by liji HP News | Jul 25, 2023 | Latest News, മരണം
കല്ലമ്പലം: നാവായിക്കുളം ഡീസന്റ്മുക്ക് സുനിത ഭവനിൽ സോമന്റെ ഭാര്യ സരസമ്മ (88) നിര്യാതയായി.
മക്കൾ: ബാബു, മോഹനദാസ്, അശോകൻ, തമ്പി, സുനിൽകുമാർ (കേരള കൗമുദി ലേഖകൻ), സുനിതകുമാരി.
മരുമക്കൾ: ശിവകല, സീന, സിന്ധു, ജിസ്സി, ശകുന്തള, സതീശൻ.
സംസ്ക്കാരം ചൊവ്വാഴ്ച രാവിലെ 10ന്.
സഞ്ചയനം: ശനിയാഴ്ച രാവിലെ 8.30ന്.
by liji HP News | Jul 25, 2023 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ശബരിമലയിലെ യുവതി പ്രവേശനം കേസ്. സുപ്രിം കോടതിയുടെ രജിസ്ട്രാർ കോടതി ഇന്ന് പരിഗണിയ്ക്കും.9 അംഗ ബഞ്ച് കേസ് അന്തിമമായ് പരിഗണിയ്ക്കുന്നതിന് മുന്നോടിയായാണ് നടപടി.
ഒന്നാം നമ്പർ രജിസ്ട്രാർ കോടതിയിൽ 27 ഇനമായാണ് കേസ് പരിഗണിയ്ക്കുക. ശബരിമല യുവതീ പ്രവേശനവും മുസ്ലിം സ്ത്രീകളുടെ പള്ളിപ്രവേശനവും ഉള്‍പ്പെടെ മതവുമായി ബന്ധപ്പെട്ട നിയമ പ്രശ്‌നങ്ങള്‍ ഒരുമിച്ചാണ് ഒന്‍പത് അംഗ ബെഞ്ച് കേൾക്കുക. മതവിശ്വാസവും ഭരണഘടനാ പ്രശ്‌നങ്ങളും ആയി ബന്ധപ്പെട്ട ഏഴു ചോദ്യങ്ങളാണ് ഒൻപത് അംഗ ഭരണഘടനാ ബഞ്ച് പരിശോധിയ്ക്കുക. ശബരിമല കേസിലെ പുനപ്പരിശോധനാ ഹര്‍ജികള്‍ ഒൻപതംഗ ബെഞ്ച് പരിഗണിക്കില്ല.
by liji HP News | Jul 25, 2023 | Latest News, കേരളം
തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലെ വിദ്യാലയങ്ങൾക്കാണ് ജില്ലാ കലക്ടർമാർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലകളിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. കാസർകോഡ് ജില്ലയിലെ വെള്ളരിക്കുണ്ട്, ഹോസ്ദുർഗ് താലൂക്കുകളിലെ സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്സി സ്‌കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ, മദ്രസകൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും പിഎസ്‍സി പരീക്ഷകൾക്കും അവധി ബാധകമായരിക്കില്ല.
by liji HP News | Jul 24, 2023 | Latest News, കേരളം
കാസര്‍കോട്: കാസര്‍കോട് മേല്‍പ്പറമ്പില്‍ സദാചാര ആക്രമണം. പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി ബേക്കല്‍ കോട്ട സന്ദര്‍ശിച്ച മടങ്ങിയ സുഹൃത്തുക്കളെയാണ് മൂന്നംഗ സംഘം തടഞ്ഞുവച്ച് ആക്രമിച്ചത്. നാലുയുവാക്കളും നാലു സ്ത്രീകളുമാണ് ബേക്കല്‍ കോട്ട സന്ദര്‍ശിക്കാനെത്തിയത്.
ഇന്നലെ വൈകീട്ട് നാലുമണിയോടെയാണ് സംഭവം. പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി ഇവര്‍ ബേക്കല്‍കോട്ട സന്ദര്‍ശിച്ച ശേഷം സമീപത്തെ ഹോട്ടലില്‍ കയറി ഭക്ഷണം കഴിക്കുന്നതിനിടെയായിരുന്നു മൂന്നംഗസംഘം സദാചാര പൊലീസ് ചമഞ്ഞ് ചോദ്യം ചെയ്യുകയും ശല്യപ്പെടുത്തുകയും ചെയ്തത്. ഇന്നലെ രാത്രി സദാചാര ആക്രമണത്തിന് വിധേയയായ സ്ത്രീകളിലൊരാളാണ് പൊലീസില്‍ പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ മൂന്ന് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.
by liji HP News | Jul 24, 2023 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് തീവ്രമഴയ്ക്ക് സാധ്യത കണക്കിലെടുത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് നാലുദിവസം ശക്തമായ മഴതുടരുമെന്ന് കാലാവസ്ഥവകുപ്പ് അറിയിച്ചു.
ചൊവ്വാഴ്ച എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലും ബുധന്‍, വ്യാഴം ദിവസങ്ങളില്‍ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
മധ്യപ്രദേശിന് മുകളില്‍ ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു. മറ്റൊരു ചക്രവാതച്ചുഴി തെക്കന്‍ ഒഡീഷക്ക് മുകളില്‍ സ്ഥിതി ചെയ്യുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത. മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി ചക്രവാതച്ചുഴി രൂപപ്പെട്ടു. അടുത്ത 24 മണിക്കൂറിനുള്ളില്‍ ഇത് ന്യൂനമര്‍ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ വ്യാപകമായി ലഭിച്ച സാഹചര്യത്തില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍, താഴ്ന്ന പ്രദേശങ്ങളിലും നഗരങ്ങളിലും വെള്ളക്കെട്ട് എന്നിവയുണ്ടാകാന്‍ സാധ്യതയുണ്ട്. പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
Recent Comments