by liji HP News | Jun 1, 2024 | Latest News, കേരളം
വാഷിങ്ടണ്‍: അമേരിക്കയില്‍ വളര്‍ത്തു നായയുടെ ആക്രമണത്തില്‍ ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. തൊട്ടിലില്‍ ഉറങ്ങിക്കിടന്നിരുന്ന കുഞ്ഞിനെ അപ്രതീക്ഷിതമായി നായ ആക്രമിക്കുകയായിരുന്നു. നായയുടെ ആക്രമണത്തെ തുടര്‍ന്ന് ആറ് ദിവസമായി ചികിത്സയിലായിരുന്ന എസ്ര മന്‍സൂറാണ് മരണത്തിന് കീഴടങ്ങിയത്.
മസ്തിഷ്‌ക രക്തസ്രാവവും മസ്തിഷ്‌ക വീക്കവും മൂലം അതീവ ഗുരുതരാവസ്ഥയിലായിരുന്നു കുഞ്ഞ്. നായയില്‍ നിന്ന് ഇതിന് മുമ്പ് ഇത്തരം ആക്രമണങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് ആക്രമണത്തിന് കാരണമെന്തെന്ന് അറിയില്ലെന്നും കുട്ടിയുടെ മാതാപിതാക്കളായ ക്ലോയും മാര്‍ക്ക് മന്‍സൂരും പറഞ്ഞു.ഇവരുടെ വീട്ടില്‍ രണ്ട് വളര്‍ത്ത് നായകളാണ് ഉണ്ടായിരുന്നത്. ആക്രമണത്തിന് കാരണക്കാരനായ നായയെ പ്രാദേശിക മൃഗ കേന്ദ്രത്തിലേക്ക് എത്തിച്ചിട്ടുണ്ട്. സംഭവത്തില്‍ നോക്സ് കൗണ്ടി ഷെരീഫ് ഓഫീസ് അന്വേഷണം നടത്തിവരികയാണ്. അതേസമയം കുഞ്ഞിന്റെ ഓര്‍മ്മക്കായി ആന്തരിക അവയവങ്ങള്‍ ദാനം ചെയ്യുന്നതായി കുടുംബം അറിയിച്ചു.
by liji HP News | Jun 1, 2024 | Latest News, ജില്ലാ വാർത്ത, മരണം
നഗരൂർ നന്ദായ് വനം പുളിനിൽക്കുന്നതിൽ വീട്ടിൽ കെ. വേലായുധൻെറ ഭാര്യ കെ. സരള (72) അന്തരിച്ചു. മാതൃഭൂമി ആറ്റിങ്ങൽ ലേഖകൻ ബിനുവേലായുധന്റെ മാതാവ് കൂടിയാണ്.
മക്കൾ: വിനോദ്, സുജ
മരുമക്കൾ: ബിന്ദു. ജി. പി, ശ്രീജ, സുനിൽ കുമാർ
സംസ്കാരം വൈകുന്നേരം നാലിന്
by liji HP News | Jun 1, 2024 | Latest News, കേരളം
ഹൈദരാബാദ്: ഇറാനില്‍ അവയവ കച്ചവടത്തിനായി മനുഷ്യക്കടത്ത് നടത്തിയ കേസില്‍ ഹൈദരാബാദ് റാക്കറ്റിലെ മുഖ്യകണ്ണി പിടിയില്‍. ഹൈദരാബാദ് സ്വദേശിയാണ് അറസ്റ്റിലായത്. ഇയാളെക്കുറിച്ച് നേരത്തെ അറസ്റ്റിലായ മുഖ്യപ്രതി സബിത്ത് നാസര്‍ മൊഴിനല്‍കിയിരുന്നു.
ഹൈദരാബാദ് കേന്ദ്രമായുള്ള സംഘമാണ് തങ്ങളെ നിയന്ത്രിച്ചിരുന്നതെന്ന് സബിത്ത് നേരത്തെ പൊലീസിനു മൊഴി നല്‍കിയിരുന്നു. അവയവക്കടത്ത് നടത്തിയവരില്‍ ഭൂരിഭാഗവും ബെംഗളൂരു, ഹൈദരാബാദ് നഗരങ്ങളിലെ യുവാക്കളാണെന്ന് സബിത്ത് നാസര്‍ പൊലീസിനോട് സമ്മതിച്ചിരുന്നു.
ഹൈദരാബാദിലാണ് കേസിലെ പ്രധാന കണ്ണികളുള്ളതെന്നും ഇയാള്‍ വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് ഇവിടെയെത്തിയ അന്വേഷണ സംഘമാണു പ്രതിയെ വലയിലാക്കിയത്. ഇയാളെ കൊച്ചിയിലെത്തിച്ചിട്ടുണ്ട്.
by liji HP News | Jun 1, 2024 | Latest News, കേരളം
തൃശൂര്‍: തൃശൂര്‍ നഗരത്തെ വെള്ളത്തില്‍ മുക്കി പെരുമഴ. ഇന്നു രാവിലെ തുടങ്ങിയ മഴ മണിക്കൂറുകള്‍ പിന്നിട്ടിട്ടും തുടരുകയാണ്. മേഘവിസ്‌ഫോടമാണെന്നു സംശയിക്കുന്നു.
ശക്തമായ മിന്നലിന്റെയും ഇടിയുടെയും അകമ്പടിയോടെയാണ് പേമാരി. വെള്ളക്കെട്ടില്‍ നഗര പ്രദേശം സ്തംഭിച്ചു. പലയിടത്തും വീടുകളിലേക്ക് വെള്ളം കയറി. ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ സ്വകാര്യ ബസുകള്‍ ഓട്ടം നിര്‍ത്തിവച്ചു. ഇതോടെ യാത്രക്കാര്‍ കുടുങ്ങി.
റെയില്‍വേ ട്രാക്കിലേക്കും വെള്ളം കയറിയിട്ടുണ്ട്. വടക്കേ സ്റ്റാന്‍ഡ്, കൊക്കാലെ, തുടങ്ങി നഗരത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ മുങ്ങി . നഗര പ്രാന്ത പ്രദേശങ്ങളായ നടത്തറ, മണ്ണുത്തി പ്രദേശങളിലും രൂക്ഷമായ വെള്ളക്കെട്ട് അനുഭവപ്പെട്ടു.
by liji HP News | Jun 1, 2024 | Latest News, ജില്ലാ വാർത്ത
പുനർമൂല്യ നിർണ്ണയത്തിലൂടെ 2024 ലെ എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും A+ കരസ്ഥമാക്കിയ ശരണിന് ആദരവ് നൽകി. ഡി വൈ എഫ് ഐ പച്ചംകുളം യൂണിറ്റിന്റെ സ്നേഹോപഹാരം ഡി വൈ എഫ് ഐ ആറ്റിങ്ങൽ ബ്ലോക്ക് സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന സുഖിൽ ആണ് ശരണിന് നൽകി ആദരിച്ചത്. ഡി വൈ എഫ് ഐ ആറ്റിങ്ങൽ വെസ്റ്റ് മേഖല പ്രസിഡന്റ് പ്രശാന്ത് മങ്കാട്ടു, പച്ചംകുളം യൂണിറ്റ് സെക്രട്ടറി അഖിൽ, യൂണിറ്റ് കമ്മിറ്റി അംഗം സേതു എന്നിവർ പങ്കെടുത്തു.
Recent Comments