by liji HP News | Feb 29, 2024 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: വീല്‍ ചെയര്‍ നല്‍കാത്തതിനെ തുടര്‍ന്ന് എണ്‍പതുകാരനായ യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ എയര്‍ ഇന്ത്യക്ക് 30 ലക്ഷം രൂപ പിഴ. ഈ മാസം 16 ന് മുംബൈയിലെ ഛത്രപതി ശിവജി വിമാനത്താവളത്തിലായിരുന്നു സംഭവം.
സംഭവത്തില്‍ ഡയറക്‌ട്രേറ്റ് ജനറല്‍ ഓഫ് സീവില്‍ ഏവിയേഷന്‍(ഡിജിസിഎ) എയര്‍ ഇന്ത്യക്ക് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് അയിച്ചിരുന്നു. വിശദീകരണം തൃപ്തികരമല്ലെന്ന് പറഞ്ഞ ഡിജിസിഎ എയര്‍ ഇന്ത്യക്ക് പിഴ വിധിക്കുകയായിരുന്നു.
യാത്രക്കാരന്റെ ഭാര്യക്ക് വീല്‍ചെയര്‍ നല്‍കിയിരുന്നുവെന്നും മറ്റൊന്ന് ക്രമീകരിക്കുന്നതുവരെ കാത്തിരിക്കാന്‍ വിമാനത്താവള ജീവനക്കാര്‍ ആവശ്യപ്പെട്ടതായും എയര്‍ലൈന്‍ അറിയിച്ചു. എന്നാല്‍ ഭാര്യയോടൊപ്പം ടെര്‍മിനലിലേക്ക് നടക്കാന്‍ യാത്രക്കാരന്‍ തീരുമാനിക്കുകയായിരുന്നുവെന്നുമാണ് എയര്‍ലൈനിന്റെ വിശദീകരണം.
വിമാനയാത്രയില്‍ ഭിന്നശേഷിക്കാര്‍/അല്ലെങ്കില്‍ ചലനശേഷി കുറഞ്ഞ വ്യക്തികള്‍ എന്നിങ്ങനെയുള്ള പ്രത്യേക മാനദണ്ഡങ്ങള്‍ എയര്‍ ഇന്ത്യ പാലിച്ചിട്ടില്ലെന്ന് ഡിജിസിഎ കണ്ടെത്തി. എയര്‍ക്രാഫ്റ്റ് റൂള്‍സ്, 1937-ല്‍ പറഞ്ഞിരിക്കുന്ന നിയന്ത്രണങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടതാണ് എയര്‍ലൈനില്‍ പിഴ ചുമത്താന്‍ കാരണമായത്. വിമാനം കയറുമ്പോഴോ ഇറങ്ങുമ്പോഴോ സഹായം ആവശ്യമുള്ള യാത്രക്കാര്‍ക്ക് മതിയായ വീല്‍ചെയറുകള്‍ ഉറപ്പാക്കണമെന്ന് എയര്‍ലൈനുകള്‍ക്ക് ഡിജിസിഎ നിര്‍ദേശമുണ്ട്.
by liji HP News | Feb 29, 2024 | Latest News, ജില്ലാ വാർത്ത
അഞ്ചു തലമുറകളുടെ മലയാളം അധ്യാപകനും വാഗ്മിയുമായ അഞ്ചൽ ജിബിസി കുറുപ്പ് ഗാന രചന നിർവഹിച്ചു പ്രശസ്ത സംഗീത സംവിധായകനായ സംഗീത് കോയിപ്പാട് ഈണം നൽകി ചലച്ചിത്ര പിന്നണി ഗായകൻ സന്തോഷ് രാജ് ആലപിച്ച, ഭക്തി ഗാന ആൽബം “കാവിലമ്മ” അഞ്ചൽ കരുകോൺ പേക്കാവിൽ ശ്രീ മൂകാംബിക ദേവീ ക്ഷേത്രത്തിൽ ക്ഷേത്ര മേൽശാന്തി വിനോദ് നമ്പൂതിരി പ്രകാശനം നിർവഹിച്ചു.
ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി കമൽ നാധ്, ചലച്ചിത്ര ഗാന രചയിതാവും സംവിധായകനുമായ ദീപു ആർ എസ്, ചടയമംഗലം ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികൾ, ഭക്ത ജനങ്ങൾ, കലാകാരന്മാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
by liji HP News | Feb 29, 2024 | Latest News, കേരളം
തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ സിസ്റ്റർ ലിനിയുടെ ഓർമ്മകള്‍ മുൻപില്‍ മുൻ മന്ത്രി കെ.കെ. ശൈലജ. വടകര പാർലമെൻറ് മണ്ഡലം സ്ഥാനാർഥിയായി പ്രഖ്യാപിച്ചതോടെ സജീവമായി പ്രചരണ രംഗത്താണ് ശൈലജ.ബുധനാഴ്ച പേരാമ്പ്ര മണ്ഡലത്തിലായിരുന്നു പര്യടനം. പേരാമ്പ്ര നിയോജക മണ്ഡലത്തിലെ ചങ്ങരോത്ത് പഞ്ചായത്തിലെ നിവാസികളോടും പേരാമ്പ്ര താലൂക്ക് ആശുപത്രി ജീവനക്കാരോടും വോട്ടഭ്യർത്ഥിച്ചു. ഒട്ടേറെ ഓർമ്മകളുണർത്തുന്ന സന്ദർശനമാണിതെന്ന് ശൈലജ ഫേസ് ബുക്കില്‍ കുറിച്ചു. നിപ്പ വൈറസ് ആദ്യമായി പ്രത്യക്ഷപ്പെട്ടത് ചെങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ സൂപ്പി കട എന്ന കൊച്ചു പ്രദേശത്താണ്. തൊട്ടടുത്തുള്ള ആശുപത്രി എന്ന നിലയില്‍ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലായിരുന്നു രോഗബാധിതരെ ആദ്യമായി ചികിത്സിച്ചത്.
രോഗീപരിചരണത്തിനിടെയാണ് പ്രിയ ലിനിക്ക് നിപ വൈറസ് ബാധ ഉണ്ടായത്. ആതുരസേവനത്തിനിടയാണ് ലിനി രോഗബാധിതയായി മരണപ്പെടുന്നത്. ആരോഗ്യമേഖലയുടെ സേവനസന്നദ്ധതയുടെയും അർപ്പണ മനോഭാവത്തിൻ്റെയും പ്രതീകമാണ് ലിനി.ലിനിയെക്കുറിച്ചുള്ള ഓർമ്മകള്‍ എപ്പോഴും വേദനിപ്പിക്കുന്ന അനുഭവമാണ്. ഇതേ സമയം തന്നെ ത്യാഗത്തിന്റെ പ്രതീകം ആയിട്ടുള്ള ലിനി ഈ നാടിൻ്റെ അഭിമാനമാണെന്ന് ശൈലജ ഫേസ് ബുക്കില്‍ കുറിച്ചു.
കെ കെ ശൈലജ ഫേസ് ബുക്കില്‍ കുറിച്ചത്
തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി പേരാമ്പ്ര നിയോജക മണ്ഡലത്തിലെ ചങ്ങരോത്ത് പഞ്ചായത്തിലെ നിവാസികളോടും പേരാമ്പ്ര താലൂക്ക് ആശുപത്രി ജീവനക്കാരോടും വോട്ടഭ്യർത്ഥിച്ചു. ഒട്ടേറെ ഓർമ്മകളുണർത്തുന്ന സന്ദർശനമായിരുന്നു അത്. നിപ്പ വൈറസ് ആദ്യമായി പ്രത്യക്ഷപ്പെട്ടത് ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ സൂപ്പി കട എന്ന കൊച്ചു പ്രദേശത്താണ്. തൊട്ടടുത്തുള്ള ആശുപത്രി എന്ന നിലയിൽ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലായിരുന്നു രോഗബാധിതരെ ആദ്യമായി ചികിത്സിച്ചത്.
രോഗീപരിചരണത്തിനിടെയാണ് പ്രിയ ലിനിക്ക് നിപ വൈറസ് ബാധ ഉണ്ടായത്. ആതുരസേവനത്തിനിടയാണ് ലിനി രോഗബാധിതയായി മരണപ്പെടുന്നത്. ആരോഗ്യമേഖലയുടെ സേവനസന്നദ്ധതയുടെയും അർപ്പണ മനോഭാവത്തിൻ്റെയും പ്രതീകമാണ് ലിനി. ലിനിയെക്കുറിച്ചുള്ള ഓർമ്മകൾ എപ്പോഴും വേദനിപ്പിക്കുന്ന അനുഭവമാണ്. ഇതേ സമയം തന്നെ ത്യാഗത്തിന്റെ പ്രതീകം ആയിട്ടുള്ള ലിനി ഈ നാടിൻ്റെ അഭിമാനമാണ്.
by liji HP News | Feb 29, 2024 | Latest News, കേരളം
മലപ്പുറം താനൂർ ഒട്ടുംപുറത്ത് നവജാത ശിശുവിനെ അമ്മ കൊലപ്പെടുത്തിയത് ബക്കറ്റിലെ വെള്ളത്തിൽ മുക്കി. മാനഹാനി ഭയന്നാണ് കൊലപാതകമെന്നും പ്രതി മൊഴി നൽകി. ഒറ്റയ്ക്കാണ് മാതാവ് കൃത്യം ചെയ്തതെന്നും മാതാവ് ജുമൈലത്തിന്റെ മൊഴി. പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തി.
ഈ മാസം 24നാണു ഒട്ടും പുറം സ്വദേശി ജുമൈലത്ത് കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ആൺകുഞ്ഞിന് ജന്മം നൽകിയത്. 27നു ഡിസ്ചാർജ് ആയ ശേഷം വീട്ടിലെത്തിയ ജുമൈലത്ത് കുഞ്ഞിനെ ബക്കറ്റ്‌റിൽ വെള്ളം നിറച്ച ശേഷം മുക്കി കൊലപെടുത്തുകയായിരുന്നു. വീട്ടിൽ ഉണ്ടായിരുന്ന ഉമ്മയും മറ്റു മൂന്നു മക്കളും ഉറങ്ങിയെന്നു ഉറപ്പ് വരുത്തിയ ശേഷമായിരുന്നു ക്രൂര കൃത്യം. തുടർന്ന് മുറ്റത്തു കഴിച്ചിട്ടു. ഒന്നര വർഷത്തോളമായി ഭർത്താവുമായി അകന്നു കഴിയുകയായിരുന്നു യുവതി. ഇതിനിടയിൽ ഗർഭിണി ആയ കാര്യം രഹസ്യമായി സൂക്ഷിക്കുകയായിരുന്നു. കുഞ്ഞുണ്ടായ കാര്യം പുറത്തറിഞ്ഞാൽ ഉണ്ടാകുന്ന നാണക്കേട് ഭയന്നാണ് കൊലപ്പെടുത്താൻ തീരുമാനിച്ചതെന്നു യുവതി പോലീസിനോട് പറഞ്ഞു.
ഇന്ന് രാവിലെ യുവതിയെ സംഭവ സ്ഥലത്ത് എത്തിചായിരുന്നു പോലീസിന്റെ പരിശോധന. പൊലീസിന് കുഞ്ഞിനെ കുഴിച്ചു സ്ഥലം പ്രതി കാണിച്ചു കൊടുത്തു.. തുടർന്ന് മൃതദേഹം പുറത്തെടുത്തു. സംഭവത്തിൽ മാറ്റാരുടെയെങ്കിലും സഹായം യുവതിക്ക് ലഭിച്ചിട്ടുണ്ടോ എന്ന കാര്യം പോലീസ് അന്വേഷിക്കുന്നുണ്ട്. താനൂർ സിഐക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു. പോലീസ് അന്വേഷണം. പിന്നാലെ യുവതിയെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു.
by liji HP News | Feb 29, 2024 | Latest News, കേരളം
ആദായനികുതിവകുപ്പ് റിട്ടേൺ ഫയൽ ചെയ്യാൻ ബിനോയ് കോടിയേരിക്ക് നിർദേശം. ബിനോയ് കോടിയേരിയുടെ ഹർജി തീർപ്പാക്കി ഹൈക്കോടതി. ആദായനികുതി വകുപ്പ് ആവശ്യപ്പെട്ട രേഖകൾ നൽകണമെന്ന് ഹൈക്കോടതി. ആദായനികുതി വകുപ്പിന്റെ തുടർച്ചയായ നോട്ടിസുകൾക്കെതിരെ ബിനോയ് കോടിയേരി ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു.
ജസ്റ്റിസ് ദിനേശ് കുമാർ സിങ് ഹർജി ഇന്നു പരിഗണിച്ചു. 2015 –2016 മുതൽ 2021–2022 വരെയുള്ള ഇൻകംടാക്സ് റിട്ടേണുകൾ, ബാലൻസ് ഷീറ്റ്, ബാങ്ക് പലിശ സംബന്ധിച്ച വിവരങ്ങൾ തുടങ്ങിയവ ഹാജരാക്കാനാണു തുടരെയുള്ള നോട്ടിസുകളിൽ നിർദേശം നൽകിയിരിക്കുന്നത്. 6 വർഷത്തിലേറെ പഴക്കമുള്ള കാലത്തെ നികുതി റിട്ടേണുകൾ റീ ഓപ്പൺ ചെയ്യാൻ നിയമമില്ലെന്നും ചൂണ്ടിക്കാട്ടി ഇക്കാര്യത്തിൽ മറുപടി നൽകിയിരുന്നു.
Recent Comments