by liji HP News | May 25, 2024 | Latest News, കേരളം
ആറ്റിങ്ങൽ: സ്വാതന്ത്ര്യ സമര രംഗത്ത് രക്തസാക്ഷിത്വം വഹിച്ച ഐ.എൻ.എ ഭടൻ വക്കം ഖാദറിന്റെ 107മത് ജന്മവാർഷികം വക്കം ഖാദർ അനുസ്മരണ വേദിയുടെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. വക്കം ഖാദർ 107-ാം ജന്മവാർഷിക ദിന സമ്മേളനവും സെമിനാറും തോന്നയ്ക്കൽ കുമാരനാശാൻ സ്മാരകത്തിൽ നടന്നു.

ജന്മദിനാഘോഷം വി.ശശി എം.എൽ.എ ഉദ്ഘാടനം ചെയ്തു. പൗരാവകാശം വർത്തമാന കാലഘട്ടത്തിൽ എന്ന വിഷയത്തിലെ സെമിനാർ കുമാരനാശാൻ ദേശീയ ഇൻസ്റ്റിറ്റ്യൂട്ട് സെക്രട്ടറി വി.ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. അനുസ്മരണ വേദി ചെയർമാനും മുൻ കെ.പി.സി.സി സെക്രട്ടറിയുമായ എം.എ.ലത്തീഫ് അധ്യക്ഷത വഹിച്ചു. മംഗലപുരം ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ശ്രീചന്ദ്, ബി.സി.അജയരാജ്, എം.എ.ഉറൂബ്, കലാ നികേതൻ സാംസ്കാരിക സമിതി സെക്രട്ടറി ടി.അബ്ദുൽ നാസർ, ചിറയിൻകീഴ് താലൂക്ക് ടൂറിസം സഹകരണ സംഘം പ്രസിഡൻ്റ് ഇളമ്പ ഉണ്ണികൃഷ്ണൻ, കവി ആനന്ദക്കുട്ടൻ മുരളീധരൻ, സഞ്ജു,വക്കം ഖാദറിൻ്റെ കുടുംബാംഗം എ.ശാമില, ആബിദ്, നാസർ തുടങ്ങിയവർ സംസാരിച്ചു.
by liji HP News | May 25, 2024 | Latest News, കേരളം
മുംബൈ: ഹൈക്കോടതി ജഡ്ജിയുടെ ചിത്രം വാട്‌സ് ആപ് ഡിപിയാക്കിയ അജ്ഞാതന്‍ ജില്ലാ ജഡ്ജിയുടെ കൈയില്‍ നിന്നും അന്‍പതിനായിരം രൂപ തട്ടിയെടുത്തു. ഹൈക്കോടതി രജിസ്ട്രാറുടെ പരാതിയില്‍ ഐടി നിയമത്തിലെയും ഇന്ത്യന്‍ ശിക്ഷാനിയമത്തിലെയും വിവിധ വകുപ്പുകള്‍ പ്രകാരം മുംബൈ പൊലീസ് കേസ് എടുത്തു.
വെള്ളിയാഴ്ച ജഡ്ജിയുടെ ഡിപിയുള്ള ഫോണില്‍ നിന്നും ജില്ലാ ജഡ്ജിക്ക് ഒരു മെസേജ് ലഭിക്കുകയായിരുന്നു. അടിയന്തരമായി അന്‍പതിനായിരം രൂപവേണമെന്നും വൈകീട്ട് തിരിച്ച് തരാമെന്നുമായിരുന്നു മെസേജില്‍ പറഞ്ഞത്. ജില്ലാ ജഡ്ജിയും ഹൈക്കോടതി ജഡ്ജിയും നേരത്തെ പരിചയമുള്ളവരായതിനാല്‍ മറ്റു കാര്യങ്ങള്‍ ഒന്നും തിരക്കാതെ തന്നെ ജില്ലാ ജഡ്ജി അന്‍പതിനായിരം രൂപ അക്കൗണ്ടിലേക്ക് അയച്ചുകൊടുത്തു.
എന്നാല്‍ കുറച്ച് കഴിഞ്ഞ് വീണ്ടും കുടുതല്‍ തുക ആവശ്യപ്പെട്ടപ്പോഴാണ് സംശയം തോന്നിയത്. തുടര്‍ന്ന് ജില്ലാ ജഡ്ജി ഹൈക്കോടതിയിലെ രജിസ്ട്രാര്‍ ഓഫീസുമായി ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പിന് ഇരയായതായി ബോധ്യപ്പെട്ടത്.
by liji HP News | May 25, 2024 | Latest News, കേരളം
തിരുവനന്തപുരം: കാലവര്‍ഷം കേരളത്തിലെത്തുന്ന സമയത്തില്‍ മാറ്റം വന്നേക്കാമെന്ന് വിദഗ്ധര്‍. ഈ മാസം 31 ഓടെ കാലവര്‍ഷം കേരളത്തിലെത്തുമെന്നായിരുന്നു നേരത്തേയുള്ള പ്രവചനം. എന്നാല്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതോടെ സമയക്രമത്തില്‍ മാറ്റം വരുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
നിലവില്‍ കാലവര്‍ഷം ശ്രീലങ്കയുടെ മധ്യമേഖല കടന്ന് വടക്കന്‍ മേഖലയിലേക്ക് കൂടി വ്യാപിച്ചു. ആന്‍ഡമാനില്‍ പൂര്‍ണമായി വ്യാപിച്ച് മ്യാന്‍മര്‍ വരെയെത്തി. കേരളത്തില്‍ പ്രവചിച്ചതിലും നേരത്തേ കാലവര്‍ഷം എത്താനാണ് സാധ്യതയെന്നാണ് വിലയിരുത്തല്‍.
മഴയെ നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ സജ്ജമെന്ന് റവന്യുമന്ത്രി കെ. രാജന്‍. 2 എന്‍ഡിആര്‍എഫ് ടീമുകള്‍ കേരളത്തിലുണ്ട്. ജൂണില്‍ 7 ടീമുകള്‍ കൂടി എത്തും. 3,953 ക്യാംപുകള്‍ തുടങ്ങാന്‍ സ്ഥലങ്ങള്‍ കണ്ടെത്തി. ഡാമുകളില്‍ നിന്ന് നിയന്ത്രിതമായി വെള്ളം ഒഴുക്കിവിടുന്നുണ്ട്. സമൂഹ മാധ്യമങ്ങില്‍ വ്യാജ പ്രചരണം ഒഴിവാക്കണം. ദുരന്തങ്ങളില്ലാതെ മഴക്കാലം പൂര്‍ത്തിയാക്കാന്‍ വലിയ മുന്‍കരുതല്‍ സ്വീകരിക്കണം- മന്ത്രി പറഞ്ഞു.
by liji HP News | May 25, 2024 | Latest News, കായികം, ജില്ലാ വാർത്ത
മുംബൈ: ടി20 ലോകകപ്പ് പോരാട്ടങ്ങള്‍ക്കായി ഇന്ത്യയുടെ ആദ്യ സംഘം ഇന്ന് അമേരിക്കയിലേക്ക് പറക്കും. ന്യൂയോര്‍ക്കിലാണ് ടീം ഇറങ്ങുന്നത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോഹ്‌ലി അടക്കമുള്ളവരാണ് ആദ്യ ഘട്ടത്തില്‍ പോകുന്നത്.
ഇന്ന് രാത്രി 10 മണിക്ക് മുംബൈയില്‍ നിന്നു ടീം ആദ്യം ദുബൈയിലേക്കാണ് പറക്കുക. അവിടെ നിന്നാണ് ന്യൂയോര്‍ക്കിലേക്കുള്ള വിമാനം.
രോഹിത്, കോഹ്‌ലി എന്നിവര്‍ക്ക് പുറമെ ജസ്പ്രിത് ബുംറ, ഋഷഭ് പന്ത്, സൂര്യകുമാര്‍ യാദവ്, കുല്‍ദീപ് യാദവ് എന്നിവരും ആദ്യ സംഘത്തിലുണ്ട്. സഞ്ജു സാംസണ്‍, യുസ്‌വേന്ദ്ര ചഹല്‍, അവേശ് ഖാന്‍, യശസ്വി ജയ്‌സ്വാള്‍ എന്നിവരടങ്ങുന്ന സംഘം പിന്നാലെ യാത്ര തിരിക്കും.
വൈസ് ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ നിലവില്‍ ലണ്ടനില്‍ പരിശീലനത്തിലാണ്. താരം ആദ്യ സംഘത്തിലുണ്ട്. എന്നാല്‍ ദുബൈയില്‍ വച്ചാണോ അതോ ന്യൂയോര്‍ക്കില്‍ വച്ചാണ് ടീമിനൊപ്പം ചേരുക എന്നതു സംബന്ധിച്ചു വ്യക്തത വന്നിട്ടില്ല. ടീം ജൂണ്‍ ഒന്നിന് ബംഗ്ലാദേശുമായി വാം അപ്പ് മത്സരം കളിക്കുന്നുണ്ട്. ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ പോരാട്ടം ജൂണ്‍ അഞ്ചിനാണ്. അയര്‍ലന്‍ഡാണ് എതിരാളികള്‍.
by liji HP News | May 25, 2024 | Latest News, കേരളം
നടി മീര വാസുദേവ് വിവാഹിതയായി. സിനിമ-ടെലിവിഷന്‍ ഛായാഗ്രാഹകനായ വിപിൻ പുതിയങ്കമാണ് വരൻ. കൊയമ്പത്തൂരിൽ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. സോഷ്യൽ മീഡിയയിലൂടെ മീര വാസുദേവ് തന്നെയാണ് സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്. മീര പ്രധാന വേഷത്തിലെത്തുന്ന കുടുംബവിളക്ക് ഉള്‍പ്പെടെയുള്ള സീരിയലുകളുടെ ഛായാഗ്രാഹകനാണ് വിപിന്‍. ഈ സൗഹൃദമാണ് പ്രണയത്തിലേക്കും പിന്നീട് വിവാഹത്തിലേക്കുമെത്തിയത്. പാലക്കാട് ആലത്തൂര്‍ സ്വദേശിയാണ് വിപിൻ.
‘ഞങ്ങള്‍ ഔദ്യോഗികമായി വിവാഹിതരായി. ഞാനും വിപിനും കോയമ്പത്തൂരില്‍വെച്ച് ഏപ്രിൽ 24നാണ് വിവാഹിതരായത്. ഇന്ന് ദമ്പതിമാരായി ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ഞാന്‍ വിപിനെ പരിചയപ്പെടുത്തട്ടെ. പാലക്കാട് ആലത്തൂര്‍ സ്വദേശിയാണ്. അദ്ദേഹം ഒരു ഛായാഗ്രാഹകനാണ്. രാജ്യാന്തര അവാര്‍ഡ് ജേതാവാണ്. ഞാനും വിപിനും 2019 മുതല്‍ ഒരു പ്രൊജക്റ്റില്‍ ഒന്നിച്ചു പ്രവര്‍ത്തിക്കുകയാണ്. കഴിഞ്ഞ ഒരു വര്‍ഷമായി ഞങ്ങള്‍ സുഹൃത്തുക്കളാണ്. ഒടുവില്‍ ആ സൗഹൃദം വിവാഹത്തിലെത്തി. ഞങ്ങളുടെ അടുത്ത കുടുംബാംഗങ്ങളും രണ്ട് മൂന്ന് സുഹൃത്തുക്കളും മാത്രമേ വിവാഹത്തില്‍ പങ്കെടുത്തിരുന്നുള്ളു. എന്റെ പ്രൊഫഷണല്‍ യാത്രയില്‍ എനിക്ക് പിന്തുണ നല്‍കിയ എന്റെ അഭ്യുദയകാംക്ഷികളോടും ബന്ധുക്കളോടും സുഹൃത്തുക്കളോടും മാധ്യമങ്ങളോടും ഈ സന്തോഷം നിറഞ്ഞ വാര്‍ത്ത പങ്കുവെയ്ക്കുന്നു. എന്റെ ഭര്‍ത്താവ് വിപിനോടും നിങ്ങള്‍ അതേ സ്‌നേഹവും പിന്തുണയും പങ്കിടുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.’- എന്ന കുറിപ്പിലാണ് വിവാഹ ചിത്രങ്ങൾ ഉൾപ്പെടുത്തിയ വിഡിയോ മീര പങ്കുവച്ചത്.
Recent Comments