കർഷക പ്രക്ഷോഭത്തിനിടെ യുവകര്‍ഷകന്റെ മരണം: ജുഡീഷ്യല്‍ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

കർഷക പ്രക്ഷോഭത്തിനിടെ യുവകര്‍ഷകന്റെ മരണം: ജുഡീഷ്യല്‍ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

ഡല്‍ഹി: കര്‍ഷക സമരത്തിനിടെ ഹരിയാനയില്‍ കര്‍ഷകന്‍ ശുഭ്കരന്‍ സിങ് മരിച്ച സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവ്. പഞ്ചാബ്-ഹരിയാന ഹൈക്കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. റിട്ടയേഡ് ജഡ്ജിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തില്‍ പഞ്ചാബ്- ഹരിയാന സംസ്ഥാനങ്ങളിലെ രണ്ട് എഡിജിപിമാരും ഉള്‍പ്പെടും.

സംഘത്തില്‍ ഉള്‍പ്പെടുത്തേണ്ട എഡിജിപിമാരുടെ പേര് ഇരു സംസ്ഥാനങ്ങളും ഇന്നുതന്നെ ഹൈക്കോടതിയെ അറിയിക്കാന്‍ ആക്ടിങ് ചീഫ് ജസ്റ്റിസ് ജി എസ് സന്ധാവാലിയ, ജസ്റ്റിസ് ലപിത ബാനര്‍ജി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. ഹരിയാന സര്‍ക്കാരിനെ വിമര്‍ശിച്ച കോടതി, സമരക്കാര്‍ക്ക് നേരെ എന്തു തരം ബുള്ളറ്റുകളും പെല്ലറ്റുകളുമാണ് ഉപയോഗിച്ചതെന്ന് അറിയിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സമരത്തില്‍ യുദ്ധസമാനമായ സാഹചര്യം സൃഷ്ടിച്ചതിനും പ്രതിഷേധത്തിന് സ്ത്രീകളെയും കുട്ടികളെയും കവചമായി ഉപയോഗിച്ചതിനും കര്‍ഷകരെയും കോടതി വിമര്‍ശിച്ചു. കര്‍ഷക സമരത്തിനിടെ ഹരിയാനയിലെ ഖനൗരി അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷത്തിനിടെയാണ് കര്‍ഷകന്‍, 21 കാരനായ ശുഭ്കരന്‍ സിങ് കൊല്ലപ്പെടുന്നത്. പൊലീസിന്റെ വെടിയേറ്റാണ് ശുഭ്കരന്‍ മരിച്ചതെന്ന് കര്‍ഷകര്‍ ആരോപിച്ചിരുന്നു.

പാസ്വാന്റെ ലോക് ജനശക്തിയെ ഇന്ത്യ മുന്നണിയില്‍ എത്തിക്കാന്‍ നീക്കം; എട്ടു സീറ്റ് വാഗ്ദാനം

പാസ്വാന്റെ ലോക് ജനശക്തിയെ ഇന്ത്യ മുന്നണിയില്‍ എത്തിക്കാന്‍ നീക്കം; എട്ടു സീറ്റ് വാഗ്ദാനം

ഡല്‍ഹി: ജെഡിയുവിനെ കൂറുമാറ്റിയ ബിജെപിക്ക് ബിഹാറില്‍ തിരിച്ചടി നല്‍കാന്‍ ഇന്ത്യാ മുന്നണിയുടെ നീക്കം. എന്‍ഡിഎ സഖ്യകക്ഷിയായ, അന്തരിച്ച രാം വിലാസ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടിയെ മഹാസഖ്യത്തിലെത്തിക്കാനാണ് ശ്രമം. എല്‍ജെപി നേതാവും എംപിയുമായ ചിരാഗ് പാസ്വാനുമായിട്ടാണ് ചര്‍ച്ച നടത്തുന്നത്.

ഇന്ത്യ മുന്നണിയില്‍ ചേര്‍ന്നാല്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ലോക് ജനശക്തി പാര്‍ട്ടി ( രാം വിലാസ്) ക്ക് എട്ടു സീറ്റ് നല്‍കാമെന്നാണ് മഹാസഖ്യത്തിന്റെ വാഗ്ദാനം. ഉത്തര്‍പ്രദേശില്‍ രണ്ടു സീറ്റ് നല്‍കാമെന്നും അറിയിച്ചിട്ടുണ്ട്. ഇതില്‍ ചിരാഗ് ഇതുവരെ നിലപാട് അറിയിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

ഇന്ത്യയ്ക്കായി ലോക സുന്ദരിപ്പട്ടം നേടാൻ സിനി ഷെട്ടി

ഇന്ത്യയ്ക്കായി ലോക സുന്ദരിപ്പട്ടം നേടാൻ സിനി ഷെട്ടി

ഇന്ത്യയ്ക്കായി ലോക സുന്ദരിപ്പട്ടം നേടാൻ സിനി ഷെട്ടി. മിസ് വേൾഡ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്യുന്നത് സിനി ഷെട്ടിയാണ്. 2020 ഇൽ ഇവർ മിസ് ഇന്ത്യ കിരീടം ചൂടിയിരുന്നു. കർണാടകയെയാണ് താരം പ്രതിനിധാനം ചെയ്തത്. 14 വയസ്സ് മുതൽ ഭരതനാട്യം അഭ്യസിക്കുന്ന താരം മികച്ച നർത്തകി കൂടിയാണ്. മുംബൈ സെൻറ് ഡൊമനിക്
സാവിയോ വിദ്യാലയത്തിൽ നിന്നാണ് സിനി സാമ്പത്തികശാസ്‌ത്രത്തിൽ ഡിഗ്രി നേടുന്നത്. മിസ് വേൾഡ് മത്സരം ഇന്ത്യയിൽ വച്ച് നടക്കുന്നതിനാൽ സിനി ഷെട്ടി കിരീടം ചൂടാനായി കാത്തിരിപ്പിലാണ് രാജ്യം.

‘സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യ വില്‍പ്പനയ്ക്ക് സര്‍ക്കാര്‍’; ആദ്യ പ്രൊപ്പോസൽ നൽകി ബക്കാർഡി ഇന്ത്യ ലിമിറ്റഡ്

‘സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യ വില്‍പ്പനയ്ക്ക് സര്‍ക്കാര്‍’; ആദ്യ പ്രൊപ്പോസൽ നൽകി ബക്കാർഡി ഇന്ത്യ ലിമിറ്റഡ്

സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യ വിൽപ്പനയ്ക്ക് നീക്കം ഊർജിതമാക്കി സർക്കാരും മദ്യ കമ്പനികളും. വിൽപന നികുതി സംബന്ധിച്ച ആദ്യ പ്രൊപ്പോസൽ ബക്കാർഡി ഇന്ത്യ ലിമിറ്റഡ് സമർപ്പിച്ചു. GST കമ്മീഷണർ പുതിയ നികുതി നിരക്ക് ശുപാർശ ചെയ്തതിന് പിന്നാലെയാണ് നീക്കം. സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യ ഉൽപ്പാദനം കൂട്ടാൻ നികുതി കുറയ്ക്കണമെന്നാണ് മദ്യ ഉല്‍പാദകരുടെ ആവശ്യം.

ഏറെ കാലമായി ഈ ആവശ്യം മുന്നോട്ടുവയ്ക്കുന്നുണ്ടെങ്കിലും അടുത്ത കാലത്താണ് സമ്മർദ്ദം ശക്തമാക്കിയത്.നിലവിൽ 400 രൂപയ്ക്ക് മുകളിൽ വിലയുള്ള ഫുൾ ബോട്ടിൽ മദ്യത്തിന് 251% വും 400ൽ താഴെയുള്ളതിന് 241% വും ആണ് നികുതി. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി 80% വരെയാക്കണമെന്നാണ് കമ്പനികളുടെ ആവശ്യമെങ്കിലും അത്രയും കുറവിന് നികുതി വകുപ്പ് തയാറല്ല.

കോട്ടയത്ത് ട്രെയിനിടിച്ച് അമ്മയും കുഞ്ഞും മരിച്ചു

കോട്ടയത്ത് ട്രെയിനിടിച്ച് അമ്മയും കുഞ്ഞും മരിച്ചു

കോട്ടയം: ട്രെയിനിടിച്ച് അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം. അതിഥി തൊഴിലാളിയായ അമ്മയും കുഞ്ഞുമാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം.

കോട്ടയം അടിച്ചിറയില്‍ രാവിലെ 10.50നായിരുന്നു അപകടം.കാരിത്താസ് മേല്‍പ്പാലത്തിനു സമീപത്തുവച്ചാണ് ഇവരെ ട്രെയിന്‍ ഇടിച്ചത്. ഇതര സംസ്ഥാനക്കാരായ അമ്മയും അഞ്ച് വയസ്സ് തോന്നിക്കുന്ന കുഞ്ഞുമാണ് മരിച്ചത്. തിരുവനന്തപുരം- ഹൈദരാബാദ് ശബരി എക്‌സ്പ്രസാണ് ഇരുവരെയും ഇടിച്ചതെന്നാണ് വിവരം.