വീണ വിജയന്റെ ഉടമസ്ഥതയിലുള്ള കമ്പനിക്കെതിരെ എസ്എഫ്‌ഐഒ അന്വേഷണം

വീണ വിജയന്റെ ഉടമസ്ഥതയിലുള്ള കമ്പനിക്കെതിരെ എസ്എഫ്‌ഐഒ അന്വേഷണം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ ഉടമസ്ഥതയിലുള്ള കമ്പനിയായ എക്‌സാലോജിക്കിനെതിരായ സാമ്പത്തിക കേസ് അന്വേഷണം സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസിന് (എസ്എഫ്‌ഐഒ) കൈമാറി.

കോര്‍പറേറ്റ് മന്ത്രാലയമാണ് കേസ് എസ്എഫ്‌ഐഒയ്ക്കു കൈമാറിയത്. ഗുരുതരമായ കുറ്റകൃത്യമെന്ന രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെ വെളിച്ചത്തിലാണ് സീരിയസ് ഫ്രോഡ് ഇന്‍വസ്റ്റിഗേഷന്‍ ഓഫീസിന് അന്വേഷണം കൈമാറിയത്.

കേന്ദ്ര കോര്‍പ്പറേറ്റ് മന്ത്രാലയത്തിനുകീഴിലെ ഏറ്റവും ഉന്നതതലത്തിലുള്ള അന്വേഷണമാണ് നിര്‍ദേശിച്ചിട്ടുള്ളത്. കോര്‍പ്പറേറ്റ്കാര്യമന്ത്രാലയത്തിലെ ഉന്നതതല ഉദ്യോഗസ്ഥരും അന്വേഷണ സംഘത്തില്‍ ഉണ്ട്. ഡെപ്യൂട്ടി ഡയറക്ടര്‍ അരുണ്‍ പ്രസാദിനെ ഇന്‍വെസ്റ്റിഗേറ്റിങ് ഓഫീസറായി നിശ്ചയിച്ചതായി ഉത്തരവില്‍ പറയുന്നു. എട്ടുമാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം.

പാചകവാതക വില വര്‍ധിപ്പിച്ചു

പാചകവാതക വില വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി: പാചകവാതക വില വര്‍ധിപ്പിച്ചു. വാണിജ്യ സിലിണ്ടര്‍ വിലയാണ് കൂട്ടിയത്. 19 കിലോയുടെ സിലിണ്ടറിന് 15 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയില്‍ 19 കിലോയുടെ വാണിജ്യ സിലിണ്ടറിന്റെ വില 1769.50 രൂപയായി ഉയര്‍ന്നു. അതേസമയം ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റം വരുത്തിയിട്ടില്ല.

നവംബറിൽ വാണിജ്യാവശ്യത്തിനുള്ള ​ഗ്യാസ് സിലിണ്ടറിന്റെ വില 57.50 രൂപ കുറച്ചിരുന്നു. അതിനു മുൻപ് രണ്ടു മാസത്തിനിടെ വാണിജ്യ സിലിണ്ടറിന് 304 രൂപയാണ് കമ്പനികൾ കൂട്ടിയിരുന്നത്.

എം. പാർവതി അമ്മാൾ (80) നിര്യാതയായി

എം. പാർവതി അമ്മാൾ (80) നിര്യാതയായി

ആറ്റിങ്ങൽ അവനവഞ്ചേരി അമ്മൻ കോവിലിന് സമീപം മുരുക വിലാസത്തിൽ പരേതനായ കൃഷ്ണൻ ആചാരിയുടെ ഭാര്യ എം. പാർവതി അമ്മാൾ (80)നിര്യാതയായി.

മക്കൾ ജയലക്ഷ്മി.പി, കെ മുരുകൻ (പാർവതി ജ്വല്ലറി ആറ്റിങ്ങൽ), കല.പി, ലതാകുമാരി.പി, സതീഷ് കുമാർ.കെ(പാർവതി ജ്വല്ലറി ആറ്റിങ്ങൽ)
മരുമക്കൾ: രാധാകൃഷ്ണൻ.കെ, ചിത്ര എസ്, രാജു.ആർ, പി സി മുത്തു കൃഷ്ണൻ, പ്രതിഭ ടി ആർ
സഞ്ചയനം ഞായറാഴ്ച രാവിലെ 9 മണിക്ക്

അമിത് ഷാ കേരളത്തിലേക്ക്; 13ന് തിരുവനന്തപുരത്തെത്തും

അമിത് ഷാ കേരളത്തിലേക്ക്; 13ന് തിരുവനന്തപുരത്തെത്തും

തിരുവനന്തപുരം: കെ. സുരേന്ദ്രന്‍ നയിക്കുന്ന എന്‍ഡിഎയുടെ കേരള പദയാത്രയുടെ പൊതുസമ്മേളനം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്യും.

പരിപാടിക്കായി അമിത് ഷാ 13ന് തിരുവനന്തപുരത്തെത്തും. നേരത്തെ കേരളപദയാത്ര 12ന് തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലത്തില്‍ പര്യടനം നടത്തുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. അമിത് ഷായുടെ സൗകര്യം കൂടി കണക്കിലെടുത്താണ് പരിപാടി 13ലേക്ക് മാറ്റിയത്. 13ന് വൈകിട്ട് 3നാണ് പൊതുയോഗം. കേരളപദയാത്രയുടെ ആറ്റിങ്ങല്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ പര്യടനം 3ന് ശനിയാഴ്ചയാണ്. 3ന് വൈകിട്ട് 3മണിയ്ക്ക് മാമത്തു നടക്കുന്ന പൊതു സമ്മേളനത്തിനു ശേഷം കല്ലമ്പലത്തേക്കാണ് പദയാത്ര.

ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബജറ്റ് അവതരണത്തിനായി പാര്‍ലമെന്റിലെത്തി

ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബജറ്റ് അവതരണത്തിനായി പാര്‍ലമെന്റിലെത്തി

ബജറ്റ് 2024 ലൈവ്: രണ്ടാം നരേന്ദ്രമോദി സര്‍ക്കാരിന്റെ അവസാന ബജറ്റ് അവതരിപ്പിക്കാന്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പാര്‍ലമെന്റ് മന്ദിരത്തിലെത്തി. നേരത്തെ രാഷ്ട്രപതി ഭവനിലെത്തി ധനമന്ത്രി ബജറ്റുമായി രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ കണ്ടിരുന്നു. രാവിലെ 11 നാണ് ബജറ്റ് അവതരണം. ലോക്സഭ തെരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തില്‍ ഇടക്കാല ബജറ്റാകും ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കുക. പൊതു തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് ബജറ്റില്‍ നിരവധി ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഉണ്ടായേക്കുമെന്നാണ് സൂചന.