രണ്ടര വയസുകാരി മുങ്ങി മരിച്ചു

രണ്ടര വയസുകാരി മുങ്ങി മരിച്ചു

തൃശൂർ പുന്നയൂർക്കുളത്ത് രണ്ടര വയസുകാരി മുങ്ങി മരിച്ചു. ചമ്മന്നൂർ പാലക്കൽ വീട്ടിൽ സനീഷ്‌-വിശ്വനി ദമ്പതികളുടെ മകൾ അതിഥിയാണ്‌ മരിച്ചത്. വീടിനോട്‌ ചേർന്ന ചാലിലെ വെള്ളക്കെട്ടിൽ കുട്ടി വീഴുകയായിരുന്നു. കളിച്ചു കൊണ്ടിരിക്കുകയാണ് വീടിനു സമീപത്തെ വെള്ളക്കെട്ടിൽ വീണത്. കുട്ടിയെ കണ്ടെത്തിയതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

മഴക്കെടുതി; പൊതുജനങ്ങൾക്കായി കൺട്രോൾ റൂം സജ്ജം

മഴക്കെടുതിയുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കായി ജില്ലാ കളക്ടറേറ്റിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ സജ്ജമാണ്. ദുരന്തനിവാരണ വിഭാഗത്തിന്റെ നേതൃത്വത്തിൽ കളക്ടറേറ്റിലും ആറ് താലൂക്കുകളിലും കൺട്രോൾ റൂമുകൾ പ്രവർത്തിക്കുന്നുണ്ട്.

ജില്ലാ അടിയന്തരകാര്യനിർവഹണ കേന്ദ്രം, ജില്ലാ കളക്ടറേറ്റ് – 1077 (ടോൾ ഫ്രീ), 0471 2730067, 0471 2730045, 9497711281

താലൂക്ക് തല അടിയന്തര കാര്യനിർവഹണ കേന്ദ്രങ്ങളുടെ ഫോൺ നമ്പറുകൾ ചുവടെ ചേർക്കുന്നു.

തിരുവനന്തപുരം താലൂക്ക് – 9497711282

നെയ്യാറ്റിൻകര താലൂക്ക് – 9497711283

കാട്ടാക്കട താലൂക്ക് – 9497711284

നെടുമങ്ങാട് താലൂക്ക് – 9497711285

ഷാജഹാൻ (59) അന്തരിച്ചു

ഷാജഹാൻ (59) അന്തരിച്ചു

കോരാണി സപ്ലൈകോ സൂപ്പർമാർക്കറ്റിന് സമീപം ഷഹന മൻസിലിൽ
ഷാജഹാൻ (59) അന്തരിച്ചു. പരേതനായ മുഹമ്മദ് കാസിമിന്റെയും അബുസ ബീവിയുടെയും മകനാണ്.

ഭാര്യ: സബീന.
മകൾ: സനഫാത്തിമ.

സഹോദരങ്ങൾ: ആബിദ ജഹാംഗീർ, നവാസ് (കുവൈറ്റ്).

അറിയിപ്പ്

അറിയിപ്പ്

ചിറയിൻകീഴ് വലിയക്കടയിൽ പ്രവർത്തിയ്ക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്കും അക്ഷയ കേന്ദ്രത്തിലേയ്ക്കും സ്റ്റാഫിനെ ആവശ്യമുണ്ട്. പിജിഡിസിഎ, ഡിസിഎ, റ്റാലി കഴിഞ്ഞവർക്ക് മുൻഗണന 9447903334

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. മൂന്ന് ദിവസത്തിന് ശേഷമാണ് സ്വർണവില കുറയുന്നത്. ഇന്ന് 80 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 43,320 രൂപയാണ്. ഇന്നലെ മാറ്റമില്ലാതെ തുടർന്ന സ്വർണവില അതിനു മുൻപ് രണ്ട് ദിവസം ഉയർന്നിരുന്നു. അന്താരാഷ്ട്ര വിപണിയിലെ വില വിത്യങ്ങളാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 10 രൂപ കുറഞ്ഞു. വിപണി വില 5415 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5 രൂപ കുറഞ്ഞു. വിപണി വില 4483 രൂപയാണ്.