by liji HP News | Mar 23, 2024 | Latest News, കേരളം
തിരുവനന്തപുരം: കേരള മെഡിക്കല്‍, എന്‍ജിനിയറിങ് പ്രവേശന പരീക്ഷ (കീം) വരുന്ന അധ്യയന വര്‍ഷം മുതല്‍ ഓണ്‍ലൈനില്‍. ജൂണ്‍ ഒന്നുമുതല്‍ ഒമ്പതുവരെ കേരളം, ദുബൈ, മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലെ പരീക്ഷാകേന്ദ്രങ്ങളില്‍ നടത്തും.
ചോദ്യങ്ങള്‍ സജ്ജീകരിക്കല്‍, അച്ചടി, ഗതാഗതം, ഒഎംആര്‍ അടയാളപ്പെടുത്തല്‍, മൂല്യനിര്‍ണയം എന്നിവ ഉള്‍പ്പെടുന്ന പരീക്ഷാരീതിയെ ലഘൂകരിക്കുന്നതിനാണ് ഓണ്‍ലൈനായിട്ട് പരീക്ഷ നടത്തുന്നത്. ജൂണ്‍ ഒന്ന് മുതല്‍ ഒമ്പത് വരെ വിവിധ ഘട്ടങ്ങളിലായാണ് പരീക്ഷ. കമ്പ്യൂട്ടര്‍ അധിഷ്ഠിത ടെസ്റ്റിന് പ്രത്യേക കേന്ദ്രങ്ങള്‍ സജ്ജമാക്കും. എന്‍ജിനിയറിങ് പരീക്ഷ മൂന്ന് മണിക്കൂറാണ്.കണക്ക് 75, ഫിസിക്‌സ് 45, കെമിസ്ട്രി 30 എന്നിങ്ങനെ 150 ചോദ്യങ്ങളാണ് ഉണ്ടാകുക. ഒന്നരമണിക്കൂറാണ് ഫാര്‍മസി പരീക്ഷ.
by liji HP News | Mar 22, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ മാർക്കറ്റ് റോഡിൽ പ്രവർത്തനമാരംഭിക്കുന്ന ‘ഷൈനിങ് സ്റ്റാർ’ ഇന്റർനാഷണൽ മോണ്ടിസ്സോറി സ്കൂളിന്റെ ഉദ്ഘാടനം മാർച്ച് 25 നു രാവിലെ 10 മണിയ്ക്ക് ആറ്റിങ്ങൽ നഗരസഭാ ചെയർപേഴ്സൺ അഡ്വ. എസ് കുമാരി നിർവഹിക്കും. പുതിയ അധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ ആരംഭിച്ചിട്ടുണ്ട്.
വിശദ വിവരങ്ങൾക്ക്: 8304838000 , 9895038584
by liji HP News | Mar 22, 2024 | Latest News, കേരളം
നടൻ കലഭാവൻ മണിയുടെ സഹോദരനും നർത്തകനുമായ ഡോ. ആര്‍എല്‍വി രാമകൃഷ്ണനെ നിറത്തിന്റെ പേരിൽ അധിക്ഷേപിച്ച കലാമണ്ഡലം സത്യഭാമയ്ക്കെതിരെ രൂക്ഷവിമർശനവുമായി നടൻ ഹരീഷ് പേരടി. ഞങ്ങൾക്ക് കാക്കയുടെ നിറമുള്ള രാമകൃഷ്ണന്റെ മോഹിനിയാട്ടം മതിയെന്ന് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ താരം കുറിച്ചു.
അധ്യാപികയും നർത്തകിയപമായ കലാമണ്ഡലം സത്യഭാമയെ പരിഹസിച്ചു കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്. കൂടാതെ ഇനി മോഹിനിയാട്ടം അവതരിപ്പിക്കുമ്പോൾ പ്രതിഷേധമെന്ന നിലയ്ക്ക് മുഖത്ത് വെള്ളപൂശരതെന്നും ഭൂമി കുലുങ്ങുമോ എന്ന് നോക്കാമെന്നും രാമകൃഷ്ണനോട് അദ്ദേഹം അഭ്യർഥിച്ചു.
ഹരീഷ് പേരടിയും ഫെയ്സ്ബുക്ക് കുറിപ്പ്
മോളെ സത്യഭാമേ..ഞങ്ങൾക്ക് നീ പറഞ്ഞ “കാക്കയുടെ നിറമുള്ള” രാമകൃഷ്ണന്റെ മോഹിനിയാട്ടം മതി…രാമകൃഷ്ണനോടും ഒരു അഭിർത്ഥന..ഇനി മോഹിനിയാട്ടം കളിക്കുമ്പോൾ ഒരു പ്രതിഷേധമെന്ന നിലക്ക് മുഖത്തും ശരീരത്തിലും വെള്ള പൂശരുത്..ഭൂമി കുലുങ്ങുമോ എന്ന് നമുക്ക് നോക്കാം..കറുപ്പിനൊപ്പം..രാമകൃഷ്ണനൊപ്പം..
ഒരു യുട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് സത്യഭാമയുടെ പരാമർശം. മോഹിനി ആയിരിക്കണം മോഹിനിയാട്ടം കളിക്കേണ്ടത്. ഇയാള് കണ്ടു കഴിഞ്ഞാൽ കാക്കയുടെ നിറം. ഒരു പുരുഷൻ കാലും അകത്തി വച്ച് മോഹിനിയാട്ടം കളിക്കുക എന്നാൽ ഇതുപോലെ ഒരു അരോചകം ഇല്ല. മോഹിനിയാട്ടം ആൺപിള്ളേർക്ക് പറ്റണമെങ്കിൽ അതുപോലെ സൗന്ദര്യം ഉണ്ടാകണം. ആൺപിള്ളേരിൽ സൗന്ദര്യമുള്ളവരുണ്ട്. അവരായിരിക്കണം. ഇവനെ കണ്ടു കഴിഞ്ഞാൽ ദൈവം പോലും, പെറ്റ തള്ള സഹിക്കില്ല’- എന്നായിരുന്നു അവരുടെ വാക്കുകൾ
by liji HP News | Mar 22, 2024 | Latest News, കേരളം
തിരുവനന്തപുരം: ആര്‍എല്‍വി രാമകൃഷ്ണനെ അധിക്ഷേപിച്ച നര്‍ത്തകി സത്യഭാമയ്‌ക്കെതിരെ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ കേസെടുക്കുകയായിരുന്നു. മനുഷ്യാവകാശ പ്രവര്‍ത്തകനായ ഗിന്നസ് മാട സാമിയും ഇതേ വിഷയത്തില്‍ പരാതി നല്‍കിയിട്ടുണ്ട്.
തൃശൂര്‍ ജില്ലാ പൊലീസ് മേധാവിയും സാംസ്‌കാരിക വകുപ്പ് സെക്രട്ടറിയും പരാമര്‍ശം പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കലാമണ്ഡലം സത്യഭാമ ഡോ. ആര്‍എല്‍വി രാമകൃഷ്ണനെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയത്. രാമകൃഷ്ണന് കാക്കയുടെ നിറമാണെന്നും കണ്ടുകഴിഞ്ഞാല്‍ പെറ്റ തള്ള സഹിക്കില്ലെന്നുമായിരുന്നു സത്യഭാമയുടെ പരാമര്‍ശം.
”മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കുന്നവര്‍. ഇയാളെ കണ്ടു കഴിഞ്ഞാല്‍ കാക്കയുടെ നിറം. കാലുകുറച്ച് അകത്തിവച്ച് കളിക്കുന്നൊരു ആര്‍ട്ട് ഫോമാണ് മോഹിനിയാട്ടം. ഒരു പുരുഷന്‍ കാലും കവച്ചുവച്ച് മോഹിനിയാട്ടം കളിക്കുക എന്നുപറഞ്ഞാല്‍ ഇതുപോലൊരു അരോചകമില്ല. മോഹിനിയാട്ടം ആണ്‍പിള്ളേര്‍ക്ക് പറ്റണമെങ്കില്‍ അതുപോലെ സൗന്ദര്യമുണ്ടാകണം. ആണ്‍പിള്ളേരില്‍ നല്ല സൗന്ദര്യമുള്ളവരുണ്ട്. ഇവനെ കണ്ടുകഴിഞ്ഞാല്‍, ദൈവം പോലും, പെറ്റ തള്ള സഹിക്കില്ല,”- സത്യാഭാമ പറഞ്ഞു.
സത്യഭാമയുടെ പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. കേന്ദ്രമന്ത്രി വി മുരളീധരന്‍, ഉന്നതവിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു, സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ തുടങ്ങി നിരവധി പേരാണ് സത്യഭാമയ്‌ക്കെതിരെയും ആര്‍എല്‍വി രാമകൃഷ്ണനെ പിന്തുണച്ചും രംഗത്തെത്തിയത്. രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക രംഗത്തടക്കമുള്ള നിരവധി പേര്‍ സത്യഭാമയെ പരാമര്‍ശത്തെ അപലപിച്ചു.
by liji HP News | Mar 22, 2024 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത ചൂടില്‍ ആശ്വാസമായി വേനല്‍ മഴ. ഇന്ന് 11 ജില്ലകളില്‍ മിതമായ മഴയ്ക്ക് സാധ്യയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് മുന്നറിയിപ്പ്. ഈ ജില്ലകളില്‍ നേരിയ മഴയ്ക്കാണ് സാധ്യത. 15.6 മുതല്‍ 64.5 മില്ലീമീറ്റര്‍ വരെ മഴയുണ്ടാകുമെന്നാണ് പ്രവചനം.
നാളെ എട്ട് ജില്ലകളിലാണ് മഴമുന്നറിയിപ്പുള്ളത്. വയനാട്, പാലക്കാട്, തൃശൂര്‍,എറണാകുളം, ഇടുക്കി, എറണാകുളം, പത്തനംതിട്ട ജില്ലകളിലാണ് മുന്നറിയിപ്പ്. ജില്ലകളില്‍ മിതമായതോ നേരിയതോ ആയ മഴയ്ക്കാണ് സാധ്യത. 15.6 മുതല്‍ 64.5 മില്ലീമീറ്റര്‍ വരെ മഴയുണ്ടാകുമെന്നാണ് പ്രവചനം.
ഇതിനിടെ, സംസ്ഥാനത്തെ ചൂട് 40 ഡിഗ്രിയോടടുക്കുന്നു. കഴിഞ്ഞ ശനിയാഴ്ച ഈ സീസണിലെ ഏറ്റവും ഉയര്‍ന്ന ചൂട് കൊല്ലം ജില്ലയിലെ പുനലൂരില്‍ രേഖപ്പെടുത്തി -39.6 ഡിഗ്രി സെല്‍ഷ്യസ്. വേനല്‍മഴ കനിഞ്ഞില്ലെങ്കില്‍ ഈ മാസം തന്നെ ചൂട് 40 ഡിഗ്രി സെല്‍ഷ്യസ് കടക്കുമെന്ന് സംസ്ഥാന കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ പ്രവചനം.
Recent Comments