by liji HP News | May 2, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കോട്ടയം: കോട്ടയം കടുത്തുരുത്തിയില്‍ ജീവനൊടുക്കിയ ആതിര സൈബര്‍ ആക്രമണത്തിന്റെ ഇരയെന്ന് സഹോദരീ ഭര്‍ത്താവ്. യുവതിയുടെ ആത്മഹത്യ സമൂഹമാധ്യമങ്ങളില്‍ അപമാനിച്ചതു മൂലമാണ്. ആതിരയ്ക്ക് വിവാഹാലോചനകള്‍ വന്നു തുടങ്ങിയപ്പോള്‍ സുഹൃത്ത് ഭീഷണിപ്പെടുത്തിയെന്ന് സഹോദരീഭര്‍ത്താവ് ആശിഷ് ദാസ് ഐഎഎസ് പറഞ്ഞു. നാട്ടില്‍ നിന്ന് ഒളിവില്‍ പോയശേഷം ആതിരയ്‌ക്കെതിരെ പോസ്റ്റുകള്‍ ഇട്ടു തുടങ്ങി. വീട്ടിലെ ഏറ്റവും ബോള്‍ഡായ വ്യക്തിയാണ് ആതിര. ഒട്ടും താങ്ങാനാകാത്തതിനാലാണ് അവള്‍ ജീവനൊടുക്കിയത്. ഇനി ഒരാളും സൈബര്‍ ബുള്ളിയിങ്ങിന് ഇരയാകരുത്. പ്രതിയെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും ആശിഷ് ദാസ് ആവശ്യപ്പെട്ടു.
കോതനല്ലൂര്‍ സ്വദേശിയായ 26കാരിയെ ഞായറാഴ്ച രാവിലെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുന്‍ സുഹൃത്ത് അരുണ്‍ വിദ്യാധരനെതിരെ പരാതി നൽകിയതിന് പിന്നാലെയാണ് ആതിര ജീവനൊടുക്കിയത്. അരുണിനെതിരെ പൊലീസ് ആത്മഹത്യ പ്രേരണയ്ക്ക് കേസെടുത്തു.
കോട്ടയം ഞീഴൂര്‍ സ്വദേശിയായ അരുണുമായി ആതിര പിണങ്ങിയിരുന്നു. യുവതിക്ക് വിവാഹാലോചനകള്‍ വരുന്നത് അറിഞ്ഞ അരുണ്‍, സാമൂഹ്യ മാധ്യമങ്ങളിലൂടെ യുവതിയെ നിരന്തരം അധിക്ഷേപിച്ചു. യുവതിയുടെ ചിത്രങ്ങള്‍ ഉള്‍പ്പെടെ ഇയാള്‍ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. ശനിയാഴ്ച പെണ്‍കുട്ടി കടുത്തുരുത്തി പൊലീസില്‍ അരുണിനെതിരെ പരാതി നൽകി. ഇതിന് പിന്നാലെയാണ് യുവതിയെ വീടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.
by liji HP News | May 2, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തൊടുപുഴ: കല്ലാര്‍ ഡാമില്‍ നിന്നും ഇന്ന് മുതല്‍ മെയ് ആറ് വരെ വെള്ളം തുറന്നുവിടും. ഡാമിന്റെ ഷട്ടറുകള്‍ 10സെന്റീമീറ്റര്‍ വീതം ഉയര്‍ത്തും. ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കല്ലാര്‍ ഡാമിന്റെ അറ്റകുറ്റപ്പണികളും ഡാം വൃത്തിയാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങൾക്കുമായാണ് വെള്ളം തുറന്നുവിടുന്നത്. കല്ലാര്‍, ചിന്നാര്‍ പുഴകളുടെ ഇരുകരകളിലുമുള്ളവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
“കല്ലാര്‍ ജലസംഭരണിയില്‍ ഇപ്പോള്‍ ശേഖരിച്ചിട്ടുള്ള 4000 ക്യുബിക് മീറ്റര്‍ വെള്ളം ഡാമിന്റെ ഷട്ടറുകള്‍ 10 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തി സെക്കന്‍ഡില്‍ 5 ക്യുബിക് മീറ്റര്‍ എന്ന തോതില്‍ മെയ് 2 മുതല്‍ മെയ് 6 വരെയുള്ള ദിവസങ്ങളില്‍ തുറന്നു വിടും. അതിന്റെ ഭാഗമായി വ്യത്യസ്ത സമയങ്ങളില്‍ ഡാമില്‍ സ്ഥാപിച്ചിട്ടുള്ള സൈറണുകള്‍ മുഴക്കും. കല്ലാര്‍ ചിന്നാര്‍ പുഴകളുടെ ഇരുകരകളിലുമുള്ളവര്‍ അതീവജാഗ്രത പുലര്‍ത്തണം”, ജില്ലാ കളക്ടര്‍ അറിയിച്ചു.
by liji HP News | May 2, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. ജാഗ്രതയുടെ ഭാഗമായി ഇന്ന് നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂര്‍, ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ ലഭിക്കുമെന്നാണ് പ്രവചനം. സംസ്ഥാനത്ത് ഇന്നലെയും വിവിധ ജില്ലകളില്‍ ശക്തമായ മഴ ലഭിച്ചിരുന്നു. ബുധനാഴ്ചയും പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നും വരുംദിവസങ്ങളിലും ഇടിമിന്നലോട് കൂടിയ ശക്തമായ മഴയാണ് പ്രവചിക്കുന്നത്.
40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കാവുന്ന ശക്തമായ മഴയാണ് യെല്ലോ അലര്‍ട്ട് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
by liji HP News | May 2, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. ജാഗ്രതയുടെ ഭാഗമായി ഇന്ന് നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂര്‍, ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ ലഭിക്കുമെന്നാണ് പ്രവചനം. സംസ്ഥാനത്ത് ഇന്നലെയും വിവിധ ജില്ലകളില്‍ ശക്തമായ മഴ ലഭിച്ചിരുന്നു
ബുധനാഴ്ചയും പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നും വരുംദിവസങ്ങളിലും ഇടിമിന്നലോട് കൂടിയ ശക്തമായ മഴയാണ് പ്രവചിക്കുന്നത്.
40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കാവുന്ന ശക്തമായ മഴയാണ് യെല്ലോ അലര്‍ട്ട് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
by liji HP News | May 1, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കൊല്ലം: കൊല്ലം ജില്ലയിലെ പുനലൂരിൽ യുവതിക്ക് നേരെ ആസിഡ് ആക്രമണം. പുനലൂർ താലൂക്ക് ആശുപത്രിയിലെ നഴ്സിന് നേരെയാണ് ആസിഡ് ആക്രമണം ഉണ്ടായത്. വെട്ടിക്കവല സ്വദേശി നീതുവിൻ്റെ (32) മുഖത്തേക്ക് ആസിഡ് ഒഴിച്ചത് ഭർത്താവ് ബിബിൻ രാജു. ഇന്ന് വൈകിട്ട് പുനലൂർ താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന് സമീപമായിരുന്നു സംഭവം. ഓടിരക്ഷപ്പെടാൻ ശ്രമിച്ച ബിബിനെ പുനലൂർ പോലീസ് പിടികൂടി. നീതുവിനെ വിദഗ്ദ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
Recent Comments