ഷാബു( മഞ്ജു 45) നിര്യാതനായി

ഷാബു( മഞ്ജു 45) നിര്യാതനായി

ആറ്റിങ്ങൽ: മണനാക്ക് അനശ്വരയിൽ ഷറഫുദ്ദീൻ- അസുമാ ബീവി ദമ്പതികളുടെ മകൻ ഷാബു( മഞ്ജു 45) നിര്യാതനായി. രണ്ടുദിവസം മുമ്പുണ്ടായ ബൈക്ക് അപകടത്തിൽ ഗുരുതര പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.

സഹോദരങ്ങൾ- ഷിബു, ജൂലി.

കോണ്‍ഗ്രസ് സാധ്യതാ പട്ടിക പുറത്ത്; രാഹുല്‍ മാങ്കൂട്ടത്തിലും അബ്ദുള്‍ റഷീദും പരിഗണനയില്‍

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സാധ്യതാ സ്ഥാനാര്‍ത്ഥി പട്ടികയില്‍ കെസി വേണുഗോപാലും, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലും. ആലപ്പുഴയിലാണ് ഇരുവരുടേയും പേര് പരിഗണിക്കുന്നത്. മുന്‍ സിഡിസി പ്രസിഡന്റ് എഎ ഷുക്കൂറും പരിഗണനയിലുള്ളതായാണ് സൂചന.

കണ്ണൂരില്‍ കെ സുധാകരന്‍ മത്സരിക്കാനില്ലെന്ന് നിലപാട് അറിയിച്ചതോടെ, കെപിസിസി സെക്രട്ടറി അഡ്വ. കെ ജയന്ത്, വി പി അബ്ദുള്‍ റഷീദ് എന്നിവരാണ് പരിഗണനയിലുള്ളത്. സിറ്റിങ് എംപിമാരെയെല്ലാം അതാത് മണ്ഡലങ്ങളില്‍ നിലനിര്‍ത്തിയിട്ടുണ്ട്. കെ സുധാകരന്‍ മത്സരിക്കുന്നതില്‍ ഹൈക്കമാന്‍ഡാകും അന്തിമ തീരുമാനമെടുക്കുക.

സാധ്യതാ സ്ഥാനാര്‍ത്ഥി പട്ടിക ഇങ്ങനെയാണ്

തിരുവനന്തപുരം – ശശി തരൂര്‍

ആറ്റിങ്ങല്‍ – അടൂര്‍ പ്രകാശ്

പത്തനംതിട്ട – ആന്റോ ആന്റണി

മാവേലിക്കര – കൊടിക്കുന്നില്‍ സുരേഷ്

ആലപ്പുഴ – കെ സി വേണുഗോപാല്‍, രാഹുല്‍ മാങ്കൂട്ടത്തില്‍, എഎ ഷുക്കൂര്‍

എറണാകുളം – ഹൈബി ഈഡന്‍

ചാലക്കുടി – ബെന്നി ബഹനാന്‍

ഇടുക്കി – ഡീന്‍ കുര്യാക്കോസ്

തൃശൂര്‍ – ടി എന്‍ പ്രതാപന്‍

ആലത്തൂര്‍ – രമ്യ ഹരിദാസ്

പാലക്കാട് – വി കെ ശ്രീകണ്ഠന്‍

കോഴിക്കോട് – എംകെ രാഘവന്‍

വടകര – കെ മുരളീധരന്‍

വയനാട് – രാഹുല്‍ ഗാന്ധി

കണ്ണൂര്‍ – കെ ജയന്ത്, വി പി അബ്ദുള്‍ റഷീദ്

കാസര്‍കോട് – രാജ്‌മോഹന്‍ ഉണ്ണിത്താന്‍

കാര്യവട്ടത്തെ അസ്ഥികൂടം പുരുഷന്റേത്, വാട്ടര്‍ ടാങ്കില്‍ ടൈയും കണ്ണടയും ബാഗും

കാര്യവട്ടത്തെ അസ്ഥികൂടം പുരുഷന്റേത്, വാട്ടര്‍ ടാങ്കില്‍ ടൈയും കണ്ണടയും ബാഗും

തിരുവനന്തപുരം: കാര്യവട്ടം ക്യാമ്പസിലെ പഴയ വാട്ടര്‍ ടാങ്കില്‍ കണ്ടെത്തിയ അസ്ഥികൂടം പുരുഷന്റേത് എന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. വാട്ടര്‍ ടാങ്കില്‍ നിന്ന് പാന്റ്, ഷര്‍ട്ട്, തൊപ്പി, ടൈ, കണ്ണട, ബാഗ് എന്നിവയും കണ്ടെത്തിയിട്ടുണ്ട്. തൂങ്ങി മരണമാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. വിശദമായ അന്വേഷണത്തില്‍ മാത്രമേ മരണകാരണം വ്യക്തമാകുള്ളൂ എന്നും പൊലീസ് പറയുന്നു.

ഇന്നലെ വൈകീട്ടാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ ഫൊറന്‍സിക് സംഘം പൊലീസിന്റെയും ഫയര്‍ഫോഴ്‌സിന്റെയും സാന്നിധ്യത്തില്‍ വാട്ടര്‍ ടാങ്കില്‍ പരിശോധന നടത്തി മഹസര്‍ തയ്യാറാക്കി. പരിശോധനയിലാണ് അസ്ഥികൂടം പുരുഷന്റേത് എന്ന നിഗമനത്തില്‍ പൊലീസ് എത്തിച്ചേര്‍ന്നത്.വാട്ടര്‍ ടാങ്കിന്റെ മുകളില്‍ നിന്ന് ടാങ്കിനുള്ളിലേക്ക് കഴുത്തില്‍ കുരുക്കിട്ട് തൂങ്ങിമരിച്ചതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. ടാങ്കില്‍ നിന്നും കയറും കുരുക്കും കണ്ടെത്തിയിട്ടുണ്ട്. കാലപഴക്കം കൊണ്ട് മൃതദേഹം അസ്ഥികൂടമായി താഴേക്ക് പതിച്ചതാകാമെന്നും പൊലീസ് പറയുന്നു. വിദഗ്ധമായ പരിശോധനയിലൂടെ മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂ.

അസ്ഥി കൂടം കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രദേശത്ത് കഴിഞ്ഞ കുറനാളുകളായി കാണാതായവരുടെ പട്ടിക തയ്യാറാക്കി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിവിധ സ്റ്റേഷനുകളില്‍ കാണാതായ കേസുകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.

എം.ജി കലോത്സവത്തിൽ ഇത്തവണ മാറ്റുരക്കാൻ കേരളത്തിലെ ആദ്യ ട്രാൻസ് അമ്മയും

എം.ജി കലോത്സവത്തിൽ ഇത്തവണ മാറ്റുരക്കാൻ കേരളത്തിലെ ആദ്യ ട്രാൻസ് അമ്മയും

കേരളത്തിലെ ആദ്യത്തെ ‘ട്രാൻസ് അമ്മ’യായ സിയ പവലുമുണ്ട് ഇത്തവണത്തെ എം.ജി. കലോത്സവത്തിന്. തേവര സേക്രഡ് ഹാർട്ട് കോളജിലെ ബി.എ ഇംഗ്ലീഷ് ഒന്നാംവർഷ വിദ്യാർഥിനിയായ സിയ പങ്കാളി സഹദിനും കുഞ്ഞ് സെബിയക്കുമൊപ്പമാണ് കോട്ടയത്തെത്തിയിരിക്കുന്നത്.

മറ്റൊരു സ്വപ്ന സാക്ഷാത്കാരം കൂടിയാണ് സിയക്കും സഹദിനും ഈ കലോത്സവം. ഒരിക്കലും സാധിക്കില്ലെന്ന് കരുതിയത് യാഥാർത്ഥ്യമാകുന്നതിന്റെ സന്തോഷത്തിലാണ് ഇവർ. തേവര സേക്രഡ് ഹാർട്ട് കോളജിലെ ബി.എ ഇംഗ്ലീഷ് ഒന്നാംവർഷ വിദ്യാർഥിനിയായ സിയ ഇത് ആദ്യമായാണ് ഒരു വേദിയിൽ മത്സരത്തിന് എത്തുന്നത്.

കോഴിക്കോട് ഉമ്മളത്തൂർ സ്വദേശിനിയായ സിയ ആറുവർഷമായി നൃത്തം അഭ്യസിക്കുന്നുണ്ട് ആദ്യദിനം ഭരതനാട്യത്തിൽ തന്നെയായിരുന്നു തുടക്കം. ശാസ്ത്രീയ സംഗീതം, ലളിതഗാനം, എന്നിവയിലും മത്സരമുണ്ട്. സിയ വേദിയിൽ എത്തുമ്പോൾ എല്ലാ പിന്തുണയുമായി പങ്കാളി സഹദും കുട്ടിയും ഒപ്പം ഉണ്ട്. പാതിവഴിയിൽ മുറിഞ്ഞ പ്ലസ് വൺ പഠനം തുല്യത പഠനം വഴി പൂർത്തിയാക്കി ശേഷമാണ് ബിരുദത്തിനു ചേർന്നത്.

വർക്കലയിൽ ട്രെയിൻ തട്ടി വയോധികൻ മരണപ്പെട്ടു

വർക്കലയിൽ ട്രെയിൻ തട്ടി വയോധികൻ മരണപ്പെട്ടു

വർക്കലയിൽ ട്രെയിൻ തട്ടി വയോധികൻ മരണപ്പെട്ടു. വർക്കല ശ്രീനിവാസപുരം സ്വദേശി പപ്പുട്ടി 76 ആണ് മരണപ്പെട്ടത്. വർക്കല മൈതാനത്ത് ഡി.വൈ.എസ്.പി ഓഫീസിന് സമീപത്തെ അടഞ്ഞു കിടക്കുന്ന റെയിൽവേ ഗേറ്റിന് സമീപത്താണ് അപകടം. തിരുവനന്തപുരം ഭാഗത്തു നിന്നും കൊല്ലം ഭാഗത്തേക്ക് പോയ കൊച്ചുവേളി – മുംബൈ എൽടിടി ഗരിബ് രഥ് എക്സ്പ്രസ് ട്രെയിൻ വർക്കല സ്റ്റേഷൻ എത്തുന്നതിന് തൊട്ട് മുൻപാണ് അപകടം. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.