by liji HP News | Feb 27, 2024 | Latest News, ജില്ലാ വാർത്ത
കൊച്ചി: നടൻ സുരാജ് വെഞ്ഞാറമൂടിന്റെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യാൻ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. രാത്രി അമിത വേഗത്തിൽ ഓടിച്ച കാർ ഇടിച്ചു ബൈക്ക് യാത്രക്കാരന് പരുക്കേറ്റ സംഭവത്തിലാണ് നടപടി. ലൈസൻസ് സസ്പെൻഡ് ചെയ്യാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കാൻ നിർദേശിച്ച് മോട്ടോർ വാഹന വകുപ്പ് മൂന്നു തവണ നോട്ടിസ് നൽകിയിരുന്നു.
മൂന്നാം തവണയും നോട്ടീസിന് മറുപടി ലഭിക്കാതായതോടെയാണ് ലൈസൻസ് സസ്‌പെൻഡ് ചെയ്യാനുള്ള നടപടി സ്വീകരിക്കാൻ അധികൃതർ തീരുമാനിച്ചത്. നടന് ആദ്യം രജിസ്‌ട്രേഡ് തപാലിൽ അയച്ച നോട്ടീസ് കൈപ്പറ്റിയതിന്റെ രസീത് ആർടിഒയ്ക്ക് മടക്ക തപാലിൽ ലഭിച്ചിരുന്നു. മറുപടി ഇല്ലാതിരുന്നതോടെയാണ് രണ്ടാമതും മൂന്നാമതും നോട്ടീസ് അയച്ചത്.
by liji HP News | Feb 26, 2024 | Latest News, ജില്ലാ വാർത്ത
ചിറയിൻകീഴ് ഈഞ്ചക്കൽ ജംഗ്ഷനിൽ വാഗണർ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം.
ബൈക്ക് യാത്രികനെ ഗുരുതര പരുക്കളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
by liji HP News | Feb 26, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സിപിഐ സ്ഥാനാര്‍ഥികളെ ഇന്ന് പ്രഖ്യാപിക്കും. സംസ്ഥാന നിര്‍വാഹകസമിതി, കൗണ്‍സില്‍ യോഗങ്ങള്‍ക്ക് ശേഷം സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും.
തിരുവനന്തപുരത്ത് പന്ന്യന്‍ രവീന്ദ്രന്‍, വയനാട്ടില്‍ ആനി രാജ, തൃശൂരില്‍ വിഎസ് സുനില്‍കുമാര്‍, മാവേലിക്കരയില്‍ സിഎ അരുണ്‍കുമാര്‍ എന്നിവരെ മത്സരിപ്പിക്കാനാണ് ധാരണ.
അതേസമയം, സിപിഎം സ്ഥാനാര്‍ഥികളുടെ പ്രഖ്യാപനം നാളെയുണ്ടാകുമെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ നേരത്തെ പറഞ്ഞിരുന്നു. പതിനഞ്ച് സീറ്റുകളിലാണ് സിപിഎം മത്സരിക്കുന്നത്.
പത്തനംതിട്ടയില്‍ തോമസ് ഐസകും എറണാകുളത്ത് കെജെ ഷൈനും പ്രചാരണ പരിപാടികള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്. കോട്ടയത്ത് തോമസ് ചാഴിക്കാടന്‍ ഇടത് സ്ഥാനാര്‍ഥിയായി പ്രചാരണം ആരംഭിച്ചു. കാസര്‍കോട് എംവി ബാലകൃഷ്ണനും കണ്ണൂരില്‍ എംവി ജയരാജനുമാകും സ്ഥാനാര്‍ഥികള്‍.
വടകരയില്‍ കെകെ ശൈലജ, കോഴിക്കോട് എളമരം കരീം, മലപ്പുറത്ത് വി വസീഫ്, പൊന്നാനിയില്‍ കെ എസ് ഹംസ, പാലക്കാട് എ വിജയരാഘവന്‍, ഇടുക്കിയില്‍ ജോയ്സ് ജോര്‍ജ്, ആലത്തൂരില്‍ കെ രാധാകൃഷ്ണന്‍ കൊല്ലത്ത് എം മുകേഷ്, ആറ്റിങ്ങലില്‍ വി ജോയി എന്നിവരാകും മറ്റ് സിപിഎം സ്ഥാനാര്‍ഥികള്‍.
by liji HP News | Feb 26, 2024 | Latest News, ജില്ലാ വാർത്ത
തരിശുനിലത്തെ കൃഷി ഭൂമിയാക്കി മാറ്റാൻ പരിശ്രമിച്ച കർഷകനെ ക്ഷേത്രോൽസവത്തിൽ ആദരിച്ചു. നെൽകൃഷിക്ക് പേരു കേട്ട ഇടയ്ക്കോട്, പിരപ്പമൺകാട് ഏലായിൽ അൻപത് ഏക്കർ പാടശേഖരം വീണ്ടും കൃഷി ഭൂമിയാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ച അൻഫാറിനായാണ് ശ്രീഭൂതനാഥൻകാവ് ക്ഷേത്രട്രസ്റ്റും ഉൽസവ കമ്മിറ്റിയും ചേർന്ന് സ്നേഹോപഹാരം നൽകി ആദരിച്ചത്.
കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉപഹാരം നൽകി. അൻഫാറിന്റെ മകളും സ്കൂൾ വിദ്യാർത്ഥിയുമായ അജ്മി അൻഫാർ ഉപഹാരം ഏറ്റുവാങ്ങി.ഉത്രം മഹോൽസവത്തോടനുബന്ധിച്ച് ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ട്രസ്റ്റ് പ്രസിഡന്റ് ശ്രീധരൻ നായർ , ഉൽസവാഘോഷ കമ്മിറ്റി സെക്രട്ടറി ജയകുമാർ ജനറൽ കൺവീനർ ദീപു രവീന്ദ്രൻ , ട്രഷറർ സൂരജ് കുമാർ എന്നിവർ പങ്കെടുത്തു.
by liji HP News | Feb 26, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ തിരുവനന്തപുരത്തെത്തും. രാവിലെ 10ന് വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി വിഎസ്എസ്സിയിലേക്കു പോകും. അവിടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിക്കും.
തുടര്‍ന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്രയുടെ സമാപന സമ്മേളനത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കും. രാവിലെ 11.30 ന് സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് മത്സരം. അര ലക്ഷം പേര്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ സമ്മേളനത്തിനെത്തുമെന്ന് ബിജെപി നേതാക്കള്‍ വ്യക്തമാക്കി.
വിവിധ നിയോജക മണ്ഡലങ്ങളില്‍ നിന്നായി പുതുതായി ബിജെപിയിലെത്തിയ ആയിരത്തോളം പേരും കേന്ദ്ര സര്‍ക്കാരിന്റെ വിവിധ പദ്ധതികളുടെ ഗുണഭോക്താക്കളായവരും സമ്മേളനത്തിനെത്തും. രണ്ടു മാസത്തിനിടെ ഇതു മൂന്നാം തവണയാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്.
Recent Comments