ലഫ്റ്റനന്റ് ജനറൽ ഉപേന്ദ്ര ദ്വിവേദി പുതിയ കരസേനാ മേധാവി

ലഫ്റ്റനന്റ് ജനറൽ ഉപേന്ദ്ര ദ്വിവേദി പുതിയ കരസേനാ മേധാവി

ഡൽഹി: ലഫ്റ്റനന്റ് ജനറൽ ഉപേന്ദ്ര ദ്വിവേദി കരസേനാ മേധാവിയാകും. നിലവിലെ മേധാവി മനോജ് പാണ്ഡെ ചുമതല ഒഴിയുന്ന സാഹചര്യത്തിലാണ് നിയമനം. രാജ്യത്തിന്റെ 30ാം കരസേനാ മേധാവിയായാണ് ഉപേന്ദ്ര ദ്വിവേദി ചുമതലയേൽക്കുക. നിലവിൽ കരസേനാ ഉപമേധാവിയാണ് അദ്ദേഹം. ഫെബ്രുവരിയിലാണ് ഉപമേധാവിയായി ലഫ്.ജനറൽ ഉപേന്ദ്ര ദ്വിവേദി ചുമതലയേറ്റത്.കഴിഞ്ഞ മാസം അവസാനം മനോജ് പാണ്ഡെ വിരമിക്കാനിരുന്നതായിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലും കരസേനയിലെ ചില അഡ്മിനിസ്‌ട്രേറ്റീവ് വിഷയങ്ങളും കണക്കിലെടുത്ത് ഒരു മാസം കൂടി കാലാവധി നീട്ടിനൽകുകയായിരുന്നു. അദ്ദേഹം വിരമിക്കുന്ന ജൂൺ 30ന് തന്നെ പുതിയ കരസേനാ മേധാവി ചുമതലയേൽക്കും.

1984ൽ സേനയിൽ ചേർന്ന ദ്വിവേദി ചൈനാ അതിർത്തിയിൽ ദീർഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. അതിർത്തിപ്രശ്നങ്ങളിൽ ഇന്ത്യയ്ക്കായി നിർണായക ഇടപെടലുകൾ നടത്തുകയും ചെയ്തിട്ടുണ്ട്. ഉധംപുർ ആസ്ഥാനമായ വടക്കൻ കമാൻഡിന്റെ മേധാവിയായും സേവനമനുഷ്ഠിച്ചു. നാഷനൽ ഡിഫൻസ് കോളജിലും യുഎസ് വാർ കോളജിലുമുൾപ്പെടെ ഉന്നത വിദ്യാഭ്യാസം നേടി.

ചിറയിൻകീഴ് താലൂക്കാശുപത്രിയിലെ മോർച്ചറി പ്രവർത്തനരഹിതമായിട്ടു മാസങ്ങൾ എന്ന് പരാതി

ചിറയിൻകീഴ് താലൂക്കാശുപത്രിയിലെ മോർച്ചറി പ്രവർത്തനരഹിതമായിട്ടു മാസങ്ങൾ എന്ന് പരാതി

ചി​റ​യി​ൻ​കീ​ഴ്: താ​ലൂ​ക്കാ​ശു​പ​ത്രി മോ​ർ​ച്ച​റി പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യി​ട്ട് മാ​സ​ങ്ങ​ൾ. ത​ക​രാ​ർ പ​രി​ഹ​രി​ക്കാ​നോ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കാ​നോ അ​ധി​കൃ​ത​ർ ശ്ര​മി​ക്കു​ന്നി​ല്ലെ​ന്ന് ആ​ക്ഷേ​പം. ഇ​വി​ട​ത്തെ മോ​ർ​ച്ച​റി ഒ​രു​സ​മ​യം നാ​ല്​ മൃ​ത​ദേ​ഹ​ങ്ങ​ൾ സൂ​ക്ഷി​ക്കാ​ൻ ക​ഴി​യു​ന്ന സൗ​ക​ര്യം ഉ​ള്ള​താ​ണ്. എ​ന്നാ​ൽ ശീ​തീ​ക​ര​ണ​സം​വി​ധാ​നം ത​ക​രാ​റി​ലാ​യ​തോ​ടെ മാ​സ​ങ്ങ​ളാ​യി ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല. ഇ​വി​ടെ എ​ത്തി​ക്കു​ന്ന മൃ​ത​ദേ​ഹ​ങ്ങ​ൾ വ​ർ​ക്ക​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി, തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി, പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജ്​ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് തി​രി​ച്ച​യ​ക്കു​ക​യാ​ണ്. പോ​സ്റ്റ്​​മോ​ർ​ട്ടം ആ​വ​ശ്യ​മാ​യി വ​രു​ന്ന, വൈ​കീ​ട്ട്​ മൂ​ന്നി​നു​ശേ​ഷം എ​ത്തി​ക്കു​ന്ന മൃ​ത​ദേ​ഹ​ങ്ങ​ൾ താ​ലൂ​ക്കാ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി തൊ​ട്ട​ടു​ത്ത​ദി​വ​സം മാ​ത്രം പോ​സ്റ്റ്മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ ന​ട​ത്തി വി​ട്ടു​കൊ​ടു​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്.

മോ​ർ​ച്ച​റി പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യ​തോ​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ മ​റ്റ് ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നാ​യി അ​യ​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്. മൃ​ത​ദേ​ഹ​ങ്ങ​ൾ ഒ​രു​ദി​വ​സ​ത്തേ​ക്ക് സൂ​ക്ഷി​ച്ചു വയ് ക്കു​ന്ന​തി​നാ​യി നി​ര​വ​ധി പേ​രാ​ണ് പ്ര​തി​ദി​നം താ​ലൂ​ക്കാ​ശു​പ​ത്രി​യെ ആ​ശ്ര​യി​ച്ചി​രു​ന്ന​ത്.

എ​ന്നാ​ൽ ശീ​തീ​ക​ര​ണ സം​വി​ധാ​നം പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യ​തോ​ടെ കി​ലോ​മീ​റ്റ​റു​ക​ൾ അ​ക​ലെ​യു​ള്ള ആ​ശു​പ​ത്രി​ക​ളെ​യോ സ്വ​കാ​ര്യ ശീ​തീ​ക​ര​ണ സം​വി​ധാ​ന​ങ്ങ​ളെ​യോ ആ​ശ്ര​യി​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്. വ​ലി​യ തു​ക ഫീ​സ് ഈ​ടാ​ക്കി​യാ​ണ് സ്വ​കാ​ര്യ ശീ​തീ​ക​ര​ണ​സം​വി​ധാ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഇ​ത്ത​രം ഏ​ജ​ൻ​സി​ക​ളെ സ​ഹാ​യി​ക്കാ​നാ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ മോ​ർ​ച്ച​റി​യു​ടെ പ്ര​വ​ർ​ത്ത​നം വൈ​കി​പ്പി​ക്കു​ന്ന​താ​യാ​ണ് നാ​ട്ടു​കാ​രു​ടെ ആ​ക്ഷേ​പം.

ആറ്റിങ്ങൽ പുതുതായി തുടങ്ങുന്ന ജനസേവന കേന്ദ്രത്തിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്

ആറ്റിങ്ങൽ പുതുതായി തുടങ്ങുന്ന ജനസേവന കേന്ദ്രത്തിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്

ആറ്റിങ്ങൽ പുതുതായി തുടങ്ങുന്ന ജനസേവന കേന്ദ്രത്തിലേക്ക് ഡി ടി പിയും കമ്പ്യൂട്ടർ പരിഞ്ജാനവും പരിചയ സമ്പത്തും ഉള്ള യുവതിയെ ആവശ്യമുണ്ട്. ആകർഷകമായ ശമ്പളം. താല്പര്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക: മൊബൈൽ നമ്പർ-9947031395

ഇടിഞ്ഞു പോയ കിണറ്റിൽ വീണ ആളിനെ ആറ്റിങ്ങൽ ഫയർ ആൻഡ് റെസ്ക്യൂ ടീം രക്ഷപെടുത്തി

ഇടിഞ്ഞു പോയ കിണറ്റിൽ വീണ ആളിനെ ആറ്റിങ്ങൽ ഫയർ ആൻഡ് റെസ്ക്യൂ ടീം രക്ഷപെടുത്തി

ഇടിഞ്ഞു പോയ കിണറ്റിൽ വീണ ആളിനെ രക്ഷപെടുത്തി. ഇന്ന് രാവിലെ ആയിരുന്നു സംഭവം. വഞ്ചയൂർ പട്ടള പ്ലാവറക്കോണം സിന്ധു ഭവനിൽ സുകുമാരനെയാണ് (75)
ആറ്റിങ്ങൽ ഫയർ ആൻഡ് റെസ്ക്യൂ ടീം രക്ഷപെടുത്തിയത്. തൊടികൾ ഇടിഞ്ഞു പോയ കിണറ്റിൽ നാട്ടുകാർ ഇറക്കി കൊടുത്ത ഏണിയിൽ പിടിച്ചു നിന്ന ഇയാളെ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പ്രതീപ്കുമാർ റോപ്പിൽ തൂങ്ങി ഇറങ്ങി രക്ഷപെടുത്തി. Gr asto അനിൽകുമാർറിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ പ്രതീഷ്കുമാർ, അരുൺകുമാർ, ഉണ്ണികൃഷ്ണൻ, സുമേഷ്, അമൽജിത്ത് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.

പോലീസ് സ്റ്റേഷനുകളിൽ ലീഗൽ എയ്ഡ് ക്ലിനിക്കുകൾ ആരംഭിക്കുന്നതിന്റെ ഭാഗമായി ആറ്റിങ്ങൽ സബ് ഡിവിഷൻ തല ഉദ്ഘാടനം നടന്നു

പോലീസ് സ്റ്റേഷനുകളിൽ ലീഗൽ എയ്ഡ് ക്ലിനിക്കുകൾ ആരംഭിക്കുന്നതിന്റെ ഭാഗമായി ആറ്റിങ്ങൽ സബ് ഡിവിഷൻ തല ഉദ്ഘാടനം നടന്നു

നിയമ സേവന പ്രവർത്തങ്ങൾ ജനങ്ങൾക്ക്‌ കൂടുതൽ ഫലപ്രദമായി ലഭിക്കുന്നതിനായി തിരുവനന്തപുരം ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ പോലീസ് സ്റ്റേഷനുകളിൽ ലീഗൽ എയ്ഡ് ക്ലിനിക്കുകൾ ആരംഭിക്കുന്നതിന്റെ ഭാഗമായി ആറ്റിങ്ങൽ സബ് ഡിവിഷൻ തല ഉദ്ഘാടനം ആറ്റിങ്ങൽ പോലീസ് സ്റ്റേഷൻ ജനമൈത്രി ഹാളിൽ സബ് ജഡ്ജ് ഷംനാദ് എസ് നിർവഹിച്ചു.

ആറ്റിങ്ങൽ മുനിസിപ്പൽ ചെയർപേഴ്സൺ അഡ്വ. എസ് കുമാരി അധ്യക്ഷത വഹിച്ച യോഗത്തിൽ ആറ്റിങ്ങൽ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ വി ജയകുമാർ സ്വാഗതം ആശംസിച്ചു. തിരുവനന്തപുരം റൂറൽ അഡിഷണൽ എസ് പി പ്രതാപൻ നായർ മുനിസിപ്പൽ കൗൺസിലർ ജീവൻ ലാൽ, പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ നിർവഹക സമിതി അംഗം ഷാനവാസ്‌, പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ജി. വി വിനു, ജില്ലാ കമ്മിറ്റി അംഗങ്ങളായ അജിത്കുമാർ, ലിബിൻ എന്നിവർ ആശംസകൾ അർപ്പിച്ച യോഗത്തിൽ സബ് ഇൻസ്‌പെക്ടർ ഷിജു പി. സാം കൃതജ്ഞ രേഖപ്പെടുത്തി.