by liji HP News | Mar 2, 2024 | Latest News, കേരളം
തിരുവനന്തപുരം: അടുത്ത അധ്യയന വർഷംമുതൽ സംസ്ഥാനത്ത് ബിഎസ്‌സി നഴ്‌സിങ് പ്രവേശനത്തിന് പരീക്ഷ നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പ്രവേശനപരീക്ഷ നടത്തണമെന്ന് ദേശീയ നഴ്‌സിങ് കൗൺസിൽ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
കേരളം ഇതിനുള്ള നടപടികൾ നേരത്തേ തുടങ്ങിയെങ്കിലും മാർക്ക് അടിസ്ഥാനമാക്കി പ്രവേശനം തുടരുകയായിരുന്നു. പരീക്ഷാ തയ്യാറെടുപ്പുകൾക്കായി മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്. നടത്തിപ്പ് ഏജൻസി സംബന്ധിച്ച് നഴ്‌സിങ് കൗൺസിൽ, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റ് തുടങ്ങിയവയിൽനിന്ന് അഭിപ്രായം സ്വീകരിക്കും.നിലവിൽ പ്ലസ്ടു മാർക്കിന്റെ അടിസ്ഥാനത്തിൽ എൽബിഎസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയാണ് സർക്കാർ കോളേജുകളിലെ മുഴുവൻ സീറ്റിലും സ്വാശ്രയ കോളേജുകളിൽ പകുതിസീറ്റിലും പ്രവേശനത്തിനുള്ള റാങ്ക്‌പട്ടിക തയ്യാറാക്കുന്നത്. രാജ്യത്ത് വിവിധ സംസ്ഥാനങ്ങൾ പ്രവേശന പരീക്ഷ വഴിയാണ് ബിഎസ്‌സി പ്രവേശനം നടത്തുന്നത്.
by liji HP News | Mar 1, 2024 | Latest News, ജില്ലാ വാർത്ത
ചിറയിൻകീഴ്: നിലത്തിൽ പോരിനൊരുങ്ങി ശാർക്കര. ശാർക്കരയിൽ ഇന്ന് ഉച്ചമുതൽക്കെ ഭക്തജങ്ങളുടെ തിരക്കേറിയിരിക്കുകയാണ്. വെയിൽ താഴ്ന്ന് 4മണി കഴിഞ്ഞാലുടൻ നിലത്തിൽ പോര് ആരംഭിക്കുമെന്നാണ് ക്ഷേത്രഭാരവാഹികൾ അറിയിച്ചത്. ശാർക്കര കാളിയൂട്ടിന്റെ തത്സമയ ദൃശ്യങ്ങൾ നിങ്ങളിൽ എത്തിക്കാനായി ഹൃദയപൂർവ്വം ന്യൂസ് ഫേസ് ബുക്കിലും യൂ ട്യൂബിലും ലൈവ് സംഘടിപ്പിച്ചിട്ടുണ്ട്. യൂ ട്യൂബ് ലിങ്കും ഫേസ്ബുക്ക് ലിങ്കും താഴെ കൊടുക്കുന്നു.
by liji HP News | Mar 1, 2024 | Latest News, ദേശീയ വാർത്ത
കേരളത്തിലേക്ക് കൂടുതൽ സര്‍വീസുകൾ; വേനൽക്കാല ഷെഡ്യൂളുമായി എയര്‍ലൈൻ. തിരുവനന്തപുരത്തേക്കുള്ള സര്‍വീസ് വര്‍ധിപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരത്തേക്കുള്ള പ്രതിദിന സര്‍വീസ് ആഴ്ചയില്‍ പത്ത് ആക്കി ഉയര്‍ത്തി. ഇതിന് പുറമെ ജയ്പൂരിലേക്ക് പുതിയ സര്‍വീസ് പ്രഖ്യാപിക്കുകയും ചെയ്തു. നിലവില്‍ അബുദാബിയില്‍ നിന്ന് കൊച്ചിയിലേക്ക് ദിവസേന മൂന്ന് സര്‍വീസുകളുണ്ട്.
പുതിയ സര്‍വീസുകള്‍ വരുന്നതോടെ കേരളത്തിലേക്ക് ആഴ്ചയില്‍ ആയിരത്തോളം പേര്‍ക്കും ജയ്പൂരിലേക്ക് 1200 പേര്‍ക്കും കൂടുതല്‍ സഞ്ചരിക്കാനുള്ള അവസരമാണ്.ജയ്പൂരിലേക്ക് ജൂണ്‍ 16നാണ് പുതിയ സര്‍വീസ് തുടങ്ങുന്നത്. ആദ്യം ആഴ്ചയില്‍ നാല് സര്‍വീസുകളാണ് ഉണ്ടാകുക. ജയ്പൂരിലേക്ക് കൂടി സര്‍വീസ് തുടങ്ങുന്നതോടെ ഇത്തിഹാദിന്റെ ഇന്ത്യന്‍ സെക്ടറുകളിലേക്കുള്ള സര്‍വീസുകള്‍ 11 ആയി ഉയരും.
ജൂൺ 15ന് തുർക്കിയിലേക്കും സർവീസ് ആരംഭിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ആഴ്ചയിൽ 3 വിമാന സർവീസുകളാണ് ഉണ്ടാകുക. കൂടാതെ വിവിധ രാജ്യങ്ങളിലേക്കുള്ള സർവീസുകളുടെ എണ്ണം വർധിപ്പിക്കുകയും ചെയ്തു. ഇന്ത്യയില്‍ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് പോകുന്നവര്‍ക്ക് അബുദാബി വഴി കണക്ഷന്‍ സര്‍വീസും പ്രയോജനപ്പെടുത്താം.
by liji HP News | Mar 1, 2024 | Latest News, കേരളം
പറവൂര്‍ നഗരസഭയുടെ ശരണാലയത്തിലെ അന്തേവാസിയുടെ നാല് ലക്ഷം രൂപ നഗരസഭയിലെ 2 ഹെല്‍ത്ത് ജീവനക്കാര്‍ ചേര്‍ന്ന് തട്ടിയെടുത്തു. സംഭവം പുറത്തിറഞ്ഞതോടെ അന്തേവാസിയുടെ വീട്ടിലെത്തി പണം കൈമാറി കേസില്‍ നിന്ന് രക്ഷപ്പെടാനും ഉദ്യോഗസ്ഥര്‍ ശ്രമം ആരംഭിച്ചു. പറവൂര്‍ നഗരസഭയിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായിരുന്ന ശ്യാം , ജിന്‍സി എന്നിവരാണ് പണം തട്ടിയെടുത്തത്. നിലവില്‍ ഇവര്‍ രണ്ടുപേരും കൊച്ചി കോര്‍പ്പറേഷനിലാണ് ജോലി ചെയ്യുന്നത്.
സര്‍ക്കാര്‍ ജീവനക്കാരനായി വിരമിച്ച നഗരസഭാ ശരണാലയത്തിലെ അന്തേവാസിയുടെ അക്കൗണ്ടില്‍ ഉണ്ടായിരുന്ന 4 ലക്ഷം രൂപയാണ് നഗരസഭയിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായിരുന്ന ശ്യാം , ജിന്‍സി എന്നിവര്‍ ചേര്‍ന്ന് തട്ടിയെടുത്തത്. അന്തേവാസിയെ ബന്ധുക്കളെത്തി വീട്ടിലേക്ക് കൊണ്ടുപോയ ശേഷമാണ് തട്ടിപ്പ് വിവരം പുറത്തിറങ്ങുന്നത്. ഇതോടെ മോഷ്ടിച്ച പണം അന്തേവാസിയുടെ വീട്ടിലെത്തിച്ച് ഉദ്യോഗസ്ഥര്‍ കേസില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമവും ആരംഭിച്ചു. വിവരമറിഞ്ഞിട്ടും പറവൂര്‍ നഗരസഭാ സെക്രട്ടറി ഉദ്യോഗസ്ഥരെ സംരക്ഷിക്കാനാണ് ശ്രമിച്ചത്. കൗണ്‍സില്‍ യോഗത്തില്‍ വിഷയം ഉയര്‍ന്നതോടെ ഉദ്യോഗസ്ഥര്‍ നടത്തിയ തട്ടിപ്പിനെ കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി.
സര്‍ക്കാര്‍ ജീവനക്കാരുടെ സര്‍വീസ് ചട്ടങ്ങളുടെ ഗുരുതരലംഘനമാണ് രണ്ടു ഉദ്യോഗസ്ഥരും നടത്തിയത്. ആരും പരാതി നല്‍കിയില്ലെങ്കിലും ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാനുള്ള അധികാരം സെക്രട്ടറിക്ക് ഉണ്ട്. ശരണാലയത്തില്‍ കഴിഞ്ഞിരുന്ന മറ്റു അന്തേവാസികളുടെ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ ഉള്‍പ്പെടെ ഈ ഉദ്യോഗസ്ഥര്‍ തട്ടിയെടുത്തിട്ടുണ്ടോ എന്നതും പരിശോദിക്കുന്നുണ്ട്. നിലവില്‍ പറവൂരില്‍ നിന്ന് ട്രാന്‍സ്ഫര്‍ വാങ്ങിയ രണ്ടു ഉദ്യോഗസ്ഥരും കൊച്ചി കോര്‍പ്പറേഷനിലാണ് ജോലി ചെയ്യുന്നത്. സാമ്പത്തിക തട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെയും ഉദ്യോഗസ്ഥരെ സംരക്ഷിച്ച സെക്രട്ടറിക്കെതിരെയും വിജിലന്‍സില്‍ പരാതി നല്‍കാനും നഗരസഭ കൗണ്‍സിലര്‍മാര്‍ തീരുമാനിച്ചിട്ടുണ്ട്.
by liji HP News | Mar 1, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ദേശീയഗാനം തെറ്റായി ആലപിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റിനെതിരെ പരാതി. തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് പാലോട് രവിക്കെതിരെയാണ് ബിജെപി നേതാവ് പൊലീസില്‍ പരാതി നല്‍കിയത്.
ദേശീയഗാനത്തെ അവഹേളിച്ചു എന്നാരോപിച്ചാണ് ബിജെപി തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് ബി എസ് രാജീവ്, തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. കെപിസിസി സംഘടിപ്പിച്ച സമരാഗ്നി പ്രക്ഷോഭയാത്രയുടെ സമാപന സമ്മേളനത്തിലാണ് പരാതിക്ക് അടിസ്ഥാനമായ സംഭവമുണ്ടാകുന്നത്.
‘പരിണിത പ്രജ്ഞനും എംഎല്‍എയുമൊക്കെ ആയിരുന്ന ഒരു വ്യക്തിയുടെ ഭാഗത്തു നിന്ന് ഉണ്ടാകാന്‍ പാടില്ലാത്ത തരത്തില്‍ മൈക്ക് സ്റ്റാന്‍ഡില്‍ താളം പിടിച്ചും, തെറ്റായുമാണ് ദേശീയ ഗാനം ആലപിക്കാന്‍ ആരംഭിച്ചത്. ഇത് ബോധപൂര്‍വമാണെന്നെ കാണുന്നവര്‍ക്ക് മനസിലാക്കാന്‍ സാധിക്കുകയുള്ളു. ആയതിനാല്‍ ഈ വിഷയം അന്വേഷിച്ച് മേല്‍ നടപടി സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു’. ബിജെപി നേതാവ് പരാതിയിൽ ആവശ്യപ്പെട്ടു.
Recent Comments