ആറ്റിങ്ങലിലെ ഒരു പ്രമുഖ ഓൺലൈൻ ചാനലിലേയ്ക് ജീവനക്കാരെ ആവശ്യമുണ്ട്

ആറ്റിങ്ങലിലെ ഒരു പ്രമുഖ ഓൺലൈൻ ചാനലിലേയ്ക് ജീവനക്കാരെ ആവശ്യമുണ്ട്

ആറ്റിങ്ങലിലെ ഒരു പ്രമുഖ ഓൺലൈൻ ചാനലിലേയ്ക് എഡിറ്റർ കം ക്യാമറമാൻ, ആങ്കർ എന്നിവരെ ആവശ്യമുണ്ട്. ജേർണലിസം പഠിച്ചവർക്ക് മുൻഗണന. താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപെടുക.

മൊബൈൽ നമ്പർ: 9447655071

എം അബ്‌ദുൾ വാഹിദ് ചിറയിൻകീഴ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്

എം അബ്‌ദുൾ വാഹിദ് ചിറയിൻകീഴ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്

പാർട്ടിക്കുള്ളിലെ ഭിന്നതയെതുടർന്ന് പ്രസിഡന്റ് സ്ഥാനത്തേക്ക് ഇലക്ഷൻ പ്രഖ്യാപിച്ച ചിറയിൻകീഴിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായി എം അബ്‌ദുൾ വാഹിദ്നെ തിരഞ്ഞെടുത്തു. കോൺഗ്രസിലെ അൻസിൽ അൻസാരിക്ക് 5 വോട്ട്കളും, സി.പി.ഐ (എം) ലെ അബ്ദുൽ വാഹിദ് 12 വോട്ടും നേടി. ബി.ജെ.പിയുടെ 2 അംഗങ്ങൾ വിട്ടു നിന്നതായുമാണ് പ്രാഥമിക സൂചന.

പ്രസിഡന്റ് സ്ഥാനാർഥികളായി സിപിഐ (എം) നിന്ന് എം അബ്‌ദുൾ വാഹിദും, കോൺഗ്രസ് സ്ഥാനാർത്ഥിയായി അൻസിൽ അൻസാരിയുമായിരുന്നു മത്സരത്തിൽ ഉണ്ടായിരുന്നത്. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട എം അബ്‌ദുൾ വാഹിദ് പെരുമാതുറ വാർഡ്‌ മെമ്പറും, മത്സ്യത്തൊഴിലാളി നേതാവുമാണ്.

19 വാർഡ്‌കളുള്ള ചിറയിൻകീഴ് ഗ്രാമ പഞ്ചായത്തിൽ സിപിഎം 11, സിപിഐ 1, കോൺഗ്രസ്സ് 5, ബിജെപി 2, എന്നിങ്ങനെയായിരുന്നു 2020 ലെ തദ്ദേശ തിരഞ്ഞെടുപ്പിലെ സീറ്റ് നില.

ബിജു (4l) അന്തരിച്ചു

ബിജു (4l) അന്തരിച്ചു

ആലംകോട്: മേലാറ്റിങ്ങൽ കാട്ടിൽ വീട്ടിൽ ബിജു (4l) അന്തരിച്ചു. പരേതനായ രാജുവിൻ്റെയും ഓമനയുടെയും മകനാണ്. അസുഖ ബാധിതനായി ചികിത്സയിലിരിക്കെ ഇന്ന് ഉച്ചക്ക് ഒന്നര മണിയോടെ ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിൽ വച്ചാണ് അന്ത്യം സംഭവിച്ചത്.

അഭിഭാഷകർക്കെതിരെ നിരന്തരം നടക്കുന്ന കടന്നാക്രമങ്ങൾക്കെതിരെ ശകത്മായി പ്രതിഷേധിച്ച് ആറ്റിങ്ങൽ ബാർ അസോസിയേഷൻ

അഭിഭാഷകർക്കെതിരെ നിരന്തരം നടക്കുന്ന കടന്നാക്രമങ്ങൾക്കെതിരെ ശകത്മായി പ്രതിഷേധിച്ച് ആറ്റിങ്ങൽ ബാർ അസോസിയേഷൻ

നെടുമങ്ങാട് കോടതിയിലെ അഭിഭാഷകനായ അലിഫിനെ പോലീസ് മർദിച്ച സംഭവും,
തിരുവനന്തപുരം ബാറിലെ അഭിഭാഷകൻ അഡ്വ. വിനോദിനെതിരെ സാമൂഹ്യവിരുദ്ധന്മാർ നടത്തിയ ആക്രമണവും ചർച്ച ചെയ്യുവാൻ ആറ്റിങ്ങൽ ബാർ അസോസിയേഷൻ ഇന്ന് അടിയന്തര ജനറൽ ബോഡി യോഗം ബാർ അസോസിയേഷൻ ഹാളിൽ ചേർന്നു.

കഴിഞ്ഞ കുറച്ചുനാളുകളായി അഭിഭാഷകർക്കെതിരെ നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്ന കടന്നാക്രമങ്ങൾക്കെതിരെ ശക്തമായി പ്രതിഷേധിച്ചു കൊണ്ട് ആറ്റിങ്ങൽ ബാർ അസോസിയേഷന്റെ അടിയന്തിര ജനറൽ ബോഡി യോഗ തീരുമാനപ്രകാരം, ആറ്റിങ്ങൽ ബാർ അസോസിയേഷനിലെ മുഴുവൻ അഭിഭാഷകരും ഇന്ന് കോടതി നടപടികളിൽ നിന്നും വിട്ട് നിന്നു കൊണ്ട് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

ഇത്തരം സംഭവങ്ങൾ ഇനി മേലിൽ ആവർത്തിക്കാതിരിക്കുക, അഭിഭാഷകർക്കു നേരെ തൊഴിലിടത്തിൽ ഉണ്ടാകുന്ന അതിക്രമണങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടായിരുന്നു പ്രതിഷേധം.

ബാർ അസോസിയേഷൻ പ്രസിഡന്റ്‌ അഡ്വ.എസ്. ബെൻസി, ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ. ദിലീപ്. വി. എൽ, ട്രഷറർ അഡ്വ. മംഗലാപുരം ഷിബു, വൈസ് പ്രസിഡന്റ്‌ അഡ്വ. ലിഷ രാജ്. ആർ, ജോയിന്റ് സെക്രട്ടറി അഡ്വ. ക്രോസ്സ് ആന്റണി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ അഡ്വ. മിഥുൻ മങ്കാട്ട്, അതുല്യ, ദിവ്യ, വിജിൽ എന്നിവർ നേതൃത്വം നൽകി.

തൃശൂര്‍ മുല്ലശേരിയില്‍ ഭാരത് അരി വില്‍പ്പന തടഞ്ഞ് പൊലീസ്

തൃശൂര്‍ മുല്ലശേരിയില്‍ ഭാരത് അരി വില്‍പ്പന തടഞ്ഞ് പൊലീസ്

തൃശൂര്‍: തൃശൂര്‍ മുല്ലശേരിയില്‍ ഭാരത് അരി വില്‍പ്പന തടഞ്ഞ് പൊലീസ്. മുല്ലശേരി പഞ്ചായത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിലാണ് പൊലീസിന്റെ നടപടി
പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ അരി വിതരണം പെരുമാറ്റ ചട്ട ലംഘനമാണെന്ന് പൊലീസ് അറിയിച്ചു. വ്യാഴാഴ്ചയാണ് ഇവിടെ തെരഞ്ഞെടുപ്പ് നടക്കുന്നത്.

അരി വില്‍പ്പന തടഞ്ഞ പൊലീസ് നടപടിയില്‍ ബിജെപി പ്രവര്‍ത്തകരും പൊലീസും തമ്മില്‍ തര്‍ക്കമുണ്ടായി. പൊതുവിതരണ സംവിധാനത്തെ അട്ടിമറിച്ച് അരിവിതരണം നടത്തുന്നത് വോട്ട് ലക്ഷ്യമിട്ടെന്നാണെന്ന ആരോപണങ്ങള്‍ക്കിടെയാണ് നടപടി. അതേസമയം അരിവിതരണം സുരേഷ് ഗോപിയെ ജയിപ്പിക്കാനല്ലെന്നും രാജ്യത്താകെ അരി വിതരണം നടത്തുന്നുണ്ടെന്നുമാണ് ബിജെപിയുടെ മറുപടി.