‘ശൈലജ വരട്ടെ’; തെരഞ്ഞെടുപ്പില്‍ കരുത്തരെ നേരിടാനാണ് ഇഷ്ടം: കെ മുരളീധരന്‍

‘ശൈലജ വരട്ടെ’; തെരഞ്ഞെടുപ്പില്‍ കരുത്തരെ നേരിടാനാണ് ഇഷ്ടം: കെ മുരളീധരന്‍

കോഴിക്കോട്: തെരഞ്ഞെടുപ്പില്‍ കരുത്തരെ നേരിടാനാണ് ഇഷ്ടമെന്ന് കെ മുരളീധരന്‍ എംപി. കെകെ ശൈലജ കരുത്തുറ്റ സ്ഥാനാര്‍ത്ഥിയാണ്. ശക്തമായ മത്സരത്തിലൂടെ വിജയിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും കെ മുരളീധരന്‍ കോഴിക്കോട്ട് പറഞ്ഞു.

‘എനിക്ക് എപ്പോഴും കരുത്തരെ നേരിടാനാണ് ഇഷ്ടം. ശൈലജ ടീച്ചറാണ് വരുന്നതെങ്കില്‍ നല്ല കരുത്തുള്ള സ്ഥാനാര്‍ത്ഥിയാണ്. സ്ഥാനാര്‍ത്ഥിയെ സിപിഎം തീരുമാനിച്ചോട്ടെ. നല്ല മത്സരത്തിലൂടെയാണ് ഞാന്‍ ഇതുവരെ ജയിച്ചു വന്നിട്ടുള്ളത്. അങ്ങനെ നല്ല രീതിയില്‍ മത്സരം നടന്ന് വീണ്ടും ജയിച്ചു വരാന്‍ കഴിയുമെന്ന് പൂര്‍ണ വിശ്വാസമുണ്ടെന്നും’ കെ മുരളീധരന്‍ വ്യക്തമാക്കി.

‘പൊലീസ് നായ പോയത് സ്കൂട്ടര്‍ പോയെന്ന് സഹോദരൻ പറഞ്ഞതിന്‍റെ എതിര്‍ദിശയിലൂടെ’: മേരിയുടെ സഹോദരന്റെ മൊഴിയിൽ വൈരുധ്യമെന്ന് സിഎച്ച് നാഗരാജു

‘പൊലീസ് നായ പോയത് സ്കൂട്ടര്‍ പോയെന്ന് സഹോദരൻ പറഞ്ഞതിന്‍റെ എതിര്‍ദിശയിലൂടെ’: മേരിയുടെ സഹോദരന്റെ മൊഴിയിൽ വൈരുധ്യമെന്ന് സിഎച്ച് നാഗരാജു

തിരുവനന്തപുരം പേട്ടയില്‍ നാടോടി ദമ്പതികളുടെ മകളെ കാണാതായ സംഭവത്തില്‍ തിരച്ചില്‍ പത്താംമണിക്കൂറിലേക്ക്. മേരിയുടെ സഹോദരന്റെ മൊഴിയിലും വൈരുധ്യമെന്ന് സിറ്റി പൊലീസ് കമ്മീഷണർ സിഎച്ച് നാഗരാജു. സ്കൂട്ടറിലെത്തിയവർ ചോക്ലേറ്റ് നൽകി കുട്ടിയെ കൊണ്ടുപോയെന്നായിരുന്നു ആദ്യമൊഴി. പിന്നീട് തട്ടിക്കൊണ്ടുപോയെന്ന് കുട്ടികൾ തിരുത്തിയതായി പൊലീസ് അറിയിച്ചു.

കേസില്‍ എല്ലാവശവും പരിശോധിക്കുന്നുവെന്ന് കമ്മിഷണര്‍ അറിയിച്ചു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണ് സമയമെടുക്കുമെന്നും പ്രാഥമികവിവരങ്ങള്‍ പ്രകാരം പലവശങ്ങള്‍ പരിശോധിക്കുന്നുവെന്നും കമ്മിഷണര്‍ അറിയിച്ചു. കുട്ടിയുടെ സഹോദരന്‍ പറഞ്ഞ പ്രകാരം സ്കൂട്ടറില്‍തന്നെയാണ് കുട്ടിയെ കൊണ്ടുപോയതെന്ന് ഉറപ്പിക്കാറായിട്ടില്ലെന്നും കൃത്യമായ ലീഡ് ഇതുവരെ കിട്ടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കുട്ടിയുടെ കുടുംബത്തിന് ഒപ്പം താമസിച്ചിരുന്നവര്‍, ലോറി ഡ്രൈവര്‍മാര്‍ എന്നിവരുടെ മൊഴിയെടുക്കുകയാണ്. സ്കൂട്ടറിലാണ് കുട്ടിയെ കൊണ്ടുപോയതെന്ന് മേരിയുടെ മൂത്തസഹോദരന്‍ പറഞ്ഞെങ്കിലും പിന്നീട് ചോദിച്ചപ്പോള്‍ ഇളയസഹോദരന്‍ പറഞ്ഞ അറിവെന്ന് തിരുത്തി.

പൊലീസ് നായ കുട്ടിയെ കാണാതായതിന്റെ 400 മീറ്റര്‍ അകലെ വരെ പോയിരുന്നു എന്നാല്‍ സഹോദരന്‍റെ മൊഴിയില്‍ പറയുന്ന വഴിയിലൂടെയല്ല പൊലീസ് നായ പോയത്. നായ പോയത് സ്കൂട്ടര്‍ പോയെന്ന് കുട്ടി പറഞ്ഞതിന്‍റെ എതിര്‍ദിശയിലൂടെയായിരുന്നു. കുട്ടിക്കായി സമീപത്തെ കാടുപിടിച്ചു കിടക്കുന്ന പ്രദേശത്തും ചതുപ്പിലും പരിശോധനയുണ്ട്. അസ്വാഭാവികമായി ഒന്നും കണ്ടില്ലെന്നാണ് സമീപത്ത് രാത്രി ഉണ്ടായിരുന്ന സെക്യൂരിറ്റി ഗാര്‍ഡ് പറയുന്നത്.

ശ്രീ മുള്ളിയൻകാവ് ഭദ്രകാളി ക്ഷേത്രത്തിലെ തിരുഉത്സവത്തിനു തുടക്കമായി

ശ്രീ മുള്ളിയൻകാവ് ഭദ്രകാളി ക്ഷേത്രത്തിലെ തിരുഉത്സവത്തിനു തുടക്കമായി

ആറ്റിങ്ങൽ: ശ്രീ മുള്ളിയൻകാവ് ഭദ്രകാളി ക്ഷേത്രത്തിലെ തിരുഉത്സവത്തിനു തുടക്കമായി. ഫെബ്രുവരി 18 മുതൽ 24 വരെയാണ് ഉത്സവം നടക്കുന്നത്. ഫെബ്രുവരി 18നു തൃക്കൊടിയേറി. ഫെബ്രുവരി 20, 21 നു മുള്ളിയൻ കാവ് സദ്യ, 24 ന് രാവിലെ 8.30 നു പൊങ്കാലയും നടക്കും.

തിരുഉത്സവത്തിന്റെ രണ്ടാം ദിവസമായ ഇന്ന് വൈകുന്നേരം ഓട്ടൻ തുള്ളൽ, നൃത്തനൃത്ത്യങ്ങൾ..
മൂന്നാം ദിവസം നാളെ ചാക്യാർകൂത്ത്, നാടകം, നാലാം ദിവസം രാത്രി മേജർ സെറ്റ് കഥകളിയും അരങ്ങേറും.
അഞ്ചാം ദിവസം രാത്രി നാടകം മുഖാമുഖം, ആറാം ദിവസം രാത്രി ഗാനമേള, രാത്രി 12 നു ഉരുൾ ആരംഭം,
അവസാനദിവസം രാവിലെ 6 നു ഉരുൾ സന്ധിപ്പ്, രാവിലെ 8.30 നു പൊങ്കാല, രാത്രി 7 നു കുത്തിയോട്ടവും താലപ്പൊലിയും വിളക്കും, രാത്രി 10 നു കരോക്കെ ഗാനമേള, 12 നു തൃക്കൊടിയിറക്ക്, വെളുപ്പിന് രാവിലെ 1 മണിയ്ക്ക് ഗുരുസിയോട് കൂടി ഉത്സവം സമാപിയ്ക്കും.

യുവതിയെ പെട്രോൾ ഒഴിച്ച് ചുട്ടുകൊല്ലാൻ ശ്രമം

യുവതിയെ പെട്രോൾ ഒഴിച്ച് ചുട്ടുകൊല്ലാൻ ശ്രമം

ആലപ്പുഴയിൽ യുവതിയെ പെട്രോൾ ഒഴിച്ച് ചുട്ടുകൊല്ലാൻ ശ്രമം. സ്കൂട്ടറിൽ പോവുകയായിരുന്ന യുവതിയെ ഭർത്താവ് തടഞ്ഞുനിർത്തി പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ചേർത്തല താലൂക്ക് ആശുപത്രിക്ക് മുന്നിൽ ഇന്ന് രാവിലെയാണ് സംഭവം.

പട്ടണക്കാട് സ്വദേശിനി പ്രതീക്ഷയെയാണ് ഭർത്താവ് പെട്രോളൊഴിച്ച് തീകൊളുത്തിയത്. പ്രതീക്ഷയുടെ നില ഗുരുതരമാണെന്നാണ് വിവരം. കുടുംബ വഴക്കാണ് ആക്രമണ കാരണമെന്നാണ് സൂചന. സംഭവത്തിൽ ഭർത്താവിനും പൊള്ളലേറ്റിട്ടുണ്ട്. ഇരുവരും കോട്ടയം മെഡിക്കൽ കോളജ് ചികിത്സയിലാണ്.

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന. ഇന്ന് ഗ്രാമിന് 25 രൂപ വർധിച്ചു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5745 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 45,960 രൂപയാണ്. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 20 രൂപ വർധിച്ച് 4755 രൂപയിലെത്തി. ഫെബ്രുവരി മാസത്തിന്റെ ആദ്യ പകുതിയിൽ സ്വർണവില ഇടിയുകയായിരുന്നെങ്കിലും രണ്ടാം പകുതിയായപ്പോഴേക്കും വില തിരിച്ചുകയറി വരികയാണ്. സംസ്ഥാനത്തെ വെള്ളി വിലയിലും ഇന്ന് വർധനയുണ്ടായിട്ടുണ്ട്. ഗ്രാമിന് രണ്ട് രൂപ വർധിച്ച് വെള്ളി വില 78 രൂപയിലെത്തി.

ഈ മാസത്തിന്റെ തുടക്കത്തിൽ 46,520 രൂപയായിരുന്നു സ്വർണവില. ഫെബ്രുവരി രണ്ടിന് 46,640 രൂപയായി ഉയർന്ന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിലവാരത്തിൽ എത്തിയിരുന്നു.