നിർത്തിയിട്ടിരുന്ന ലോറിയുടെ പിന്നിൽ ബൈക്കിടിച്ച് വൈദികൻ മരിച്ചു

നിർത്തിയിട്ടിരുന്ന ലോറിയുടെ പിന്നിൽ ബൈക്കിടിച്ച് വൈദികൻ മരിച്ചു

തിരുവനന്തപുരം: നെല്ലിമൂട് കണ്ണറവിളയിൽ നിർത്തിയിട്ടിരുന്ന ലോറിയുടെ പിന്നിൽ ബൈക്കിടിച്ച് വൈദികൻ മരിച്ചു. സി എസ് ഐ തിരുപുറം സഭയിലെ വൈദികൻ ഷാജി ജോൺ ആണ് മരിച്ചത്. 45 വയസ്സ് ആയിരുന്നു. ഇന്ന് രാവിലെയായിരുന്നു സംഭവം.
നെടുമങ്ങാട്, വെസ്റ്റ് മൗണ്ട്, കൊറ്റംപള്ളി കുറുവിലാഞ്ചൽ , തുടങ്ങിയ സഭകളിൽ ശുശ്രൂഷകനായിരുന്നു ഷാജി ജോൺ. പരേതനായ കുഞ്ഞുകൃഷ്ണന്റെയും, സാം ഹെപ്‌സിയുടെയും മകനാണ്.

ഭാര്യ: പരേതയായ ആഷ.
മക്കൾ: ആഷിൻ, ആഷ്ന.

ഉമ്മൻചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു

ഉമ്മൻചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു

ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ കിഴുവിലം മണ്ഡലം ബൂത്ത്‌ നമ്പർ 71-ൽ (കാട്ടുംപുറം) ഉമ്മൻ‌ചാണ്ടി അനുസ്മരണം നടത്തി. ബൂത്ത്‌ പ്രസിഡന്റ് പി. ജി. പ്രദീപ്‌ -ന്റെ അധ്യക്ഷതയിൽ ചേർന്ന അനുസ്മരണസമ്മേളനത്തിൽ ഡി. സി. സി. മെമ്പർ എ. അൻസാർ പങ്കെടുത്തു. കേരള ജനത നെഞ്ചോട്‌ ചേർത്ത ജനകീയ നേതാവായിരുന്നു ഉമ്മൻചാണ്ടി എന്ന് അദ്ദേഹം അനുസ്മരിച്ചു.

ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർ എ. എസ്. ശ്രീകണ്ഠൻ, കിഴുവിലം സർവീസ് സഹകരണ സൊസൈറ്റി മെമ്പർ ബി. ദേവരാജൻ (മോനി), മുൻ ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പറും, കിഴുവിലം റെസിഡൻഷ്യൽ വെൽഫെയർ സൊസൈറ്റി മെമ്പറുമായ മഞ്ജുപ്രദീപ്‌, ബൂത്ത്‌ വൈസ് പ്രസിഡന്റ് പി. വി. ശശി, കെ. എസ്. യു. നേതാവ് കുമാരി ലക്ഷ്മി. എസ്. ലാൽ, എൻ. ജി. ഓ. അസോസിയേഷൻ ജില്ലാ കൗൺസിൽ അംഗം ഉദയൻ, യൂത്ത് കോൺഗ്രസ്‌ നേതാവ് ജെ. ജതീഷ് എന്നിവർ ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ചു. ബൂത്ത്‌ പ്രസിഡന്റ് പി. ജി. പ്രദീപ്‌ അനുശോചന പ്രമേയം അവതരിപ്പിച്ചു.

ക്രൂര കൊലപാതകത്തില്‍ നടുങ്ങി നാട്; തൃശൂരിൽ മുത്തശ്ശനെയും മുത്തശ്ശിയെയും ചെറുമകൻ വെട്ടിക്കൊന്നു

ക്രൂര കൊലപാതകത്തില്‍ നടുങ്ങി നാട്; തൃശൂരിൽ മുത്തശ്ശനെയും മുത്തശ്ശിയെയും ചെറുമകൻ വെട്ടിക്കൊന്നു

തൃശൂർ: തൃശൂരിൽ ദമ്പതികളെ ചെറുമകൻ വെട്ടിക്കൊന്നു. വടക്കേക്കാട് വൈലത്തൂരിലാണ് ദാരുണമായ സംഭവം. മാനസികാരോഗ്യത്തിന് ചികിൽസയിലുള്ള കൊച്ചു മകനാണ് കൊല നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. വടക്കേക്കാട് സ്വദേശി അബ്ദുല്ലക്കുട്ടി (65), ഭാര്യ ജമീല (60) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ ചെറുമകൻ അക്മൽ (27) ആണ് പ്രതി.

തിരൂരിലെ മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് കഴിഞ്ഞ ദിവസമാണ് ചെറുമകനെ വീട്ടിലേക്ക് തിരികെ കൊണ്ടുവന്നത്. മുത്തശ്ശനും മുത്തശ്ശിക്കുമൊപ്പമാണ് താമസം. അക്മലിന്റെ അമ്മ വേറെ വിവാഹം കഴിച്ചു പോയിരുന്നു. ഇന്ന് രാവിലെ ഭക്ഷണവുമായെത്തിയ ബന്ധുവാണ് കൊലപാതക വിവരം ആദ്യമറിഞ്ഞത്. ഇന്ന് രാവിലെയാണ് ദാരുണമായ സംഭവം നടക്കുന്നത്. ചെറുമകനെ പൊലീസ് കസ്റ്റ‍ഡിയിലെടുത്തിട്ടുണ്ട്. മൃതദേഹം മറ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റും.

ദമ്പതികളെയും ഏഴു വയസ്സുകാരൻ മകനെയും വീട്ടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

ദമ്പതികളെയും ഏഴു വയസ്സുകാരൻ മകനെയും വീട്ടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

ദമ്പതികളെയും ഏഴു വയസ്സുകാരൻ മകനെയും വീട്ടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. തക്കലയ്ക്ക് സമീപം കരകണ്ഠർ കോണത്തിൽ മുരളീധരൻ (40), ഭാര്യ ഷൈലജ (35), മകൻ ജീവ എന്നിവരാണ് മരിച്ചത്. ബെംഗളൂരുവിൽ സോഫ്റ്റ് വെയർ എൻജിനീയറായ മുരളീധരൻ വീട്ടിലിരുന്നാണ് ജോലി ചെയ്തിരുന്നത്.

ദമ്പതികളെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിലും കിടപ്പു മുറിയിലെ കട്ടിലിൽ മകൻ ജീവയുടെ മൃതദേഹം പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലുമായിരുന്നു. മകന്റെ അസുഖത്തെ തുടർന്നുണ്ടായ മനോവിഷമമാണ് മൂവരും ജീവനൊടുക്കാൻ കാരണമെന്ന് വീട്ടിൽ നിന്നും ലഭിച്ച കുറിപ്പിൽ പറയുന്നതായി തക്കല പൊലീസ് അറിയിച്ചു.

2010ലാണ് മുരളീധരനും ഷൈലജയും വിവാഹിതരായത്. ആറു വർഷത്തെ കാത്തിരിപ്പിനൊടുവിൽ 2016ലാണ് ഇരുവർക്കും മകൻ പിറന്നത്. മൂന്നു വർഷം മുൻപാണ് ദമ്പതികൾ, ഷൈലജയുടെ നാടായ തക്കലയിലേക്ക് താമസം മാറിയത്. ഒരു മാസം മുൻപു പുതിയ വീടു നിർമിക്കുകയും ചെയ്തു. എന്നാൽ‌ മകന് ഓട്ടിസം സ്ഥിരീകരിച്ചതോട ഇരുവരും മനോവിഷമത്തിലായി. ഇന്നലെ രാവിലെ മുതൽ വീടിന്റെ വാതിൽ തുറക്കാത്തതിനെ തുടർന്നു നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

ശാന്തമ്മ (72) അന്തരിച്ചു

ശാന്തമ്മ (72) അന്തരിച്ചു

ആറ്റിങ്ങൽ: മേലാറ്റിങ്ങൽ ശ്രീനിലയത്തിൽ (വടക്കതിൽ) ശാന്തമ്മ അന്തരിച്ചു. 72 വയസ്സായിരുന്നു. പരേതനായ തങ്കപ്പക്കുറുപ്പിന്റെ ഭാര്യയാണ്. ശാരീരിക സംബന്ധമായ അസുഖങ്ങളാൽ ചികിത്സയിൽ ഇരിക്കെ ഇന്ന് രാവിലെ 10 മണിയോടെ വീട്ടിൽ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്. സംസ്കാരം വിദേശത്തുള്ള മകൻ വന്നതിനുശേഷം നാളെ രാവിലെ 9 മണിക്ക് ശേഷം വീട്ടുവളപ്പിൽ നടക്കും.

മക്കൾ: സുനിൽകുമാർ (ഗൾഫ്), സുനിത.
മരുമക്കൾ: ദീപാസുനിൽ, പരേതനായ വേണുഗോപാലൻ നായർ.