by liji HP News | Apr 2, 2024 | Latest News, ജില്ലാ വാർത്ത
കല്ലമ്പലം: കരവാരം മണ്ഡലം യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ നിർവഹിച്ചു. വഞ്ചിയൂർ കെ സുഗതൻ നഗറിൽ വെച്ച് നടന്ന കൺവെൻഷൻ മണ്ഡലം പ്രസിഡന്റ് മേവർക്കൽ നാസർ അധ്യക്ഷത വഹിച്ചു. മുൻ മണ്ഡലം പ്രസിഡന്റ് ജാബിർ സ്വാഗതം പറഞ്ഞു അടൂർ പ്രകാശ് എം പി, കെപിസിസി അംഗം കിളിമാനൂർ സുദർശനൻ, ഡിസിസി ജനറൽ സെക്രട്ടറിമാരായ ഷിഹാബുദ്ദീൻ,
എൻ ആർ ജോഷി, നബീൽ കല്ലമ്പലം, ഗംഗാധര തിലകൻ, ഗിരി കൃഷ്ണൻ,എം കെ ജ്യോതി, ദീപ അനിൽ, ആദേഷ് സുധർമൻ, സുഹൈൽ ആലംകോട്, ബെൻഷാ ബഷീർ, അജ്മൽ, സഹിൽ, വി ശൈലജ എം ഷീല, ബിനു എസ് പിള്ള തുടങ്ങിയവർ പ്രസംഗിച്ചു.
by liji HP News | Apr 2, 2024 | Latest News, കേരളം
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS 409 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. SC 161209 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 75ലക്ഷം രൂപ. രണ്ടാം സമ്മാനമായ പത്തുലക്ഷം രൂപ SG 869928 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.
ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com ൽ ഫലം ലഭ്യമാകും.എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്.
ഇന്നത്തെ നറുക്കെടുപ്പിലൂടെ നാലാം സമ്മാനമോ അതിൽ താഴെയുള്ള സമ്മാനങ്ങളോ (അയ്യായിരം രൂപയിൽ കുറവ്) ആണ് ലഭിച്ചതെങ്കിൽ ഏത് ലോട്ടറിക്കടയിൽ നിന്നും തുക വാങ്ങാം. നിങ്ങൾക്ക് ലഭിച്ചത് ആദ്യത്തെ മൂന്നു സമ്മാനങ്ങളോ സമാശ്വാസ സമ്മാനമോ ആണെങ്കിൽ ടിക്കറ്റ് ,തിരിച്ചറിയൽ രേഖ എന്നിവ സഹിതം ലോട്ടറി ഓഫീസിലോ ബാങ്കിലോ ബന്ധപ്പെടണം.
by liji HP News | Apr 2, 2024 | Latest News, കേരളം
സംസ്ഥാനത്ത് വേനല്‍ചൂട് കടുക്കവെ വിവിധ ജില്ലകളില്‍ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒമ്പത് ജില്ലകളിലാണ് ഇന്ന് മഴസാധ്യതയുള്ളത്. നേരിയതോ മിതമായതോ ആയ മഴയാണ് പ്രവചിക്കപ്പെടുന്നത്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് മഴയ്ക്ക് സാധ്യതയുള്ളത്. ഇതില്‍ തൃശൂരും പാലക്കാടും ഒഴികെയുള്ളിടത്ത് നേരിയതോ മിതമായതോ ആയ മഴയാണ് കാലാവസ്ഥാ കേന്ദ്രം പ്രവചിക്കുന്നത്.
നാളെ എട്ട് ജില്ലകളിലും വ്യാഴാഴ്ച ഏഴ് ജില്ലകളിലും മഴ പെയ്യാന്‍ സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് നാളെ മഴ പെയ്യാന്‍ സാധ്യത. ഏപ്രില്‍ നാലിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലും നേരിയ മഴ ലഭിച്ചേക്കാം.അതേസമയം കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ 31-03-2024 ഉച്ച മുതല്‍ കണ്ട കടല്‍ കയറുന്ന പ്രതിഭാസം ‘കള്ളക്കടല്‍’ ആണെന്ന് ദേശീയ സമുദ്രസ്ഥിതി ഗവേഷണ കേന്ദ്രം(INCOIS) സ്ഥിരീകരിച്ചു. തെക്കന്‍ അറ്റ്‌ലാന്റിക് സമുദ്രത്തില്‍ 2024 മാര്‍ച്ച് 23-ന് ഇന്ത്യന്‍ തീരത്ത് നിന്ന് 10,000 കിലോമീറ്റര്‍ അകലെ ഒരു ന്യുനമര്‍ദ്ദം രൂപപ്പെടുകയും, മാര്‍ച്ച് 25 ഓടെ ഈ ന്യുനമര്‍ദ്ദം ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ തെക്ക് ഭാഗത്തേക്ക് നീങ്ങുകയും ചെയ്തിരുന്നു. ഇതിന്റെ ഫലമായി തെക്കന്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ (11 മീ) വളരെ ഉയര്‍ന്ന തിരമാലകള്‍ സൃഷ്ടിക്കുകയും ആ തിരമാലകള്‍ പിന്നീട് ഇന്ത്യന്‍ തീരത്തേക്ക് എത്തുകയും ചെയ്തു.
ഇതാണ് കള്ളക്കടലിന് കാരണമായതെന്നാണ് സ്ഥിരീകരിച്ചിരിക്കുന്നത്.
കേരളതീരത്തും ലക്ഷദ്വീപിലും 2024 മാര്‍ച്ച് 31-ന് രാവിലെയാണ് ഉയര്‍ന്ന തിരമാലകള്‍ ആദ്യമായി അനുഭവപ്പെട്ടത്. അടുത്ത രണ്ട് ദിവസത്തേക്ക്, ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്ത് ഈ പ്രവണത കാണാനും മെല്ലെഇവ ദുര്‍ബലമാകാനുമുളള സാധ്യതയാണ് ദേശീയ സമുദ്രസ്ഥിതി ഗവേഷണ കേന്ദ്രം പ്രവചിച്ചിട്ടുള്ളത്. ഇന്ത്യയുടെ കിഴക്കന്‍ തീരങ്ങളിലും (ആന്ധ്രപ്രദേശ്, ഒഡീഷ, പശ്ചിമ ബംഗാള്‍) ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലും സ്വെല്‍ സര്‍ജ് അലേര്‍ട്ട് 2024 ഏപ്രില്‍ 02 വരെ തുടരാനും സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
by liji HP News | Apr 2, 2024 | Latest News, കേരളം
കാസർഗോഡ് പെരിയയിലെ കേരള കേന്ദ്ര സര്‍വകലാശാലയിൽ ഗവേഷക വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. ഒഡിഷ സ്വദേശി റൂബി പട്ടേലാണ് മരിച്ചത്. 27 വയസായിരുന്നു. സര്‍വകലാശാലയിൽ ഹിന്ദി വിഭാഗത്തിൽ പിഎച്ച്‌ഡി വിദ്യാര്‍ത്ഥിയായിരുന്നു റൂബി.
ഇന്ന് രാവിലെയാണ് റൂബി പട്ടേലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹത്തിൽ പോസ്റ്റ്‌മോര്‍ട്ടം പരിശോധന നടത്തും.
മരണത്തിലേക്ക് നയിച്ച കാരണമെന്താണെന്ന് വ്യക്തമല്ല. മരണവിവരം സര്‍വകലാശാല അധികൃതര്‍ ബന്ധുക്കളെ അറിയിച്ചു.
by liji HP News | Apr 2, 2024 | Latest News, കേരളം
ചണ്ഡീഗഡ്: ഉറങ്ങി എഴുന്നേറ്റപ്പോള്‍ കോടീശ്വരന്‍! ഇത്തരത്തില്‍ ഭാഗ്യം തുണച്ച നിരവധി കഥകള്‍ കേട്ടിട്ടുണ്ട്. അത്തരത്തില്‍ ഒരു അനുഭവ കഥയാണ് ചണ്ഡീഗഡ് സ്വദേശിയായ ഡോക്ടര്‍ക്ക് പറയാനുള്ളത്.
30 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുത്തച്ഛന്‍ വാങ്ങിയ എസ്ബിഐ ബാങ്കിന്റെ ഷെയര്‍ സര്‍ട്ടിഫിക്കറ്റാണ് ഡോക്ടറിന് കണ്ടുകിട്ടിയത്. അന്ന് 500 രൂപ മുടക്കിയാണ് മുത്തച്ഛന്‍ എസ്ബിഐ ഓഹരികള്‍ വാങ്ങിയത്. എവിടെയാണ് ഷെയര്‍ സര്‍ട്ടിഫിക്കറ്റ് വച്ചിരുന്നത് എന്ന് മുത്തച്ഛന്‍ മറന്നുപോയി കാണാം എന്ന് കുട്ടികളുടെ ഡോക്ടര്‍ ആയ ഡോ. തന്‍മയ് മോത്തിവാല എക്‌സില്‍ കുറിച്ചു. എക്‌സിലൂടെയാണ് തന്നെ അത്ഭുതപ്പെടുത്തി ഷെയര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ച കാര്യം ഡോക്ടര്‍ വെളിപ്പെടുത്തിയത്.
ഇതിന്റെ ഇപ്പോഴത്തെ മൂല്യം സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനും ഡോക്ടര്‍ തയ്യാറായി. ഇപ്പോള്‍ എസ്ബിഐ ഓഹരികള്‍ക്ക് 3.75 ലക്ഷം രൂപ മൂല്യം വരുമെന്നാണ് ഡോക്ടര്‍ എക്‌സിലൂടെ തന്നെ വെളിപ്പെടുത്തിയത്.
Recent Comments