍ നേരിട്ടും ഓണ്‍ലൈനായും പുതിയ മെത്രാപൊലീത്തയെ തെരഞ്ഞെടുക്കാനുള്ള സിനഡില്‍ സംബന്ധിച്ചു. ഐകകണ്‌ഠേനയാണ് പുത്യ അധ്യക്ഷനെ തെരഞ്ഞെടുത്തതെന്ന് സിനഡിന് ശേഷം ബിലീവേഴ്‌സ് ചര്‍ച്ച് വൈദികര്‍ വ്യക്തമാക്കി.
അധ്യക്ഷനായിരുന്ന അത്തനേഷ്യസ് യോഹാന്‍ മെത്രാപ്പോലീത്തയുടെ വിയോഗത്തെത്തുടര്‍ന്നാണ് ബിലീവേഴ്‌സ് ചര്‍ച്ച് പുതിയ തലവനെ തെരഞ്ഞെടുത്തത്. അന്തരിച്ച അത്തനേഷ്യസ് യോഹാന്‍ മെത്രാപ്പോലീത്തയുടെ നാല്പതാം ചരമദിനാചരണം ഇന്നലെ കുറ്റപുഴയിലെ സഭാ ആസ്ഥാനത്ത് നടന്നിരുന്നു.
by liji HP News | Jun 17, 2024 | Latest News, കേരളം
പാലക്കാട്: തൃത്താലയില്‍ എസ്‌ഐയെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ കൂടി പിടിയില്‍. വാഹനം ഓടിച്ചിരുന്ന 19 കാരന്‍ അലന്റെ സുഹൃത്ത് ഒറ്റപ്പാലം സ്വദേശി അജീഷ് ആണ് പൊലീസിന്റെ പിടിയിലായത്. തൃശൂരില്‍ നിന്നാണ് അര്‍ധരാത്രിയോടെ അജീഷിനെ പൊലീസ് പിടികൂടിയത്.
കാറിലിരുന്നു മദ്യപിക്കുകയായിരുന്നു എന്ന് പ്രതികള്‍ പൊലീസിന് മൊഴി നല്‍കി. പൊലീസ് അവിടേക്ക് എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. പിടിക്കപ്പെടാതിരിക്കാനാണ് എസ്‌ഐയെ ഇടിച്ചു വീഴ്ത്തിയ ശേഷം കാറുമായി വെട്ടിച്ചു കടന്നുകളഞ്ഞതെന്നും പ്രതികള്‍ പറഞ്ഞു.
പ്രതികള്‍ എസ്‌ഐയെ ഇടിച്ചു തെറിപ്പിച്ചത് കൊല്ലണമെന്ന ഉദ്ദേശത്തോടെയായിരുന്നു എന്നാണ് പൊലീസിന്റെ എഫ്‌ഐആറില്‍ വ്യക്തമാക്കുന്നത്. കേസിലെ മുഖ്യപ്രതിയായ അലനെ ഇന്നലെ പട്ടാമ്പിയില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. രാത്രികാല വാഹനപരിശോധനയ്ക്കിടെ തൃത്താല സ്റ്റേഷനിലെ എസ്ഐ ശശികുമാറിനെ ഇടിച്ചു തെറിപ്പിച്ചാണ് പ്രതികള്‍ കടന്നുകളഞ്ഞത്.
by liji HP News | Jun 17, 2024 | Latest News, കേരളം
തെലങ്കാന പൊലീസ് അക്കാദമിയിലെ ഡെപ്യൂട്ടി ഡയറക്ടറും എസ്പിയുമായ എൻ വെങ്കടേശ്വരലു, ഐഎഎസ് ഓഫീസറെ സല്യൂട്ട് ചെയ്തപ്പോൾ അദ്ദേഹത്തിന്റ കണ്ണുകൾ ആനന്ദാശ്രുക്കൾ കൊണ്ട് നിറഞ്ഞിരുന്നു. അഭിമാനവും സന്തോഷവും കൂടിയിണങ്ങിയ നിമിഷമായിരുന്നു അത്. ഐഎഎസ് ട്രെയിനി ഓഫീസറായ മകൾ എൻ ഉമാ ഭാരതിയെ ഔദ്യോഗികമായി നേരിട്ട് കണ്ടപ്പോഴായിരുന്നു അച്ഛന്റെ അഭിമാനം വാനോളം ഉയർത്തിയ ആ സല്യൂട്ട്.
തെലങ്കാന പൊലീസ് അക്കാദമിയിലേക്ക് സെമിനാറിനായി എത്തിയതായിരുന്നു ഉമ. പിതാവിനെ കണ്ടപ്പോൾ അവൾ ഒന്നു പുഞ്ചിരിച്ചു. എന്നാൽ പ്രതീക്ഷിക്കാതെയായിരുന്നു അവൾക്ക് പൂക്കൾ സമ്മാനിച്ച് പിതാവ് സല്യൂട്ട് നൽകിയത്. ഓഫീസിന് മുന്നിലുണ്ടായിരുന്ന മറ്റെല്ലാവർക്കും ഇത് വേറിട്ടൊരു അനുഭവമായിരുന്നു. മകളെ സല്യൂട്ട് ചെയ്യുന്ന പിതാവിന്റെ ചിത്രങ്ങൾ പ്രചരിച്ചതോടെ സംഭവം വൈറലായി.
പിതാവിനെക്കാൾ ഉയർന്ന പദവി സ്വന്തമാക്കിയ ഉമയെ മറ്റ് ഉദ്യോഗസ്ഥരും അഭിനന്ദിച്ചിരുന്നു. യുപിഎസ്സി പരീക്ഷയിൽ മൂന്നാം റാങ്ക് കരസ്ഥമാക്കിയ ഉമാ ഭാരതി 2022 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയാണ്.
Recent Comments