by liji HP News | Jul 29, 2023 | Latest News, മരണം
അഴീക്കൽ മത്സ്യബന്ധനത്തിനിടയിൽ വല യന്ത്രത്തിൽ കുരുങ്ങി മത്സ്യത്തൊഴിലാളി മരിച്ചു. ചെറിയഴീക്കൽ ശ്രീ മന്ദിരത്തിൽ വേണു [48] മരിച്ചത്. ചെറിയഴീക്കൽ സ്വദേശി ഡാനി രഘുവിന്റെ ഉടമസ്ഥയിലുള്ള ‘ഹര ഹര മഹാദേവ, എന്ന വള്ളത്തിലെ തൊഴിലാളിയാണ്. ഇന്ന് രാവിലെ 9 ന് കടലിൽ വലയിടുമ്പോഴാണ് അപകടം ഉണ്ടായത്. മൃതദേഹം ഓച്ചിറയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്
by liji HP News | Jul 29, 2023 | Latest News, കേരളം
ആലുവ: ചാന്ദ്നി കൊലക്കേസിൽ പ്രതി അസ്ഫാക് ആലം കുറ്റം സമ്മതിച്ചുവെന്ന് എസ്പി. കുട്ടിയെ മറ്റൊരാൾക്ക് കൈമാറി എന്നു പറഞ്ഞത് അന്വേഷണം വഴിതെറ്റിക്കാനായിരുന്നു. കൃത്യത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കും. കൊലയ്ക്ക് പിന്നിലെ കാരണം ഇനിയും വ്യക്തമല്ലെന്നും എസ്പി പറഞ്ഞു.
അതിനിടെ, അസ്ഫാക് ആലത്തെ ആലുവ മാർക്കറ്റിൽ തെളിവെടുപ്പിനെത്തിച്ചിരുന്നുവെങ്കിലും ജനങ്ങളുടെ പ്രതിഷേധം കനത്തതോടെ തെളിവെടുക്കാനാവാതെ പൊലീസ് മടങ്ങി. വൻ പൊലീസ് സന്നാഹം ഉണ്ടായിരുന്നിട്ടു കൂടി പൊലീസിന് ജനങ്ങളെ നിയന്ത്രിക്കാനായില്ല. പൊലീസ് വാഹനം ജനങ്ങൾ തടഞ്ഞതോടെ പ്രതിയുമായി പൊലീസ് മടങ്ങുകയായിരുന്നു. കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി.
by liji HP News | Jul 29, 2023 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ ഗവൺമെൻറ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ ബസ് ഡ്രൈവറുടെ ഒഴിവിലേയ്ക്കായി യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 31 തിങ്കളാഴ്ച രാവിലെ 11 മണിക്ക് സ്കൂൾ ഓഫീസിൽ എത്തിച്ചേരേണ്ടതാണ്. പ്രായപരിധി 50 -65
by liji HP News | Jul 29, 2023 | Latest News, ജില്ലാ വാർത്ത
ചിറയിൻകീഴ്: കിഴുവിലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ മനോന്മണി രാജിവച്ചു.
ഇടത് പക്ഷജനാധിപത്യമുന്നണിയുടെ പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ മുൻധാരണ പ്രകാരം രണ്ടര വർഷം സിപിഐ യ്ക്ക് പ്രസിഡന്റ് പദവിയുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സിപിഎംലെ ആർ മനോന്മണി രാജിവെച്ചത്. 14 ആം വാർഡിൽ നിന്നും ജയിച്ച
ആർ. രജിതയാകും പഞ്ചായത്ത് പ്രസിഡന്റ്‌യി ചുമതലയേൽക്കാൻ പോകുന്നത്.
by liji HP News | Jul 29, 2023 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിക്ക് സമീപം നിർത്തിയിട്ടിരുന്ന വാഹനങ്ങളിൽ സ്വകാര്യ ബസ് ഇടിച്ച് അപകടം. ആറ്റിങ്ങൽ ഭാഗത്തേക്ക് അമിതവേഗത്തിൽ എത്തിയ സ്വകാര്യബസ് റോഡിന് സമീപം പാർക്ക് ചെയ്തിരുന്ന കാറിൽ ഇടിക്കുകയും കാർ നീങ്ങി വന്ന് ഒരു ഓട്ടോയിലും സ്കൂട്ടിയിലും ഇടിച്ചു. കാറിലും ഓട്ടോയിലും സ്കൂട്ടിയിലും ആൾക്കാർ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.
ബസ്സിൽ കുറച്ച് യാത്രക്കാർ മാത്രമാണ് ഉണ്ടായിരുന്നത്. ഒന്ന് രണ്ട് പേർക്ക് നിസ്സാരപരിക്ക് മാത്രമാണുള്ളത്. ഈ റൂട്ടിൽ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ സ്ഥിരം ആണെന്ന് നാട്ടുകാർ പറയുന്നു.
Recent Comments