ആറ്റിങ്ങൽ കടുവയിൽ രാജരാജേശ്വരി എൻഎസ്എസ് കരയോഗത്തിന്റെ വാർഷിക പൊതുയോഗം നടന്നു

ആറ്റിങ്ങൽ കടുവയിൽ രാജരാജേശ്വരി എൻഎസ്എസ് കരയോഗത്തിന്റെ വാർഷിക പൊതുയോഗം നടന്നു

ആറ്റിങ്ങൽ കടുവയിൽ രാജരാജേശ്വരി എൻഎസ്എസ് കരയോഗം(4087) വാർഷിക പൊതുയോഗം എൻഎസ്എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വക്കേറ്റ് ജി മധുസൂദൻപിള്ള ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് എ എസ് ശ്രീകണ്ഠന്റെ അധ്യക്ഷതയിൽ കൂടിയ പൊതുയോഗത്തിൽ കരയോഗം സെക്രട്ടറി വി ജി രഞ്ജിത് കുമാർ, മധുസൂദനൻ നായർ, മോഹന ചന്ദ്രൻ നായർ, ജയന്തി കൃഷ്ണ, മധു കുമാർ എന്നിവർ സംസാരിച്ചു.

ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനം, പഠനസഹായം, കരയോഗ അംഗങ്ങളിൽ നിന്നും ഉന്നത സ്ഥാനങ്ങളിൽ എത്തിച്ചേർന്നവരെ ആദരിക്കൽ, ചികിത്സാധനസഹായം എന്നിവ വിതരണം ചെയ്തു. കരയോഗത്തിന്റെ തുടർന്നുള്ള പ്രസിഡന്റ് ആയി ഡി വിജയകുമാർ, സെക്രട്ടറിയായി ശ്രീകണ്ഠൻ നായർ എന്നിവരെ തിരഞ്ഞെടുത്തു.

സർവമേഖലയിലും സ്വകാര്യനിക്ഷേപം, വിദേശ സര്‍വകലാശാലകള്‍ക്ക് സ്വാഗതം, റബര്‍ താങ്ങുവില കൂട്ടി

സർവമേഖലയിലും സ്വകാര്യനിക്ഷേപം, വിദേശ സര്‍വകലാശാലകള്‍ക്ക് സ്വാഗതം, റബര്‍ താങ്ങുവില കൂട്ടി

സർവമേഖലയിലും സ്വകാര്യനിക്ഷേപം, വിദേശ സര്‍വകലാശാലകള്‍ക്ക് സ്വാഗതം, റബര്‍ താങ്ങുവില കൂട്ടി. സ്വകാര്യമേഖലയുടെ സഹകരണത്തോടെ പ്രാദേശിക, ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ വികസിപ്പിക്കും

*ചന്ദനകൃഷിയില്‍ നയംമാറ്റം
ചന്ദനകൃഷി പ്രോത്സാഹിപ്പിക്കുന്നതിന് നിയമത്തില്‍ ഇളവ് കൊണ്ടുവരുമെന്ന് ധനമന്ത്രി

*റബര്‍ താങ്ങുവില കൂട്ടി
10 രൂപ കൂട്ടി റബര്‍ താങ്ങുവില 180 രൂപയാക്കിയതായി ധനമന്ത്രി. താങ്ങുവില കൂട്ടണമെന്നത് റബര്‍ കര്‍ഷകരുടെ ആവശ്യമായിരുന്നു. ഇത് പരിഗണിച്ചാണ് പ്രഖ്യാപനം

*സ്വകാര്യനിക്ഷേപകര്‍ക്ക് സ്വാഗതം
വിവിധ മേഖലകളില്‍ സ്വകാര്യനിക്ഷേപം ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ട് കേരള ബജറ്റ്. ടൂറിസം, വിദ്യാഭ്യാസം, പരിചരണം, ആരോഗ്യ മേഖലകളില്‍ സ്വകാര്യ നിക്ഷേപം ആകര്‍ഷിക്കുമെന്ന് ബജറ്റ് അവതരണ വേളയില്‍ ധനമന്ത്രി പറഞ്ഞു.

*സ്വകാര്യനിക്ഷേപകര്‍ക്ക് സ്വാഗതം
സ്വകാര്യമേഖലയുടെ സഹകരണത്തോടെ പ്രാദേശിക, ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ വികസിപ്പിക്കും.ഇതിനായി 5000 കോടിയുടെ സമാഹരണമാണ് ലക്ഷ്യമിടുന്നത്. വയോജന കെയര്‍ സെന്ററുകളിലും സ്വകാര്യ പങ്കാളിത്തം അനുവദിക്കും. പെരുവണ്ണാമൂഴിയില്‍ സ്വകാര്യ പങ്കാളിത്തോടെ ടൈഗര്‍ സഫാരി പാര്‍ക്ക് സ്ഥാപിക്കും.

*ടൂറിസം മേഖല
സ്വകാര്യമേഖലയുടെ സഹകരണത്തോടെ പ്രാദേശിക, ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ വികസിപ്പിക്കും.ഇതിനായി 5000 കോടിയുടെ സമാഹരണമാണ് ലക്ഷ്യമിടുന്നത്. വയോജന കെയര്‍ സെന്ററുകളിലും സ്വകാര്യ പങ്കാളിത്തം അനുവദിക്കും. പെരുവണ്ണാമൂഴിയില്‍ സ്വകാര്യ പങ്കാളിത്തോടെ ടൈഗര്‍ സഫാരി പാര്‍ക്ക് സ്ഥാപിക്കും.

*വിദ്യാഭ്യാസമേഖലയില്‍ സ്വകാര്യനിക്ഷേപം
കേരളത്തിലേക്ക് വിദേശ സര്‍വകലാശാല ക്യാംപസുകളെ സ്വാഗതം ചെയ്ത് ധനമന്ത്രി. വിദേശ സര്‍വകലാശാലകളുടെ സാധ്യത പരിശോധിക്കാനും വന്‍ ഇളവുകള്‍ നല്‍കാനും തീരുമാനിച്ചതായും ധനമന്ത്രി അറിയിച്ചു. സംസ്ഥാനത്ത് സ്വകാര്യ സര്‍വകലാശാലകള്‍ തുടങ്ങാന്‍ അനുവദിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.

*സ്വകാര്യ വ്യവസായപാര്‍ക്കുകള്‍
സംസ്ഥാനത്ത് 25 പുതിയ സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ സ്ഥാപിക്കും.

*ലൈഫ് പദ്ധതി
ഇതുവരെ ലൈഫ് പദ്ധതിക്കായി 17,104. 87 കോടി രൂപ ചെലവഴിച്ചതായി ധനമന്ത്രി. 2025 മാര്‍ച്ച് ഓടേ ലൈഫ് പദ്ധതി പ്രകാരം അഞ്ചുലക്ഷം വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യമെന്നും ധനമന്ത്രി പറഞ്ഞു.

*2025 നവംബര്‍ മാസത്തോടെ ദാരിദ്ര്യം തുടച്ചുനീക്കും
2025 നവംബര്‍ മാസത്തോടെ സംസ്ഥാനത്ത് അതിദാരിദ്ര്യമുള്ള മുഴുവന്‍ കുടുംബങ്ങളും ഈ അവസ്ഥയില്‍ നിന്ന് മോചിതമാകുമെന്ന് ധനമന്ത്രി. ഇന്ത്യയില്‍ ഇത് ഒരു റെക്കോര്‍ഡായിരിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

*വിദ്യാഭ്യാസ മേഖലയില്‍ സ്വകാര്യ നിക്ഷേപം
കേരളത്തിലേക്ക് വിദേശ സര്‍വകലാശാല ക്യാംപസുകളെ സ്വാഗതം ചെയ്ത് ധനമന്ത്രി. വിദേശ സര്‍വകലാശാലകളുടെ സാധ്യത പരിശോധിക്കാനും വന്‍ ഇളവുകള്‍ നല്‍കാനും തീരുമാനിച്ചതായും ധനമന്ത്രി അറിയിച്ചു

*നികുതി വരുമാനം ഇരട്ടിയായി
നാലുവര്‍ഷം കൊണ്ട് നികുതി വരുമാനം ഇരട്ടിയായി. സ്വപ്‌ന തുല്യമായ നേട്ടമാണിത്. ഈ നേട്ടത്തിന് നികുതി ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്നു. ഇനിയും കാര്യക്ഷമമായി പ്രവര്‍ത്തിച്ചാല്‍ നികുതി വരുമാനം കൂട്ടാന്‍ കഴിയുമെന്നും ധനമന്ത്രി പറഞ്ഞു.

*കേന്ദ്ര അവഗണന തുടര്‍ന്നാല്‍ പ്ലാന്‍ ബി
കേന്ദ്ര അവഗണന തുടര്‍ന്നാണ് പ്ലാന്‍ ബിയുമായി മുന്നോട്ടുപോകുമെന്ന് ധനമന്ത്രി. വികസന, ക്ഷേമ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നും ധനമന്ത്രി അറിയിച്ചു.

*തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ
തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളില്‍ മെട്രോ പദ്ധതി നടപ്പാക്കുമെന്ന് ധനമന്ത്രി

*വിഴിഞ്ഞം മേയില്‍ തുറക്കും
വിഴിഞ്ഞത്ത് എല്ലാ അനുബന്ധ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായെന്ന് ധനമന്ത്രി. വികസന കവാടമാണ് വിഴിഞ്ഞമെന്നും ഔട്ടര്‍ റിങ് റോഡ് സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും ധനമന്ത്രി അറിയിച്ചു.

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാളെ നേരത്തെ നട അടയ്ക്കും

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാളെ നേരത്തെ നട അടയ്ക്കും

തൃശൂര്‍: ക്ഷേത്രം ഇടത്തരികത്തുകാവില്‍ ഭഗവതിക്ക് താലപ്പൊലി ആയതിനാല്‍ നാളെ ഉച്ചയ്ക്ക് 11.30 ഓടേ ഗുരുവായൂര്‍ ക്ഷേത്ര ശ്രീകോവില്‍ നട അടച്ചാല്‍ വൈകീട്ട് 4.30ന് മാത്രമേ തുറക്കുകയുള്ളൂ എന്ന് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു. നട അടച്ച സമയത്ത് ദര്‍ശനം, വിവാഹം, ചോറൂണ്, തുലാഭാരം എന്നിവ നടത്താന്‍ കഴിയില്ല.

രാത്രി അത്താഴപ്പുജ കഴിഞ്ഞും നേരത്തെ ശ്രീകോവില്‍ 9.30ന് അടയ്ക്കും. വിളക്ക് എഴുന്നള്ളിപ്പ് ഇല്ല. ഉച്ചയ്ക്ക് 12നും രാത്രി 10നും പഞ്ചവാദ്യം, മേളം എന്നിവയോടെ മൂന്നാനപ്പുറത്ത് എഴുന്നള്ളിപ്പ് ഉണ്ടാകുമെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു.

മാനന്തവാടിയില്‍ നിന്ന് പിടികൂടിയ തണ്ണീര്‍ക്കൊമ്പന്‍ ചരിഞ്ഞു

മാനന്തവാടിയില്‍ നിന്ന് പിടികൂടിയ തണ്ണീര്‍ക്കൊമ്പന്‍ ചരിഞ്ഞു

ബംഗളൂരു: വെള്ളിയാഴ്ച മാനന്തവാടിയില്‍ പിടികൂടി ഇന്ന് പുലര്‍ച്ചെ ബന്ദിപ്പൂര്‍ കാട്ടില്‍ വിട്ട തണ്ണീര്‍ കൊമ്പന്‍ ചരിഞ്ഞു. വനംമന്ത്രി എകെ ശശീന്ദ്രനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ആന ചരിയാനുണ്ടായ കാരണം സംബന്ധിച്ച് വ്യക്തതയുണ്ടായിട്ടില്ല. പതിനേഴര മണിക്കൂര്‍ നീണ്ട ദൗത്യത്തിനുശേഷമാണ് വെള്ളിയാഴ്ച തണ്ണീര്‍ കൊമ്പനെ പിടികൂടിയത്. എലിഫന്റ് ആംബുലന്‍സില്‍ രാമപുരയിലെത്തിച്ച ശേഷം ആനയെ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.

വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് മാനന്തവാടി നഗരത്തില്‍നിന്ന് മൂന്ന് കിലോമീറ്റര്‍ മാത്രം അകലെയുള്ള കണിയാരത്തും പായോടും ഒറ്റയാനെത്തിയത്. എന്നാല്‍ ആന പ്രകോപനം സൃഷ്ടിക്കുകയോ നാശനഷ്ടങ്ങള്‍ വരുത്തുകയോ ചെയ്തിരുന്നില്ല. ജനങ്ങള്‍ ആശങ്കയിലായതോടെ ആനയെ പടക്കംപൊട്ടിച്ചും മറ്റും വനമേഖലയിലേക്ക് തിരികെ അയയ്ക്കാന്‍ പൊലീസും വനംവകുപ്പും ചേര്‍ന്ന് ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടര്‍ന്നാണ് മയക്കുവെടിവെച്ച് പിടികൂടാന്‍ തീരുമാനിച്ചത്.

മയക്കുവെടിവെച്ച് പിടികൂടിയ ശേഷമാണ് ബന്ദിപ്പുര്‍ വനമേഖലയിലേക്ക് മാറ്റിയത്. ബൂസ്റ്റര്‍ ഡോസില്‍ മയങ്ങിയ തണ്ണീര്‍ക്കൊമ്പന്‍ കാലില്‍ വടംകെട്ടി കുങ്കിയാനകള്‍ വാഹനത്തിനടുത്തേക്ക് എത്തിച്ചു. തുടര്‍ന്ന് ലോറിയിലേക്ക് കയറ്റി. രാത്രി വൈകിയാണ് രക്ഷാദൗത്യം പൂര്‍ത്തിയായത്.

വൈകീട്ട് അഞ്ചരയോടെയാണ് കാട്ടാനയ്ക്ക് നേരെ ആദ്യ മയക്കുവെടി വെക്കുന്നത്. ആദ്യശ്രമം ലക്ഷ്യത്തിലെത്തിയില്ലെങ്കിലും പിന്നീട് വെച്ച മയക്കുവെടി ആനയുടെ പിന്‍ഭാഗത്ത് ഇടത് കാലിന് മുകളിലായി വെടിയേറ്റത്. പിന്നീട് രണ്ടുതവണ ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കി. 15ാം തവണ പടക്കം പൊട്ടിച്ച ശേഷമാണ് ആനയെ മയക്കുവെടി വെക്കാന്‍ പാകത്തില്‍ തുറസായ സ്ഥലത്ത് എത്തിച്ചത്.മയക്കുവെടിയേറ്റ് ആന മയങ്ങിയെങ്കിലും അല്‍പദൂരം മുന്നോട് നീങ്ങിയിരുന്നു. ഇടയ്ക്ക് വെളിച്ചക്കുറവിനെത്തുടര്‍ന്ന് ദൗത്യം നിര്‍ത്തിവെച്ചെങ്കിലും പിന്നീട് പുനരാംരഭിച്ചു.

വാഴത്തോട്ടത്തിന് സമീപത്തെ മണ്‍തിട്ട നീക്കം ചെയ്താണ് കുങ്കികളെ തണ്ണീര്‍ക്കൊമ്പ് സമീപം എത്തിച്ചത്.വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് നഗരത്തില്‍നിന്ന് മൂന്ന് കിലോമീറ്റര്‍ മാത്രം അകലെയുള്ള കണിയാരത്തും പായോടും ഒറ്റയാനെത്തിയത്. റേഡിയോ കോളര്‍ ഘടിപ്പിച്ച ആനയാണ് ജനവാസകേന്ദ്രത്തിലെത്തിയത്. എന്നാല്‍ ആന പ്രകോപനം സൃഷ്ടിക്കുകയോ നാശനഷ്ടങ്ങള്‍ വരുത്തുകയോ ചെയ്തിരുന്നില്ല.

ബജറ്റ് ഒറ്റനോട്ടത്തില്‍

ബജറ്റ് ഒറ്റനോട്ടത്തില്‍

ന്യൂഡല്‍ഹി: വമ്പന്‍ പ്രഖ്യാപനങ്ങളില്ലാതെ രണ്ടാംമോദി സര്‍ക്കാരിന്റെ ഇടക്കാല ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി നിര്‍മലാ സീതാരാമന്‍. ആദായ നികുതി പരിധിയില്‍ മാറ്റങ്ങളില്ല. ജൂലായില്‍ വികസിത ഭാതരത്തിനുള്ള സമ്പൂര്‍ണ്ണ ബജറ്റ് അവതരിപ്പിക്കാമെന്ന പ്രതീക്ഷയും ധനമന്ത്രി പങ്കുവെച്ചു.

പത്ത് വര്‍ഷത്തെ പ്രകടനം മുന്‍നിര്‍ത്തി ജനങ്ങള്‍ വീണ്ടും മോദി സര്‍ക്കാരിനെ അനുഗ്രഹിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. ഒരു മണിക്കൂറോളം നീണ്ട നിര്‍മലയുടെ ബജറ്റ് പ്രസംഗം മോദി സര്‍ക്കാര്‍ കഴിഞ്ഞ പത്ത് വര്‍ഷം ചെയ്ത കാര്യങ്ങള്‍ വിവരിക്കാനാണ് കൂടുതല്‍ സമയമെടുത്തത്.

ഇടക്കാല ബജറ്റ് പ്രഖ്യാപനങ്ങള്‍ ഒറ്റനോട്ടത്തില്‍

പ്രധാനമന്ത്രി ആവാസ യോജനയിലൂടെ രണ്ട് കോടി വീടുകള്‍ കൂടി യാഥാര്‍ത്ഥ്യമാകും

കൂടുതല്‍ മെഡിക്കല്‍ കോളേജുകള്‍ രാജ്യത്താകെ സ്ഥാപിക്കും

ഒരു കോടി വീടുകളില്‍ കൂടി സോളാര്‍ പദ്ധതി നടപ്പാക്കും.

തൊഴിലിടത്തിലെ സ്ത്രീ പങ്കാളിത്തം കൂട്ടി, 2047 ല്‍ രാജ്യത്തെ വികസിത രാജ്യമാക്കുക ലക്ഷ്യം

മത്സ്യബന്ധന മേഖലയില്‍ 55 ലക്ഷം തൊഴില്‍ അവസരങ്ങള്‍

35 ലക്ഷം തൊഴില്‍ അവസരങ്ങള്‍ ഉടന്‍ സാധ്യമാക്കുമെന്ന് പ്രഖ്യാപനം

അഞ്ച് ഇന്റഗ്രേറ്റഡ് മത്സ്യ പാര്‍ക്കുകള്‍ യാഥാര്‍ത്ഥ്യമാക്കും. രാഷ്ടീയ ഗോകുല്‍ മിഷന്‍ വഴി പാല്‍ ഉല്‍പ്പാദനം കൂട്ടും

ജനസംഖ്യ വര്‍ധന പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കും

ഇടത്തരക്കാര്‍ക്ക് സ്വന്തമായി വീട് നിര്‍മ്മിക്കാന്‍ സഹായം

ഒരു കോടി വീടുകള്‍ക്ക് 300 യൂണിറ്റ് സൗരോര്‍ജ്ജ പദ്ധതി

സംസ്ഥാനങ്ങള്‍ക്ക് ദീര്‍ഘകാല അടിസ്ഥാനത്തില്‍ വായ്പ നല്‍കും, പലിശ രഹിത വായ്പ ഈ വര്‍ഷവും തുടരും,

ലക്ഷദ്വീപ് അടക്കമുള്ള ദ്വീപുകളില്‍ അടിസ്ഥാന സൗകര്യവികസനം

പുതിയ നികുതി നിര്‍ദേശങ്ങളില്ല, ടൂറിസം വികസനത്തിന് പലിശ രഹിതവായ്പ

ആദായ നികുതി സ്ലാബുകളില്‍ മാറ്റമില്ല. പ്രത്യക്ഷ, പരോക്ഷ നികുതി നിരക്കുകളില്‍ മാറ്റമില്ല

സ്വയം സഹായ സംഘങ്ങളില്‍ 9 കോടി വനിതകള്‍ക്ക് സഹായം നല്‍കാനുള്ള പദ്ധതി സര്‍ക്കാര്‍ തുടരും.

യുവാക്കളുടെ ഗവേഷണത്തിന് ധനസഹായം നല്‍കും

മൂന്ന് പ്രധാന റെയില്‍വേ സാമ്പത്തിക ഇടനാഴി പദ്ധതികള്‍ നടപ്പാക്കും

കൂടുതല്‍ മെഡിക്കല്‍ കോളജുകള്‍ തുടങ്ങും

11 ലക്ഷംകോടി രൂപയാണ് അടിസ്ഥാന സൗകര്യ വികസനത്തിന്, പുതിയ വിമാനത്താവളങ്ങള്‍ക്ക് അനുമതി നല്‍കും.

സെര്‍വിക്കല്‍ ക്യാന്‍സര്‍ തടയാനുള്ള കുത്തിവയ്പ്പിന് സര്‍ക്കാര്‍ ധനസഹായം നല്‍കും.

അടുത്ത അഞ്ച് വര്‍ഷം 9നും 14നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കുമെന്നും ധനമന്ത്രി