വിദ്യാര്‍ത്ഥിനിയെ മര്‍ദ്ദിച്ച കേസ്: എസ്എഫ്‌ഐ നേതാവ് ജെയ്‌സണ്‍ ജോസഫിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി

വിദ്യാര്‍ത്ഥിനിയെ മര്‍ദ്ദിച്ച കേസ്: എസ്എഫ്‌ഐ നേതാവ് ജെയ്‌സണ്‍ ജോസഫിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി

പത്തനംതിട്ട: പത്തനംതിട്ടയില്‍ വിദ്യാര്‍ത്ഥിനിയെ മര്‍ദ്ദിച്ച കേസില്‍ എസ്എഫ്‌ഐ നേതാവ് ജെയ്‌സണ്‍ ജോസഫിന് തിരിച്ചടി. ജെയ്‌സന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി.

അന്വേഷണവുമായി ജെയ്‌സണ്‍ ജോസഫ് സഹകരിക്കണമെന്ന് സുപ്രീംകോടതി വാക്കാല്‍ നിര്‍ദ്ദേശം നല്‍കി. പത്തനംതിട്ട കടമ്മനിട്ട മൗണ്ട് സിയോണ്‍ കോളജില്‍ വെച്ചാണ് നിയമവിദ്യാര്‍ത്ഥിനിയെ എസ്എഫ്‌ഐ നേതാവ് മര്‍ദ്ദിച്ചത്.

പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന് അമ്മ വഴക്ക് പറഞ്ഞു; തിരുവനന്തപുരത്ത് വൈദ്യുതി ടവറില്‍ കയറി 14കാരന്റെ ആത്മഹത്യാ ഭീഷണി

പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന് അമ്മ വഴക്ക് പറഞ്ഞു; തിരുവനന്തപുരത്ത് വൈദ്യുതി ടവറില്‍ കയറി 14കാരന്റെ ആത്മഹത്യാ ഭീഷണി

തിരുവനന്തപുരം: പഠിക്കാത്തതിന് അമ്മ വഴക്കു പറഞ്ഞതിന്റെ ദേഷ്യത്തില്‍ വൈദ്യുതി ടവറില്‍ കയറി പതിനാലു വയസുകാരന്റെ ആത്മഹത്യാ ഭീഷണി. ഒടുവില്‍ അഗ്നിരക്ഷാ സേനയെത്തിയാണു കുട്ടിയെ താഴെയിറക്കിയത്.

തിരുവനന്തപുരം കാഞ്ഞാമ്പാറയിലാണ് സംഭവം. വീട്ടുകാരെയും നാട്ടുകാരെയും ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയാണ് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി 220 കെവി ലൈന്‍ കടന്നുപോകുന്ന വൈദ്യതി ടവറില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. കോലിയക്കോടിനു സമീപം കാഞ്ഞാമ്പാറ സ്വദേശിയായ വിദ്യാര്‍ഥിയുടെ മിഡ് ടേം പരീക്ഷയുടെ ഫലം ഇന്നലെയാണ് വന്നത്. മാര്‍ക്ക് കുറവായതിനാല്‍ അമ്മ വഴക്കു പറഞ്ഞു.

ഇതില്‍ കുപിതനായാണ് വിദ്യാര്‍ഥി വൈദ്യുതി ടവറില്‍ കയറിയത്. സ്‌കൂളിലേക്കെന്നു പറഞ്ഞ് ഇറങ്ങിയ കുട്ടി സമീപത്തെ വൈദ്യുതി ടവറിന്റെ മുകളില്‍ വലിഞ്ഞു കയറുകയായിരുന്നു. ഇതു ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരും വീട്ടുകാരും അനുനയിപ്പിച്ച് താഴെയിറക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെ വെഞ്ഞാറമ്മൂടു നിന്ന് അഗ്നിരക്ഷാ സേന സ്ഥലത്തെത്തി. ഇവര്‍ ജീവന്‍ പണയം വച്ചാണ് കുട്ടിയെ താഴെയിറക്കിയത്.

കേന്ദ്ര അവഗണന: ഡല്‍ഹിയില്‍ ഇടതു പ്രതിഷേധം ഇന്ന്

കേന്ദ്ര അവഗണന: ഡല്‍ഹിയില്‍ ഇടതു പ്രതിഷേധം ഇന്ന്

ന്യൂഡല്‍ഹി: കേരളത്തിന്റെ വികസനത്തിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തിക ഉപരോധം തീര്‍ക്കുന്നുവെന്ന് ആരോപിച്ച് ഇടതു മുന്നണിയുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ 11നു ജന്തര്‍ മന്തറില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ അണിനിരക്കുന്ന പരിപാടിയില്‍ ഡിഎംകെ, ആര്‍ജെഡി, ആം ആദ്മി പാര്‍ട്ടി, നാഷനല്‍ കോണ്‍ഫറന്‍സ്, ജെഎംഎം, എന്‍സിപി എന്നി പ്രതിപക്ഷ കക്ഷികള്‍ പങ്കെടുക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ പറഞ്ഞു.

രാവിലെ 10.30ന്‌ കേരള ഹൗസിനു മുന്നിൽനിന്ന്‌ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ജാഥയായി സമരവേദിയിലേക്ക്‌ നീങ്ങും. പ്രതിഷേധം ഉച്ചവരെ തുടരും. എൻഡിഎ ഇതര കക്ഷികളുടെ മുഖ്യമന്ത്രിമാരെയും ദേശീയ നേതാക്കളെയും സമരത്തിലേക്ക്‌ ക്ഷണിച്ച്‌ കത്ത്‌ നൽകിയിട്ടുണ്ട്‌. ഡൽഹി മലയാളികളുടെ പ്രതിനിധികളും പങ്കെടുക്കും. പരിപാടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പിണറായി വിജയനു തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ കത്തയച്ചിട്ടുണ്ട്. യുഡിഎഫിനെ ക്ഷണിച്ചെങ്കിലും പങ്കെടുക്കുന്നില്ല.

കേരളത്തിന്റെ അതിജീവനത്തിനും മുന്നോട്ടുപോക്കിനും അനിവാര്യമായ മാർഗം എന്ന നിലയിലാണ് ചരിത്രത്തിൽ അധികം കീഴ് വഴക്കങ്ങളില്ലാത്ത ഈ പ്രക്ഷോഭത്തിന്റെ മാർഗം തെരഞ്ഞെടുത്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ ഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കേരളത്തിന്റെ മാത്രമല്ല, പൊതുവിൽ സംസ്ഥാനങ്ങളുടെ ഭരണഘടനാ തത്വമായ അവകാശങ്ങൾ സംരക്ഷിക്കാനുള്ള പ്രക്ഷോഭമാണിത്. ഒരാളെയും തോൽപ്പിക്കുകയെന്ന ലക്ഷ്യത്തോടെയല്ല ഈ സമരം. തോറ്റു പിൻമാറുന്നതിന് പകരം അർഹതപ്പെട്ടത് നേടിയെടുക്കുക എന്ന ലക്ഷ്യമാണ് ഇതിന് പിന്നിൽ. രാജ്യമാകെ ഈ സമരത്തിന് പിന്തുണയുമായി കേരളത്തോടൊപ്പം നിലക്കൊള്ളുകയാണ്. എല്ലാവരുടെ പിന്തുണയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനെ കക്ഷിരാഷ്ട്രീയ നിറം നൽകി കാണാൻ ശ്രമിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആറ്റിങ്ങൽ നഗര സഭാ ബഡ്ജറ്റ് 2024-25

ആറ്റിങ്ങൽ നഗര സഭാ ബഡ്ജറ്റ് 2024-25

2024-25 വർഷത്തെ പദ്ധതികൾ

  • ജി.ഐ.എസ് മാപ്പിംഗ് പൂർത്തിയാക്കും.
  • കെ സ്മാർട്ട് ഫലപ്രദമായി നടപ്പാക്കും.
  • എല്ലാ വാർഡുകളിലും വാർഡ് കേന്ദ്രങ്ങൾ.
  • വാർഡ് കേന്ദ്രങ്ങളിലൂടെ ജനങ്ങൾക്ക് സേവനം നൽകും.
  • എല്ലാവർക്കും ഇ-സാക്ഷരത.
  • സൗജന്യ ഇന്റർനെറ്റ് സൗകര്യം.
  • നഗര ഭരണം കാര്യക്ഷമവും സുതാര്യവുമാക്കും.
  • അഴിമതി വിരുദ്ധസെൽ രൂപീകരിക്കും.
  • ടൗൺ ഹാൾ നിർമ്മാണം പൂർത്തീകരിക്കും
  • മുനിസിപ്പൽ കോളനി പ്രദേശത്ത് ഒരു ബഹുനില മന്ദിരം.
  • സ്ത്രീശാക്തീകരണത്തിൻ്റെ മാതൃകയായി അവിടെ വിവിധ പദ്ധതികൾ
  • നൈപുണ്യ വികസനകേന്ദ്രം, ഇ-സാക്ഷരത, കോൺഫറൻസ് ഹാൾ, കുടുംബശ്രീ ഓഫീസ്, തൊഴിൽ പരിശീലന ക്ലാസ്സുകൾ, സ്വയം പ്രതിരോധ പരിശീലനം, യോഗ-ഫിറ്റ്നസ് സെൻ്റർ, ബാസ്ക്കറ്റ് ബോൾ കോർട്ട്, ബാറ്റ്മിന്റൺ കോർട്ട്, നീന്തൽക്കുളം ഉൾപ്പെടെയുള്ള സംവിധാനങ്ങൾ.
  • നഗരസൗന്ദര്യം വർദ്ധിപ്പിക്കും.
  • പി ഡബ്ളിയു ഡി റോഡുകളിലും പരസ്യത്തിലൂടെ രണ്ടു വശത്തും ലൈറ്റുകൾ ക്രമീകരിക്കും.
  • LED ബൾബുകൾ പോസ്റ്റുകളിൽ മനോഹരമായി ക്രമീകരിക്കും.
  • പാതയോരങ്ങളിൽ വിവിധ വർണങ്ങളിലുള്ള പൂച്ചെടികൾ നട്ടുപിടിപ്പിക്കും.
  • റോഡിനിരുവശവും വ്യാപാരി വ്യവസായികളെയും സന്നദ്ധ സംഘടനകളെയും റസിഡൻസ് അസോസിയേഷനുകളെയും കൂട്ടിയോജിപ്പിച്ചുകൊണ്ട് പരിപാലിക്കും.
  • മാമം, അവനവഞ്ചേരി, കൊല്ലമ്പുഴ, ആലംകോട് വയോജന പാർക്കുകൾ നിർമ്മിക്കും.
  • TV ജംഗ്ഷൻ പാർക്ക് നവീകരിച്ച്, തുറന്ന വായനശാല, തെരുവ് നാടകങ്ങൾ, സാഹിത്യ സമ്മേളനങ്ങൾ, കലാസന്ധ്യകൾ എന്നിവ സംഘടിപ്പിക്കും.
  • ഓപ്പൺ ജിംനേഷ്യം നിർമ്മിക്കും.
  • രണ്ട് വഴിയോരവിശ്രമ കേന്ദ്രങ്ങൾ കൂടി സ്ഥാപിക്കും.
  • മാമം, ആലംകോട് എന്നിവിടങ്ങളിൽ ലൈബ്രറികൾ സ്ഥാപിക്കും.
  • ആറ്റിങ്ങൽ പ്രൈവറ്റ് ബസ് സ്റ്റാൻ്റ് മാമത്തേയ്ക്കു മാറ്റി സ്ഥാപിക്കും.
  • റീസർവ്വേയുമായി ബന്ധപ്പെട്ട് പുറമ്പോക്ക് ഭൂമി അളന്നു തിരിച്ച് വേലികെട്ടി ബോർഡുകൾ സ്ഥാപിക്കും.
  • മാമത്ത് ഒരു മോട്ടോർ വർക്ക് ഷോപ്പ്.
  • വഴിയോരക്കച്ചവടക്കാർക്ക് വേണ്ടി വെൻ്റിംഗ് സോൺ നിശ്ചയിക്കും.
  • എല്ലാ സ്‌കൂളുകൾക്കും കളിസ്ഥലങ്ങൾ,
  • എല്ലാ സ്‌കൂളുകളിലും കായികാധ്യാപകരെ നിയമിക്കും.
  • കായിക പ്രതിഭകളെ കണ്ടെത്തി പരിശീലനം നൽകും.
  • ഖോ-ഖോ പരിശീലനത്തിനായി ഒരു പ്രത്യേക ഗ്രൗണ്ട് നിർമ്മിക്കും.
  • നഗരസഭയ്ക്കുവേണ്ടി ഒരു പൊതുസ്റ്റേഡിയം.
  • ജനകീയ കായിക നയം നടപ്പാക്കും.
  • നഗരസഭ പരിധിയ്ക്കകത്തുള്ള കളിക്കളങ്ങൾ നഗരസഭയിലെ കുട്ടികൾക്കുളള പരിശീലനത്തിന് തുറന്നുകൊടുക്കും.
  • വയോജനങ്ങൾക്ക് പ്രത്യേകം വാർഡ് സഭ.
  • വയോമിത്രം പദ്ധതി – വിപുലീകരിക്കും
  • വയോജന ക്ലബ്ബുകൾ രൂപീകരിക്കും.
  • വയോജനങ്ങൾക്കുവേണ്ടി പെയ്‌ഡ് ഹോം പദ്ധതി.
  • വയോജനങ്ങൾക്ക് അംഗൻവാടികൾ മുഖേന പോഷകാഹാര പദ്ധതി
  • വാതിൽപ്പടി സേവനത്തിലൂടെ വയോജനങ്ങൾക്കുള്ള ആവശ്യങ്ങൾ പരിഹരിക്കും.
  • പകൽവീട് സംവിധാനം നടപ്പാക്കും.
  • വയോജനങ്ങളെക്കൂടി ഉൾപ്പെടുത്തി നഗരഭരണത്തെ സഹായിക്കാൻ ഒരു ഉപദേശക സമിതി രൂപീകരിക്കും.
  • വയോജനങ്ങൾക്ക് കൗൺസിലിംഗ് പദ്ധതി.
  • വയോജനങ്ങളുടെ അവകാശങ്ങളെക്കുറിച്ച് ബോധവൽക്കരണം.
  • തെരുവ് നായ്ക്കൾക്ക് എ.ബി.സി. പദ്ധതി.
  • പേവിഷബാധയ്ക്കെക്കെതിരെ കുത്തിവയ്പ്പ്.
  • തെരുവ് നായ്ക്കളിൽ നിന്നും ദത്തെടുക്കൽ പദ്ധതി പ്രോത്സാഹിപ്പിക്കും.
  • വരുമാന സ്രോതസ്സുകൾ വർദ്ധിപ്പിക്കും.
  • ട്യൂട്ടോറിയൽ കോളേജുകളെ ലൈസൻസ് പരിധിയിൽ കൊണ്ടു വരും.
  • വക്കീലന്മാർ, പ്രൊഫഷണലുകൾ തുടങ്ങിയവരിൽ നിന്നും തൊഴിൽ നികുതി പിരിവ് പൂർത്തിയാക്കും.
  •  വാഹന പാർക്കിംഗ് ഫീസ് ഏർപ്പെടുത്തും.
  •  പഴയ വാഹനം ലേലം ചെയ്‌ത് പുതിയ വാഹനം വാങ്ങും.
  •  എല്ലാവർക്കും ഇൻ്റർനെറ്റ് സൗകര്യം ഏർപ്പെടുത്തും.
  • ആലംകോട് ബഹുനില ഷോപ്പിംഗ് മാൾ നിർമ്മിക്കും.
  • വളർത്തുനായ്ക്കൾക്ക് ലൈസൻസ് വ്യാപകമാക്കും.
  • എല്ലാ സ്ഥാപനങ്ങളും ഹരിതചട്ടം പാലിക്കുന്നു എന്ന് ഉറപ്പു വരുത്തും.
  • മാലിന്യങ്ങൾ വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടി.
  • സി.സി.ടി.വി സ്ഥാപിക്കും.
  • സ്‌കൂൾ കുട്ടികൾക്ക് ഭക്ഷണം കഴിക്കുന്നതിന് ഡൈനിംഗ് ഹാൾ നിർമ്മിക്കും.
  •  തരിശുരഹിത നഗരം പദ്ധതി നടപ്പാക്കും.
  • എല്ലാ ഏലായിലും നെൽക്കൃഷി വ്യാപിപ്പിക്കും.
  • കേരഗ്രാമം പദ്ധതിയിലൂടെ തെങ്ങുകൃഷിക്ക് പ്രോത്സാഹനം.
  • ഒരു കാർഷിക മാസ്റ്റർ പ്ലാൻ തയ്യാറാക്കും.
  • എല്ലാ വിളകൾക്കും പ്രാധാന്യം നൽകും.
  • കൃഷി ആധുനികവത്കരിക്കും.
  • ശാസ്ത്ര സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തും.
  • കൃഷിക്കുവേണ്ടി ജലസേചന സൗകര്യങ്ങൾ പ്രയോജനപ്പെടുത്തും.
  • എല്ലാ വാർഡിലും കർഷക മിത്ര ആരംഭിക്കും.
  • കാർഷിക വിപണികൾ രൂപീകരിക്കും.
  • കിഴങ്ങുവർഗ്ഗങ്ങൾ, പഴവർഗ്ഗങ്ങൾ, പയറുവർഗ്ഗങ്ങൾ ഇവയിൽ സ്വയം പര്യാപ്തത,
  • കർഷകരെ സഹായിക്കാൻ വിള ഇൻഷുറൻസ് നഗരസഭ ചെയ്തുകൊടുക്കും.
  • അത്യുൽപ്പാദനശേഷിയുള്ള വിത്തുകളും തൈകളും വിതരണം ചെയ്യും.
  • ലേബർ ബാങ്കുകൾ രൂപീകരിക്കും.
  • ആധുനിക രീതിയിലുളള കാർഷിക ഉപകരണങ്ങൾ കൃഷിഭവൻ മുഖേന വിതരണം ചെയ്യും.
  • നീർത്തട മാസ്റ്റർ പ്ലാൻ തയ്യാറാക്കും.
  • അത്യുൽപ്പാദനശേഷിയുള്ള കമുകിൻ തൈകൾ വിതരണം ചെയ്യും.
  • അത്യുൽപ്പാദനശേഷിയുള്ള കുരുമുളക് തൈകൾ വിതരണം ചെയ്യും.
  • കൃഷിഭവൻ മുഖേന ജൈവവള വിതരണം ഉറപ്പാക്കും.
  • കാർഷികമേള, വ്യാപാരമേള, പുഷ്പമേള, കന്നുകാലിമേള, പുസ്‌തകമേള എന്നിവ സംഘടിപ്പിക്കും.
  • മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ വിദേശത്തേയ്ക്ക് കയറ്റി അയയ്ക്കും.
  • ജനറൽ വിഭാഗത്തിനും പഠനമുറി
  • എല്ലാ വാർഡിലും അംഗൻവാടി.
  • ഭൂമിയില്ലാത്ത അംഗനവാടികൾക്ക് ഭൂമി വാങ്ങും.
  • കെട്ടിടമില്ലാത്ത അംഗൻവാടികൾക്ക് കെട്ടിടം നിർമ്മിക്കും.
  • സൗകര്യമുളള അംഗൻവാടികൾ മാതൃക അംഗൻവാടിയാക്കും.
  • അംഗൻവാടികളിൽ ശിശുസൗഹൃദ ശുചിത്വാലയം സ്ഥാപിക്കും.
  • അംഗൻവാടി സ്മാർട്ട് അംഗൻവാടിയായി ഉയർത്തും.
  • ബാല സൗഹൃദ നഗര പ്രഖ്യാപനം
  • ബഡ്‌സ് സ്‌കൂൾ/ റീഹാബിലിറ്റേഷൻ സെന്റർ ആരംഭിക്കും.
  • വനിതാ സംരംഭങ്ങൾ വ്യാപകമാക്കും.
  • വീട്ടിലിരുന്ന് തൊഴിൽ ചെയ്യുന്നതിനുള്ള പദ്ധതികൾ ആരംഭിക്കും.
  • എസ്.സി. വിഭാഗത്തിന് സ്‌മാർട് കിച്ചൻ പദ്ധതി.
  • തൊഴിൽ ലഭ്യമാകുന്നതിനുള്ള നൈപുണ്യ പരിശീലനം നൽകും
  • തൊഴിൽ മേളകൾ സംഘടിപ്പിക്കും.
  • സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ ഇല്ലാതാക്കാൻ ജാഗ്രതാ സമിതി ഫലപ്രദമാക്കും.
  • കൗമാരപ്രായക്കാർക്ക് കൗൺസിലിംഗ്.
  • ലഹരി ഉപയോഗത്തിനെതിരെ ബോധവൽക്കരണം
  • ഡീ-അഡിക്ഷൻ സെൻ്റർ സ്ഥാപിക്കും:
  • കുടുംബശ്രീ മുഖാന്തിരം പേപ്പർ ബാഗ് നിർമ്മാണം.
  • കരിയില സംഭരണികൾ സ്ഥാപിക്കും.
  • കൊതുക് നിവാരണ പ്രവർത്തനങ്ങൾ വ്യാപകമാക്കും.
  • ചേമ്പർ ഇൻസിനറേറ്റർ പ്ലാൻ്റ് സ്ഥാപിക്കും.
  • സ്‌കൂളുകളിൽ സോക്ക്‌പിറ്റ്, കമ്പോസ്റ്റ് പിറ്റ്, നാപ്‌കിൻ ഡിസ്ട്രോയർ എന്നിവ സ്ഥാപിക്കും.
  • പ്രമേഹ രോഗികൾക്ക് ഇൻസുലിൻ സൗജന്യമായി നൽകുന്ന പദ്ധതി
  • പ്ലാസ്റ്റിക് റീസൈക്ലിംഗ് യൂണിറ്റ് സ്ഥാപിക്കും.
  • ഹോട്ടൽ ഭക്ഷണങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തും.
  • വാട്ടർ ട്രീറ്റ്‌മെൻ്റ പ്ലാൻ്റുകൾ സ്ഥാപിക്കും.
  • വേനൽക്കാലത്ത് കുടിവെള്ള ലഭ്യതയ്ക്ക് വിവിധ പദ്ധതികൾ.
  • ബയോ സി.എൻ.ജി പ്ലാൻ്റ് സ്ഥാപിക്കും: (മാലിന്യത്തിൽ നിന്നും സമ്പാദ്യം)
  • ആറ്റിങ്ങൽ മാർക്കറ്റിൽ നവീന രീതിയിലുളള അറവുശാല.
  • ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് FSTP നടപ്പാക്കും.
  • എല്ലാ സ്‌കൂളുകളിലും സ്‌മാർട്ട് ക്ലാസ്സുകൾ
  • എൽ.പി.സ്‌കൂളുകൾക്ക് പുതിയ കെട്ടിടങ്ങൾ.
  • ശാസ്ത്ര അവബോധം വളർത്താൻ പ്രത്യേക പദ്ധതി.
  • സ്‌കൂളുകളിലെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തും.
  • സ്കൂ‌ളുകളിലെ കമ്പ്യൂട്ടർ, ഫർണീച്ചർ മെയിൻ്റനൻസുകൾ ഐ.റ്റി.ഐ. പോളിടെക്നിക്, എഞ്ചിനീയറിംഗ് കുട്ടികളെ ഏൽപ്പിക്കും.
  • പഠനത്തോടൊപ്പം അവർക്ക് വരുമാനം.
  • മുനിസിപ്പൽ ലൈബ്രറി കേന്ദ്രീകരിച്ച് ഒരു കരിയർ ഗൈഡൻസ് കേന്ദ്രം.
  • മഠത്തിക്കോണത്തു കുളത്തിൽ നീന്തൽ പരിശീലനം ആരംഭിക്കും.
  • എല്ലാ സ്‌കൂളുകളിലും ബയോഗ്യാസ് പ്ലാൻ്റുകൾ സ്ഥാപിക്കും.
  • എല്ലാ കടവുകളും നവീകരിക്കും.
  • അപകടമേഖലകളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കും.
  • ആറ്റിങ്ങലിൽ ഒരു ഐ.റ്റി.ഹബ്ബ്.
  • എല്ലാ വർഷവും സ്‌കൂൾ മെരിറ്റ് ഡേ സംഘടിപ്പിക്കും.
  • കലാഗ്രാമം പദ്ധതി നടപ്പാക്കും.
  • കലാകാരന്മാർക്ക് ഫെലോഷിപ്പ്.
  • നിർദ്ദനരായ കലാപ്രതിഭകളെ പരിശീലിപ്പിക്കും.
  • ലൈബ്രറി കേന്ദ്രമാക്കി പുസ്‌തക ചർച്ചകൾ, കവിയരങ്ങുകൾ, കവിതാ രചന, കഥാ രചന, സാഹിത്യ സമ്മേളനങ്ങൾ, സാംസ്‌കാരിക സമ്മേളനം എന്നിവ സംഘടിപ്പിക്കും.
  • കാർഷിക വിളകൾ നശിപ്പിക്കുന്ന പന്നികളെ കൊല്ലാൻ പ്രത്യേക പദ്ധതി.
  • സോളാർ ഫെൻസിംഗ് നിർമ്മിച്ച് വിള സംരക്ഷണം.
  • നഗരസഭാതലത്തിൽ പച്ചക്കറിതൈ ഉത്പാദനം നടത്തും.
  • പൂക്കൃഷി വ്യാപകമാക്കും.
  • തേൻ കൃഷിക്ക് പ്രത്യേക പരിശീലനം.
  • കൂൺ കൃഷി നടപ്പാക്കും.
  • എല്ലാ കുളങ്ങളിലും മത്സ്യക്കൃഷി വ്യാപിപ്പിക്കും
  • ഔഷധസസ്യ കൃഷി വ്യാപകമാക്കും.
  • തുള്ളിനന പദ്ധതി നടപ്പാക്കും.
  • കൂടുതൽ പശുക്കളെ വളർത്തുന്നവർക്ക് സബ്‌സിഡി ഇനത്തിൽ കറവയന്ത്രം.
  • എല്ലാ തോടുകളിലും “ഇനി ഞാനൊഴുകട്ടെ” പദ്ധതി നടപ്പാക്കും.
  • കാർബൺ ന്യൂട്രലൈസേഷനുമായി ബന്ധപ്പെട്ട് പച്ചത്തുരുത്തുകളും മിയാവാക്കി വനങ്ങളും വച്ചു പിടിപ്പിക്കും.
  • വാമനപുരം നദീതീരം കാട് വെട്ടിത്തെളിച്ച് ഭൂവുടമകളുമായി ചേർന്ന് വിവിധ പദ്ധതികൾക്ക് രൂപം കൊടുക്കും, നദീ നടത്തം, സൈക്ലിംഗ്, സ്വിമ്മിംഗ് പൂൾ, കളിക്കളങ്ങൾ, ടർഫുകൾ, പൂക്കൃഷി, ഔഷധകൃഷി, മത്സ്യകൃഷി, ഒരു പക്ഷി സങ്കേതം.
  • എല്ലാ റോഡുകൾക്കും പേര് നിശ്ചയിച്ച് ബോർഡുകൾ സ്ഥാപിക്കും.
  • എസ്.സി കോളനികൾ നവീകരിക്കും.
  • ഫാഷൻ ഡിസൈനിംഗ് പരിശീലനം നൽകും
  • മൊബൈൽ ഫോൺ റിപ്പയറിംഗ് പരിശീലനം.
  • ആവശ്യമുള്ള സ്ഥലങ്ങളിൽ ലൈൻ നീട്ടി തെരുവ് വിളക്കുകൾ സ്ഥാപിക്കും.
  • പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കാനുള്ള പദ്ധതികൾക്ക് രൂപം നൽകും.
  • നഗരസഭയുടെ പ്രധാന പരിപാടികൾ അറിയിക്കുന്നതിന് നഗരസഭയ്ക്ക് മുന്നിൽ എൽ.ഇ.ഡി.ബോർഡ് സ്ഥാപിക്കും.
  • നഗരത്തിന്റെ രണ്ട് ഭാഗങ്ങളിൽ ഇലക്ട്രിക് ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കും.
  • നഗരസഭ ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറും.
  • ഗുണമേന്മയുളള ഇലക്ട്രിക് സാധനങ്ങൾ വാങ്ങാൻ നടപടികൾ സ്വീകരിക്കും.
  • നഗരാതിർത്തികളിൽ സ്വാഗത ബോർഡുകൾ സ്ഥാപിക്കും.
  • സോളാർ പാനൽ നിർമ്മാണത്തിന് പരിശീലനം.
  • എൽ.ഇ.ഡി. ബൾബ് നിർമ്മാണം ആരംഭിക്കും.
  • അതിദരിദ്രർ ഇല്ലാത്ത നഗരമായി പ്രഖ്യാപിക്കും
  • കുടുംബശ്രീ പ്രവർത്തനം കാലോചിതമായി കാര്യക്ഷമമാക്കും.
  • സ്‌കൂളുകളിൽ പ്രഭാത ഭക്ഷണത്തിന് ധനസഹായം.
  • മൾട്ടി ലെവൽ പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തും.
  • കൊട്ടാരത്തിലേയ്ക്കുളള റോഡ് രാജവീഥിയായി പരിഗണിച്ച് ഫുട്‌പാത്ത് നിർമ്മിക്കും. അലങ്കാര ചെടികൾ കൊണ്ട് മനോഹരമാക്കും. മനോഹരമായ ലൈറ്റുകൾ സ്ഥാപിക്കും. രാത്രികാലങ്ങളിൽ കലാ പരിപാടികൾ അരങ്ങേറാനുളള ഒരു വീഥിയായി മാറ്റും.
  • എല്ലാ വാർഡുകളിലും റസിഡൻസ് അസോസിയേഷനുകൾ രൂപീകരിക്കാൻ ശ്രമിക്കും.
  • വിട്ടുകിട്ടിയ മുഴുവൻ സ്ഥാപനങ്ങളിലും സോളാർ പാനലുകൾ സ്ഥാപിക്കും.
  • പരമാവധി വീടുകളിൽ സോളാർ എനർജി പദ്ധതി പ്രോത്സാഹിപ്പിക്കും.
  • എല്ലാ കുളങ്ങളും നവീകരിച്ച് ഇന്റർലോക്ക് നടപ്പാത പൊതുജനങ്ങൾക്ക് പാർക്കിംഗിനായി ഉപയോഗപ്രദമാക്കും നിർമ്മിക്കും.
  • ചലച്ചിത്രമേള സംഘടിപ്പിക്കും.
  • ആരോഗ്യ ജാഗ്രതാ പരിപാടി ജനപങ്കാളിത്തത്തോടെ നടപ്പാക്കും.
  • വലിയകുന്ന് താലൂക്ക് ആശുപത്രിയെ മാതൃകാ ആശുപത്രിയാക്കും.
  • രണ്ടാമത്തെ ഡയാലിസിസ് യൂണിറ്റ് ഉടൻ ആരംഭിക്കും.
  • പുതിയ ഒ പി ബ്ലോക്ക് ആധുനിക സംവിധാനങ്ങൾ ഏർപ്പെടുത്തി തുറന്നുകൊടുക്കും.
  • ന്യൂറോ കാർഡിയോളജി വിഭാഗങ്ങൾ ആരംഭിക്കും.
  • പുതിയ മെറ്റേണിറ്റി കെട്ടിട നിർമ്മാണം അടിയന്തിരമായി പൂർത്തീകരിക്കും.
  • വലിയകുന്ന് ആശുപത്രിയിൽ ഷെൽട്ടർ ഹോം.
  • ശുചിത്വപൂർണ്ണമായ ആശുപത്രിയാക്കാനുള്ള നടപടികൾ സ്വീകരിക്കും.
  • ആശുപത്രി കോമ്പൗണ്ട് സൗന്ദര്യവൽക്കരിക്കും.
  • സിദ്ധ ആശുപത്രിയിൽ കിടത്തി ചികിത്സിക്കുന്നതിനുള്ള സംവിധാനമൊരുക്കും.
  • ആയുർവേദ ആശുപത്രിയിൽ പഞ്ചകർമ്മ ചികിത്സയ്ക്കുള്ള സൗകര്യം.
  • എല്ലാ സ്ഥാപനങ്ങളും ഭിന്നശേഷി സൗഹൃദമാക്കും.
  • ക്രഷേ യൂണിറ്റ് തുടങ്ങും.
  • വയോമിത്രം പദ്ധതി മുഖേന എല്ലാ വാർഡിൽ നിന്നും ടൂറുകൾ സംഘടിപ്പിക്കും.
  • ജലസ്രോതസ്സുകൾ സംരക്ഷിക്കും.
  • കുടിവെളളം ടെസ്റ്റ് ചെയ്യാനുള്ള സംവിധാനമൊരുക്കും.
  • സെപ്റ്റിക് ടാങ്കുകൾ നിർബന്ധമാക്കും.
  • മണ്ണില്ലാകൃഷിക്ക് പ്രോത്സാഹനം.
  • ഡ്രാഗൺ ഫ്രൂട്ട് – തൈ വിതരണം ചെയ്യും.
  • ജനറൽ -എസ്.സി – വിഭാഗങ്ങൾക്ക് ആട്ടോറിക്ഷ.
  • ജനറൽ -എസ്.സി – വിഭാഗങ്ങൾക്ക് സ്വയംതൊഴിൽ പദ്ധതി.
  • കന്നുകാലികൾക്ക് ധാതു ലവണ മിശ്രിതം.
  • ജനറൽ -എസ്.സി – വിഭാഗങ്ങൾക്ക് കറവപ്പശു വിതരണം.
  • ചെറുധാന്യ വിളകൾ പ്രോത്സാഹിപ്പിക്കും.
  • എല്ലാ വാർഡുകളിലും നേന്ത്രവാഴക്കൃഷി – വാഴക്കന്നു വിതരണം.
  • ഹരിത ഭവനം പദ്ധതി വ്യാപിപ്പിക്കും എന്നിവയൊക്കെയാണ് ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ലാവലിന്‍ കേസ് ഇന്ന് സുപ്രീംകോടതിയില്‍

ലാവലിന്‍ കേസ് ഇന്ന് സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: എസ്എന്‍സി ലാവലിന്‍ കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക. ഇത് 31-ാം തവണയാണ് കേസ് സുപ്രീംകോടതിയില്‍ ലിസ്റ്റ് ചെയ്യുന്നത്.

ഒക്ടോബര്‍ 31 നാണ് കേസ് അവസാനമായി സുപ്രീംകോടതി പരിഗണിച്ചത്. കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ മൂന്നുപേരെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയതിനെതിരേ സിബിഐ നല്‍കിയ അപ്പീലും വിചാരണ നേരിടണമെന്ന് വിധിക്കപ്പെട്ടവരുടെ ഹര്‍ജികളുമാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്.

പന്നിയാർ, ചെങ്കുളം, പള്ളിവാസൽ ജല വൈദ്യുത പദ്ധതികളുടെ നവീകരണത്തിനു കാനഡയിലെ എസ്എൻസി ലാവലിൻ കമ്പനിയുമായി കരാറുണ്ടാക്കിയതിൽ ക്രമക്കേടുണ്ടെന്നാണ് ആരോപണം. 86.25 കോടിയുടെ നഷ്ടം സംഭവിച്ചതായാണ് കേസ്.