by liji HP News | May 4, 2023 | Latest News, കേരളം, ജില്ലാ വാർത്ത
പാച്ചല്ലൂര്‍ കാളിക്കവിളാകം ശ്രീദേവി മൂര്‍ത്തി ക്ഷേത്രത്തിന്റെ ചുറ്റുമതില്‍ ചാടിക്കടന്ന് 3 ചെമ്പ് നിലവിളക്കുകളും ഒരു തൂക്കുവിളക്കും ഉള്‍പ്പെടെ 8000 രൂപയുടെ വസ്തുക്കള്‍ മോഷ്ടിച്ച പാച്ചല്ലൂര്‍ പാറവിള സ്വദേശി അമലിനെയാണ് (20) തിരുവല്ലം പൊലീസ് അറസ്റ്റ് ചെയ്തത്. 27ന് പുലര്‍ച്ചെ 2.30ഓടെയായിരുന്നു സംഭവം. എട്ട് മാസം മുന്‍പ് ഇതേ ക്ഷേത്രത്തില്‍ നിന്ന് ഒരു നിലവിളക്കും 12000 രൂപ വില വരുന്ന മണിയും മോഷണം പോയിരുന്നു. ഇതിനെ തുടര്‍ന്ന് ക്ഷേത്രത്തില്‍ സി.സി ടിവി ക്യാമറ സ്ഥാപിച്ചു. കഴിഞ്ഞ ദിവസത്തെ മോഷണ ദൃശ്യത്തില്‍ നിന്ന് പ്രതിയെ തിരിച്ചറിഞ്ഞ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതി നിരവധി കേസുകളിലെ പ്രതിയാണെന്ന് തിരുവല്ലം എസ്.ഐ കെ.പി അനൂപ് പറഞ്ഞു.
by liji HP News | May 4, 2023 | Latest News, കേരളം, ജില്ലാ വാർത്ത
നിർദ്ദേശിച്ച സമയത്ത് സമർപ്പിക്കാൻ കഴിയാതെ താലൂക്ക്തല അദാലത്തിൽ നേരിട്ട് അപേക്ഷയുമായി എത്തിയവരുടെ പരാതികളിൽ ജില്ലാതല അദാലത്ത് നടത്തി പരിഹാരം ഉറപ്പാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് താലൂക്ക് തലത്തില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്ന കരുതലും കൈത്താങ്ങും അദാലത്തിന്റെ നെയ്യാറ്റിൻകര താലൂക്കുതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളത്തിലെ ലക്ഷക്കണക്കിന് ജനങ്ങളുടെ പ്രശ്നങ്ങൾ അവരുടെ പ്രദേശങ്ങളിൽ നേരിട്ട് എത്തി പരിഹരിക്കുന്ന് എന്നതാണ് താലൂക്ക്തല അദാലത്തിന്റെ പ്രാധാന്യം. താലൂക്ക് തലത്തിൽ പരിഹരിക്കാൻ കഴിയാതെ പോകുന്ന പ്രശ്നങ്ങൾക്കായി ഉടൻ തന്നെ ജില്ലാതല അദാലത്ത് സംഘടിപ്പിച്ച് പരിഹാരം കാണുമെന്നും മന്ത്രി പറഞ്ഞു. കെ.അൻസലൻ എം.എൽ.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി, ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ തുടങ്ങിയവർ സന്നിഹിതരായി.
മുടന്തൻ ന്യായങ്ങൾ പറഞ്ഞ് പാവപ്പെട്ടവരുടെ അവകാശങ്ങൾ നിഷേധിക്കുന്ന സമീപനം വെച്ചുപൊറുപ്പിക്കില്ലെന്നും സർക്കാർ എന്നും ജനങ്ങൾക്കൊപ്പമാണെന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. തിരുവനന്തപുരം താലൂക്കിൽ സംഘടിപ്പിച്ച ജില്ലയിലെ ആദ്യ അദാലത്ത് വൻ വിജയമായത് ജനങ്ങളുടെയും ഉദ്യോഗസ്ഥരുടെയും പൂർണമായ സഹകരണത്തോടെ യാണന്നും അത് എല്ലാ അദാലത്തിലും ആവർത്തിക്കുക വഴി ജനങ്ങളുടെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം ഉണ്ടാകണമെന്നും മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. നെയ്യാറ്റിൻകര ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ സി.കെ ഹരീന്ദ്രൻ എം.എൽ എ, നെയ്യാറ്റിൻകര മുനിസിപ്പൽ ചെയർമാൻ പി. കെ. രാജ്മോഹൻ, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, ജില്ല കളക്ടർ ജറോമിക് ജോർജ് തുടങ്ങിയവരും പങ്കെടുത്തു.
by liji HP News | May 4, 2023 | Latest News, കേരളം, ജില്ലാ വാർത്ത, മരണം
ടിപ്പറിടിച്ച് ചിറയിൻകീഴ് സ്വദേശിനിയ്ക്ക് ദാരുണാന്ത്യം. രാവിലെ കഴകൂട്ടം ജംഗ്ഷനിൽ വച്ചാണ് അപകടം സംഭവിച്ചത്. അപകടത്തിൽ ചിറയിൻകീഴ് സ്വദേശിനി ഫരീദാ ബീഗം (43) ആണ് മരണപ്പെട്ടത്.

by liji HP News | May 4, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കോട്ടയം: സൈബർ അധിക്ഷേപത്തെ തുടർന്ന് കോട്ടയം കടുത്തുരുത്തിയിൽ ആതിര ജീവനൊടുക്കിയ കേസിലെ പ്രതി അരുൺ വിദ്യാധരൻ ആത്മഹത്യ ചെയ്ത നിലയിൽ. കാഞ്ഞങ്ങാട് നോർത്ത് കോട്ടച്ചേരിയിലെ അപ്സര ലോഡ്ജിലാണ് പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് ഉച്ചയോടെയാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ലോഡ്ജ് ജീവനക്കാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി.
കോട്ടയം കടുത്തുരുത്തിയില്‍ സൈബര്‍ ആക്രമണത്തെ തുടര്‍ന്നാണ് ആതിര എന്ന യുവതി ജീവനൊടുക്കിയത്. സംഭവത്തില്‍ പ്രതിയായ അരുണ്‍ വിദ്യാധരനെ കണ്ടെത്തുന്നതിനുവേണ്ടി പോലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രതിയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് നാട്ടില്‍ പ്രതിഷേധം ശക്തിപ്പെട്ടതിനിടെയാണ് പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാള്‍ തമിഴ്‌നാട്ടിലേക്കു കടന്നു എന്നായിരുന്നു പോലീസ് നിഗമനം.

by liji HP News | May 4, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ആർദ്രം മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച പാലോട് കുടുംബരോഗ്യ കേന്ദ്രത്തിന്റ ഒ.പി. ബ്ലോക്ക് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. പാലോട് സി.എച്ച്.സിയിയെ ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രമാക്കി ഉയർത്തിയതിന്റെ ഭാഗമായി സംസ്ഥാന സർക്കാർ പ്ലാൻ ഫണ്ട് ഉപയോഗിച്ചാണ് ഒ.പി. ബ്ലോക്ക് പുതുക്കിപണിതത്. എല്ലാവർക്കും സമഗ്രമായ ആരോഗ്യ പരിരക്ഷ എന്നതാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.
എൻ.എച്ച്.എം ആർദ്രം പദ്ധതിയുടെ ഭാഗമായി സി.എച്ച്.സി യെ കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തുന്നതിനായി നൽകിയ മൂപ്പത്തി ഏഴര ലക്ഷം രൂപ നവീകരണ പ്രവർത്തനങ്ങൾക്കും ഒ.പി കെട്ടിടത്തിനും അനുബന്ധ പ്രവർത്തനങ്ങൾക്കും വേണ്ടി വിനിയോഗിച്ചു.ആധുനിക സംവിധാനങ്ങളോടെ നിർമ്മിച്ചിരിക്കുന്ന ഒ.പി ബ്ലോക്കിൽ വികലാംഗ സൗഹൃദ പാതകൾ, ജീവിതശൈലി രോഗം നിയന്ത്രണ ക്ലിനിക്, രോഗികൾക്കായുള്ള മറ്റ് സൗകര്യങ്ങൾ എന്നിവ ഉൾപ്പെടുന്നു.
ഡി.കെ.മുരളി എം.എൽ.എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വാമനപുരം ബ്ലോക്ക് പ്രസിഡന്റ് ജി. കോമളം, ജില്ലാ പഞ്ചായത്ത് അംഗം സോഫി തോമസ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ:ബിന്ദു മോഹൻ, എൻ എച്ച് എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ: ആശാവിജയൻ, എന്നിവരും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു.
Recent Comments