by liji HP News | May 4, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: വനിതാ പൊലീസ് ചമഞ്ഞ് പണം തട്ടിയ കേസിൽ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വെങ്ങാനൂർ സ്വദേശിനി അശ്വതി കൃഷ്ണ (29) യെയാണ് വിഴിഞ്ഞം പൊലീസ് പിടികൂടിയത്. കോട്ടുകാൽ ചൊവ്വര കാവുനട തെക്കേകോണത്ത് വീട്ടിൽ അനുപമയുടെ പരാതിയിൽ ആണ് അശ്വതിയെ വിഴിഞ്ഞം പൊലീസ് പിടികൂടിയത്. ജോലി വാഗ്ദാനം നൽകിയും വീട് വയ്ക്കാൻ ലോൺ തരപ്പെടുത്തി നൽകാമെന്നും വിശ്വസിപ്പിച്ച് കഴിഞ്ഞ വർഷം നവംബർ മുതൽ ഈ വർഷം ജനുവരി വരെ പല തവണകളായി ഗൂഗിൾ പേ വഴി 1,60,000 രൂപ തട്ടിച്ചു എന്നാണ് പരാതി.
അനുപമയുടെ വിശ്വാസ്യത പിടിച്ചുപറ്റാൻ 7 ലക്ഷം രൂപയുടെ ലോൺ പാസായെന്ന് കാട്ടി ചെക്ക് നൽകിയാണ് പണം തട്ടിയത്. പണം പിൻവലിക്കാൻ ഈ ചെക്ക് ബാങ്കിൽ നൽകിയപ്പോൾ ആണ് വണ്ടി ചെക്ക് ആണ് എന്ന് അറിയുന്നത്. കബളിപ്പിക്കപ്പെട്ടു എന്ന് മനസിലായതോടെ അനുപമ വിഴിഞ്ഞം പൊലീസിൽ പരാതി നൽകി. ഭർത്താവുമായി അകന്ന് കഴിയുന്ന അശ്വതി വിഴിഞ്ഞം സ്റ്റേഷനിലെ വനിതാ പൊലീസ് ഉദ്യോഗസ്ഥ ആണെന്നും ഭർത്താവ് പൊലീസ് ഡ്രൈവർ ആണെന്നുമാണ് പലരെയും പറഞ്ഞു വിശ്വസിപ്പിച്ചിരുന്നതെന്ന് വിഴിഞ്ഞം പൊലീസ് പറഞ്ഞു.
താന്‍ പൊലീസ് ആണെന്ന് വിശ്വസിപ്പിക്കാനായി സ്കൂളിലെ എസ്.പി.സി പരിശീലനത്തിനിടയിൽ പൊലീസുകാരോടൊപ്പം നിന്ന് എടുത്ത ഫോട്ടോകളും ഇവർ സൂക്ഷിച്ചിരുന്നു. ഈ ചിത്രങ്ങള്‍ കാണിച്ച് ആണ് ഇവർ പലരെയും പൊലീസ് ആണെന്ന് വിശ്വസിപ്പിച്ചതെന്നും പൊലീസ് പറഞ്ഞു. എന്നാൽ കുറച്ചു പേരോട് സീരിയൽ നടിയാണെന്നും തിരക്കഥാകൃത്ത് ആണെന്നുമാണ് യുവതി പറഞ്ഞിരുന്നത്. ആൾമാറാട്ടം നടത്തിയതിനും വഞ്ചനാ കുറ്റത്തിനുമാണ് പൊലീസ് അശ്വതിയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻന്റ് ചെയ്തു.
by liji HP News | May 4, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: മങ്കാട്ടു കടവിൽ ഓട്ടോ ഡ്രൈവറെ വീടുകയറി വെട്ടി പരിക്കേല്പിച്ചു. പെരുകാവ് സ്വദേശി അരുണിനാണ് വെട്ടേറ്റത്. ഇന്നലെ രാത്രിയാണ് നാലംഗ സംഘം വീട്ടില്‍ കയറി പരിക്കേല്‍പ്പിച്ചത്. ഇരുകൈകള്‍ക്കും ഗുരുതരമായി പരിക്കേറ്റ യുവാവിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. അരുണിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. മലയിൻകീഴ് പോലീസ് കേസെടുത്തു.

by liji HP News | May 4, 2023 | Latest News, കേരളം, ജില്ലാ വാർത്ത
നാവായികുളം ഗവ: ഹൈസ്കൂളിൽ ലക്ഷങ്ങളുടെ നാശനഷ്ടം വരുത്തിയ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ സ്കൂളിന് മുന്നിൽ ബി.ജെ.പി പ്രവർത്തകർ വായ്മൂടി കെട്ടി പ്രതിഷേധം നടത്തി.

by liji HP News | May 4, 2023 | Latest News, കേരളം, ജില്ലാ വാർത്ത
നാവായിക്കുളം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കഴിഞ്ഞ 17ന് രാത്രി സാമൂഹികവിരുദ്ധർ കയറി ഫർണിച്ചർ ഉൾപ്പെടെയുള്ള സ്കൂളിലെ സാധനസാമഗ്രികൾ തകർത്ത് 10 ലക്ഷത്തോളം രൂപയുടെ നഷ്ടം വരുത്തിയ സംഭവത്തിൽ പ്രതികളെ എത്രയും വേഗം പിടികൂടി നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് കെപിഎസ്ടിഎ കിളിമാനൂർ ഉപജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സംഭവം കഴിഞ്ഞ് രണ്ടാഴ്ചയിലധികമായിട്ടും യാതൊരു തുമ്പും കിട്ടാതെ പൊലീസ് ഇരുട്ടിൽ തപ്പുകയാണ്. നടപടി വൈകിപ്പിക്കുന്നതിലൂടെ പ്രതികളെ രക്ഷപ്പെടാൻ വഴിയൊരുക്കുകയാണ് അധികാരികൾ ചെയ്യുന്നത്. കുറ്റവാളികളെ എത്രയും വേഗം അറസ്റ്റ് ചെയ്തു നിയമത്തിനു മുന്നിൽ ഹാജരാക്കണമെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടികൾ സ്വീകരിക്കണമെന്നും കെ പി എസ് ടി കിളിമാനൂർ ഉപജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
by liji HP News | May 4, 2023 | Latest News, കേരളം, ജില്ലാ വാർത്ത
പ്രസാര്‍ ഭാരതിയ്ക്ക് കീഴിലെ ഔദ്യോഗിക റേഡിയോ പ്രക്ഷേപണമായ ഓള്‍ ഇന്ത്യ റേഡിയോ ഇനി അറിയപ്പെടുക ആകാശവാണി എന്നു മാത്രം. ഓള്‍ ഇന്ത്യ റേഡിയോ എന്ന വിശേഷണം പൂര്‍ണമായി ഒഴിവാക്കാനും ആകാശവാണി എന്നു മാത്രം ഉപയോഗിക്കാനും നിര്‍ദേശിച്ചുള്ള ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തിറങ്ങി. 1936 ലാണ് രാജ്യത്തെ ഔദ്യോഗിക റേഡിയോ പ്രക്ഷേപണത്തിന് ഓള്‍ ഇന്ത്യ റേഡിയോ എന്ന പേര് നല്‍കിയത്. നോബേല്‍ ജേതാവ് രവീന്ദ്രനാഥ ടാഗോറായിരുന്നു ആകാശവാണി എന്ന വാക്ക് 1939 ല്‍ ആദ്യമായി വിളിച്ചത്.
Recent Comments