കെ ജയകുമാരി (60) നിര്യാതയായി

കെ ജയകുമാരി (60) നിര്യാതയായി

പഴകുറ്റി: കൊല്ലം കാവ് കാർത്തികയിൽ പരേതനായ കോൺട്രാക്ടർ ബി.കെ നന്ദകുമാറിന്റെ സഹധർമ്മിണിയും ഗവ:എൽ.പി.എസ് മുൻ ഹെഡ്മിസ്ട്രസ്സുമായ കെ ജയകുമാരി (60) നിര്യാതയായി.

മക്കൾ: ശ്യാമ എൻ.ജെ,(യു.കെ), ശ്യാം എൻ.ജെ (കോൺട്രാക്ടർ).
മരുമക്കൾ: ജെ ആദർശ് (യു.കെ), ആർഷ പ്രഭു.
സംസ്കാരം തിങ്കളാഴ്ച കരകുളത്ത് മകന്റെ വീട്ട് വളപ്പിൽ

ഉത്തരേന്ത്യയിൽ ഉഷ്ണതരംഗം രൂക്ഷമായി തുടരുന്നു; മരണം 41 ആയി

ഉത്തരേന്ത്യയിൽ ഉഷ്ണതരംഗം രൂക്ഷമായി തുടരുന്നു; മരണം 41 ആയി

ഉത്തരേന്ത്യയിൽ രൂക്ഷമായി തുടരുന്ന ഉഷ്ണതരംഗത്തിൽ ഒരാഴ്ചക്കിടെ വിവിധ സംസ്ഥാനങ്ങളിൽ മരിച്ചത് 40ൽ അധികം പേർ. മരണം 41 ആയി. രാജസ്ഥാൻ, ഉത്തർപ്രദേശ്, ഡൽഹി അടക്കമുള്ള സംസ്ഥാനങ്ങളിൽ ജാഗ്രതാനിർദേശമുണ്ട്.

14 വർഷത്തിന് ശേഷമാണ് ഇത്ര രൂക്ഷമായ ഉഷ്ണതരംഗം ഉത്തരേന്ത്യയിൽ ഉണ്ടാവുന്നത് എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. ഡൽഹിയിൽ കഴിഞ്ഞ ദിവസം 52.3 ഡിഗ്രി സെൽഷ്യൽ ചൂടാണ് രേഖപ്പെടുത്തിയത്.

ആർ. ശ്രീരഞ്ജിനി (74) നിര്യാതയായി

ആർ. ശ്രീരഞ്ജിനി (74) നിര്യാതയായി

കീഴാറ്റിങ്ങൽ ശാസ്താംനട അക്ഷയ കേന്ദ്രത്തിന് സമീപം രമാമന്ദിരത്തിൽ പരേതരായ മാതേരുവിളാകത്ത് വീട്ടിൽ രാമൻ മുതലാളിയുടേയും സത്യഭാമയുടേയും മകൾ ആർ ശ്രീരഞ്ജിനി (74) (റിട്ടയേർഡ് ഹെഡ്മിസ്ട്രസ്സ്, ഗവ:എച്ച്.എസ്.എസ് ഇളമ്പ) അന്തരിച്ചു.

ഭർത്താവ്: അഡ്വ രാജശേഖരൻ.
സഞ്ചയനം: ചൊവ്വാഴ്ച രാവിലെ എട്ട് മണിക്ക്.

അമ്മയെ അകത്തിട്ട് പൂട്ടി മകന്‍ വീടിന് തീവെച്ചു; രക്ഷയ്ക്കെത്തി നാട്ടുകാര്‍

അമ്മയെ അകത്തിട്ട് പൂട്ടി മകന്‍ വീടിന് തീവെച്ചു; രക്ഷയ്ക്കെത്തി നാട്ടുകാര്‍

തിരുവനന്തപുരം: അമ്മയെ വീട്ടിനുള്ളിലാക്കി മാനസിക രോഗിയായ മകന്‍ വീടിന് തീവെച്ചു. തിരുവനന്തപുരം വെഞ്ഞാറമൂട് മാണിക്കലിലാണ് ദാരുണ സംഭവം നടന്നത്. നാട്ടുകാര്‍ ഉടനെത്തി തീ അണച്ചതിനാല്‍ ദുരന്തം ഒഴിവായി.വീടിന് തീയിട്ട യുവാവിനെ പൊലീസ് മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. ഇയാള്‍ മദ്യലഹരിയിലും ആയിരുന്നതായി പൊലീസ് പറഞ്ഞു.

കേരളത്തിന്റെ പ്രതിപക്ഷ നേതാവിന് ഇന്ന് പിറന്നാള്‍

കേരളത്തിന്റെ പ്രതിപക്ഷ നേതാവിന് ഇന്ന് പിറന്നാള്‍

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശന് ഇന്ന് 60 വയസ് തികയുന്നു. പി ടി ചാക്കോക്ക് ശേഷം ഏറ്റവും പ്രായം കുറഞ്ഞ പ്രതിപക്ഷ നേതാവാണ് അദ്ദേഹം. പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്ത ശേഷം വിശ്രമമില്ലാത്ത ഓട്ടങ്ങള്‍ക്കിടയിലാണ് ഷഷ്ടിപൂര്‍ത്തി.

എറണാകുളം ജില്ലയിലെ പറവൂര്‍ മണ്ഡലത്തില്‍ നിന്നും 2001 മുതല്‍ തുടര്‍ച്ചയായി നിയമസഭാ സാമാജികനാണ് വി ഡി സതീശന്‍. നെട്ടൂരില്‍ വടശ്ശേരി ദാമോദരന്റേയും വി വിലാസിനിയമ്മയുടേയും മകനായി ജനനം. വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെയാണ് രാഷ്ട്രീയ പ്രവേശം. 1996ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തോറ്റുകൊണ്ടാണ് സതീശന്റെ തെഞ്ഞെടുപ്പു രാഷ്ട്രീയ തുടക്കം. 2001-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയായിരുന്ന കെ എം ദിനകരനെ 7,792 വോട്ടിന് തോല്‍പ്പിച്ചു ആദ്യമായി നിയമസഭയിലെത്തി.

2006-ലും 2011-ലും 2016-ലും 2021-ലും ഇതേ മണ്ഡലത്തില്‍ വിജയം ആവര്‍ത്തിച്ചു. പന്ത്രണ്ടാം നിയമസഭയില്‍ കോണ്‍ഗ്രസ് വിപ്പ് സ്ഥാനം വഹിച്ചിരുന്ന ഇദ്ദേഹം അന്യസംസ്ഥാന ലോട്ടറിക്കെതിരായ രാഷ്ട്രീയ സംവാദങ്ങളിലൂടെ കൂടുതല്‍ മാധ്യമശ്രദ്ധ നേടി.

2006-11 കാലത്ത് ഏറ്റവും കൂടുതല്‍ അടിയന്തര പ്രമേയങ്ങള്‍ നിയമസഭയില്‍ അവതരിപ്പിച്ചതിന്റെ റെക്കോര്‍ഡ് സതീശനാണ്. ഇതര സംസ്ഥാന ലോട്ടറി പ്രശ്‌നത്തില്‍ അന്നത്തെ ധനമന്ത്രി തോമസ് ഐസക്കുമായി തുടരെ രാഷ്ട്രീയ സംവാദങ്ങള്‍ നടത്തി. എഐസിസി സെക്രട്ടറി പദവിയും കെപിസിസി വൈസ് പ്രസിഡന്റിന്റെ ചുമതലയും വഹിച്ചു.