ഒന്നാം സമ്മാനം 80 ലക്ഷം; കാരുണ്യ പ്ലസ് ലോട്ടറി ഫലം ഇന്ന്

ഒന്നാം സമ്മാനം 80 ലക്ഷം; കാരുണ്യ പ്ലസ് ലോട്ടറി ഫലം ഇന്ന്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് KN 511 ലോട്ടറി നറുക്കെടുപ്പ് ഇന്ന്. നറുക്കെടുപ്പിലൂടെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപയാണ് ഭാഗ്യശാലിക്ക് ലഭിക്കുക. രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയും ലഭിക്കും. ഒരു ലക്ഷം രൂപയുടെ മൂന്നാം സമ്മാനം 12 ഭാഗ്യശാലികൾക്കാണ് ലഭ്യമാവുക. എല്ലാ വ്യാഴാഴ്ചകളിലും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ ഫലം മൂന്ന് മണിക്ക് അറിയാം.

കാരുണ്യ പ്ലസ് ലോട്ടറി ഫലം ഔദ്യോഗിക വെബ്സൈറ്റുകളിലൂടെ (http://www.keralalotteries.com, https://www.keralalotteryresultnet ) അറിയാൻ കഴിയും.

കാരുണ്യ പ്ലസ് ലോട്ടറിയിലൂടെ നിങ്ങൾക്ക് ലഭിക്കുന്ന സമ്മാനം 5000 രൂപയിൽ കുറവാണെങ്കിൽ സംസ്ഥാനത്തെ ഏത് ലോട്ടറിക്കടയിൽ നിന്നും തുക സ്വന്തമാക്കാം. 5000 രൂപയിൽ കൂടുതലാണെങ്കിൽ തിരിച്ചറിയൽ രേഖയും ടിക്കറ്റും ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപ്പിക്കണം. ഒരു മാസത്തിനുള്ളിലാണ് ഇവ കൈമാറേണ്ടതുള്ളത്.

മലപ്പുറം ജില്ലാ ബാങ്കിനെ കേരള ബാങ്കില്‍ ലയിപ്പിച്ചത് ഹൈക്കോടതി ശരിവെച്ചു; റിസര്‍വ് ബാങ്ക് നിലപാട് തള്ളി

മലപ്പുറം ജില്ലാ ബാങ്കിനെ കേരള ബാങ്കില്‍ ലയിപ്പിച്ചത് ഹൈക്കോടതി ശരിവെച്ചു; റിസര്‍വ് ബാങ്ക് നിലപാട് തള്ളി

കൊച്ചി: മലപ്പുറം ജില്ലാ ബാങ്കിനെ കേരള ബാങ്കില്‍ ലയിപ്പിച്ചത് ഹൈക്കോടതി ശരിവെച്ചു. ലയനവുമായി ബന്ധപ്പെട്ട സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ശരിവെയ്ക്കുകയായിരുന്നു.

ലയനത്തിനെതിരെ ലീഗ് മുന്‍ എംഎല്‍എ യു എ ലത്തീഫ് അടക്കമുള്ളവരാണ് ഹര്‍ജി നല്‍കിയത്. ഇവരുടെ ഹര്‍ജികള്‍ തള്ളി സിംഗിള്‍ ബെഞ്ച് ലയന നടപടി അംഗീകരിച്ചു. ഇതിനെ ചോദ്യം ചെയ്ത് നല്‍കിയ അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് തള്ളുകയായിരുന്നു.
ലയനവുമായി ബന്ധപ്പെട്ട് റിസര്‍വ് ബാങ്ക് സ്വീകരിച്ച നിലപാടും ഡിവിഷന്‍ ബെഞ്ച് തള്ളി. ആദ്യം ലയനത്തിന് തത്വത്തില്‍ അംഗീകാരം നല്‍കിയിട്ട് പിന്നീട് എന്തിനാണ് എതിര്‍ക്കുന്നത് എന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ചോദിച്ചു.

ലയനത്തിനായി സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന സഹകരണ നിയമഭേദഗതി നിയമാനുസൃതമാണന്ന് വിലയിരുത്തിയാണ് സിംഗിള്‍ ബെഞ്ച് ലയനത്തിന് അനുകൂലമായി ഉത്തരവിട്ടത്. ഈ ഭേദഗതി അസാധുവാണെന്ന് പ്രഖ്യാപിക്കണമെന്ന റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആവശ്യവും കോടതി തള്ളിയിരുന്നു. മലപ്പുറം ഒഴികെ മറ്റു ജില്ലാ ബാങ്കുകള്‍ പ്രമേയം പാസാക്കിയതോടെ സര്‍ക്കാര്‍ 2021ല്‍ നിയമം ഭേദഗതി ചെയ്യുകയായിരുന്നു. ജനുവരി 12ന് സഹകരണ സൊസൈറ്റി രജിസ്ട്രാര്‍ ഭേദഗതി പ്രകാരം ലഭിച്ച അധികാരം ഉപയോഗിച്ച് മലപ്പുറം ജില്ലാ ബാങ്കിന്റെ ലയനത്തിന് ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇത് കേന്ദ്ര ബാങ്കിങ് ഭേദഗതി നിയമത്തിന് എതിരാണെന്ന വാദം കോടതി അംഗീകരിച്ചിരുന്നില്ല.

പൊതുയോഗം ചേര്‍ന്ന് മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ അനുകൂല പ്രമേയം പാസാക്കണമെന്ന കേന്ദ്ര ബാങ്കിങ് ഭേദഗതി നിയമത്തിന് വിരുദ്ധമാണ് സംസ്ഥാന നിയമമെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. റിസര്‍വ് ബാങ്കിന്റെ ലൈസന്‍സില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കിന് കേന്ദ്ര നിയമം ബാധകമാണെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു. എന്നാല്‍ ബാങ്കിങ് കാര്യങ്ങള്‍ക്ക് മാത്രമാണ് കേന്ദ്രനിയമം ബാധകമെന്നും സഹകരണസംഘങ്ങളുടെ ലയനത്തിന് സംസ്ഥാന നിയമം പാലിക്കണമെന്നും അന്ന് കോടതി വിലയിരുത്തിയിരുന്നു.

വർക്കലയിൽ ഭർത്താവ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ ഭാര്യ മരിച്ചു

വർക്കലയിൽ ഭർത്താവ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ ഭാര്യ മരിച്ചു

തിരുവനന്തപുരം: ഭർത്താവ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ഗുരുതരാവസ്ഥയിൽ ചികിൽസയിലായിരുന്ന ഭാര്യ മരിച്ചു. വർക്കല ചാവർകോട് സ്വദേശി ലീല(45) ആണ് മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് ഭർത്താവ് അശോകൻ റിമാൻഡിലാണ്. ഫെബ്രുവരി 26 ന് പുലർച്ചെ ഒരു മണിയോടുകൂടിയായിരുന്നു സംഭവം. 70 ശതമാനത്തോളം പൊള്ളലേറ്റ ലീല ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സിയിലായിരുന്നു.

ലീലയുടെ ഭർത്താവ് അശോകന് ഒരു വർഷം മുന്നേ സ്ട്രോക്ക് വന്ന് ശരീരം തളർന്നിരുന്നു. ചികിത്സ നടന്നുവെങ്കിലും ഒരു കാലിന് മുടന്ത് സംഭവിച്ചതിനാൽ ജോലിക്ക് പോകാൻ കഴിയാത്ത സ്ഥിതിയിലായിരുന്നു. ഭാര്യ ലീല തൊഴിലുറപ്പ് ജോലിക്ക് പോയാണ് കുടുബം നോക്കിയിരുന്നത്. അവശനായ തന്നെ ഭാര്യ ഉപേക്ഷിച്ചു പോകുമെന്ന സംശയവും പേടിയുമാണ് ഭാര്യയെ കൊലപ്പെടുത്താൻ കാരണമെന്ന് ഇയാൾ പൊലീസിന് മൊഴി നൽകിയിരുന്നു.

സംഭവം നടക്കുമ്പോൾ ലീലയുടെ മകളും ചെറുമകളും ഉൾപ്പെടെ വീട്ടിൽ ഉണ്ടായിരുന്നു. രാത്രി അമ്മയുടെ കരച്ചിൽ കേട്ടെത്തുമ്പോൾ കണ്ടത് മണ്ണെണ്ണയുമായി നിൽക്കുന്ന പിതാവിനെയാണെന്നും അമ്മ മരണ വെപ്രാളത്തിൽ വീട്ടിൽ നിന്ന് ഇറങ്ങി ഓടുകയും മുറ്റത്തു വീഴുകയും ചെയ്തുവെന്നും മകൾ പറഞ്ഞു.

മകളാണ് വെള്ളം ഒഴിച്ചു തീ കെടുത്തിയത്. ബഹളം കേട്ട് നാട്ടുകാരും ഓടിയെത്തി. പൊള്ളലേറ്റ ലീലയെ നാട്ടുകാർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ പൊലീസ് അശോകനെ രാത്രി തന്നെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. മകളുടെ മൊഴി പ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്

സുലോചന (84) നിര്യാതയായി

സുലോചന (84) നിര്യാതയായി

ആറ്റിങ്ങൽ: കുറക്കട കൈലാത്തുകോണം വിളയിൽ വീട്ടിൽ പരേതനായ സുകുമാരന്റെ ഭാര്യ സുലോചന (84) നിര്യാതയായി.

മക്കൾ: കുചേലൻ, മദനൻ, രമണി പരേതനായ രമണൻ.
മരുമക്കൾ: വത്സല, വിജി, അജിത, രവി.
മരണാനന്തര ചടങ്ങുകൾ മാർച്ച്‌ 4 തിങ്കൾ രാവിലെ 9 ന്

സിദ്ധാര്‍ത്ഥന്റെ മരണം: പ്രധാന പ്രതി പിടിയില്‍; നാലുപേരെ പുറത്താക്കിയെന്ന് എസ്എഫ്‌ഐ

സിദ്ധാര്‍ത്ഥന്റെ മരണം: പ്രധാന പ്രതി പിടിയില്‍; നാലുപേരെ പുറത്താക്കിയെന്ന് എസ്എഫ്‌ഐ

കല്‍പ്പറ്റ: വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് പ്രധാന പ്രതി പിടിയില്‍. അക്രമം ആസൂത്രണം ചെയ്ത അഖില്‍ ആണ് കസ്റ്റഡിയിലായത്. പാലക്കാടു നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്.

സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ കുറ്റക്കാരെ ആരെയും സംരക്ഷിക്കില്ലെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐ കോളജ് യൂണിയന്‍ ഭാരവാഹികളായ നാലു പേരെ സംഘടനയില്‍ നിന്നും പുറത്താക്കിയിട്ടുണ്ട്. ആന്റി റാഗിങ് സെല്ലിന്റെ പ്രാഥമിക റിപ്പോര്‍ട്ട് പുറത്തു വന്നതിനു പിന്നാലെ നടപടി സ്വീകരിച്ചിരുന്നു.