റോഡിലെ കുഴിയിൽപ്പെടാതിരിക്കാൻ വെട്ടിത്തിരിച്ച ഓട്ടോറിക്ഷ ഇടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരുക്ക്

റോഡിലെ കുഴിയിൽപ്പെടാതിരിക്കാൻ വെട്ടിത്തിരിച്ച ഓട്ടോറിക്ഷ ഇടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരുക്ക്

റോഡിലെ കുഴിയിൽപ്പെടാതിരിക്കാൻ വെട്ടിത്തിരിച്ച ഓട്ടോറിക്ഷ ഇടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരുക്ക്. ഇന്നലെ രാത്രിയിലായിരുന്നു സംഭവം മഞ്ചാടിമൂട് – അഴുർ (ചിറയിൻകീഴ് – കണിയാപുരം) റോഡിലായിരുന്നു അപകടം സംഭവിച്ചത്.
റോഡിലെ കുഴിയിൽ വീഴാതിരിയ്ക്കാൻ ഓട്ടോറിക്ഷ വെട്ടിത്തിരിച്ചതാണ് അപകടകാരണം. വെട്ടിത്തിരിച്ചതോടെ നിയന്ത്രണം വിട്ട KL16 L9098 എന്ന ആപ്പേ ഓട്ടോറിക്ഷ എതിർദിശയിൽ നിന്നും വന്ന ബൈക്ക് യാത്രികനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. KL16 H9343 എന്ന പൾസർ വാഹനമാണ് അപകടത്തിൽപ്പെട്ടത്.

അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ഇരുവരും അരമണിയ്ക്കൂറോളം റോഡിൽ ചോരവാർന്ന് കിടക്കുന്ന അവസ്ഥയിലായിരുന്നു. തുടർന്ന് 108 ആംബുലൻസിൽ മെഡിക്കൽ കോളേജിലെത്തിച്ചു. കഴിഞ്ഞ മൂന്ന് മാസങ്ങൾക്കിടെ ഈ കുഴിയിൽ വീണ് നിരവധി അപകടങ്ങളാണ് സംഭവിച്ചിട്ടുള്ളത്. റോഡ് നന്നാക്കണമെന്ന ആവശ്യം പ്രദേശവാസികളിൽ നിന്നും, യാത്രികരിൽ നിന്നും വളരെ നാളുകളായ് ഉയരുന്നുണ്ടെങ്കിലും അധികൃതർ കണ്ടഭാവം നടിക്കുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്ന്റെ വീടിന് സമീപത്തായാണ് ഈ പടുകുഴിയുള്ളത്.

സ്റ്റുഡന്റ് പൊലീസ്കേഡറ്റ് പാസിംഗ് ഔട്ട് പരേഡ് കടയ്ക്കാവൂർ എസ്.എസ്.പി.ബി.എച്ച് .എസ്.എസിൽ നാളെ നടക്കും

സ്റ്റുഡന്റ് പൊലീസ്കേഡറ്റ് പാസിംഗ് ഔട്ട് പരേഡ് കടയ്ക്കാവൂർ എസ്.എസ്.പി.ബി.എച്ച് .എസ്.എസിൽ നാളെ നടക്കും

വർക്കല സബ്ഡിവിഷന്റെ കീഴിലെ ഏഴ് സ്കൂളുകളുകളിൽ നിന്നുള്ള സ്റ്റുഡന്റ് പൊലീസ്കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് കടയ്ക്കാവൂർ എസ്.എസ്.പി.ബി.ഏച്ച്.എസ്.എസിൽ നാളെ നടക്കും. 30ന് വൈകിട്ട് 4.30ന് നടക്കുന്ന പരേഡിൽ രണ്ടുവർഷത്തെ പരിശീലനം പൂർത്തിയാക്കിയ മൂന്നുറോളം സ്റ്റുഡന്റ് കേഡറ്റുകൾ പങ്കെടുക്കും. ചടങ്ങിൽ ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു സല്യൂട്ട് സ്വീകരിക്കും. അടൂർ പ്രകാശ് എം. പി, എം.എൽ.എമാരായ വി.ശശി, വി.ജോയി, ഒ.എസ്.അംബിക എന്നിവർ പങ്കെടുക്കും.

മൈനർ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവം; പ്രതിയ്ക് 17 വർഷം കഠിനതടവ്

മൈനർ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവം; പ്രതിയ്ക് 17 വർഷം കഠിനതടവ്

മൈനർ പെൺകുട്ടി ലൈംഗിക അതിക്രമത്തിന് വിധേയയായി ഗർഭിണിയാവുകയും കുഞ്ഞിന് ജന്മം നൽകുകയും ചെയ്ത കേസിൽ പ്രതിയാക്കപ്പെട്ട ബന്ധുവായ യുവാവിന് 17 വർഷം കഠിനതടവും, 1,00,000/- രൂപ പിഴയും ശിക്ഷയായി വിധിച്ചു.
സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള ലൈംഗിക അതിക്രമ കുറ്റകൃത്യങ്ങൾ വിചാരണ ചെയ്യുന്ന ആറ്റിങ്ങൽ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി, ഡിസ്ട്രിക്ട് ജഡ്ജ് ടിപി പ്രഭാഷ് ലാൽ ആണ് പ്രതിയ്ക്ക് ശിക്ഷ വിധിച്ചത്.

അഞ്ചുതെങ്ങ് സ്വദേശിയെയാണ് കേസിൽ കോടതി ശിക്ഷിച്ചത്. കേസിൽ പ്രതിയാക്കപ്പെട്ടിരുന്ന അതിജീവിതയുടെ മാതാവ്, മാതാവിന്റെ സുഹൃത്ത് എന്നിവരെ കുറ്റക്കാരല്ല എന്ന് കണ്ടു കോടതി വെറുതെ വിട്ടു. 2013ലായിരുന്നു കേസിനാസ്പദമായ സംഭവം. വിക്ടിമിന്റെ പിതാവ് ആശുപത്രി ചികിത്സയിൽ ആയിരിക്കവേയാണ് വീട്ടിൽ സഹായിയായി എത്തിയ ബന്ധു കൂടിയായ പ്രതി മൈനറായ അതിജീവിതയെ ഗർഭിണിയാക്കിയത്. അതിജീവിതയുടെ പിതൃ മാതാവ് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ കഠിനംകുളം പോലീസ് രജിസ്റ്റർ ചെയ്ത കേസിലും ഡിഎൻഎ റിപ്പോർട്ടിന്റെയും ശാസ്ത്രീയ പരിശോധനയുടെയും ഒക്കെ അടിസ്ഥാനത്തിലാണ് ബന്ധുവായ പ്രതിയെ കുറ്റക്കാരനായി കണ്ടെത്തി ശിക്ഷ വിധിക്കപ്പെട്ടത്.

പോക്സോ നിയമപ്രകാരം കുറ്റക്കാരൻ എന്ന് കണ്ടെത്തിയ പ്രതിയ്ക്ക് പത്തുവർഷം കഠിനതടവും 50,000/- രൂപ പിഴ ശിക്ഷയുമാണ് കോടതി വിധിച്ചത്. പിഴ കെട്ടിവക്കാത്ത സാഹചര്യത്തിൽ ഒരു വർഷം കൂടി അധിക തടവ് അനുഭവിക്കണമെന്നും വ്യവസ്ഥയുണ്ട്. ശിക്ഷ ഒരേ കാലയളവിൽ അനുഭവിച്ചാൽ മതിയെന്നും വിചാരണ തടവുകാലം ശിക്ഷാ ഇളവിന് അർഹതയുണ്ടെന്നും വിധി ന്യായത്തിൽ ഉണ്ട്.

കഠിനംകുളം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ആയിരുന്ന തൻസീം അബ്ദുൽ സമദ് ആണ് എഫ്ഐആർ രജിസ്റ്റർ ചെയ്തു കേസ് എടുത്തത്. അന്വേഷണം നടത്തി ചാർജ് ഷീറ്റ് ഹാജരാക്കിയത് കടക്കാവൂർ സി ഐ ആയിരുന്ന ജി. ബി. മുകേഷ് ആണ്. പ്രോസിക്യൂഷൻ 16 സാക്ഷികളെ വിസ്തരിക്കുകയും 32 രേഖകൾ തെളിവായി നൽകുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എം. മുഹസിൻ ഹാജരായി.

മരുമകനുമായുള്ള വാക്കുതർക്കത്തിനിടെ മർദനമേറ്റ മത്സ്യത്തൊഴിലാളി മരിച്ചു

മരുമകനുമായുള്ള വാക്കുതർക്കത്തിനിടെ മർദനമേറ്റ മത്സ്യത്തൊഴിലാളി മരിച്ചു

വർക്കല: ഇടവയിൽ മരുമകനുമായുള്ള വാക്കുതർക്കത്തിനിടെ മർദനമേറ്റ മത്സ്യത്തൊഴിലാളി മരിച്ചു. വർക്കല ചിലക്കൂർ ഷാനി മൻസിലിൽ ഷാനി (52) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ ഇടവ പഞ്ചായത്ത് ഓഫീസിനു സമീപമായിരുന്നു സംഭവം. ഷാനിയുടെ മൂത്ത മകൾ ബീനയുടെ ഭർത്താവ് ഇടവ സ്വദേശി ശ്യാമുമായാണ് വാക്കുതർക്കമുണ്ടായത്.

തുടർന്നുള്ള മർദനത്തിലാണ് മരിച്ചതെന്നാണ് പരാതി. ബീനയെ ശ്യാം സ്ഥിരമായി മർദിക്കുമായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയും മർദിച്ചു. ഇതേക്കുറിച്ച് വെള്ളിയാഴ്ച രാവിലെ ബീന പഞ്ചായത്തംഗത്തോടൊപ്പം അയിരൂർ സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.
തുടർന്ന് ഉച്ചയ്ക്ക് ഇടവ പഞ്ചായത്ത് ഓഫീസിന് സമീപം ഷാനിയും ബീനയും എത്തിയപ്പോൾ ശ്യാമിനെ കണ്ടു. പോലീസിൽ പരാതി നൽകിയതിനെച്ചൊല്ലി ഇവർ തമ്മിൽ വാക്കുതർക്കം ഉണ്ടായി.

തുടർന്നുള്ള മർദനത്തിൽ ഷാനി ബോധരഹിതനായി നിലത്തുവീണു. നാട്ടുകാർ വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അയിരൂർ പോലീസ് അന്വേഷണം ആരംഭിച്ചു. ബീനയുടെ മൊഴിയും പോലീസ് രേഖപ്പെടുത്തി. മരുമകൻ ശ്യാമിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

കിളിമാനൂരിൽ രാപ്പകൽ സത്യാഗ്രഹം തുടങ്ങി

കിളിമാനൂരിൽ രാപ്പകൽ സത്യാഗ്രഹം തുടങ്ങി

ജില്ലാ പഞ്ചായത്ത് ഫണ്ടിൽ നിന്നും 70 ലക്ഷം രൂപയോളം ചെലവഴിച്ച് കിളിമാനൂർ ജംഗ്ഷനിൽ യുവാക്കൾക്കായി അനുവദിച്ച കോ-വർക്കിംഗ് സ്‌പേസിനും ആധുനിക ക്രിക്കറ്റ് ടർഫിനും പഴയകുന്നുമ്മൽ പഞ്ചായത്ത് ഭരണസമിതി സ്ഥലം വിട്ടുനൽകിയില്ലെന്നാരോപിച്ച് ജില്ലാ പഞ്ചായത്ത് അംഗം ജി.ജി .ഗിരികൃഷ്ണന്റെ നേതൃത്വത്തിൽ രാപ്പകൽ സത്യഗ്രഹം കിളിമാനൂരിൽ തുടങ്ങി. വിവിധ നേതാക്കൾ പങ്കെടുക്കുന്നു. കിളിമാനൂർ ജംഗ്ഷനിൽ നാളെ വൈകിട്ട് 4വരെ സത്യഗ്രഹം ഉണ്ടാകും.